2009, ഫെബ്രുവരി 25, ബുധനാഴ്‌ച
കാത്തിരിക്കൂ... കാണാം.....
അമേരിക്കന്‍ ജനത മുന്പൊന്നും കണ്ടിട്ടില്ലാത്ത രീതിയിലാണ് ഒബാമയുടെ സമീപന രീതി . പ്രസിഡണ്ട് ഇപ്പോഴും പ്രചാരണ രംഗത്ത് തന്നെയാണ് എന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനവും അതുതന്നെ . തന്റെ പുതിയ 'സ്റ്റിമുലസ് പ്ലാന്‍ ' ഒപ്പിടുന്നതിനു മുന്പ് അദ്ദേഹം ഒരു പര്യടനം തന്നെ സംഘടിപ്പിച്ചിരുന്നു . " പ്രസിഡണ്ട് അധികാരം ഉപയോഗിക്കാന്‍ കഴിവുള്ള വ്യക്തി യാണെന്ന് സമൂഹത്തെ ബോധ്യ പ്പെടുതെണ്ടുന്നതും അനിവാര്യമായ കാര്യമാണ് . എല്ലാ കാര്യങ്ങളിലും ജനപന്കളിത്തം പ്രതീക്ഷിക്കുന്നതും ബുദ്ധിയല്ല. അതാണ് സ്ഥാനാര്ഥിയും പ്രസിടെണ്ടും തമ്മിലുള്ള അന്തരം . " രാഷ്ട്രിയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കൂടുതല്‍ ജനകീയനാകാന്‍ ശ്രമിക്കുന്നത് പിന്നീട് വിനയായിത്തീരുമെന്ന സംസാരം ഡെമോക്രാറ്റുകല്ക്കിടയില് തന്നെ യുണ്ട്. വിമര്ശനങളെ വകവെയ്ക്കാതെ ചിലവാക്കുന്ന ഒരു പെനിയുടെയും കണക്കു ജനങ്ങള്ക്ക് മുന്‍പില്‍ നിരത്ത്താനാണ് ഒബാമ ശ്രമിക്കുന്നത്. അതിനായി അദ്ദേഹം www.recovery.gov എന്ന ഒരു പുതിയ വെബ് സൈറ്റ് തന്നെ തുടങ്ങിക്കഴിഞ്ഞു. ' പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന ' നാടന്‍ പഴഞ്ചൊല്ല് ഇവിടെ യാഥാര്ത്ഥ്യമാകുമോ ആവോ ... കാത്തിരുന്നു കാണുകതന്നെ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ