ജോലി അന്വ്വേഷിക്കുക എന്നത് ഒട്ടും രസകരമായ ഒരു കാര്യമല്ല. നമ്മളില്‍ എല്ലാവരും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ അതിലൂടെ കടന്നു പോയിട്ടുണ്ടാകും തീര്‍ച്ച.അത് അപ്ലിക്കേഷന്‍ നല്കാന്‍ വേണ്ടി നീണ്ട ക്യു വില്‍ നില്കുന്നതുമുതല്‍ പോസ്റ്റുമാനെ യോ പത്ര ക്കാരനെയോ കാത്തിരുന്നത് വരെ യുള്ള വയില്‍ ഏതുമാകാം. ഓ ! ഒരു നിമിഷം .. കൊട്ടും ടൈയും അണിഞ്ഞു MNC interview നടക്കുന്ന ഹോട്ടലിനു പുറത്തോ റിസള്‍ട്ട്മായി വെബ്‌സൈറ്റ് ലോടുചെയ്യുന്നതോ ഒക്കെയാകാം പുതിയ തലമുറയ്ക്ക്. . രീതികള്‍ ഏതായാലും ആ നിമിഷത്തിലെ ഉദ്വേഗം അവാച്ച്യമാണ്. പല തവണയും നാം നിരാശ പ്പെട്ടിട്ടുമുണ്ടാകം. ആദ്യം അന്വേക്ഷിച്ചു തുടങ്ങിയതില്‍നിന്നു തികച്ചും വിഭിന്നമായ ഒരു മേഖലയില്‍ നാം എത്തിപ്പെട്ടിടുമുണ്ടാകാം . പണ്ടൊക്കെ കേരളത്തില്‍ മാത്രം നിന്ന അന്വേഷണം പിന്നീട് മുംബയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കുടിയേറി.അമേരിക്കയും അന്റ്റാര്ട്ടിക്കയുംകടന്നു ഇപ്പോള്‍ ചന്ദ്രനില്‍ വരെ മലയാളികള്‍ ഉണ്ടെന്നു പറയപ്പെടുന്നു.നമ്മള്‍ മലയാളികള്ക്ക് പണി തേടി പോകാന്‍ സ്ഥലങ്ങള്‍ ഒരുപാടുണ്ട് , പക്ഷെ പാവം അമേരിക്കാര്‍ എന്ത് ചെയ്യും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കയില്‍ കോടിക്കണക്കിനു ആള്ക്കാര്‍ക്ക് പണിപോയി . അവരില്‍ ഒരാളുടെ തോഴിലന്വേക്ഷണം ശ്രദ്ധേയമാകുന്നു. അമേരിക്കയിലെ 50 - സ്റ്റേറ്റുകളിലായി 50 -തരം തൊഴിലുമായി കറങ്ങി നടക്കുന്ന ദാനിയേല്‍ ആണ് ഇപ്പോഴത്തെ താരം. ഓരോ തൊഴിലും ഒരാഴ്ച വീതമാണ് ചെയ്യുന്നത്,അതാകട്ടെ അതാത് സ്റ്റേറ്റിലെ മുഖ്യ തൊഴിലും .ഈ നീക്കം ജനശ്രദ്ധ നേടിയതോടെ ദാനിയേല്‍ ഒരു 'ഐക്കണ്‍' ആയി മാറിയിരിക്കുന്നു . CNN ഉള്‍പെടെ യുള്ള വമ്പന്‍ സ്രാവുകള്‍ ഇതിന്റെ വില്പന മൂല്യം തിരിച്ചറിഞ്ഞ് അദേഹത്തിനു ജോലി വാഗ്ദാനം നല്‍കികഴിഞ്ഞു." എല്ലാ ജോലിയുടെയും മഹത്വം തിരിച്ചറിയുവാനും
ഏറ്റവും ഇണങ്ങുന്നതു കണ്ടെത്തുവാനുമാണ് എന്റ്റെ ശ്രമം " - ദാനിയേല്‍ പറയുന്നു.
കൂടുതല്‍ അറിയാന്‍:
http://www.livingthemap.com
2 അഭിപ്രായങ്ങൾ:
നല്ല പോസ്റ്റ്....
നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ