2009, ജനുവരി 20, ചൊവ്വാഴ്ച

സത്യപ്രതിജ്ഞ

ഒബാമയുടെ സ്ഥാനാരോഹണം തത്സമയം കണ്ടുകൊണ്ടിരുന്നവര്‍ അല്പം ഒന്നമ്പരന്നു . സത്യപ്രതിജ്ഞക്കിടയയില് ഒബാമയ്ക് എന്തുപറ്റി ? അതുല്യനായ ഒരു വാഗ്മി യില്‍ നിന്നു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിറയല്‍ . മണിക്കുറുകളോളം യാതൊരു ഭാവമാറ്റവും ഇല്ലാതെ ജനങളെ പിടിച്ചിരുത്തുന്ന അദ്ദേഹം കേവലം 35 വാക്കുകള്‍ മാത്രമുള്ള സത്യപ്രതിഞ്ഞാ വാചകം ചൊല്ലുന്നതിനിടയില്‍ പതറിയതെന്ത്? പിന്നീടാണ് ചീഫ് ജസ്റ്റിസ്‌ ആണ് തെറ്റു വരുത്തിയത് എന്ന് മനസിലായത് . അദ്ദേഹം പ്രതിജ്ഞയിലെ വാക്കുകള്‍ പരസ്പരം മാറ്റിയത് ഒബാമയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി .ഇവിടെയാണ് നമ്മുടെ ഇന്ത്യന്‍ രീതിയുടെ ഗുണം . പ്രതിജ്ഞയെടുക്കുന്നയാള്‍ക്കും ഇന്ത്യയില്‍ നോക്കി വായിക്കുവാന്‍ അവസരം ഉണ്ട് . അടുത്ത തവണ ഒരു മാറ്റം പ്രതീക്ഷിക്കാം .കുറഞ്ഞ പക്ഷംഇരുകൂട്ടര്‍ക്കും ഒരു റി്ഹെഴ്സല്‍ എങ്കിലും നടത്താം.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails