സെലിബ്രിട്ടികള്‍ എന്തുചെയ്യുന്നു എന്നത് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് . എങ്ങനെ ആയിരിക്കും പ്രസിഡെണ്ടിന്റെ ഒരു ദിവസം കടന്നു പോകുന്നത് ? എങ്ങനെ ആയിരിക്കും വൈറ്റ് ഹൌസ്-ല്‍ കാര്യങ്ങള്‍ നടക്കുക? . അങ്ങനെ നീണ്ടുപോകുന്നു ആ ജിജ്ഞാസ . സാധാരണക്കാര്‍ ഇങ്ങനെ ചിന്തിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് ഇന്നു ഇവിടെ ഇറങ്ങിയ മിക്ക പത്രങ്ങളുംഇത്തരം വാര്‍ത്തകള്‍ ക്ക് അതീവ പ്രാധാന്യം നല്കിയത് . ഭരണ മാറ്റത്തോടെ , വൈറ്റ് ഹൌസ് സ്റ്റാഫ് ഒട്ടുമിക്കവരും പുതുമഖങ്ങള്‍ ആയിരുന്നുവത്രേ.കുട്ടികളുടെ ആദ്യ സ്കൂള്‍ ദിനത്തോടാണ് വാഷിംഗ്‌ടണ്‍ പോസ്റ്റ് ദിനപത്രം അതിനെ ഉപമിച്ചത് . പുതിയ ആളുകള്‍ സ്ഥല പരിചയമില്ലാതെ കറങ്ങിയതും അബദ്ധങ്ങള്‍ പിണഞ്ഞതുമൊക്കെ രസകരമായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതിനിടയില്‍ ,സത്യപ്രതിജ്ഞ തെറ്റിച്ച പ്രസിഡെന്റ് , വീണ്ടും ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്തുവത്രേ! ടെക്നോളജി പരമായി അത്യുന്നത കാര്യാലയം ഒട്ടേറെ പിറികിലാണെന്ന വാര്‍ത്ത വിശ്വസിക്കുവാന്‍ അല്പം പ്രയാസം തോന്നി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച ഒബാമ എല്ലാം പരിഷ്കരിക്കുമായിരിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ