2012, ഏപ്രിൽ 14, ശനിയാഴ്‌ച

The Real Leadership Lessons of Steve Jobs

കഴിഞ്ഞ ആറു മാസക്കാലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തിത്വമാണ്  സ്റ്റീവ് ജോബ്സ്-ന്റേത്. ആപ്പിളിനുണ്ടായ അഭൂതപൂര്‍വമായവളര്‍ച്ചയും സ്റ്റീവ് ജോബ്സ് -ന്റെ മരണവും അദ്ദേഹത്തിന്റെ ബയോഗ്രഫിയുടെ പ്രസിദ്ധീകരണവും  ഒക്കെ ഈ ചര്‍ച്ച ചെയ്യപ്പെടലിന്റെ വ്യതസ്ത കാരണങ്ങളാണ് . അദ്ദേഹത്തിന്റെ നേതൃപാടവത്തെ മുന്‍നിര്‍ത്തിയുള്ള ഈ വിശകലങ്ങള്‍ ആയിരുന്നു ഇതില്‍  ഏറ്റവം മുന്നില്‍ നിന്നത്. ഈ രംഗത്തെ അതികായര്‍ എഴുതി തയ്യാറാക്കിയവ ആണെങ്കിലും നിര്‍ഭാഗ്യം എന്ന് പറയട്ടെ, ഇതില്‍ പലതും തരം താണതും വായനക്കാരെ തെറ്റിധരിപ്പിക്കുന്നതും ആയിരുന്നു . ഉദാഹരണമായി ,  "സഹപ്രവര്‍ത്തകരോടുള്ള ക്രൂരമായ പെരുമാറ്റമാണ് "  സ്റ്റീവ്  വില്‍  നിന്ന്  നാം സംശീകരിക്കെണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ്റ്  പാഠം എന്നും   അദ്ദേഹത്തെ പോലെ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും  അത് പ്രാവര്‍ത്തികം ആക്കണമെന്നും മറ്റും പോലും ചില നിരീക്ഷകര്‍ പുലമ്പി .


നിരീക്ഷകന്‍ തന്റെ സങ്കുചിതമായ താത്പര്യക്കുഴലിലൂടെ നോക്കി കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ , കുരുടന്‍ ആനയെ കാണുന്നത് പോലെ, ആ വ്യക്തിത്വത്തിന്റെ മൊത്ത സൌന്ദര്യം നഷ്ടമാകുന്നു, എന്ന് മാത്രമല്ല ,അടര്‍ത്തി മാറ്റപ്പെട്ട വസ്തുതകള്‍  നമ്മെ  വളരെ വികലമായ കണ്‍ക്ളൂഷനുകളില്‍ (conclusion)കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു .ഈ സാഹചര്യത്തിലാണ്  വാള്‍ട്ടര്‍ ഐസക്സണ്‍ (Walter Isaacson) ന്റെ  "The Real Leadership Lessons of Steve Jobs" എന്ന ലേഖനം പ്രസക്തമാകുന്നത് . ഏപ്രില്‍ മാസത്തെ ഹാര്‍വാര്‍ഡ്‌ ബിസ്നെസ്സ് റിവ്യൂ (Harvard Business Review)വില്‍ പ്രസിധ്ധീകരിച്ചിരിക്കുന്ന ഇത് , പേര് വ്യക്തമാക്കുന്നത് പോലെ , സ്റ്റീവ് -ന്റെ നേതൃ പാടവത്തെ കേന്ദ്രമാക്കിയുള്ള ചില വിലയിരുത്തലുകളാണ് .ബയോഗ്രഫിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയെങ്കിലും , ബിസ് നെസ് പഠിതാക്കള്‍ക്ക്  വേണ്ടി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെ സ്റ്റീവ് -നെ നോക്കിക്കാണാന്‍ ഈ  വായന നമ്മെ സഹായിക്കുകുന്നു . മാനേജ്മെന്റ്റ് രംഗത്ത്  പ്രവര്‍ത്തിക്കുന്ന വര്‍ക്ക്  വേണ്ടി മാത്രം ഉള്ള ഒരു ലേഖന മല്ല ഇത്  , മറിച്ച്  ഇതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നമുക്കോരോരുത്തര്‍ക്കും ഉപയോഗപ്രദമായ ഒട്ടേറെ കാഴ്ചപ്പാടുകള്‍  ഇതില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട് .നമുക്ക് വേണ്ടുന്ന  രീതില്‍ അതിനെ ഉള്‍ക്കൊള്ളൂക എന്ന് മാത്രം .സ്റ്റീവ് -ന്റെ വ്യക്തി ജീവിതത്തില്‍ ഒട്ടും താത്പര്യ മില്ലത്തവര്‍ക്കും ,ബയോഗ്രഫി മുഴുവന്‍ വായിക്കാന്‍ സമയം തീരെ ഇല്ലാത്തകര്‍ക്കും പറ്റിയ ഒരു ലേഖനം ആണിത് .
ലേഖനം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ളിക്ക്   ചെയ്യുക

പിന്കുറിപ്പ് : സ്റ്റീവ് -ന്റെ വ്യക്തി ജീവിതത്തിനു പുല്ലുവില പോലും കല്പിക്കാത്ത, ചൈനയിലെ പട്ടിണി പാവങ്ങളെ ചൂഷണം ചെയ്തു സമ്പന്നനായ , സ്വതത്ര സോഫ്റ്റ്‌വെയര്‍ ന്റെ പുരോഗതിക്കു കടക്കല്‍ കത്തിവെച്ച , ലോകം കണ്ടതിലേക്ക്‌ വച്ചു ഏറ്റവും നീചനായ കുത്തക മുതലാളിയാണ്   സ്റ്റീവ് എന്ന്  ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക്   ആരും കാണാതെ വായിക്കാന്‍ പറ്റിയ ഒരു ലേഖനമാണിത് .


അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails