വായനയുടെ സ്വര്‍ഗത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും.മലയാളത്തിലും ഇംഗ്ലീഷിലും ആയി മൂവായിരത്തോളം പുസ്തക ങ്ങള്‍ മാതൃഭുമിയും ഭാഷാപോഷിണിയും ,ഇല്ലസ്ട്രെറ്റഡ വീക്കിലിയും ,ദി ബ്ളിട്സും ഒക്കെയായി ഒട്ടേറെ ആനുകാലികങ്ങള്‍ ... എന്നിരുന്നാലും ഒരു ബുദ്ധിജീവിയായോ പുസ്‌തകപ്പുഴുവായോ അല്ല ഞാന്‍ വളര്‍ന്നത്.വായന, സ്വയം ആസ്വാദന ത്തിന്റെ ഒരു മാര്‍ഗമായി മാത്രം കണ്ട അച്ഛന്‍ , അതില്‍ കേമത്തം ഭാവിക്കുകയോ ചൂരല്‍ തുമ്പില്‍ നിര്‍ത്തി വായിപ്പിക്കുകയോ ചെയ്തിട്ടില്ല . എന്‍ജിനിയറിംഗ് പഠനവും പിന്നീട് ജോലിയും മറ്റുമായി മുന്നോട്ടു പോയപ്പോള്‍ കാമ്പസ് പത്രങ്ങളുടെയും ,കോളേജ് മാഗസിനുകളുടെയും , അല്പസ്വല്പം മാധ്യമ പ്രവര്‍ത്തനത്തിന്റെയും ഒക്കെ രൂപത്തില്‍ , ഞാന്‍ അറിയാതെ, ആ അനുഗ്രഹം എന്നില്‍ സംഭവിക്കുക യായിരുന്നു.ഓരോ വായനയിലും എനിക്കുണ്ടാകുന്ന അനുഭൂതിക്കും ഓരോ എഴുത്തിലും എനിക്കുണ്ടാകുന്ന ആത്മസംതൃപ്തിക്കും നിദാനമായ ബീജം എവിടെ നിന്നാണെന്നു ഞാന്‍ മനസിലാക്കുന്നു . അതിനെ നിലനിര്‍ത്തി, വളര്‍ത്തി വലുതാക്കാന്‍ നിങ്ങളെ പോലുള്ള നല്ലവരായ വായനക്കാരുടെ പങ്കും ഞാന്‍ തിരിച്ചറിയുന്നു.