കുട്ടിക്കാലത്ത് പേനവച്ച് എഴുതുക എന്നത് ഒരു ഭ്രമം ആയിരുന്നു. അന്ന് പെന്‍സില്‍ മാത്രമെ ഉപയൊഗിക്കാവൂ എന്നായിരുന്നു നിബന്ധന .നല്ല കയ്യക്ഷരം ഉണ്ടാകണമെങ്കില്‍ പെന്സിലിലുടെ എഴുതാരംഭിക്കണമെന്നു അധ്യാപകര്‍ ധരിച്ചു . നല്ല കയ്യക്ഷരം അനിവാര്യമായ ഘടകവും ആയിരുന്നു .പിന്നീട് പേന ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മഷി നിറയ്ക്കുന്ന ഫൌണ്ടന്‍ പെനയായി കയ്യക്ഷര ക്കാരുടെ ഹീറോ. ഉപയോഗിക്കുവാനും കൊണ്ടുനടക്കുവാനും ഒക്കെ എളുപ്പമായ ബോള്‍ പോയിന്റ് പേനകള്‍ കൂടുതല്‍ പോപ്പുലര്‍ ആയിതുടങ്ങതും ഏതാണ്ടീകാലത്താണ് . ജോലി ചെയ്യാന്‍ തുടങ്ങി യപ്പോള്‍ പേന ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ലാതെ ആയി.വളരെ അപൂര്‍വമായേ ഇപ്പൊള്‍ പേന ഉപയോഗിക്കാറുള്ളൂ. ഈയിടെ പുതിയ ഒരുതരം പേനയെ കുറിച്ചു കേട്ടു. നാം എഴുതുന്നതും ചുറ്റുപാടുമുള്ള ശബ്ദവും റിക്കോര്‍ഡ് ചെയ്യുവാന്‍ കഴിവുള്ളവ . വീട്ടിലെത്തി കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചാല്‍ നമ്മുടെ ക്ലാസ്സ് റൂം പുനര്ജ്ജനിക്കുകയായി അതേ പടി . നമ്മുടെ കയ്യക്ഷരം തിരഞ്ഞു വാക്കുകള്‍ കണ്ടെത്താനും ഇവയ്ക്കു കഴിയുമത്രേ? പെന്‍സിലും പേനയും നല്ല കയ്യക്ഷരവും നിറഞ്ഞ ഒരു വിദ്യാഭ്യാസകാലം വരും തലമുറകള്‍ക്ക് ഒരു പക്ഷെ അന്യമാകാം. പകരം ഇതുപോലുള്ള പുത്തന്‍ പേനകളുമായാകും കുട്ടികള്‍ ക്ലാസ്സുകളിലെത്തുക. കണ്ടുനോക്കൂ ഈ പുത്തന്‍ സാങ്കേതിക വിദ്യ .
http://www.livescribe.com/
http://www.livescribe.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ