ടെക്ക്നോളജി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ടെക്ക്നോളജി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

വരുന്നൂ, ജീവിക്കുന്ന ചിത്രങ്ങള്‍!

പഴയകാല ഫോട്ടോയെടുക്കലിന്റെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മകളിലൂടെ, ഫോട്ടോഗ്രാഫിയില്‍ പുതിയൊരു വിപ്ലവത്തിന് നാന്ദികുറിക്കാന്‍ സഹായിച്ചേക്കാവുന്ന ലൈറ്റ്-ഫീല്‍ഡ് ഫോട്ടോഗ്രഫിയിലേക്കൊരു യാത്ര....


കവലയിലെ സ്റ്റുഡിയോവിലേക്കുള്ള യാത്ര ഇന്നും കൗതുകം നിറഞ്ഞ കുട്ടിക്കാല ഓര്‍മ്മയാണ്. കുളിച്ചൊരുങ്ങി, നല്ല ഉടുപ്പും നിക്കറുമൊക്കെയിട്ട്, വെയില്‍ താഴ്ന്നതിനു ശേഷമാകും മിക്കവാറും യാത്ര. ക്ഷീണം കാരണം ഫോട്ടോ മോശമാകാതിരിക്കാനുള്ള മുന്‍കരുതലുകളാണിവ.

ചുമരുകള്‍ നിറയെ വലിയ ഫോട്ടോകള്‍ ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന ഒന്നാകും സ്റ്റുഡിയോയ്ക്കുള്ളിലേക്ക് കടക്കുന്ന മുറി. പൊട്ടിച്ചിരിക്കുകയും വിങ്ങിക്കരയുകയും ചെയ്യുന്ന കൊച്ചുകുട്ടികള്‍, വിവാഹത്തിനും മറ്റും എടുക്കുന്ന കുടുംബ ചിത്രങ്ങള്‍, സമീപത്തെ സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോകള്‍, ഗാന്ധിജി, പണ്ഡിറ്റ്ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍, യേശുദാസ്, പ്രേംനസീര്‍ തുടങ്ങിയ കലാരംഗത്തെ പ്രമുഖര്‍....അങ്ങനെ ഒട്ടു മിക്കവാറും സ്റ്റുഡിയോകള്‍ക്കും ഒരേ മുഖമായിരിന്നു അന്ന്.

ചെരുപ്പുകള്‍ പുറത്തിട്ട് ഒരു ആരാഥനാലയത്തില്‍ കയറുന്ന സൂക്ഷ്മതയോടെയാണ് ഫോട്ടോ എടുക്കുന്ന മുറിയിലേക്ക് പ്രവേശിക്കുക. മങ്ങിയ പ്രകാശം പരന്ന ഒരത്ഭുത ലോകമാണത്. പല ഉയരത്തിലായി വച്ചിരിക്കുന്ന വെളുത്തതും കറുത്തതുമായ കുടകള്‍, ചുവരിലെ സീനറി ചിത്രങ്ങള്‍, വലിയ ഒറ്റനിറ കര്‍ട്ടനുകള്‍, രാജകീയ സിംഹാസനങ്ങള്‍ പോലെയുള്ള ഇരിപ്പിടങ്ങള്‍-ആദ്യ കാഴ്ചയില്‍തന്നെ എല്ലാം ഗ്രഹിക്കുക അസാധ്യം.

അതിനുള്ളിലെ ഒരുക്ക മുറിയും അതില്‍ തങ്ങി നില്ക്കുന്ന കുട്ടിക്യുറ പൗഡര്‍ന്റെ ഗന്ധവും ഒരിക്കലും മറക്കാനാവില്ല. മുഖത്ത് നല്ല പ്രകാശം വീഴത്തക്ക വിധം ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഏതൊരാളും സുന്ദരനും സുന്ദരിയും ആകുന്ന അത്ഭുതമുറിയാണത്.


മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2014, ജനുവരി 15, ബുധനാഴ്‌ച

സാങ്കേതിക മുന്നേറ്റങ്ങൾ - 2013

കൃത്യമായി ഭാവി പ്രവചിക്കുക അസാദ്ധ്യമാണ്  എന്നാൽ നിലവിലുള്ള സൂചകങ്ങൾ ഉപയോഗിച്ച് ഭാവിയെ നോക്കിക്കാണുന്നത് രസകരമായ കാര്യമാണ് . സാങ്കേതിക രംഗത്ത്  2013 സംഭവിച്ച അത്തരം വ്യതിയാനങ്ങളിൽ ഏറ്റവും പ്രധാന്യമേറിയ  പത്ത്  എണ്ണത്തെ അവതരിപ്പിക്കുകയാണിവിടെ . ശാസ്‌ത്ര സാങ്കേതിക രംഗത്തെ ഏറ്റവും മികച്ച പ്രസിദ്ധീകരണം ആയ MIT ടെക്നോളജി റിവ്യൂ വിന്റെ സയിന്റിഫിക് ബ്രേക്ക്‌ ത്രൂസ് ഓഫ് 2013 നിന്ന്

1)ഡീപ്  ലേർനിങ്
മനുഷ്യ മനസിനെ കൃത്രിമമായി നിർമ്മിക്കുവാൻ കഴിയുമോ? അതിനുള്ള  സാദ്ധ്യതകൾ ശാസ്ത്രലോകം അന്വേക്ഷിച്ച്‌  തുടങ്ങിയിട്ട്  കാലം കുറെയായി . ഈ അടുത്ത കാലം വരെ കംപ്യൂട്ടർ ബുദ്ധിക്ക്  പരിമിതികൾ ഉണ്ടായിരുന്നു. ഇത്തരം പരിമിതികളെ ക്രമേണ അകറ്റി ,ചുറ്റുമുള്ള സാഹചര്യങ്ങളിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ച്  ബുദ്ധിപൂർവമായ  തീരുമാനങ്ങൾ എടുക്കാൻ കെല്പുള്ളവയാണ്  ഇന്നത്തെ കംപ്യൂട്ടറുകൾ . പറയുന്നതെന്തും അപ്പടി ചെയ്യുന്ന ഒന്നിൽ നിന്ന് വിവേകത്തെ സന്നിവേശിപ്പിക്കുന്ന ശാഖയിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടക്കുകയുണ്ടായി. വർദ്ധിച്ചു വരുന്ന കംപുട്ടെഷൻ കഴിവിനെ ഉപയോഗപ്പെടുത്തിയാണ്  ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് പുതിയ വാതായനങ്ങൾ തുറക്കുന്നത് .1950 കളിൽ രൂപമെടുത്ത ന്യുറൽ നെറ്റ്‌വർക്ക് എന്ന ശാഖയിലേക്ക് ഗൂഗിൾ പോലെയുള്ള കംപനികൾ ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരിക്കുന്നു .മറ്റു പല മേഖലകളിലേക്കും വ്യാപിപ്പിക്കാവുന്ന ചില മുന്നേറ്റങ്ങൾ 2013 -ൽ ഈ രംഗത്ത്‌ നടക്കുക ഉണ്ടായി

2013, ഡിസംബർ 16, തിങ്കളാഴ്‌ച

വിദ്യാര്‍ഥികള്‍ക്ക് റാസ്‌ബെറി പൈ കമ്പ്യൂട്ടര്‍ , ഫാബ് ലാബ്‌

കേരളത്തിലെ സ്കൂൾ കുട്ടികൾക്ക്  റാസ്‌ബെറി പൈ നല്കാനുള്ള സർക്കാർ തീരുമാനം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. മാതൃഭുമിയിൽ പ്രസിദ്ധീകരിച്ച  ഈ ലേഖനം അതിന് ഒരു പങ്കു വഹിച്ചു എന്നറിഞപ്പോൾ വല്ലാത്ത ഒരു സംതൃപ്തിയും ! നന്ദി മാതൃഭൂമി ! ഇതാണ് യഥാർത്ഥ പത്രത്തിന്റെ ശക്തി !!

 മാതൃഭൂമി  14 -Dec -2013 
കൊച്ചി: വിദ്യാര്‍ഥികളില്‍ കമ്പ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 10,000 സ്‌കൂള്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടറിന്റെ ചെറിയ പതിപ്പായ റാസ്‌ബെറി പൈ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും. 

ഭാരം കുറഞ്ഞ്, സിങ്ങിള്‍ ബോര്‍ഡിലൊതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്‌ബെറി പൈ. മൈക്രോ യുഎസ്ബി കേബിള്‍ വഴി പവര്‍ നല്‍കുകയും കീബോര്‍ഡും മൗസും ഘടിപ്പിക്കാന്‍ ആവശ്യമായ യുഎസ്ബി പോര്‍ട്ടുകളും നെറ്റ് വര്‍ക്ക് കണക്ടിവിറ്റിക്കായുള്ള സംവിധാനവുമുണ്ട്. സോഫ്റ്റ് വെയറിനൊപ്പം ഹാര്‍ഡ് വെയറും കുട്ടികളെ പരിചയിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. എട്ടുമുതല്‍ 12 വരെ ക്ലാസിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണിത് നല്‍കുക. വര്‍ഷം 3 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹാര്‍ഡ് വെയര്‍ പരിചയിക്കുന്നതോടെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കൂടുതല്‍ മേഖലകളിലേക്ക് കുട്ടികളെ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

 മുഴുവൻ വാർത്ത വായിക്കാൻ ക്ലിക്ക്  ചെയ്യുക
   

2013, ഡിസംബർ 2, തിങ്കളാഴ്‌ച

സാങ്കേതിക വിപ്ളവം റാസ്ബറി പൈ വഴി

വെള്ളം, വെള്ളം സര്‍വത്ര! തുള്ളി കുടിക്കാന്‍ ഇല്ലത്രെ!!' എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധമാണ് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇപ്പോള്‍ . സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക കമ്പ്യൂട്ടറുകളും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. പണ്ട് ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുപോലും ലഭ്യമാണ്.

കമ്പ്യൂട്ടര്‍മേഖലയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ( Consumer Eletcronics ) മേഖലയും ചേര്‍ന്ന് മനോഹരവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ ഗാഡ്ജറ്റുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമൊക്കെ ലക്ഷ്വറി ഉപകരണങ്ങള്‍ എന്നതില്‍നിന്ന് നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്നവയായി മാറിയിരിക്കുന്നു. സമീപഭാവിയില്‍ പാഠപുസ്തകങ്ങളും ഹോംവര്‍ക്കുകളും പരീക്ഷകളുമെല്ലാം കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകും എന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ട്, പല വിദേശ രാജ്യങ്ങളിലും കുട്ടികളെ അക്ഷരം എഴുതി പഠിപ്പിക്കുന്നതിന് പകരം കമ്പ്യൂട്ടര്‍ ടൈപ്പിങിന് പ്രാധാന്യം കൊടുത്തു തുടങ്ങിയിരിക്കുന്നു. 


മാതൃഭൂമിയിൽ  പ്രസിദ്ധീകരിച്ച  ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ളിക്ക്  ചെയ്യുക

2013, നവംബർ 8, വെള്ളിയാഴ്‌ച

തീൻമേശയിലെ വിപ്ളവം

  'ഇന്നു മുതല്‍ ഞങ്ങള്‍ വെജിറ്റേറിയന്‍ ആണ്.  മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാന്‍ ഇനി ഐസ്‌ക്രീം പോലും ഞങ്ങള്‍ കഴിക്കില്ല, ആരേയും കഴിക്കാന്‍ അനുവദിക്കുകയുമില്ല'. എന്റെ കൈയിലിരിക്കുന്ന ഫാമിലിപായ്ക്ക് ഐസ്‌ക്രീമില്‍ ഒന്ന് നോക്കുക പോലും ചെയ്യാതെ ആയിരുന്നു, പത്തു വയസുകാരി ഗായത്രിയുടെ നേതൃത്വത്തില്‍ വീട്ടിലെ 'കുട്ടിപ്പട' നടത്തിയ ആ ഉപരോധസമരം! ഭക്ഷ്യാവശ്യങ്ങള്‍ക്കായി മനുഷ്യന്‍ ജീവികളോട് കാട്ടുന്ന ക്രൂരതകള്‍ ആധാരമാക്കി അനിമല്‍പ്ലാനെറ്റില്‍ വന്ന ഒരു പരിപാടിയായിരന്നു ആ സമരാവേശത്തിനു പിന്നില്‍ .കഷ്ടിച്ച് ഒരു മണിക്കൂറിന്റെ ആയുസ്സേ ആ സമരത്തിനുണ്ടായിരുന്നുള്ളൂ. എങ്കിലും, സമരാനുകൂലികള്‍ ഉയര്‍ത്തിയ ചില ചോദ്യശരങ്ങള്‍ നമ്മളെ കൂടുതല്‍ ചിന്തിപ്പിക്കുന്നു. ലോകത്തെ മനുഷ്യരെല്ലാം ഇതുപോലെ ചിന്തിച്ച് വെജിറ്റേറിയനാകാന്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? കേള്‍ക്കുമ്പോള്‍ വളരെ ലളിതമെന്നു തോന്നാമെങ്കിലും, വളരെ ഗൗരവതരമായ ചില വിഷയങ്ങളിലേക്കാണ് ഇത് വിരള്‍ ചൂണ്ടുന്നത് 

മനുഷ്യന്റെ ആഹാരശീലങ്ങള്‍ പ്രകൃതിക്കും മറ്റ് ജീവികള്‍ക്കും ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല. ഈ പശ്ചാത്തലത്തില്‍ കൃത്രിമമാംസം സൃഷ്ടിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്തുന്നതിന് പ്രാധാന്യം ഏറെയാണ്.


മാതൃഭുമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം  വായിക്കാൻ ഇവിടെ ക്ളിക്ക്  ചെയ്യുക.


2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഗൂഗിൾ ഗ്ളാസ് അത്ഭുതലോകം ഒരുക്കുമ്പോൾ

പരിചയമില്ലാത്ത  ഒരു നഗരത്തിലാണ്  നിങ്ങൾ. രാവിലെ കോഫി കുടിക്കുന്ന സമയം ആയല്ലോ എന്ന് മനസ്സിൽ ചിന്തിക്കുമ്പോഴേയ്ക്ക്  , നിങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട കോഫി ഷോപ്പിലേക്കുള്ള വഴി കണ്മുൻപിൽ തെളിഞ്ഞു വരുന്നു. നിങ്ങൾ നടന്ന്  കടയിൽ എത്തുമ്പോൾ , ഒരു മുൻ പരിചയവും ഇല്ലാത്ത  കടക്കാരൻ നിങളെ പേര് വിളിച്ച് ,സ്വാഗതം ചെയ്യുന്നു . എപ്പോഴും  ഓർഡർ ചെയ്യാറുള്ള അതെ ഐറ്റം തന്നയെയാണ്  ഇത്തവണയും വേണ്ടതെന്ന്  എന്ന്  ഉറപ്പുവരുത്തി , അത് നിങ്ങള്ക് കൈമാറുന്നു. നിങ്ങൾ നന്ദിയും പറഞ്ഞ്  യാത്ര തുടരുന്നു .  ഏതെങ്കിലും ഒരു സ്വപ്ന ലോകത്തെ  കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കിൽ  തെറ്റി . ഒന്ന് രണ്ടു വർഷത്തിനുള്ളിൽ ബാഹ്യ ലോകവുമായുള്ള നമ്മുടെ ഇടപെടലുകൾ  ഏതാണ്ട് ഇപ്രകാരമായിരികും എന്ന്  പറഞ്ഞാൽ അത്ഭുതപ്പെടാനില്ല .  ഈ വർഷ അവസാനം  വിപണിയിൽ വരുമെന്ന് ഉറപ്പായിരിക്കുന്ന ഗൂഗിൾ ഗ്ളാസ്  ആണ്  നമ്മുടെ ജീവിതത്തെ നാം അറിയാതെ മാറ്റി മറിക്കാൻ പോകുന്നത് . ഒരു സാധാരണ കണ്ണട പോലെ തോന്നിക്കുന്ന ഈ സൂപ്പർ കണ്ണട ധരിക്കുന്നതോടെ, ബാഹ്യ ലോകവുമായുള്ള നമ്മുടെ വ്യവഹാരങ്ങൾ നാം അറിയാതെ നാം മറ്റൊരുതലത്തിലെത്തപ്പെടും.സോഷ്യൽ നെറ്റ്‌വർക്ക്  കളിൽ നാം പ്രകടിപ്പിക്കുന്ന ഇഷ്ടാനിഷ് ടങ്ങൾ, സാധനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലെ പാറ്റെണുകൾ, വിനോദങ്ങളിലും , ആഹാരരീതികളിലും മറ്റും സൂക്ഷമായി ഒളിഞ്ഞു കിടക്കുന്ന പ്രിഫറെൻസുകൾ , ഇങ്ങയെ  അമൂർത്തമായി, പല തലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന  വ്യക്തി നിഷ്ഠമായ വിവരങ്ങളെ , സ്ഥല-കാല മാനങ്ങളുമായി സമർഥമായി അനുനയിപ്പിക്കുവാൻ ആണ്  ഗൂഗിൾ ശ്രമിക്കുന്നത്.

മാതൃഭുമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ രൂപം വായിക്കുവാൻ  ഇവിടെ ക്ളിക്ക്  ചെയ്യുക 

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ഒരു ചെറു പുഞ്ചിരി

സ്റ്റീവ് ജോബ്സ്  നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്‍ഷം തികയുന്നു.അദ്ദേഹത്തിന്റെ അഭാവത്തിലും  ആപ്പിള്‍ വളര്‍ച്ചയുടെ  പാരമ്യത്തില്‍
എത്തി  നില്‍ക്കുന്നു.ലോക
ത്തിലെ ആദ്യത്തെ ട്രില്ല്യണ്‍ ഡോളര്‍ (Trillion Dollar)കംപനി എന്ന ഖ്യാതി  ആപ്പിള്‍ സ്വന്തമാക്കി യെക്കും എന്ന് ഒട്ടേറെ സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു . ഐ പാഡ് 2 (Ipad)ഉം പുതിയ മാക് ലാപ് ടോപ്കളും(Mac Laptops) , ഐ ഫോണ്‍ 5(I Phone 5) ഉം ഉള്‍പ്പെടെ പ്രധാനമായും  മൂന്ന്  പ്രോഡക്റ്റ് കളും .  ഐ ബുക്സ് (iBooks), മാക് ഒ എസ് 10 (Mac OS10) , ഐ  ഒ എസ്സ് 6 (i OS 6) എന്നീ സോഫ്റ്റ്‌വെയര്‍ കളും  ആയിരുന്നു  സ്റ്റീവ് -ന്റെ മരണത്തിനു ശേഷം , ആപ്പിള്‍ പുറത്തിറക്കിയത്  . ഇവയെല്ലാം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഇരു  കയ്യും നീട്ടി സ്വീകരിച്ചു . അതിന്റെ ഫലമായി ആപ്പിള്‍ ലോകത്തിലെ ഏറ്റവും വലിയ കംപനി ആയി മാറി .അമേരിക്കന്‍ ഇക്കണോമിയുടെ 2012 നാലാം ക്വാട്ടറിലെ(Quarter)  വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമായി നിരീക്ഷകര്‍ വിലയിരുത്തുന്നത് ഐ ഫോണ്‍ 5 ന്റെ വില്പന ആണെന്ന് പറയുമ്പോള്‍ അമേരിക്കന്‍ സംപദ്ഘടനയില്‍  ആപ്പിളിന്റെ പ്രാധാന്യം നമുക്ക് ഊഹിക്കാന്‍ സാധിക്കും . ഇതെല്ലം സ്റ്റീവ് -ന്റെ മേല്‍നോട്ടത്തില്‍ വികസിച്ച പ്രൊജക്റ്റ്‌ കളാണ് എന്നാണ് പൊതുവേ സംസാരം.സ്റ്റീവ് ഉണ്ടായിരുന്നെകില്‍ എന്തെല്ലാം അത്ഭുതങ്ങള്‍ സംഭാവിക്കുമായിരുന്നെണോ , ഈ സമയത്തിനുള്ളില്‍ മറ്റു മാസ്മരിക പ്രോഡക്റ്റ് കളില്‍ വിപണിയില്‍ എത്ത്തിക്കുമായിരുന്നെന്നോ തീര്‍ത്തു പറയാന്‍ ആര്‍ക്കും കഴിയില്ല . മാത്രവും അല്ല  ബിസിനസ്‌ വിജയങ്ങളുടെ പൂര്‍ണമായ ക്രെഡിറ്റ് ഒരു വ്യക്തി ക്ക് മാത്രം ആരോപിക്കുന്നതില്‍ വലിയ യുക്തിയോന്നുമില്ല .വംപന്‍  കംപനികള്‍ നിലം പതിക്കുന്നതും  പുതിയവ ആ ഇരിപ്പിടങ്ങള്‍ കയ്യടക്കുന്നതും പ്രകൃതി നിയമങ്ങള്‍ മാത്രമാണ് . ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ആപ്പിള്‍ പ്രതാപം ഒരിക്കല്‍ തകരും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് . ഒരു കംപനി യുടെ ബിസിനസ്‌ വിജയത്തിനും പരാജയത്തിനും അപ്പുറത്താണ് സ്റ്റീവ് എന്ന വ്യക്തിയുടെ സ്വാധീനം. ലോകത്തിലെ ഏറ്റവും പണമുള്ള ഒരു കംപനി ആയി ത്തീരുക എന്നത് ഒരിക്കലും ആപ്പിളിന്റെ  ലക്ഷ്യമായിരുന്നില്ല എന്ന് സ്റ്റീവ് തന്നെ വിശദീകരിച്ചിട്ടുണ്ട് . "ജനങ്ങള്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രോഡക്റ്റ് കളാണ് ആപ്പിളിന്റെ ലക്‌ഷ്യം. പണവും പ്രശസ്തിയും ഒക്കെ അതിന്റെ ബൈ പ്രോഡക്റ്റ് കളാണ് " മൈക്രോസോഫ്ട്‌ നെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി  കംപനി ആയ അവസരത്തില്‍ സ്റ്റീവ് പറഞ്ഞു .

2012, ജൂൺ 27, ബുധനാഴ്‌ച

ഇന്‍സൈഡ് ആപ്പിള്‍

'സ്റ്റീവ് ജോബ്സ് നു ശേഷം ആപ്പിളിന്റെ രൂപവും ഭാവവും എന്തായിരിക്കും ?' സ്റ്റീവ് ജോബ്സ് -ന്റെ  രോഗവിവരങ്ങള്‍ ആദ്യം പുറത്തു വന്ന  2003 മുതല്‍  മാധ്യമങ്ങള്‍ ചര്‍ച്ച  ചെയ്തു തുടങ്ങിയ ഒരു വിഷയം ആണിത് . സമീകകാലത്തെ  ആപ്പിളിന്റെ അഭൂതപൂര്‍വമായ  വളര്‍ച്ചയും ,സ്റ്റീവ് ന്റെ മരണവും ഒക്കെ ആപ്പിളിന്റെ സീക്രട്ട്  സോസിന്നെ (Secret Sauce) കുറിച്ചുള്ള ചര്‍ച്ചയെ  കൂടുതല്‍  സജീവമാക്കി . ഇതിന്റെ ചുവടു പിടിച്ച്  എഴുതപ്പെട്ട ഒന്നാണ്  ആഡം ലഷിന്‍സ്കി(Adam Lashinsky) യുടെ  ഇന്‍ സൈഡ് ആപ്പിള്‍ (Inside Apple :Americas Admired Secretive Company)  എന്ന പുസ്തകം. ഫോര്‍ച്യൂണ്‍  മാഗസിന്‍ (Fortune) ന്റെ സീനിയര്‍  എഡിറ്റര്‍  ആയ  ആഡം , സിലിക്കണ്‍ വാലി കമ്പനി കളെ സൂക്ഷ്മമായി പഠിക്കുന്നതിലും  വിലയിരുതുന്നതിലും  പരിചിത പ്രക്ഞ്ഞനായ ഒരു  ജേര്‍ണലിസ്റ്റും, വളരെ പക്വമതിയായ ഒരെഴുത്തുകാരനും ആണെന്ന്  ഈ പുസ്തകം വ്യക്തമാക്കുന്നു .

പ്രോഡക്റ്റ്  അനൌന്‍സ്സ് മെന്റുകളും  കീ നോട്ടുകളും  മീഡിയ ഇന്റര്‍വ്യൂകളും എല്ലാം  സ്റ്റീവ്-വില്‍ തുടങ്ങി  സ്റ്റീവ്  -വില്‍  തന്നെ അവസാനിച്ചിരുന്ന , പുറം ലോകത്തിന്  അത്ര പരിചിതമല്ലാത്ത , ഒരു കമ്പനിയായിരുന്നു ആപ്പിള്‍ .  മറ്റു കമ്പനി കളില്‍ നിന്ന് തികച്ചും  വ്യത്യസ്തമായി  ആപ്പിള്‍ എംപ്ളോയികള്‍  ആരും  പൊതു സമൂഹത്തിനു മുന്നില്‍ വന്നു അഭിപ്രായ പ്രകടങ്ങള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ  ഒന്നും ചെയ്യാറില്ല . സ്റ്റീവ്  -ന്റെ മരണ ശേഷവും ആപ്പിള്‍ ന്റെ ഈ സംസ്കാരത്തിന്  ഒരു  മാറ്റവും കണ്ടുതുടങ്ങിയിട്ടില്ല  എന്നതും, മൈക്രോസോഫ്റ്റ്  ഉം ഗൂഗിള്‍ ഉം ഉള്‍പെടെ   മറ്റു  വമ്പന്‍ കമ്പനികള്‍  ആപ്പിള്‍ നെ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നതും    "ഇന്‍സൈഡ്  ആപ്പിള്‍ " -ലേക്ക്  വായനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ് .

2012, ജൂൺ 20, ബുധനാഴ്‌ച

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലെറ്റ്

കൊച്ചുകുട്ടികള്‍ സ്കൂളില്‍ പോയിവന്ന്  ടീച്ചറിന്റെ ചെയ്തികളും  ചേഷ്ടകളും അനുകരിച്ചു കളിക്കുന്നതുപോലെയാണ്  മൈക്രോസോഫ്റ്റ് (Microsoft) -ന്‍റെ പുതിയ സര്‍ഫസ് ടാബ്ലെറ്റ് (Surface Tablet) അനൌണ്‍സ് മെന്റ്  കണ്ടപ്പോള്‍ തോന്നിയത് .ഇത്തരം അനൌണ്‍സ് മെന്റുകളുടെ രഹസ്യ സ്വഭാവം  ആണ്  ആപ്പിള്‍ പ്രോഡക്റ്റ് കളുടെ പ്രീയം  വര്‍ധിപ്പിക്കുന്നത്  എന്ന ധാരണ ആയിരിക്കണം അവരെയും  അങ്ങനെ ഒന്ന് ചെയ്യാന്‍ പ്രേരിപ്പിച്ചത് .വ്യാഴാഴ്ച വളരെ വൈകി യാണ് തിങ്കളാഴ്ച നടക്കുന്ന ഇവെന്റ്റ്‌(event) -നു വേണ്ടിയുള്ള  ഇന്‍വിറ്റെഷനുകള്‍ (invitations)  അയച്ചത് . മാത്രവും അല്ല അതില്‍  ഇവെന്റിന്‍റെ  സ്ഥലം പോലും  പരാമര്‍ശിച്ചിരുന്നില്ല  എന്ന്  പറയുമ്പോള്‍ സീക്രസി അല്പം കൂടിപോയോ എന്ന് സംശയം . ഒടുവില്‍  ചടങ്ങ്  നടക്കുന്ന സ്ഥലത്തും നാടകങ്ങള്‍ തുടര്‍ന്നു. ജേര്‍ണലിസ്റ്റ് കള്‍ക്ക്  ഒരു സമയം കുറിച്ച ഒരു കാര്‍ഡു നല്‍കി , കൂടുതല്‍ അറിയാന്‍ ആ സമയം വരെ കാത്തിരിക്കാന്‍  നിര്‍ദേശം. ഇത്തരം  നാടകങ്ങള്‍  വളരെ  സൂക്ഷമായി  കളിച്ചില്ലെങ്കില്‍  ടെക്  ജേര്‍ണലിസ്റ്റ്കളുടെയും അപ്രീതി ക്ക്   കാരണം ആകാവുന്നതാണ് . ഏതായാലും ഇക്കുറി എല്ലാവരും കാര്യങ്ങളെ അതിന്റേതായ  രീതിയില്‍ എടുത്തു മൈക്രോസോഫ്റ്റ്  നു ഒരു അവസരം  നല്‍കി  എന്ന് വേണം കരുതാന്‍ . ക്ര്യത്യ സമയമായപ്പോള്‍ ഇക്കഴിഞ്ഞ ആപ്പിള്‍ ഇവെന്റില്‍  സിറി (Apple Siri)വരവേറ്റത്പോലെ  ഒരു അശരീരി സ്വാഗതം പറയുന്നു . ഇവിടെ നടക്കുന്ന ഒന്നും റെക്കോര്‍ഡ്‌  ചെയ്യുകയോ  തത്സമയം സംപ്രേക്ഷണം  ചെയ്യുകയോ  അരുത്  എന്ന നിര്‍ദേശം . മൈക്രോ സോഫ്റ്റ്‌  ചരിത്രത്തില്‍  ആദ്യമായാണ്  ഇങ്ങനെ ഒക്കെ ചെയ്യുന്നത്  എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഇതിലെ   'ആപ്പിള്‍ ' സ്വാധീനം നമുക്ക് മനസിലാക്കാം. സ്റ്റീവ്  ബാള്‍മര്‍ (Steve Ballmer)  കീ നോട്ട് തുടങ്ങിയതും  ആപ്പിള്‍ രീതിയില്‍  ആയിരുന്നു .ഏതാണ്ട്  1 ബില്യണ്‍  കമ്പ്യൂട്ടര്‍കള്‍  മൈക്രോസോഫ്റ്റ്  വിന്‍ഡോസ്  ഉപയോഗിക്കുന്നുണ്ട്  എന്ന് പറയുന്നതില്‍  പോലും ഒരു ആപ്പിള്‍ ടച്ച്‌ ഉണ്ടായിരുന്നു . തുടര്‍ന്നു  ഹാര്‍ഡ് വെയര്‍  ഇന്റ്സ്ട്രി (Hardware Industry ) യില്‍ മൈക്രോസോഫ്റ്റ്  ന്റെ  പങ്കു വിവരിക്കുന്ന ഒരു ചെറിയ ആപ്പിള്‍ സ്റ്റൈല്‍  വീഡിയോ  .
" We believe that any intersection between human  and machine can be made better when all aspects of  the experience ,hardware  and software working together ......"  എന്ന വാചകം പോലും ആപ്പിളില്‍ നിന്ന്  കടം കൊണ്ടതാണ്  എന്ന് മനസിലാകാന്‍ സാമാന്യ ബുദ്ധി മാത്രം മതി  .സോഫ്റ്റ്‌ വെയര്‍ ഉണ്ടാക്കി ഹാര്‍ഡ് വെയര്‍ നിര്‍മ്മാതാക്കള്‍ ക്ക്  ലൈസന്‍സ്  ചെയ്യുക  എന്നതായിരുന്നു ആദ്യം മുതല്‍ക്കേ യുള്ള അവരുടെ പ്രധാന സ്ട്രാറ്റജി(Strategy)  അതിനാല്‍  " We learned (from Apple )...... " എന്ന് പറയുന്നതാവും മാന്യതയും ഭംഗിയും .തുടര്‍ന്നുള്ള ഭാഗങ്ങളിലും-സര്‍ഫസ്  ടാബ്ലെറ്റ് -ന്റെ കവര്‍ ഡിസൈന്‍ ലും  അതിന്റെ അവതരണത്തിലും മറ്റും  മറ്റും - ഒക്കെ ഒളിഞ്ഞും  തെളിഞ്ഞും ആപ്പിള്‍  സ്വാധീനം പ്രകടമായിരുന്നു.

2012, മേയ് 6, ഞായറാഴ്‌ച

ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപ്ളവം

ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചാല്‍ ,നമ്മുടെപഠന സാധ്യതകള്‍ പൂര്‍ണമായും അവസാനിക്കുന്ന ഒരു സാഹചര്യം ആയിരുന്നു ഈ അടുത്ത കാലം വരെ.പ്രൈവറ്റ് എന്‍ട്രോള്‍മേന്റുകളും  വിദൂരവിദ്യാഭ്യാസ സംവിധാനങ്ങള്‍
ഒക്കെ  ഉണ്ടെന്ന്കിലും  അതിനൊക്കെ അതിന്റെത്ത്തായ പരിമിതികളും ഉണ്ടായിരുന്നു.വര്‍ഷത്തില്‍ ഒരു പ്രത്യേക സമയത്ത് മാത്രം നടത്തപ്പെടുന്ന,പരീക്ഷകള്‍ക്കും ക്ളാസുകള്‍ക്കുംഒക്കെ പഠിതാക്കള്‍ നേരിട്ട് ഹാജരാകണം എന്നും മറ്റും  നിബന്ധനയുള്ള   ഇത്തരം കോഴ്സുകള്‍ കാഷ്വല്‍ പഠിതാക്കള്‍ക്ക് ഒട്ടും യോജിക്കുന്ന ഒന്നയിരുന്നില്ല.ഇന്റര്‍നെറ്റിന്റെ  വരവോടെ വിക്ഞാന സമ്പാദനം കുറെയൊക്കെ എളുപ്പം ആയെങ്കിലും ഇന്‍ഫര്‍മേഷന്‍ എക്സ്‌പ്ളോഷന്‍ (Information Explosion) നമ്മെ കൂടുതല്‍ ദുരിതത്തിലാക്കി . ഒരു വിഷയ ത്തെക്കുറിച്ച് ഉപരിപ്ളവമായ വിവര ശേഖരനത്തിനല്ലാതെ അടുക്കും ചിട്ടയോടും കൂടി ഒരു  കോഴ്സ്  പഠിക്കുന്ന രീതില്‍ ഒരു വിഷയത്തെ കരഗതമാക്കുവാന്‍ 'വിക്കിപീഡിയ മോഡല്‍ ' പഠനം അഥവാ വായന അപര്യാപ്തമാണെന്ന്  തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു .ഉദാഹരണമായി ഒരു വിഷയത്തെ  കുറിച്ച് നാം പഠിക്കാന്‍ തീരുമാനിച്ച് ,ഇന്റര്‍നെറ്റില്‍ സെര്‍ച്ച്  ചെയ്യുംപോള്‍ കിട്ടുന്നഅനേകായിരം ലിങ്കുകളില്‍ എവിടെ തുടങ്ങണമെന്നും എത്രത്തോളം വായിക്കണമെന്നും അറിയുക അത്രഎളു പ്പം  അല്ല . മാത്രവും അല്ല ഒരു ലിങ്കില്‍ നിന്ന്  മറ്റൊന്നിലേക്ക്  അവിടെനിന്നു  വേറൊന്നിലേക്ക് എന്ന്  മാറി മാറി  ഒടുവില്‍ നാം എവിടെയൊക്കെയോ എത്തിച്ചേരുന്നു.ഓണ്‍ലൈന്‍ പരസ്യങ്ങളുടെ അതിപ്രസരം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു .കൃത്യത ഇല്ലാത്ത എന്തൊക്കെയോവിവരങ്ങള്‍ വായിച്ചു നാം ആകെ കണ്‍ഫ്യൂഷനില്‍  മുങ്ങിത്തപ്പുന്നു .

2012, മാർച്ച് 22, വ്യാഴാഴ്‌ച

വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി !

'വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി !' നമുക്ക് ചുറ്റുമുള്ള പലതും കാണുമ്പോള്‍  നാം അറിയാതെ മനസ്സില്‍ പറഞ്ഞു പോകുന്ന ഒരു വാചകമാണിത് . അത്ര വലിയ ജീനിയസ്സുകള്‍ ഒന്നും അല്ലെങ്കിലും പലപ്പോഴും പല ഐഡിയാസും  നമ്മളിലും തെളിഞ്ഞു വരാറുണ്ട് . എന്നാല്‍ നൂതനം എന്ന് നാം കരുതുന്ന ആശയങ്ങളെ , അതിനെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ കഴിയുന്ന, മറ്റൊരാളോട്  പറയുവാനോ അവരുമായി ചര്‍ച്ച ചെയ്യുവാനോ പലപ്പോഴും സാധിക്കാറില്ല , ഇനി അങ്ങളെ സംസാരിച്ചാല്‍ പോലും മറ്റു പല നൂലാമാലകളിലും കുരുങ്ങി(കേള്‍ക്കുന്ന ആളിന്റെ 'ഈഗോ' അതില്‍ ഒന്ന് മാത്രമാണ് !) അത് എങ്ങും ചെന്നെത്താതെ അവസാനിക്കാറാണ് പതിവ് . ഇങ്ങനെ ഒന്ന് രണ്ടു തവണ സംഭവിച്ചാല്‍ പിന്നെ കൂട്ടുകാരെയും ചിലപ്പോ വീട്ടുകാരെയും ഒക്കെ നഷ്ടപ്പെടാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ട്  ഇത്തരം 'കാര്യങ്ങള്‍ ' നാം ആരോടുംമിണ്ടാറില്ല . ഇങ്ങനെ തങ്ങളുടെ ആശയങ്ങള്‍ ആരോടും പറയാനാവാതെ വീര്‍പ്പുമുട്ടിയിരിക്കുന്ന   'സാധാരണ' ജീനിയസ്സുകള്‍ക്ക്  ആശ്വാസം പകരാന്‍ ഇതാ ഒരു   പുതിയ സംരംഭം. 'കിക്ക്  സ്റാര്‍ട്ടര്‍ '(Kickstarter) എന്ന ക്രൌഡ് സോര്‍സിംഗ് (Crowdsourcing)വെബ്‌ സൈറ്റ് .

2011, ജൂൺ 20, തിങ്കളാഴ്‌ച

എനിക്ക് വിശക്കുന്നു .....

 എന്തൊക്കെ പറഞ്ഞാലും ആഹാരം മലയാളിക്ക്  ഒരു വീക്നെസ് തന്നെ യാണ് . വിഭവ സമൃദ്ധമായ സദ്യ മാത്രമല്ല സ്കുളിലും ഓഫീസിലും മറ്റും കൊണ്ട് പോയി കഴിക്കുന്ന ഉച്ച ഭക്ഷണം പോലും ഗംഭീരമായാണ് നാം തയ്യാറാക്കുന്നതും ,അകത്ത്താക്കുന്നതും . വാട്ടിയ തൂശനിലയില്‍ പൊതിഞ്ഞ പൊതിച്ചോറും ,അടുക്കു പാത്രത്തില്‍ ഓരോ തട്ടിലും ക്രമം തെറ്റാതെ , പായ്ക്ക് ചെയ്തിരിക്കുന്ന ഉച്ചയൂണും മറ്റും കേരളത്തിന്റെ മാത്രം പ്രത്യേകതയാകണം. അതുകൊണ്ട് തന്നെ ഉച്ച സമയത്ത്  സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് പോലും മാറാതെ , ഒരു സാന്‍വിച്  അകത്താക്കുന്ന  സായിപ്പിനെ അത്ഭുത ജീവിയായആണ് നാം നോക്കിക്കാണുന്നത്. രാവിലെ നാലുമണിക്ക്  തുടങ്ങുന്ന പാചക മഹാ യുദ്ധങ്ങളുടെ ഒന്നും ആവശ്യമില്ലാതെ വിശക്കുമ്പോള്‍ പുറത്തുപോയി  ഒരു 'ടു ഗോ ' ആഹാരം വാങ്ങി തന്റെ സീറ്റില്‍ ഇരുന്നു ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ അകത്താക്കുന്ന സായിപ്പിനെ ,മറ്റ് എന്തിനെല്ലാം  വിമര്‍ശിച്ചാലും, ഇക്കാര്യത്തില്‍ അംഗീകരിച്ചേ മതിയാകു.കഴിക്കുന്നതിനു പത്തു മിനിറ്റ് മുന്‍പ് മാത്രം അതിനെക്കുറിച്ച് ചിന്തിക്കുന്ന, അല്പം റൊട്ടിയും ,അതിനിടയില്‍    വേവാത്ത ഇറച്ചിയും പോലും സന്തോഷതോടെ  അകത്താക്കുന്ന  സായിപ്പിനും പരാതികള്‍ ഉണ്ട് , ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന അതെ കടയില്‍ നിന്ന് തന്നെ ആഹാരം കൈപ്പറ്റണം. അല്ലെങ്കില്‍ കനത്ത ട്രാഫിക് കുരുക്കിലൂടെ  കടയില്‍ എത്തുമ്പോഴേക്കും ആഹാരം ആറി തണുത്തു പോകും .പിന്നെ കടയില്‍ എത്തിയാല്‍ അവിടുത്തെ ക്യു വില്‍ നിന്ന് മെനക്കെടണം ....അങ്ങനെ പലതും . 

ഇതെനെല്ലാം പരിഹാരമായി പുതിയ ആഹാര സംസ്കാരം വരാന്‍ പോകുന്നു . എവിടെനിന്ന് വേണമെങ്കിലും ഓര്‍ഡര്‍ ചെയ്യാം ,എവിടെനിന്ന് വേണമെങ്കിലും കൈപ്പറ്റാം, നമ്മള്‍ ചെന്ന് കഴിഞ്ഞേ ആഹാരം പാകം ചെയ്യാന്‍ തുടങ്ങുകയുള്ളൂ , ഒരു മിനിടിനുള്ളില്‍  ആഹാരം റെഡി ആകുകയും ചെയ്യും !! . വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുവോ?   കാലിഫോര്‍ണിയ യില്‍ തുടക്കമിടുന്ന ,ദി മെല്‍ട്ട്(The Melt) എന്ന പുതിയ റെസ്ടോരേന്റ്റ്‌  ചെയിന്‍ ആണ് ഈ വാഗ്ദാനങ്ങ ളുമായി രംഗത്ത് വരുന്നത് . 'കാഷ്വല്‍  ഡൈനിംഗ്'  എന്ന ഗണത്തില്‍ പെടുന്ന സൂപ്പും ,ചീസ്‌ സാന്‍ വിച്ചും ആണ്  മെല്‍റ്റിന്റെ  മെനുവില്‍ ഉണ്ടാവുക . മൊബൈല്‍ പേമന്റും, QR കോഡ് സാങ്കേതിക വിദ്യയും ഉപയോഗ പ്പെടുത്തി ഉത്പാദന ചെലവ് പരമാവതി കുറച്ചു , മാര്‍കെറ്റ് പിടിക്കുക എന്നതാണ്  ലക്ഷ്യമെന്നു , അണിയറ ശില്‍പികള്‍ പറയുന്നു . ഇതിനായി  'ഇന്റലിജെന്റ്  സാന്‍ വിച് മേക്കര്‍ ' കമ്പനി നിര്‍മിച്ചു കഴിഞ്ഞു .പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലാത്ത , കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ജോലിക്കാരെ കൊണ്ട്  കട നടത്തി ക്കൊണ്ട് പോകാം എന്നുള്ളതും ,എല്ലാ ഔട്ട്‌ ലെട്ടുകളിലെയും ആഹാരത്തിനു ഏകീകൃത സ്വഭാവം ഉണ്ടാകും എന്നുള്ളതും ഇതിന്റെ മേന്മ ആയി കമ്പനി എടുത്തു പറയുന്നു .

ഫ്ളിപ്പ്(Flip)എന്ന നുതന  വീഡിയോ ക്യാമറ യിലൂടെ നമ്മുടെ ശ്രദ്ധ നേടിയ ജോനാതന്‍ കെപ്ലാന്‍(Jonathan Kaplan) ആണ്  ഈ നൂതന ആശയ ത്തിനു പിന്നിലുള്ളത് .സാധാരണ രീതികളില്‍ നിന്ന് മാറി ചിന്തിക്കുന്നതില്‍ കെപ്ലാന്‍ -ഉള്ള കഴിവ്  ഫ്ളിപ്പ് -ന്റെ വിജയത്തില്‍ നിന്നും നമുക്ക് ഊഹിക്കവുന്നതെ യുള്ളൂ . എങ്കിലും അധികം ആരും പയറ്റി നോക്കിയിട്ടില്ലാത്ത
ആഹാര നിര്‍മാണ -വിപണന രംഗം  ഇത്തരം പുതിയ സംരംഭ ങ്ങളെ എങ്ങനെ സ്വീകരിക്കും എന്നത്  കാത്തിരുന്നു കാണുക തന്നെ വേണം .

കൂടുതല്‍ അറിയാന്‍ :  themelt

പിന്കുറിപ്പ്  : ഫേസ് ബുക്കിനു 100 ബില്ല്യണ്‍ വിലയുള്ള ഈ ലോകത്ത്  എന്താണ് സംഭവിക്കാന്‍ പാടില്ലാത്തത് ......



2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ഗ്രൂപ്പ്‌ +കൂപ്പോണ്‍ = ഗ്രൂപ്പോണ്‍

പരസ്യമായി സൌജന്യം സ്വീകരിക്കാന്  മടിയുള്ള കൂട്ടരാണ്  നാം ഇന്ത്യക്കാര്‍ ,പ്രത്യേകിച്ചും കേര ളീയര്‍. ബസ്‌ കണ്ടക്ടര്‍-ഉടെ  കൈയീ ല്‍  നിന്ന്  ബാക്കി ചോദിച്ചു വാങ്ങാനോ , നാലുപേരുടെ മുന്നില്‍ വച്ച് ഒരു കൂപ്പോണ്‍ കൊടുത്ത് ഇളവു വസൂലാക്കുവാനോ നമ്മുടെ അഭിമാനം നമ്മെ അനുവദിക്കാറില്ല .ടാക്സിക്കാരന് പണം നല്‍കി ബാകി വാങ്ങാന്‍ പോലും നില്‍ക്കാതെ,"ബാകി വച്ചോ" എന്ന് പറഞ്ഞു  പോകുന്ന നായകന്റെ ചിത്രമാണ് നമ്മുടെ മനസിലുള്ളത് .പുറം നാടുകളില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.ഇളവു കിട്ടുന്ന തുക ചെ റുതാ ണെങ്കില്‍ പോലും , ഇളവു ചോദിച്ചു വാങ്ങുനതിലോ,അതിനായി കൂപ്പോണുമായി ക്യൂ  നില്ക്കുന്നതിനോ ഒന്നും ഒട്ടും മടിക്കെണ്ടുന്നതില്ല .എല്ലാവരും അത് ചെയ്യുന്നത് കൊണ്ട് നമുക്ക് അപകര്‍ഷത ബോധം തോന്നേണ്ട കാര്യവുമില്ല .

മുകളില്‍ പറഞ്ഞ "കൂപ്പോണ്‍ സംസ്കര " വും കാട്ടു തീ പോലെ പടര്‍ന്നു പിടിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ ആവേഗവും  മുതലാക്കി വികസിക്കുന്ന ഒരു പുത്തന്‍  ബിസിനസ്‌ മേഖല യാണ് " ഗ്രൂപ്പ്‌ കൂപ്പോണിംഗ്". വളര്‍ച്ചാ നിരക്കില്‍ നമ്മെ അമ്പരപ്പിച്ച "ഗ്രൂപ്പോണ്‍"(Groupon) ഉം ,ആമസോണ്‍ ഉടമ സ്ഥതയിലുള്ള "ലിവിംഗ് സോഷ്യല്‍ "(LivingSocial )ലും "ഗൂഗിള്‍  ഡീല്‍"(Google Deals )സും ഒക്കെ ഇതേ ആശയത്തില്‍ വളര്‍ന്നു വരുന്ന സംരഭങ്ങളാണ്. എല്ലാവരും ലക്ഷ്യമിടുന്നത്  അമൂല്യമായ യുസര്‍ ഡാറ്റയും(User Data) അത് ഉപയോഗിച്ചുള്ള പരസ്യ വരുമാനത്തിലാണ് .

ചെറിയ പട്ടണങ്ങളിലെ  ചെറുവ്യവസായങ്ങള്‍  ആണ്  "ഗ്രൂപ്പ്‌ -കൂപ്പോണ്‍" ആശയങ്ങളുടെ കേന്ദ്ര ബിന്ദു .ഇത്തരം വ്യവസായങ്ങള്‍ക്ക്  ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ അത്ര എളുപ്പമുള്ള കാര്യമല്ല . ഉദാഹരണമായി ഒരു പട്ടണത്തില്‍ പ്രവത്തിക്കുന്ന ഒരു  ഇന്ത്യന്‍  രെസ്ടോരെന്റിനോ, ഒരു ബാര്‍ബര്‍ ഷോപ്പിനോ മറ്റോ ജനങ്ങളെ ആകര്‍ഷിക്കണമെങ്കില്‍  പരസ്യം ചെയ്യുവാന്‍ ഒരു മാധ്യമം ഇതുവരെ ഇല്ലായിരുന്നു . പത്രങ്ങള്‍,ടെലി വിഷന്‍ ,റെഡിയോ തുടങ്ങി പരമ്പരാഗത മാര്‍ഗങ്ങള്‍ എല്ലാം തന്നെ ചെറു വ്യവസായങ്ങളെ  സംബന്ധിച്ചു അപ്രായോഗികം  തന്നെ ആയിരുന്നു .ഇന്റെര്‍നെറ്റിന്റെ യും മൊബൈല്‍ ഫോണിന്റെയും  ഉപയോഗം വര്‍ധിച്ചതും , അതിലൂടെ ഉപഭോക്താക്കളുടെ ലോക്കാലിറ്റി അനുസരിച്ച് സെര്‍ച്ച്‌-നു  പ്രാദേശിക മുഖം വന്നു തുടങ്ങിയതും പരസ്യ വിതരണത്തിന് പുതിയ സാദ്ധ്യതകള്‍  തുറന്നു കൊടുത്തു .എന്നിരുന്നാലും ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ പരസ്യം ചെയ്തു ഗുണമുണ്ടാക്കാന്‍ പോന്ന ജ്ഞാനമോ സാങ്കേതിക വിദ്യയോ ഒന്നും ചെറു കച്ചവടക്കാര്‍ക്ക്  സാധാരണ ഗതിയില്‍ ഉണ്ടാകാനിടയില്ല.ഇതിനു പരിഹാരവും കൊണ്ടാണ് ഗ്രൂപ്പോണിന്റെ വരവ് . ഗ്രൂപ്പ്‌ (Group ), കുപ്പോണ്‍ (Coupon ) എന്നി വാക്കുകളുടെ സങ്കരമായ ഇതിന്റെ പേരില്‍നിന്ന്  തന്നെ ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നമുക്കൂഹിക്കാം. 

ഉദാഹരണമായി  ഒരു റെസ്റ്റോറെന്റ് -ന്റെയും,ഗ്രൂപ്പോണ്‍-ന്റെയും  പ്രവര്‍ത്തനം പരിശോധിക്കാം.ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചയില്‍ നിന്ന് "ആയിരം ഉപഭോകതക്കളെ 30 ദിവസത്തിനുള്ളില്‍  എത്തിച്ചാല്‍  , $20 വിലയുള്ള ആഹാരം $10 നു വില്‍ക്കാം " എന്ന ധാരണയില്‍ എത്തുന്നു ,തുടര്‍ന്ന്    "$20  വിലയുള്ള ആഹാരം $10 നു ; ഇനി 999 പേര്‍ കൂടി വാങ്ങണം "  എന്ന ഈ ഡീല്‍  ഗ്രൂപ്പോണ്‍ വെബ്‌ സൈറ്റ് -ഇല്‍ പ്രത്യക്ഷപ്പെടുന്നു .  ഓരോ ആളുകള്‍ വാങ്ങുന്നതിനനുസരിച്ചു  ഇനി ഇത്ര പേര്‍ കൂടി വാങ്ങണം എന്ന സംഖ്യ കുറഞ്ഞു വരുന്നു . അങ്ങനെ 1000  പേര്‍ വാങ്ങി കഴിയുമ്പോള്‍ ഡീല്‍ "ഓണ്‍" ആകുന്നു .ഇവിടെയാണ് "ഗ്രൂപ്പ്‌" എന്ന വാക്കിന്റെ അര്‍ഥം വരുന്നത് . 1000 ആളുകള്‍ വാങ്ങിയാല്‍ മാത്രമേ ഡീല്‍ പ്രാബല്യത്തില്‍ വരുകയു ള്ളൂ ; ഇല്ല എങ്കില്‍ ആരില്‍ നിന്നും പണം ഈടാക്കുന്നില്ല . അതുകൊണ്ടുതന്നെ ആദ്യമാദ്യം വാങ്ങുന്നവര്‍ക്കും ബാകി ആളുകള്‍ വാങ്ങുമോ എന്ന ആവലാതി വേണ്ട എന്നര്‍ഥം. അത് പോലെ തന്നെ റെസ്റ്റോറെന്റ് ഉടമയ്ക്കും 1000 പേര്‍  വരുമെന്ന്‍ ഉറപ്പായ ശേഷം മാത്രം വില കുറച്ചു കൊടുത്തു തുടങ്ങിയാല്‍ മതി. ഇരുകൂട്ടര്‍ക്കും നേട്ടവും മനസമാധാനവും.പണം നഷ്ടപ്പെടില്ല എന്ന ആത്മ വിശ്വാസം കൂടുതല്‍ പേരെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു .50 % മുകളില്‍  വമ്പന്‍ വിലക്കുറവുള്ള ഡീല്‍ ഒരു ദിവസം ഒന്ന് എന്നരീതിയില്‍ അവതരിപ്പിക്കുന്നതും കുടുതല്‍ ആകര്‍ഷക ഘടകമായി നിലനില്‍ക്കുന്നു .
വില്പനക്കാര്‍ക്കും ഉപഭോകതക്കള്‍ക്കും ഒരുപോലെ നേട്ടം സമ്മാനിക്കുന്ന ഈ നൂതന  ബിസിനസ്‌-പരസ്യ മോഡല്‍  അതിവേഗമാണ് വളരുന്നത്‌ .അമേരിക്കയിലെ ചിക്കാഗോയില്‍ തുടങ്ങിയ ഗ്രൂപ്പോണ്‍ ഇന്ന് യുറോപ്പിലും ഏഷ്യയിലും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .7 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ  ഗൂഗിള്‍-ന്റെ  ഓഫറും തള്ളി ആത്മ വിശ്വാസത്തോ ടെ കുതിക്കുന്ന  ഗ്രൂപ്പോണ്‍ "ലോക്കല്‍ മാര്‍ക്കറ്റിംഗ്  "രംഗത്ത്‌ ഒരു പുതിയ വിപ്ലവം തന്നെയാണ് തുടങ്ങിയിരിക്കുന്നത് . ആമസോണും ,ഗൂഗിളും ഒക്കെ മത്സരിക്കുന്ന ഇവിടെ എത്ര നാള്‍ ഗ്രൂപ്പോണ്‍ ആധിപത്യം തുടരും എന്നെത്  പ്രസക്തമായ ഒരു ചോദ്യമാണ് ..
കൂടുതല്‍ അറിയാന്‍ :  http://www.groupon.com , http://livingsocial.com എന്നിവ സന്ദര്‍ശിക്കുക .
 
പിന്‍ കുറിപ്പ് : സൊസസ്ത (http://www.sosasta.com ) എന്ന കമ്പനി യെ ഏറ്റെടുത്തു എന്നത്  കൂപ്പോണ്‍ സംസ്ക്കാരം തുലോം കുറവുള്ള ഇന്ത്യ പോലെ യുള്ള രാജ്യങ്ങളിലേക്കും ചുവടുറപ്പിക്കാന്‍ അവര്‍ തയ്യാറായി കഴിഞിരിക്കുന്നു എന്നതിന്റെ സൂചനയാണ് .






2010, ഫെബ്രുവരി 7, ഞായറാഴ്‌ച

ഐ പാഡ്

ആപ്പിളിന്റെ i-pad ന്റെ പുതുമ മാറി വരുന്നതേയുള്ളു. എല്ലാത്തവണത്തെയും പൊലെ സ്റ്റീവ് ജോബ്സിന്റെ കീ നോട്ട് ഒരു മഹാസംഭവം തന്നെയായിരുന്നു. സാങ്കേതിക വിദ്യയേറെയുണ്ടെങ്കിലുംക്ഷണിക്കപ്പെട്ട സദസിനുമുന്‍പില്‍ നടക്കുന്ന ഇതു തത്സമയം സം പ്രേക്ഷണം അവര്‍ സമ്മതിക്കാറില്ല. അതിനാല്‍ അതുകാ‍ണുന്ന വരുടെ ടെക്സ്റ്റ് ബ്ലോഗിങാണു കാര്യങള്‍ അറിയാനുള്ള ഏക മാര്‍ഗം. ആപ്പിളിന്റെ പുതിയ പ്രോഡ്കറ്റ് എന്തായിരിക്കും, അതിന്റെ പേര്‍ എന്തായിരിക്കും തുടങി ഏറെ അഭ്യൂഹങള്‍ക്കൊടുവില്‍ ആണ് I pad പുറത്തു വരുന്നത്
സ്മാര്‍ട്ട് ഫോണുകള്‍കും ലാപ് ടോപ്പുകള്‍ക്കു മിടയിലായിരുക്കും ഇതിന്റെ വിപണന സാധ്യതയെന്നു ആപ്പിള്‍ തന്നെ സമ്മതിക്കുനുണ്ട്. 9.7 ഇഞ്ച് വലുപ്പമുള്ള OLED സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മള്‍ട്ടി ടച്ച് ഡിവൈസാണ് ഐ പാഡ്. ipod touch -ന്റെ വലിയ രൂപം എന്നതിനു പുറമെ , വര്‍ദ്ധിച്ചു വരുന്ന ഇ-ബുക്ക് റീഡര്‍ മാ‍ര്‍ക്കറ്റിനെയും ഐ പാഡ് ലക്ഷ്യമിടുന്നു. അര ഇഞ്ചില്‍ താഴെ മാത്രം കനമുള്ള ഇതു ആപ്പിളിന്റെ ഡിസൈനിംഗ് മികവിനു മറ്റൊരു ഉദാഹരണമാണ്.ആപ്പ് സ്റ്റൊറിലുള്ള എല്ലാ ആപ്ലിക്കേഷനുകളും അതെ പടി ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. വലുപ്പമുള്ള ഡിസ് പ്ലെ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ഗെയിം മാര്‍ക്കറ്റിനെയും ലക്ഷ്യമിടുന്നുണ്ട്.ഒരു സെല്‍ ഫോണ്‍ സേവന ദാതാക്കളുമായും കോണ്‍ ട്രാക്ടില്‍ ഏര്‍പ്പെടേണ്ട ആവശ്യമില്ലാത്തവിധത്തില്‍ പൂര്‍ണ്ണമായും അണ്‍ ലോക് ടാണ് ഐ പാഡുകള്‍ എന്ന സവിശേഷതയും ഇക്കുറിയുണ്ട്.ഏതാണ്ട് 10 മണിക്കുര്‍ ബാറ്ററി ലൈഫ് അവകാശ പ്പെടുന്ന ഇവ “ഗെറ്റ് എവെ“ വെക്കെഷനുകള്‍ക്കും ദീര്‍ഘ ദൂര യാത്രികര്‍ക്കും പറ്റിയതാണ്. ഇന്റര്‍നെറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന “ഫ്ലാഷ്” സോഫ്റ്റ് വെയറിന്റെ സപ്പോര്‍ട്ടില്ലായ്മയും, ക്യാമറ,USB എന്നിവയുടെ അഭാവവും സാങ്കേതിക നിരീക്ഷകരെ അലോസരപ്പെടുത്തുനുണ്ട്. എതായാലും ഐ ഫോണിലും,ഐ പൊടിലും ആപ്പിള്‍ ഉണ്ടാക്കിയ നേട്ടം ഐ പാഡും ആവര്‍ത്തിക്കുമൊ എന്നത് കാലം തെളിയിക്കട്ടെ!

2010, ജനുവരി 18, തിങ്കളാഴ്‌ച

ഗൂഗിള്‍ ഫോണ്‍

സെല്‍ ഫോണ്‍ സങ്കല്പങളെ ,Iphone മാറ്റിമറിച്ചതു അല്‍ഭുതത്തോടെ നോക്കികണ്ടവരാണു നാം. അന്നു വരെ ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു അനുഭവമായിരുന്നു ആപ്പിള്‍ നമുക്കു തന്നത്. ആ സങ്കല്പത്തിന്റെ ചുവടുപിടിച്ച് ഒട്ടേറെ ഡിവൈസുകള്‍ പുറത്തിറങി, പക്ഷെ അവയ്ക്കൊന്നും ഐഫോണിന്റെ അജയ്യതയെ പിടിച്ചു നിര്‍ത്താനായില്ല.അപ്പോഴാണ്“ആന്‍ഡ്രോയിഡ്” (Android)എന്ന മൊബൈല്‍ ഓപ്പറെറ്റിംഗ് സിസ്റ്റവുമായി ഗൂഗിളിന്റെ വരവ്. ഉപകരണങള്‍ക്കു പിന്നിലെ ഏതൊരു ചെറിയ കാര്യവും രഹസ്യമായി വയ്ക്കുന്ന ആപ്പിള്‍ ഫിലോസഫിക്ക് ഒരു മറുപടിയായാണ് ഈ സ്വതന്ത്ര ഓപ്പറെറ്റിംഗ് സിസ്റ്റത്തെ സാങ്കേതിക ലോകം നോക്കിക്കണ്ടത്. ആന്‍ഡ്രോയിഡ്- ന്റെ മേന്മകള്‍ അംഗീകരിക്കപ്പെട്ടപ്പോഴും ഐഫൊണിനെ വെല്ലുന്ന ഒരു ഫോണ്‍ എല്ലാ ആപ്പിള്‍ വിരോധികളെയും പോലെ ഗൂഗിളിന്റെയും സ്വപ്നമായിരുന്നു. സെല്‍ ഫോണ്‍ നിര്‍മ്മാതാക്കളാരും അവസരത്തിനൊത്തുയരാതിരുന്നപ്പോഴാണു ഗൂഗിള്‍ തന്നെ സ്വന്തം ഡിസൈനുമായി മുന്നോട്ടു വരുന്നത്. HTC എന്ന സെല്‍ ഫോണ്‍ നിര്‍മ്മാ‍താക്കളാണ് ഗൂഗിളിനു വേണ്ടി ഫോണ്‍ നിര്‍മ്മിക്കുന്നത്. “Nexus One” എന്നു പേരിട്ടിരിക്കുന്ന അത് ജനുവരി മാസം 6 തീയതി പുറത്തിറക്കി. ഐഫോണില്‍ ഇല്ലാത്ത ഒട്ടേറെ ഫീച്ചറുകള്‍ ഗൂഗിള്‍ ഫോണിലുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്.കൂടുതല്‍ ക്ലാരിറ്റിയുള്ള ഡിസ്പ്ലേയും, ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാവുന്ന കേപ്പബിലിറ്റിയും,LED ഫ്ലാഷുള്ള 5 മെഗാപിക്സല്‍ ക്യാമറയും , അക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ മൂലമുള്ള കോള്‍ ക്ലാരിറ്റിയും അവയില്‍ മുഖ്യമാ‍യവയാ‍ണ്. ഗൂഗിളിന്റെ അത്യാധുനീക ടെക്സ്റ്റ് ടു സ്പീച് സംവിധാനവും വൊയിസ് ഡൈറക്ടഡ് നാവിഗെഷന്‍ സിസ്റ്റവും , ഒന്നിലേറെ സേവനദാതാകളെ തിരഞെടുക്കാനുള്ള (കുറച്ച് മാസങള്‍ കൂടി കാത്തിരിക്കണം)സ്വാതന്ത്ര്യവും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങളാണ്. ഗെയിമുകളും മറ്റ് ആപ്ലിക്കെഷനുകളും ഫോണിലെക്ക് നേരിട്ട് ഡൌണ്‍ലോഡു ചെയ്യാവുന്ന “ആപ് സ്റ്റോര്‍” എന്ന ആപ്പിളിന്റെ ആശയം ഗൂഗിളും പിന്തുടരുന്നുണ്ട്.ഇപ്പോള്‍ പത്തിലൊന്നു മാത്രമാണു അവയുടെ വലുപ്പമെങ്കിലും അവ ക്രമേണ വികസിക്കുമെന്ന് നമുക്കൂഹിക്കാം. ഇതൊക്കെ യാണെങ്കിലും ഇതു ഐ ഫോണിന്റെ അന്തകനാകുമൊ എന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കു സംശയം. 2007 -ല്‍ ഐഫോണ്‍ പുറത്തിറങിയപ്പോള്‍ എല്ലാവരു ചോദിച്ചിരുന്നത് ഇതു ബ്ലാക്ക് ബെറിയുടെ അന്തകനാകുമൊ? എന്നതായിരുന്നു. എന്നാല്‍ ഐഫോണ്‍ ഇത്ര വജയം കൈവരിച്ചപ്പോഴും ബ്ലാക്ക് ബെറിയും വില്പനയില്‍ വന്‍ മുന്നേറ്റം നടത്തി. ഏതു പ്രോഡക്റ്റ് പുറത്തിറങുംപ്പോലും ഉപഭോക്ത്ര സമൂഹം അതിനെ വളര്‍ത്തി വലുതാക്കുന്നു. പാലില്‍ പഞ്ചസാര ലയിക്കുന്നതുപൊലെ എല്ലാ നല്ല ഉല്പന്നങള്‍ക്കും വിപണിയില്‍ എന്നും പ്രിയവുമാണ്. സാങ്കെതിക നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായ ഗൂഗിള്‍ ഫോണിനെ സാധാരണക്കാര്‍ എങനെ സ്വീകരിക്കുന്നുവെന്നു വരും മാസങളില്‍ നമുക്ക് കാത്തിരുന്നു കാ‍ണാം.

2010, ജനുവരി 17, ഞായറാഴ്‌ച

CES 2010

ഓരോ വര്‍ഷം തുടങുമ്പൊഴും കണ്‍സൂമെര്‍ ഇലക്ട്രോണിക് രംഗത്ത് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് CES കടന്നു വരുന്നത്. സാധാരണക്കാര്‍ക്ക് നേരിട്ട് പോയി കാണാന്‍ കഴിയില്ലെങ്കിലും ഇവിടുത്തെ മാധ്യമങള്‍ അതിനു നല്ല പ്രാധാന്യം നല്‍കാറുള്ളതിനാല്‍ അവിടുത്തെ വിശേഷങള്‍ അണുവിട ചോരാതെ നമുക്കറിയാന്‍ പറ്റും. ടെക് ബ്ലൊഗുകാര്‍ യു-സ്ട്ട്രീം (USTREAM)പൊലെയുള്ള ഫ്രീ സ്ട്ട്രീമിങ് ഉപയോഗിച്ച് കാഴ്ച കള്‍ ഇക്കുറി തത്സമയം കാണിച്ചുകൊണ്ടെയിരുന്നു.Iphone -ലെ യൂസ്ട്രീമിന്റെ ആപ് ഉപയൊഗിച്ചാല്‍ കാര്യങള്‍ തത്സമയം പ്രക്ഷേപണം ചെയ്യാന്‍ വളരെ ലളിതവുമാണ്. CES നു രണ്ടു ദിവസം മുന്‍പു ഗൂഗിള്‍തങളുടെ പുതിയ ഫോണ്‍ വിപണിയിലിറക്കിയത് ഗാഡ്-ജെറ്റ് പ്രേമികളെ ആകെ ഉത്സാഹ ഭരിതരാക്കിയിരിക്കുകയാണ്. ഈ മാസം 26-നു ആപ്പിള്‍ തങളുടെ പുതിയ മള്‍ട്ടി-ടച്ച് ടാബലെറ്റ്പുറത്തിറക്കുമെന്ന അഭ്യൂഹവും കണ്‍സൂമെര്‍ ഇലക്ട്രോണിക് രംഗത്തിന്റെ ആവേശത്തിനു മാറ്റ് കൂട്ടി. CES-ന്റെ വിശദമായ ഒരവലോകനം തുടര്‍ന്നു വായിക്കുക.

2009, ജൂൺ 27, ശനിയാഴ്‌ച

ജനകീയ -സാങ്കേതിക - വിപ്ലവം

ഇറാനിലെപുതിയരാഷ്ടീയസംഭവവികാസങള്‍ലോകത്തിന്റെമുഴുവന്‍ശ്രദ്ധനേടിക്കഴിഞിരിക്കുന്നു.സാധാരണയില്‍ നിന്നു വ്യത്യസ്തമായി , കേവലം രാഷ്ടീയ താത്പര്യത്തിനു പുറമേ സാങ്കേതിക വിദ്യയുടെ ഒരു ഘടകം കൂടി ഇതിലുണ്ട്.ദിനപത്രങളും ടിവിയും ഉള്‍പ്പെടെയുള്ള പരമ്പരാഗത വാ‍ര്‍ത്താമാധ്യമങളെ മുഴുവന്‍ ഭരണകൂടം വരിഞുകെട്ടിയപ്പോള്‍ സത്യത്തെ പുറം ലോകത്തെ അറിയിക്കാന്‍ സാധാരണ ജനത അവരുടെതായ മാര്‍ഗ്ഗങള്‍ സ്വീകരിച്ചുവെന്ന പ്രത്യേകതകൂടി ഇതിനുണ്ട്. യൂടൂബ്ബും ട്വിറ്ററും പൊലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മാധ്യമങള്‍ കേവലം കളിക്കോപ്പുകള്‍ മാത്രമല്ലയെന്നും മറ്റേതൊരു മാധ്യമത്തെയും പൊലെ ഗൌരവമേറിയ ധര്‍മ്മങള്‍ നിര്‍വഹിക്കുവാന്‍ കെല്‍പ്പുള്ളവയാണെന്നു തെളിയിക്കപ്പെടുകയായിരുന്നു.ജനങളുടെ തനതു ‘റിപ്പോര്‍ട്ടിങി‘നെ പിന്തുണയ്ക്കാനായി ഫെയ്സ് ബുക്കും ആപ്പിളും ഒക്കെ പ്രാദേശിക ഭാഷാ പതിപ്പുകള്‍ പുറത്തിറക്കി.വമ്പന്‍ മാധ്യമ ങള്‍ക്കു സാധിക്കാത്ത തത്സമയ റിപ്പോര്‍ട്ടിംഗ് ട്വിറ്റര്‍ പൊലെയുള്ള ജനകീയ വിപ്ലവങള്‍ക്കു സാധിച്ചു.പതിനായിങള്‍ തെരുവുകളില്‍ ഒത്തുകൂടിയതു കേവലം 140 അക്ഷരങള്‍ മാത്രമുള്ള സന്ദേശങള്‍ കൈമാറിയാണെന്നു വിശ്വസിക്കാന്‍ പ്രയാസം.ട്വിറ്റര്‍ പൊലെയുള്ള സൈറ്റുകളെ സര്‍ക്കാര്‍ ബ്ലോക്കു ചെയ്യാ‍ന്‍ തുടങൈയപ്പോള്‍ സ്മാര്‍ട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളിലൂടെ ജനങള്‍ അതിനെ ഉപയൊഗിക്കാന്‍ തുടങി.അമെരിക്കയിലും യുകെയിലും ഉള്ള ഇറാനി സംഘടനകള്‍ ‘പ്രൊക്സി’ സാങ്കെതിക വിദ്യയിലൂടെ ട്വിറ്റര്‍ ലഭ്യമാക്കി കൊടുത്തു. ഇപ്രകാരമുള്ള പ്രോക്സി ഐ.പി അഡ്രസുകളെ കണ്ടെത്തി ബ്ലോക്കു ചെയ്യാ‍ന്‍ ആര്‍ക്കുമാവില്ല.എന്തിനേറെ പറയുന്നു. ഈ ആഴ്ച നടത്താനിരുന്ന ട്വിറ്ററിന്റെ മെന്റനന്‍സ് അമേരിക്കന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്മാറ്റിവച്ചിരിക്കുകയാണു പറയുമ്പൊള്‍ അതിന്റെ വ്യാപ്തി നമുക്കൂഹിക്കാം. സാങ്കേതിക വിദ്യ സത്യത്തിനും നീതിക്കും കൂട്ടു നില്‍ക്കുമ്പൊള്‍ ഏകാധിപധികളും മറ്റും താനെ ഓടിയൊളിച്ചുകൊള്ളും.

2009, ജൂൺ 14, ഞായറാഴ്‌ച

നിങളുടെ ഫോണ്‍ iphone ആണോ?

പുതിയ iphone 3Gs പുറത്തിങിയിരിക്കുന്നു. ആപ്പിളിന്റെ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണു പുതിയ ഫോണ്‍ പരിചയപ്പെടുത്തിയതു. കഴിഞ വര്‍ഷം ഇതേ സമയത്ത് പുറത്തിങിയ iphone 3G യുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒട്ടനവധി പുതിയ ഫീച്ചറുകള്‍ ഇതിലുണ്ട്. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ വര്‍ഷമായിരുന്നു കടന്നു പോയത്. കഴിഞ ജുണില്‍ ആപ്പിള്‍ പരിചയപ്പെടുത്തിയ “ആപ്പ് സ്റ്റോര്‍“ ഒരു വന്‍ വിജയമായിരിക്കുന്നു. കേവലം 9 മാസം കൊണ്ട് ഒരു ബില്ല്യണ്‍ ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞിരിക്കുന്നു.ഏതാണ്ട് 40 മില്യണിലധികം ഡിവൈസുകള്‍ വിറ്റുകഴിഞിരിക്കുന്നു. നിലവിലുള്ള iphone ഉപഭോക്താക്കള്‍ക്കാകട്ടെ, ഒരു ഫ്രീ അപ്പ്ഗ്രേഡിലൂടെഒട്ടുമിക്ക പുതിയ ഫീച്ചറുകളും ലഭ്യമാകും. പിന്നെന്തിനു പുതിയ ഫോണ്‍ എന്നാണെങ്കില്‍ അവിടെയാണു ആപ്പിളിന്റെ വിപണനതന്ത്രം. പഴയതിന്റെ രണ്ടിരട്ടി വേഗതയാണു ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.അതുകൂടാതെ പുതിയ 3 മെഗാ പിക്സല്‍ ക്യാമറയും വീഡിയൊ റെക്കോര്‍ഡിങും പുതിയ ഫോണില്‍ മാത്രമേ ലഭ്യമാകുകയുള്ളു. ഇതിനു പുറമേ കൂടുതല്‍ സ്റ്റോറേജ്കപ്പാസിറ്റിയുമുണ്ട് പുതിയ ഫോണുകള്‍ക്ക്. ഏറെക്കാലമായി നാം കാത്തിരുന്ന “cut,copy paste” പുതിയ iphnoe OS 3.0 യൊടെ യാഥാര്‍ത്ഥ്യമാകും.മള്‍ട്ടി മീഡിയ മെസ്സേജിംഗും ഫോണില്‍ നിന്നു ഇന്റര്‍നെറ്റ് ലാപ് ടോപ്പുകള്‍ ക്കു കൂടി ഷെയര്‍ ചെയ്യാവുന്ന സാങ്കേതിക വിദ്യയും ഫോണിലുണ്ടെങ്കിലും അത് സര്‍വീസ് ദാതാക്കളെ ആശ്രയിച്ചേ ലഭ്യമാകുകയുള്ളു.പുതുയ ഗ്രാഫിക്സ് പ്രോസ്സിങിലൂടെ കൂടുതല്‍ മികവാര്‍ന്ന ഗെയിമുകളും ആപ്പ് സ്റ്റൊറിലൂടെ നമുക്കു പ്രതീക്ഷിക്കാം.എടുത്തു പറയത്തക്ക മറ്റൊരു ഫീച്ചറാണു “പുഷ് പബ്ലീഷിങ്”.ആ‍ശയ വിനിമയ രംഗത്ത് പുതിയ ട്രെണ്ടുകള്‍ക്ക് ഇതു വഴിയൊരുക്കും. ആപ്പ് സ്റ്റോര്‍ പോലെ
ആപ്ലിക്കേഷന്‍ സ്റ്റോറുകളുമായി ബ്ലാക്ക് ബെറിയും പാം പ്രീ(palm pre) യുമൊക്കെ വന്നതു ആപ്പിളിനു കനത്ത മത്സരത്തിനിടനല്‍കും. പുതിയ ഫോണിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍
www.apple.com സന്ദര്‍ശിക്കുക.

2009, ജനുവരി 21, ബുധനാഴ്‌ച

അല്പം പേനക്കാര്യം

കുട്ടിക്കാലത്ത് പേനവച്ച് എഴുതുക എന്നത് ഒരു ഭ്രമം ആയിരുന്നു. അന്ന് പെന്‍സില്‍ മാത്രമെ ഉപയൊഗിക്കാവൂ എന്നായിരുന്നു നിബന്ധന .നല്ല കയ്യക്ഷരം ഉണ്ടാകണമെങ്കില്‍ പെന്സിലിലുടെ എഴുതാരംഭിക്കണമെന്നു അധ്യാപകര്‍ ധരിച്ചു . നല്ല കയ്യക്ഷരം അനിവാര്യമായ ഘടകവും ആയിരുന്നു .പിന്നീട് പേന ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മഷി നിറയ്ക്കുന്ന ഫൌണ്ടന്‍ പെനയായി കയ്യക്ഷര ക്കാരുടെ ഹീറോ. ഉപയോഗിക്കുവാനും കൊണ്ടുനടക്കുവാനും ഒക്കെ എളുപ്പമായ ബോള്‍ പോയിന്റ് പേനകള്‍ കൂടുതല്‍ പോപ്പുലര്‍ ആയിതുടങ്ങതും ഏതാണ്ടീകാലത്താണ് . ജോലി ചെയ്യാന്‍ തുടങ്ങി യപ്പോള്‍ പേന ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ലാതെ ആയി.വളരെ അപൂര്‍വമായേ ഇപ്പൊള്‍ പേന ഉപയോഗിക്കാറുള്ളൂ. ഈയിടെ പുതിയ ഒരുതരം പേനയെ കുറിച്ചു കേട്ടു. നാം എഴുതുന്നതും ചുറ്റുപാടുമുള്ള ശബ്ദവും റിക്കോര്‍ഡ് ചെയ്യുവാന്‍ കഴിവുള്ളവ . വീട്ടിലെത്തി കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചാല്‍ നമ്മുടെ ക്ലാസ്സ് റൂം പുനര്ജ്ജനിക്കുകയായി അതേ പടി . നമ്മുടെ കയ്യക്ഷരം തിരഞ്ഞു വാക്കുകള്‍ കണ്ടെത്താനും ഇവയ്ക്കു കഴിയുമത്രേ? പെന്‍സിലും പേനയും നല്ല കയ്യക്ഷരവും നിറഞ്ഞ ഒരു വിദ്യാഭ്യാസകാലം വരും തലമുറകള്‍ക്ക് ഒരു പക്ഷെ അന്യമാകാം. പകരം ഇതുപോലുള്ള പുത്തന്‍ പേനകളുമായാകും കുട്ടികള്‍ ക്ലാസ്സുകളിലെത്തുക. കണ്ടുനോക്കൂ ഈ പുത്തന്‍ സാങ്കേതിക വിദ്യ .
http://www.livescribe.com/

2008, നവംബർ 23, ഞായറാഴ്‌ച

ഇന്റര്‍നെറ്റിലെ കൊച്ചുവര്‍്ത്തമാനം

[ epathram-ല്‍ പ്രസിദ്ധികരിക്കാന്‍ നല്കിയത് : : http://www.epathram.com/cj/2009_01_01_archive.shtml ]

കൊച്ചു വര്‍ത്തമാനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍് ആരെങ്കിലും ഉണ്ടോ? വിരസത മാറ്റാനായി ഒന്നു പുറത്തേക്കിറങ്ങി, ഒന്നു മിണ്ടി , അല്പം സൊറ പറഞ്ഞു തിരെകെ വരുമ്പോള്‍ നമുക്കുണ്ടാകുന്ന ഉന്മേഷം , അനുഭുതി , അത് അവാച്ച്യമാണ് . നാം എല്ലാഴ്പ്പോഴും ആഗ്രഹിക്കാറുണ്ടെങ്കിലും, ജോലിത്തിരക്കുമൂലമോ,കേള്‍വിക്കാരുടെ അഭാവം മൂലമോ ഈ സൊറ പറച്ചില്‍ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല.

അല്പം കൂടി കടന്നു ചിന്തിച്ചാല്‍ എന്താണ് ഈ കൊച്ചു വര്‍ത്തമാനങ്ങളുടെ സൌന്ദര്യം ?
നേരത്തെ എഴുതി തയ്യാറാക്കാത്ത.. അപഗ്രഥന - വിശകലങ്ങള്‍ക്കു വിധേയമാക്കാതെ , വളരെ ലളിതമായ ഒരു ആത്മാവിഷ്കാരമാണ് ഓരോ കൊച്ചുവര്‍്ത്തമാനവും.ജീവിതത്തില്‍് ഒരിക്കലും അവസാനിക്കാത്ത അഭിനയങ്ങള്‍ക്കും ഭാരിച്ച മൂടുപടങ്ങള്‍ക്കും അവധി നല്കി നമ്മുടെ ആത്മാവിനെ
സ്വതന്ത്ര മാക്കുന്നു എന്നതാണ് ഇതിന്റെ മഹാത്മ്യം .

മുകളില്‍ വിവരിച്ചതൂ പോലെയുള്ള കൊച്ചുവര്ത്തമാനങള്‍്ക്ക് ഇന്റര്‍നെറ്റില്‍ വേദി യൊരുക്കുന്നസംരംഭമാണ് ' twitter '( http://www.twitter.com/) what are you doing? " എന്ന ലളിതവും
ഏറ്റവും ഉപയോഗിക്കുന്നതുമായ് ചോദ്യ മാണ്‌ അടിസ്ഥാന ശില.
ഇ മെയിലുകള്‍ക്കും ഫോണ്‍ കാളുകള്‍ക്കും ബ്ലോഗുകള്‍ക്കും ഇടയിലുള്ള സമയത്താണ് യഥാര്‍ഥ ജീവിതം സംഭവിക്കുന്നത് എന്ന തിരിച്ചറിവാണ്‌ കൂടുതല്‍ കൂടുതല്‍ പേരെ ഇതെലെക്ക് ആകര്‍ഷിക്കുന്നത് . വളരെ ചുരുങ്ങിയ വാക്കുകളില്‍ നമുക്ക് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാം. നമ്മുടെ ഇത്തരം ലഘു സന്ദേശങ്ങളെ മറ്റുള്ളവര്‍ക്ക് പിന്തുടരുകയും ചെയ്യാം. ഉദാഹരണമായി
"ഞാന്‍ എന്റെ പ്രിയപ്പെട്ട ചായ ആസ്വദിക്കുന്നു " എന്ന സന്ദേശം , നിസ്സാരമെങ്കില്ലും, അത് നമ്മുടെ സുഹൃത്തിന്റെ അല്ലെങ്കില്‍് നാം ആരാധിക്കുന്ന വ്യക്തിയുടെ പക്കല്‍ നിന്നാകുമ്പോള്‍ അതിന് പ്രസക്തി കൈവരുന്നു. അത് നമ്മെ സൌഹൃദയവലയങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നു. നാം ഏര്‍പെട്ടിരിക്കുന്ന കാര്യത്തിന്റെ ആസ്വദനത്തിന് ഒരു വിഘാതവും സംഭവിക്കാതെ ആശയം കൈമാറാം എന്നതാണ് ഇതെന്റെ മറ്റൊരു സവിശേഷത . ഇത്തരം നിസ്സാര സന്ദേശ വിനിമയത്തിന് വേണ്ടി നാം ഫോണ്‍ ചെയ്യുകയോ , ഇമെയില്‍ അയക്കുകയോ ചെയ്യാറില്ല .
ഇത്തരം സ്വാഭാവിക സന്ദേശങ്ങള്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അഭിപ്രായ പ്രകടനങ്ങള്‍ ആയതിനാല്‍ പരസ്യ രംഗത്തും മാര്‍ക്കറ്റിംഗ് റിസര്‍ച്ച് രംഗത്തും , വലിയ പ്രാധാന്യ മാണ് കല്പിക്കപെടുന്നത് . സന്ദേശങ്ങള്‍ വളരെ ലഘു ആയതിനാല്‍ ഒരു കമ്മ്യൂണിറ്റി സര്‍വീസ് ആയുംഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി യൂണിവേഴസിറ്റികളിലെ റിസര്‍ച്ച് ഗ്രൂപ്പ് അംഗ ങ്ങള്‍്ക്ക്
,താന്‍ വായിച്ച ഒരു പുതിയ ജെര്‍്ണലിനെ കുറിച്ചോ , അല്ലെങ്കില്‍് ഒരു പുതിയ ആശയത്തെ കുറിച്ചോ അറിയിക്കണമെങ്കില്‍് . അതുമല്ലെങ്കില്‍് ട്രാഫിക് തടസ്സം കാരണം താന്‍ എത്തിച്ചേരാന്‍ വൈകും എന്നരിയിക്കണമെങ്കില്‍് ... അങ്ങനെ നീണ്ടു പോകുന്നു ഇതെന്റെ സാധ്യതകള്‍്.
ഒരു വ്യക്തിക്കായി അയക്കുന്ന SMS സന്ദേശങ്ങളെക്കാള്‍്
മേന്മകള്‍ ഏറെയുണ്ട് twitter സന്ദേശങ്ങള്‍ക്ക്. സന്ദേശങ്ങള്‍ എത്ര കാലം കഴിഞ്ഞും സെര്ച്ചിലൂടെ കണ്ടെത്താനും അതിലുടെ അഭിപ്രായ സ്വരുപണം നടത്താനും സാധിക്കുന്നു , പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നവ മാത്രം പരസ്യമാക്കാനും അല്ലാത്തവ ചില ഗ്രൂപ്പുകള്‍ക്ക് മാത്രം കൈമാറ്റം ചെയ്യുവാനുമുള്ള സൗകര്യം എന്നിവ അവയില്‍ ചിലതു മാത്രം .
ഇന്റര്‍നെറ്റ് സെല്‍്ഫോണിലേക്ക് കുടിയേറുംമ്പോള്‍ "മൈക്രോ ബ്ലോഗിങ്ങ് " ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നു. കുടുതല്‍ അറിയാനായി .twitter.com സന്ദര്‍ശിക്കുക.