മലയാളിയായ ജയശ്രീ മിശ്രയുടെ (Jaishree Misra) ആദ്യ നോവലാണ് ' ഏന്‍ഷ്യന്റ് പ്രോമിസസ്'.(Ancient Promises)
സ്വന്തം ആഗ്രഹങ്ങള്‍ എല്ലാം അടക്കി വച്ച് , ഒരു സാധാരണ ജീവിതം ആഗ്രഹിച്ച് ,സമൂഹം ശരിയെന്നു പറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ആരെയും തൃപ്തിപ്പെടുത്തുവാനാകാതെ,പരാജയപ്പെട്ട് ഒടുവില്‍ തന്റെ തായ വഴിയില്‍ സന്തോഷം കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത് . നാം ചിട്ടപ്പെടുത്തുന്നത് പോലെ, നേര്‍രേഖയില്‍ മുന്നോട്ടു പോകുന്ന ഒന്നല്ല ജീവിതം , മറിച്ച് നാം കാണുന്നതിനും അപ്പുറത്ത് , പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒട്ടേറെ കാര്യ കാരണങ്ങളുടെ ആകെ തുകയാണത് എന്ന സത്യം ആണ് ജയശ്രീ ഈ കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. കഥയുടെ പ്രത്യേകത കൊണ്ട് അറിഞ്ഞോ അറിയാതെയോ ഒരു ഫെമിനിസവും, സമൂഹത്തോടുള്ള എതിര്‍പ്പും വെറുപ്പും ഒക്കെ ഇതില്‍ വന്നു പോകുന്നുണ്ടെങ്കിലും ഏകപക്ഷീയമായ കുറ്റപ്പെടുത്തലുകളോ മുഴുനീള ക്രൂരകഥാപാത്രങ്ങളോ ഇതില്‍ ഇല്ല എന്നത് ആശ്വാസകരം തന്നെ.vനമ്മുടെ ജീവിതത്തിലെ മറ്റൊരു ദിവസം പോലെ , 'മറ്റൊരു പുസ്തകം' എന്നേ വായനയില്‍ നമുക്ക് തോന്നുകയുള്ളൂ .വളരെ ലളിതമായ ഭാഷയും നമുക്ക് പരിചയമുള്ള കഥാ സന്നര്‍ഭങ്ങളും വായന എളുപ്പമാക്കും എന്നതിനപ്പുറം പുതുമയോ മേന്മയോ അവകാശപ്പെടാവുന്ന ഒന്നും ഇതിലില്ല.മാത്രവും അല്ല സ്ത്രീ കഥാപാത്രം കേന്ദ്രമായി നില്‍ക്കുന്ന ഒരു കഥ, കേരളത്തിനു പുറത്ത് വളര്‍ന്ന ഒരാള്‍ എഴുതുംപോള്‍, ഇന്ന ഇന്ന ചേരുവകള്‍ വേണം എന്ന ഒരു മുന്‍വിധി ജയശ്രീ യ്ക്ക് ഉണ്ടായിരുന്നുവോ എന്ന് പലപ്പോഴും തോന്നിപോകും.
ജോലി സംബന്ധമായി ഡല്‍ഹിയില്‍ കഴിയുന്ന ഒരു മലയാളി കുടുംബത്തിലെ ഏക മകളാണ് ജാനു എന്ന ജാനകി . അര്‍ജുന്‍ എന്ന നോര്‍ത്ത് ഇന്ത്യന്‍ ക്ലാസ് മേറ്റ് മായി അടുപ്പം ഉണ്ടെന്നു മനസിലാക്കിയ വീട്ടുക്കാര്‍ അവളെ കേരളത്തിലെ ഒരു പ്രമുഖ നായര്‍ തറവാട്ടിലേക്ക് വിവാഹം കഴിച്ചു അയക്കുന്നു . ഭര്‍ത്താവിന്റെയും(സുരേഷ്) വീട്ടുകാരുടെയും അവഗണന അവളെ തളര്‍ത്തുന്നുവെങ്കിലും അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് കരുതി അവള്‍ എല്ലാം സഹിക്കുന്നു. ഒരു കുട്ടിയുണ്ടാകുമ്പോള്‍ തനിക്കു സ്നേഹവും അംഗീകാരവും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും , ബുദ്ധി വൈകല്യമുള്ള കുട്ടി അവളുടെ പ്രതീക്ഷകളെ താറുമാറാക്കുന്നു.തന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കുട്ടിയെ നന്നായി വളര്‍ത്താന്‍ കഴിയില്ല എന്ന് മനസിലാക്കിയ അവള്‍ , വിദേശത്തേക്ക് പോകുവാന്‍ തയ്യാറാകുന്നു . അതിനായി തന്റെ എല്ലാ ബന്ധങ്ങളെയും ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു .അതിനിടയില്‍ അവള്‍ അര്‍ജുന്‍ -നെ കണ്ടുമുട്ടുന്നു. വിദേശത്തുള്ള അയാള്‍ ജാനുവിനെയും കുട്ടിയേയും സ്വീകരിക്കാന്‍ തയ്യാറാകുന്നു .എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാനും ,വിഹാഹ മോചനത്തിനും സുരേഷ് തയ്യാറാകുന്നില്ല .അതൊന്നും വകവയ്കാതെ ജാനു അര്‍ജുന്‍ -മായി വിദേശത്ത് പോകുന്നു . ഏതാണ്ട് ഒരു വര്‍ഷത്തി നൊടുവില്‍ സുരേഷ് വഴങ്ങുന്നതോടെ കഥ അവസാനിക്കുന്നു .
കേരളത്തിലെ ജീവിത സാഹചര്യങ്ങളും ആളുകളുടെ പെരുമാറ്റവും പ്രതികരണങ്ങളും ഒക്കെ സൂക്ഷ്മായി നിരീക്ഷിച്ച് അവയെ കഥയിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ കഥാകാരി നല്ലൊരു ജോലി നിര്‍വഹിച്ചിട്ടുണ്ട് എന്നത് സത്യം തന്നെ.എന്നാല്‍ ബന്ധങ്ങളുടെ ഊഷ്മളതയോ പരിപാവനതയോ ഒന്നും എഴുത്തില്‍ പ്രതിഫലിക്കുന്നില്ല. മാത്രവും അല്ല , തികച്ചും അനാവശ്യമായ ചില കഥാസന്ദര്‍ഭങ്ങളും വിവരണങ്ങളും വായനക്കാരെ അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ട് .എഴുത്തുകാരിയുടെ ആത്മകഥയുമായി സാമ്യമുള്ള ഒരു കഥയാണിതെന്ന് എന്ന് അനുബന്ധത്തില്‍ പറയുന്നുണ്ട് , അതുകൊണ്ട് തന്നെ കഥയുടെ യുക്തി തേടിപ്പോകുന്നതില്‍ അര്‍ഥ മുണ്ടെന്നു തോന്നുന്നില്ല . ജീവിതത്തില്‍ പലതിനും യുക്തിയുണ്ടാവാറില്ലല്ലോ!
പിന്കുറിപ്പ് : ഈ റിവ്യൂ എഴുതി കഴിഞ്ഞതിനു ശേഷമാണ് പ്രിയ എ എസ് തന്റെ 'ഒഴുക്കില്‍ ഒരില' എന്ന പുസ്തകത്തില്‍ "ഏന്‍ഷ്യന്റ് പ്രോമിസസ്"-നെ കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കാനിടയായത് . വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിരിക്കുന്നതെന്ന് മാത്രമല്ല , മനോഹരമായി തോന്നിയതിനാല്‍ അവര്‍ 'ജന്മാന്തര വാഗ്ദാനങ്ങള്‍' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു . വായനയ്ക്കായി സാധാരണ, പുസ്തകങ്ങളെ തേടിപ്പോകാറുള്ള എന്നെ, യാദൃശ്ചികമായി തേടി എത്തിയ ഒരു പുസ്തകമായതുകൊണ്ടാകാം എനിക്ക് ഇതില്‍ അത്ര മതിപ്പ് തോന്നാതിരുന്നത് . നാം തേടിപ്പോകുന്നതും നമ്മെ തേടിവരുന്നതും തമ്മിലുള്ളവയുടെ അന്തരം ഒരു ജീവിത സത്യമാണ് . അതും ഏതെങ്കിലും ഒരു 'ഏന്‍ഷ്യന്റ് പ്രോമിസ് ' ന്റെ ഭാഗമായിരിക്കാം !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ