മലയാളത്തിലെ പുതിയ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയായ പ്രീയ എ എസ്സിന്റെ രണ്ടു ചെറിയ പുസ്തകങ്ങള്‍ ആണ് "ഒഴുക്കില്‍ ഒരില" എന്ന സ്മരണികയും "മഞ്ഞ മരങ്ങള്‍ ചുറ്റിലും " എന്ന കഥാ സമാഹാരവും . വളരെ ചെറിയ കാര്യങ്ങളെ കേന്ദ്രമാക്കി , സരസമായി, വളരെ ചുരുക്കി എഴുതുക എന്ന പ്രീയ യുടെ ശൈലി പിന്തുടരുന്ന ഇവ രണ്ടും വളരെ വേഗത്തില്‍ തന്നെ വായിച്ചു തീര്‍ക്കാന്‍ കഴിയുന്നവയാണ് .സാഹിത്യ നിരൂപകരുടെ കണ്ണില്‍ 'ചെറിയ' രചനകള്‍ക്ക് എന്തുതന്നെ ലക്ഷണ കുറവുകള്‍ ഉണ്ടായിരുന്നാലും ,എളുപ്പത്തില്‍ വായിച്ചു പോകാവുന്ന ഇത്തരം രചനകള്‍ വായനക്കാരന്റെ സുകൃതമാണ് എന്ന് പറയാതെ വയ്യ.വായന ഇഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു വരുന്നതുകൊണ്ടാകം പുതിയ നല്ല എഴുത്തുകാര്‍ ഉണ്ടാകാത്തത് .ഏതു കുത്തിവരയും മോഡേന്‍ ആര്‍ട്ട് ആകുന്നതു പോലെ ഏതു തോന്യാക്ഷരവും ഇപ്പോള്‍ മലയാളത്തില്‍ ഒരു പുസ്തകമായി പുറത്തിറങ്ങും .അതുകൊണ്ട് തന്നെ വായന മലയാളത്തില്‍ ആകണമെന്നു നിര്‍ബന്ധമുള്ള വര്‍ക്ക് ഇതൊക്കെ തന്നെ ധാരാളം . ലളിതവും സരസവും ആണെന്നതൊഴിച്ചാല്‍ , നല്ല ഒരു വായനാനുഭവം തരുന്ന ഒന്നാണിതെന്നു പ്രശംസ ഇതുരണ്ടും അര്‍ഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല
കഥ ആയാലും ലേഖനം ആയാലും പ്രീയയുടെ ആഖ്യാന രീതി ഏറെക്കുറെ ഒരുപോലെയാണ് അതുകൊണ്ടുതന്നെ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ വായിക്കുന്നത് ഏതു ഗണത്തില്‍ പെട്ടതാണെന്നു വേര്‍തിരിച്ചു അറിയാന്‍ കഴിയാറില്ല പലപ്പോഴും. പിന്നെ സ്മരണിക ആകുമ്പോള്‍ 'ഞാന്‍ ' 'എന്റേത് ' തുടങ്ങിയ പദങ്ങള്‍ കൂടെക്കൂടെ വന്നു പോകും എന്ന തൊഴിച്ചാല്‍ ഒരു കഥ പോലെ തന്നെ യാണ് സ്മരണികയും മുന്നോട്ടു പോകുന്നത് . ബാല്യം മുതലേ ഏതൊക്കെയോ ഭീകരമായ രോഗത്തിനടിമപ്പെട്ട ഒരു വ്യക്തിയ്റെ ദയനീയ മുഖം എഴുത്തുകാരിയുടെ ഓരോ വാക്കിലും വാചകത്തിലും ഉണ്ട് . വായനക്കാരനെ സന്തോഷിപ്പിക്കുന്ന(കുറഞ്ഞ പക്ഷം സഹതാപം എന്ന വികാരം ഉളവാക്കാത്ത )ഒരു കഥയോ , ലേഖനമോ ഇതില്‍ രണ്ടിലും ഉണ്ടെന്നു തോന്നുന്നില്ല.എഴുത്തുകാരന്റെ ആത്മ വിക്ഷേപമാണ് രചനകള്‍ എന്ന കാര്യം അംഗീകരിക്കുമ്പോഴും ,ഒരേ വികാരം മാത്രം പ്രതിഫലിപ്പിക്കുന്ന എന്തും നമ്മളില്‍ വിരസത ഉണ്ടാക്കും എന്നതും ഒരു യഥാര്‍ഥ വസ്തുതയാണ് . ഈ രണ്ടു പുസ്തകങളെ താരതമ്യം ചെയ്‌താല്‍ 'ഒഴുക്കില്‍ ഒരില' തന്നെ യാണ് ഭേദം , പ്രീയയുടെ എഴുത്തിന്റെ ശൈലി കൂടുതല്‍ യോജിക്കുന്നത് ലേഖനങ്ങള്‍ക്കാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി ."മഞ്ഞ മരങ്ങള്‍ ചുറ്റിലും" -ലെ ഒന്നുരണ്ടു കഥകള്‍ ഒഴിച്ചാല്‍ മറ്റൊന്നും ഒരു മേന്മയും അവകാശപ്പെടാന്‍ ഇല്ലാത്തത് തന്നെയാണ് .(ആദ്യം പറഞ്ഞതുപോലെ എളുപ്പം കഥകള്‍ അവസാനിക്കുന്നു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ !)
പിന്കുറിപ്പ് : നേരത്തെ 'ഏന്‍ഷ്യന്റ് പ്രോമിസസ്' റിവ്യൂ യില്‍ പറഞ്ഞ ചില നിരീക്ഷണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചില ഘടകങ്ങള്‍ ഈ വായനയില്‍ ഉളിഞ്ഞു കിടപ്പുണ്ട് . വളരെ സാധാരണ നിലവാരം മാത്രം പുലത്തുന്ന ഒരു പുസ്തകത്തെ കുറിച്ച് പ്രീയ ഇത്രയേറെ പറയുന്നതെന്തിന് എന്നത് എന്നെ വല്ലാതെ അത്ഭുത പ്പെടുത്തിയ ഒരു കാര്യമാണ് .ജീവിതത്തില്‍ പ്രയാസങ്ങള്‍ കണ്ടു മനസ് മടിച്ച ഒരു വ്യക്തിയായി സ്വയം ചിത്രീകരിക്കുന്ന പ്രീയയ്ക് , ജയശ്രീ യുടെ ജീവിതത്തോടെ അടുപ്പം തോന്നുന്നത് സ്വാഭാവികമായ കാര്യമാണ് . ജയശ്രീയിലും അവരുടെ സുഖമില്ലാത്ത കുട്ടി റിയ യിലും എല്ലാം പ്രീയ തന്നെ തന്നെയാണ് കാണുന്നത് .വായനയില്‍ നാം നമ്മെ തന്നെ കാണുമ്പോള്‍ , അത് ഏറെ ഹ്ര്യദ്യമായി തോന്നുന്നത് സ്വാഭാവികം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ