ഈയിടെ യൂടുബില്‍കണ്ട ഒരു വീഡിയോ എന്നെ കൊല്ലത്തെ ഒരു മുറുക്കാന്‍ കടയിലേക്ക് കൊണ്ടുപോയി. 'മുറുക്കാന്‍ കട ' എന്നത് വള്ളുവനാടന്‍ ഭാഷയാണെന്നു തോന്നുന്നു. മലബാര്‍ കാര്‍ക്ക് പീടിക എന്ന് തര്‍ജ്ജിമ. എപ്പോഴും തിരക്കുള്ള ആ കടയില്‍ നിന്നു ഒരു നാരങ്ങാവെള്ളം കുടിക്കാത്ത കൊല്ലത്തുകാര്‍ അപൂര്‍വമായിരിക്കും. ഉപ്പും പഞ്ചസാരയും കലര്‍ത്തിയുള്ള ആ ശീതളപാനിയം പറഞ്ഞറിയിക്കാനാകാത്തവിധം പ്രശസ്തമായിരുന്നു. ആരെയും അസൂയപ്പെടുത്തുന്ന തിരക്ക് പല പ്രാദേശിക വേദികളിലും " ആശാന്റെ ഒരു സമയം , അല്ലാതെ എന്തോ പറയാനാ... ഉപ്പും പഞ്ചസാരയും കലക്കാമെന്ന് കണ്ടുപിടിച്ചത് അങ്ങേരൊന്നുമല്ലല്ലോ? "എന്നുതുടങിയ അഭിപ്രയപ്രകടനങ്ങള്‍ക്ക് വഴിവച്ചു. കാര്യം വളരെ ലളിതമാണ് പക്ഷെ അതുമാത്രം എന്തുകൊണ്ട് ഇത്ര വേറിട്ടതായി എന്ന് ചോദിച്ചാല്‍ ഉത്തരവുമില്ല. ഇതു പോലെ 'ലോക്കല്‍ ക്ലിക്ക്-' ആയ ഒട്ടേറെ കൂട്ടുകള്‍ നിങ്ങളുടെയൊക്കെ നാവിന്‍ തുമ്പിലുണ്ടാകുമെന്നു തീര്‍ച്ച.ചില ആളുകള്‍ ചെയ്യുന്നത് പൊട്ടത്തരമാണെന്കിലും പ്രശസ്തരാകുന്നു. "where the hell is matt?" എന്ന യൂടുബ് വീഡിയൊയുടെ കാര്യവും ഇതുപോലെ തന്നെ. matt എന്ന ചെറുപ്പക്കാരന്‍ വിവിധ രാജ്യങ്ങളില്‍ പോയി വളരെ ലളിതമായ നൃത്ത ച്ചുവടുകള്‍ കാണിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. കണ്ടുനോക്കൂ ഇതിന്റെ മാസ്മരികത നിങ്ങളെ അത്ഭുതപ്പെടുത്താതിരിക്കില്ല .. തീര്‍ച്ച.. ( യൂടുബില്‍ പോയി എത്ര പേര്‍ ഇതുവരെ ഈ വീഡിയോ കണ്ടു എന്ന് നോക്കാനും മറക്കേണ്ട )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ