2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

R.S.V.P

ഒരു ചടങ്ങിനു ക്ഷണം കിട്ടിയാല്‍ നാം ആദ്യം എന്ത് ചെയ്യണം ? പോകണമോ വേണ്ടയോ എന്നുകൂടി നാം ആസമയത്ത് ആലോചിക്കാറില്ല. സമയമാകുമ്പോള്‍ നമുക്കു സൌകര്യമുണ്ടെങ്കില്‍ പങ്കെടുക്കും. അത്ര തന്നെ. ഇതു ശരിയായ സമീപനമാണോ? ചടങ്ങ് നടത്തുന്നവര്‍ക്ക് ഇതു എന്നും ഒരു തലവേദന തന്നെ. എത്ര പേര്‍്വരുമെന്നറിയില്ല, എത്ര പേര്‍ക്ക് ആഹാരം കരുതണമെന്നറിയില്ല. ഇനി വീട്ടിലോ മറ്റോ ആണ് ചടങെന്കില്‍ ആളുകള്‍ എപ്പോള്‍ വരുമെന്ന് പോലും പ്രവചിക്കാനാവില്ല. ഇവിടെയാണ് നാം സായിപ്പിനെ കണ്ടു പഠിക്കെണ്ടുന്നത്. R.S.V.P എന്ന ഔപചാര്യത ഉപയോഗിച്ചു പന്കെടുക്കുന്നവരുടെ എണ്ണം അവര്‍ ഏറെക്കുറെ കൃത്യമായി കണക്കാക്കുന്നു.പിന്നെ കാര്യങ്ങള്‍ താരതമ്യേന ലളിതം. കുറച്ചു കൂടി കടന്നു കടന്നു ചിന്തിച്ചാല്‍ അതിന്റെ തുടക്കം ഫ്രഞ്ച് ജനതയില്‍ നിന്നാണ്. " repondez s'il vous plaet" എന്നാല്‍ "ദയവായി മറുപടി അറിയിക്കൂ " എന്നര്‍ഥം.


അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails