'വാട്ട് ആന്‍ ഐഡിയ സര്‍ ജി !' നമുക്ക് ചുറ്റുമുള്ള പലതും കാണുമ്പോള്‍ നാം അറിയാതെ മനസ്സില്‍ പറഞ്ഞു പോകുന്ന ഒരു വാചകമാണിത് . അത്ര വലിയ ജീനിയസ്സുകള്‍ ഒന്നും അല്ലെങ്കിലും പലപ്പോഴും പല ഐഡിയാസും നമ്മളിലും തെളിഞ്ഞു വരാറുണ്ട് . എന്നാല്‍ നൂതനം എന്ന് നാം കരുതുന്ന ആശയങ്ങളെ , അതിനെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ കഴിയുന്ന, മറ്റൊരാളോട് പറയുവാനോ അവരുമായി ചര്‍ച്ച ചെയ്യുവാനോ പലപ്പോഴും സാധിക്കാറില്ല , ഇനി അങ്ങളെ സംസാരിച്ചാല്‍ പോലും മറ്റു പല നൂലാമാലകളിലും കുരുങ്ങി(കേള്‍ക്കുന്ന ആളിന്റെ 'ഈഗോ' അതില്‍ ഒന്ന് മാത്രമാണ് !) അത് എങ്ങും ചെന്നെത്താതെ അവസാനിക്കാറാണ് പതിവ് . ഇങ്ങനെ ഒന്ന് രണ്ടു തവണ സംഭവിച്ചാല്‍ പിന്നെ കൂട്ടുകാരെയും ചിലപ്പോ വീട്ടുകാരെയും ഒക്കെ നഷ്ടപ്പെടാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ട് ഇത്തരം 'കാര്യങ്ങള്‍ ' നാം ആരോടുംമിണ്ടാറില്ല . ഇങ്ങനെ തങ്ങളുടെ ആശയങ്ങള്‍ ആരോടും പറയാനാവാതെ വീര്‍പ്പുമുട്ടിയിരിക്കുന്ന 'സാധാരണ' ജീനിയസ്സുകള്‍ക്ക് ആശ്വാസം പകരാന്‍ ഇതാ ഒരു പുതിയ സംരംഭം. 'കിക്ക് സ്റാര്‍ട്ടര്‍ '(Kickstarter) എന്ന ക്രൌഡ് സോര്‍സിംഗ് (Crowdsourcing)വെബ് സൈറ്റ് .
തങ്ങളുടെ ആശയ ത്തെ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുവാനും , അതില്‍ താത്പര്യമുള്ളവരില്‍ നിന്ന് ചെറിയ തുകകള്‍ സംഭരിച്ച് അതിനു സമൂര്‍ ത്തത കൈവരുത്തുവാന്‍ ആവശ്യമായ പണം സ്വരൂപിക്കുകയും ചെയ്യുക എന്നതാണ് കിക്ക് സ്റാര്‍ട്ടര്‍ന്റെ പ്രവര്‍ത്തന ഉദ്ദേശ്യം . ' പൊതു വേദിയില്‍ അവതരിപ്പിക്കുക' എന്ന് പറയുമ്പോള്‍ സൂട്ടും കോട്ടും ടൈയും ഒക്കെ ഇട്ട് സ്റേജില്‍ കയറി നടത്തുന്ന കസര്‍ത്താണെന്ന് ഭയപ്പെടേണ്ട. അതുപോലെ ആശയങ്ങള്‍ എന്ന് പറയുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടതാണെന്ന് തെറ്റിധ്ധരിക്കുകയും വേണ്ട . ഒരു പുതിയ ഉപകരണമോ ,ഡോകുമെന്ററിയോ, ഷോര്‍ട്ട് മൂവിയോ, പുതിയ പാചക റസിപിയോ,പുതിയ ഫാഷനോ അങ്ങനെ എന്തുമാകാം അത്. ഇനി കിക്ക് സ്റാര്‍ട്ടര്‍ എങ്ങനെയാണ് 'സാധാരണ' ജീനിയസ്സുകളെ സഹായിക്കുന്നതെന്ന് നോക്കാം.
പ്രധാനമായും മൂന്ന് തരം ഉപഭോക്താക്കളാണ് കിക്ക് സ്റാര്‍ട്ടര്‍ -റിന് ഉള്ളത് - പ്രൊജക്റ്റ് സ്റാര്‍ട്ടര്‍ (Project Starter) , പ്രൊജക്റ്റ് ബാക്കേഴ്സ് (Project Backer), പിന്നെ അക്കൗണ്ട് ഒന്നും കൂടാതെ വെറുതെ ബ്രൌസ് ചെയ്യുന്നവര്‍ .ആശയങ്ങള്‍ എത്ര ലളിതമോ, ഏതു വിഭാഗത്തില്‍ പെട്ടതോ ആയിക്കൊള്ളട്ടെ , ഒരു പ്രൊജക്റ്റ് സ്റാര്‍ട്ടര്‍ ചെയ്യേണ്ടത് ഇത്രമാത്രം.കിക്ക് സ്റാര്‍ട്ടര്‍ - റില്‍ ഒരു പുതിയ പ്രൊജക്റ്റ് തുടങ്ങി, തന്റെ ആശയത്തെ കുറിച്ച് ഒരു ചെറു വിവരണവും അത് പ്രാവര്‍ത്തികം ആക്കണമെങ്കില്‍ എത്ര തുക കുറഞ്ഞത് വേണമെന്നും കാണിക്കുക, ആശയങ്ങള്‍ മറ്റുള്ളവര്‍ക് മനസിലാകത്തക്കവണ്ണം 5 മിനിറ്റില്‍ കവിയാത്ത ഒരു വീഡിയോ തയ്യാറാക്കി അപ്‌ലോഡ് ചെയ്യുക.ഇതെല്ലം തികച്ചും സൌജന്യമായി ചെയ്യാവുന്ന കാര്യങ്ങളാണ് എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ് .അങ്ങനെ സ്റാര്‍ട്ടര്‍ പ്രൊജക്റ്റ് ലിസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കിക്ക് സ്റാര്‍ട്ടര്‍ - റില്‍ വന്നുപോകുന്ന സാധാരണ സന്ദര്‍ശകര്‍ക്ക് അത് കാണാന്‍ കഴിയുന്നു , അവര്‍ക്ക് അതില്‍ താത്പര്യം ഉണ്ടങ്കില്‍ അവര്‍ ഒരു തുക നല്‍കി (കുറഞ്ഞത് ഒരു ഡോളര്‍ മുതല്‍ മുകളിലേക്ക് ) അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു . പ്രൊജക്റ്റ് സ്റാര്‍ട്ടര്‍ ആവശ്യപ്പെട്ട പണം ആയിക്കഴിഞ്ഞാല്‍ , പ്രൊജക്റ്റ് സക്സസ് ഫുള്‍ ആയി ലിസ്റ്റ് ചെയ്യുകയും തുക സ്റാര്‍ട്ടര്‍നു കൈമാറുകയും ചെയ്യുന്നു . മറിച്ച് ഒരു നിശ് ചിത സമയത്തിനുള്ളില്‍ വേണ്ടത്ര ബാക്കേഴ്സിനെ കിട്ടിയില്ല എങ്കില്‍ പ്രൊജക്റ്റ് ഡി ലിസ്റ്റ് (De-list)ചെയ്യപ്പെടുന്നു.(ഇങ്ങനെ ഡി ലിസ്റ്റ് ചെയ്യപ്പെടുന്ന പ്രൊജക്റ്റ് കളെ ആരെങ്കിലും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവരില്‍ നിന്നൊന്നും പണം സ്വരൂപിക്കുന്നില്ല.)
ഈ പ്രസ്തുത ക്രൌഡ് സോര്‍സിംഗ് മോഡലില്‍ പ്രൊജക്റ്റ് സ്റാര്‍ട്ടര്‍ - ഓ ബാക്കേഴ്സോ ആരും അതി ഭീമമായ റിസ്ക് എടുക്കുന്നില്ല എന്ന് മാത്രമല്ല രണ്ടുകൂട്ടരും നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു . കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുന്ന രീതിയില്‍ ( പ്രൊജക്റ്റ് -ന്റെ പേര് എഴുതിയ ടി ഷര്‍ട്ടോ പേനയോ മറ്റോ പോലെ) ചെറു സമ്മാനങ്ങള്‍ കിട്ടത്തക്ക രീതിയില്‍ സംഭാവനകളെ ക്രമീകരിക്കുകയും ആകാം .
ഒരു പ്രൊജക്റ്റ് സക്സസ് ഫുള്‍ ആയി പണം സ്വരൂപിച്ചു കഴിഞ്ഞാല്‍ അതിന്റെ പുരോഗതി നിരീക്ഷിക്കുവാനോ ,പറഞ്ഞിരുന്ന ആശയം സമൂര്‍ത്ത രൂപം പ്രാപിക്കതിരുന്നാല്‍ പണം തിരിച്ചു ബാക്കേഴ്സിനു നല്‍കുന്ന സംവിധാനമോ നിലവിലില്ല . ഇത് ഒരു പോരായ്മ ആയി പറയാമെങ്കിലും, അത്തരം നഷ്ടങ്ങള്‍ താങ്ങാന്‍ കഴിവുള്ള ഒരു എജുകേറ്റഡ് ഓഡിയന്‍സി (Educated Audience)നെയാണ് ഇവിടെ നോട്ടമിടുന്നത് . ചുരുക്കത്തില്‍ മള്‍ടി ബില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന വമ്പന്‍ മാരെയല്ല കിക്ക് സ്റാര്‍ട്ടര്‍ ലക്ഷ്യമിടുന്നത് ,മറിച്ച് ചെറിയ തുകകള്‍ ഡൊണേറ്റ് (Donate) ചെയ്യുന്ന സാധാരണക്കാരുടെ ഒരു വലിയ കൂട്ടായ്മയെയാണ് . മാത്രവും അല്ല ഇത്രയേറെ ആളുകളെ ആകര്‍ഷിച്ച ,വിജയിക്കുകയാണെങ്കില്‍ ഇതിലും വലിയ സൌഭാഗ്യം സ്റാര്‍ട്ടര്‍ക്ക് നേടിക്കൊടുക്കുന്ന , ഒരു ആശയത്തെ കേവലം തുച്ചമായ ഒരു തുകയ്ക്ക് വേണ്ടി പരാജയപ്പെടുത്തി, മനപൂര്‍വം തട്ടിപ്പ് നടത്തുവാന്‍ ഉള്ള സാധ്യതയും തുലോം കുറവാണ് .പിന്നെ തന്റേതല്ലാത്ത കാരണങ്ങള്‍ കാരണം സംഭവിക്കുന്ന പരാജയങ്ങള്‍ പൊറുക്കപ്പെടെണ്ടത് പുതിയ ആശയങ്ങളുടെ വികാസത്തിന് അനിവാര്യവും ആണ്, മാത്രവും അല്ല അങ്ങനെ തങ്ങളുടെ ആശയങ്ങള്‍ ധൈര്യമായി പരീക്ഷിക്കപ്പെടുവാന്‍ ഉതകുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതാണല്ലോ ഇതിന്റെ പരമായ ഉദ്ദേശം.
കിക്ക് സ്റാര്‍ട്ടര്‍ - ല്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പ്രൊജക്റ്റ് കളും സക്സസ് ഫുള്‍ ആയി പണം സ്വരൂപിക്കുന്നു എന്ന് കരുതേണ്ട , ഏതാണ്ട് 44 ശതമാനം മാത്രമാണ് ആവശ്യത്തിനു ബാക്കേഴ്സിനെ കണ്ടെത്തുന്നത് . എങ്കിലും ചെറിയ ആളുകളുടെ വലിയ ആശയങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിചും അറിയുന്നതും ,നമുക്ക് കഴിയുന്ന രീതിയില്‍ അവരെ സപ്പോര്‍ട്ട് ചെയ്യുന്നതും വളരെ നല്ലൊരു നേരം പോക്കാണ് . നല്കാന്‍ പണമില്ലങ്കിലും ഫെയിസ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് കള്‍ വഴി ഒരു നല്ല ആശയത്തെ കൂടുതല്‍ ആളുകളില്‍ എത്തിച്ചും സപ്പോര്‍ട്ട് ചെയ്യാവുന്നതാണ് .നാം സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ആശയം സമൂര്‍ത്ത രൂപം പ്രാപിക്കുന്നത് നമുക്കും സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ് .അതെ ഒരു എ യി ഞ്ചല്‍ ഇന്‍വെസ്റ (Angel Investor) -റിന്റെയോ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് (Venture Capitalist) -ന്റെയോ മനസുമായി ഇന്നത്തെ പ്രൊജക്റ്റ് പ്രസേന്റ്റേഷനുകള്‍കാണുവാനോ അല്ലെങ്കില്‍ നിങ്ങളുടെ പുതിയ ഒരു ആശയം അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാണോ ഇവിടെ ക്ളിക്ക് ചെയ്യുക .
പിന്കുറിപ്പ് : സമൂഹ നന്മയെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ് 'കിക്ക് സ്റാര്‍ട്ടര്‍ ' എന്ന് തെറ്റി ധരിക്കരുതു കേട്ടോ.സക്സസ് ഫുള്‍ ആകുന്ന പ്രൊജക്റ്റ് കള്‍ സംഭരിക്കുന്ന തുകയുടെ ഒരു ചെറിയ ശതമാനം ഈടാക്കിയാണ് കിക്ക് സ്റാര്‍ട്ടര്‍ നിലനില്‍ക്കുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ