സ്റ്റീവ് ജോബ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്റ്റീവ് ജോബ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ഒരു ചെറു പുഞ്ചിരി

സ്റ്റീവ് ജോബ്സ്  നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്‍ഷം തികയുന്നു.അദ്ദേഹത്തിന്റെ അഭാവത്തിലും  ആപ്പിള്‍ വളര്‍ച്ചയുടെ  പാരമ്യത്തില്‍
എത്തി  നില്‍ക്കുന്നു.ലോക
ത്തിലെ ആദ്യത്തെ ട്രില്ല്യണ്‍ ഡോളര്‍ (Trillion Dollar)കംപനി എന്ന ഖ്യാതി  ആപ്പിള്‍ സ്വന്തമാക്കി യെക്കും എന്ന് ഒട്ടേറെ സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു . ഐ പാഡ് 2 (Ipad)ഉം പുതിയ മാക് ലാപ് ടോപ്കളും(Mac Laptops) , ഐ ഫോണ്‍ 5(I Phone 5) ഉം ഉള്‍പ്പെടെ പ്രധാനമായും  മൂന്ന്  പ്രോഡക്റ്റ് കളും .  ഐ ബുക്സ് (iBooks), മാക് ഒ എസ് 10 (Mac OS10) , ഐ  ഒ എസ്സ് 6 (i OS 6) എന്നീ സോഫ്റ്റ്‌വെയര്‍ കളും  ആയിരുന്നു  സ്റ്റീവ് -ന്റെ മരണത്തിനു ശേഷം , ആപ്പിള്‍ പുറത്തിറക്കിയത്  . ഇവയെല്ലാം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഇരു  കയ്യും നീട്ടി സ്വീകരിച്ചു . അതിന്റെ ഫലമായി ആപ്പിള്‍ ലോകത്തിലെ ഏറ്റവും വലിയ കംപനി ആയി മാറി .അമേരിക്കന്‍ ഇക്കണോമിയുടെ 2012 നാലാം ക്വാട്ടറിലെ(Quarter)  വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമായി നിരീക്ഷകര്‍ വിലയിരുത്തുന്നത് ഐ ഫോണ്‍ 5 ന്റെ വില്പന ആണെന്ന് പറയുമ്പോള്‍ അമേരിക്കന്‍ സംപദ്ഘടനയില്‍  ആപ്പിളിന്റെ പ്രാധാന്യം നമുക്ക് ഊഹിക്കാന്‍ സാധിക്കും . ഇതെല്ലം സ്റ്റീവ് -ന്റെ മേല്‍നോട്ടത്തില്‍ വികസിച്ച പ്രൊജക്റ്റ്‌ കളാണ് എന്നാണ് പൊതുവേ സംസാരം.സ്റ്റീവ് ഉണ്ടായിരുന്നെകില്‍ എന്തെല്ലാം അത്ഭുതങ്ങള്‍ സംഭാവിക്കുമായിരുന്നെണോ , ഈ സമയത്തിനുള്ളില്‍ മറ്റു മാസ്മരിക പ്രോഡക്റ്റ് കളില്‍ വിപണിയില്‍ എത്ത്തിക്കുമായിരുന്നെന്നോ തീര്‍ത്തു പറയാന്‍ ആര്‍ക്കും കഴിയില്ല . മാത്രവും അല്ല  ബിസിനസ്‌ വിജയങ്ങളുടെ പൂര്‍ണമായ ക്രെഡിറ്റ് ഒരു വ്യക്തി ക്ക് മാത്രം ആരോപിക്കുന്നതില്‍ വലിയ യുക്തിയോന്നുമില്ല .വംപന്‍  കംപനികള്‍ നിലം പതിക്കുന്നതും  പുതിയവ ആ ഇരിപ്പിടങ്ങള്‍ കയ്യടക്കുന്നതും പ്രകൃതി നിയമങ്ങള്‍ മാത്രമാണ് . ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ആപ്പിള്‍ പ്രതാപം ഒരിക്കല്‍ തകരും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് . ഒരു കംപനി യുടെ ബിസിനസ്‌ വിജയത്തിനും പരാജയത്തിനും അപ്പുറത്താണ് സ്റ്റീവ് എന്ന വ്യക്തിയുടെ സ്വാധീനം. ലോകത്തിലെ ഏറ്റവും പണമുള്ള ഒരു കംപനി ആയി ത്തീരുക എന്നത് ഒരിക്കലും ആപ്പിളിന്റെ  ലക്ഷ്യമായിരുന്നില്ല എന്ന് സ്റ്റീവ് തന്നെ വിശദീകരിച്ചിട്ടുണ്ട് . "ജനങ്ങള്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രോഡക്റ്റ് കളാണ് ആപ്പിളിന്റെ ലക്‌ഷ്യം. പണവും പ്രശസ്തിയും ഒക്കെ അതിന്റെ ബൈ പ്രോഡക്റ്റ് കളാണ് " മൈക്രോസോഫ്ട്‌ നെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി  കംപനി ആയ അവസരത്തില്‍ സ്റ്റീവ് പറഞ്ഞു .

2012, ജൂൺ 27, ബുധനാഴ്‌ച

ഇന്‍സൈഡ് ആപ്പിള്‍

'സ്റ്റീവ് ജോബ്സ് നു ശേഷം ആപ്പിളിന്റെ രൂപവും ഭാവവും എന്തായിരിക്കും ?' സ്റ്റീവ് ജോബ്സ് -ന്റെ  രോഗവിവരങ്ങള്‍ ആദ്യം പുറത്തു വന്ന  2003 മുതല്‍  മാധ്യമങ്ങള്‍ ചര്‍ച്ച  ചെയ്തു തുടങ്ങിയ ഒരു വിഷയം ആണിത് . സമീകകാലത്തെ  ആപ്പിളിന്റെ അഭൂതപൂര്‍വമായ  വളര്‍ച്ചയും ,സ്റ്റീവ് ന്റെ മരണവും ഒക്കെ ആപ്പിളിന്റെ സീക്രട്ട്  സോസിന്നെ (Secret Sauce) കുറിച്ചുള്ള ചര്‍ച്ചയെ  കൂടുതല്‍  സജീവമാക്കി . ഇതിന്റെ ചുവടു പിടിച്ച്  എഴുതപ്പെട്ട ഒന്നാണ്  ആഡം ലഷിന്‍സ്കി(Adam Lashinsky) യുടെ  ഇന്‍ സൈഡ് ആപ്പിള്‍ (Inside Apple :Americas Admired Secretive Company)  എന്ന പുസ്തകം. ഫോര്‍ച്യൂണ്‍  മാഗസിന്‍ (Fortune) ന്റെ സീനിയര്‍  എഡിറ്റര്‍  ആയ  ആഡം , സിലിക്കണ്‍ വാലി കമ്പനി കളെ സൂക്ഷ്മമായി പഠിക്കുന്നതിലും  വിലയിരുതുന്നതിലും  പരിചിത പ്രക്ഞ്ഞനായ ഒരു  ജേര്‍ണലിസ്റ്റും, വളരെ പക്വമതിയായ ഒരെഴുത്തുകാരനും ആണെന്ന്  ഈ പുസ്തകം വ്യക്തമാക്കുന്നു .

പ്രോഡക്റ്റ്  അനൌന്‍സ്സ് മെന്റുകളും  കീ നോട്ടുകളും  മീഡിയ ഇന്റര്‍വ്യൂകളും എല്ലാം  സ്റ്റീവ്-വില്‍ തുടങ്ങി  സ്റ്റീവ്  -വില്‍  തന്നെ അവസാനിച്ചിരുന്ന , പുറം ലോകത്തിന്  അത്ര പരിചിതമല്ലാത്ത , ഒരു കമ്പനിയായിരുന്നു ആപ്പിള്‍ .  മറ്റു കമ്പനി കളില്‍ നിന്ന് തികച്ചും  വ്യത്യസ്തമായി  ആപ്പിള്‍ എംപ്ളോയികള്‍  ആരും  പൊതു സമൂഹത്തിനു മുന്നില്‍ വന്നു അഭിപ്രായ പ്രകടങ്ങള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ  ഒന്നും ചെയ്യാറില്ല . സ്റ്റീവ്  -ന്റെ മരണ ശേഷവും ആപ്പിള്‍ ന്റെ ഈ സംസ്കാരത്തിന്  ഒരു  മാറ്റവും കണ്ടുതുടങ്ങിയിട്ടില്ല  എന്നതും, മൈക്രോസോഫ്റ്റ്  ഉം ഗൂഗിള്‍ ഉം ഉള്‍പെടെ   മറ്റു  വമ്പന്‍ കമ്പനികള്‍  ആപ്പിള്‍ നെ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നതും    "ഇന്‍സൈഡ്  ആപ്പിള്‍ " -ലേക്ക്  വായനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ് .

2012, ഏപ്രിൽ 14, ശനിയാഴ്‌ച

The Real Leadership Lessons of Steve Jobs

കഴിഞ്ഞ ആറു മാസക്കാലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തിത്വമാണ്  സ്റ്റീവ് ജോബ്സ്-ന്റേത്. ആപ്പിളിനുണ്ടായ അഭൂതപൂര്‍വമായവളര്‍ച്ചയും സ്റ്റീവ് ജോബ്സ് -ന്റെ മരണവും അദ്ദേഹത്തിന്റെ ബയോഗ്രഫിയുടെ പ്രസിദ്ധീകരണവും  ഒക്കെ ഈ ചര്‍ച്ച ചെയ്യപ്പെടലിന്റെ വ്യതസ്ത കാരണങ്ങളാണ് . അദ്ദേഹത്തിന്റെ നേതൃപാടവത്തെ മുന്‍നിര്‍ത്തിയുള്ള ഈ വിശകലങ്ങള്‍ ആയിരുന്നു ഇതില്‍  ഏറ്റവം മുന്നില്‍ നിന്നത്. ഈ രംഗത്തെ അതികായര്‍ എഴുതി തയ്യാറാക്കിയവ ആണെങ്കിലും നിര്‍ഭാഗ്യം എന്ന് പറയട്ടെ, ഇതില്‍ പലതും തരം താണതും വായനക്കാരെ തെറ്റിധരിപ്പിക്കുന്നതും ആയിരുന്നു . ഉദാഹരണമായി ,  "സഹപ്രവര്‍ത്തകരോടുള്ള ക്രൂരമായ പെരുമാറ്റമാണ് "  സ്റ്റീവ്  വില്‍  നിന്ന്  നാം സംശീകരിക്കെണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ്റ്  പാഠം എന്നും   അദ്ദേഹത്തെ പോലെ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും  അത് പ്രാവര്‍ത്തികം ആക്കണമെന്നും മറ്റും പോലും ചില നിരീക്ഷകര്‍ പുലമ്പി .

2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

സ്റ്റീവ് ജോബ്സ്

ജീവ ചരിത്രങ്ങളെ  പൊതുവില്‍ മൂന്നായി തരം തിരിക്കാം .
  1. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ നല്ല ഗുണങ്ങളെയോ നേട്ടങ്ങളെയോ എടുത്തുകാട്ടാന്‍ ആരാധകരില്‍ ഒരാള്‍ തയ്യാറാക്കുന്നവ.
  2.  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറയുന്നവ.
  3. നല്ലവരെന്നു നാം കരുതിയിരുന്നവരുടെ ചീത്ത വശങ്ങളും ,നീചരെന്നു നാം കരുതിയിരുന്നവരുടെ നല്ല വശങ്ങളിലേക്ക്  വെളിച്ചം വീശുന്നവ.
മുകളില്‍ പറഞ്ഞ ഏതു ഗണത്തില്‍ പെട്ടതായാലും , അവയെല്ലാം ഏതെങ്കിലും ഒരു പക്ഷം പിടിച്ചു , ജീവചരിത്ര കാരന്റെ ചിന്തയുടെ ശക്തമായ സ്വാധീനം കൊണ്ട് നമ്മെ വീര്‍പ്പുമുട്ടിക്കുന്നവ ആയിരിക്കും . പത്ത് പേജിനപ്പുറം വായിക്കാന്‍ നാം ബുദ്ധിമുട്ടുന്ന ഇത്തരം ജീവ ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്  വാള്‍ട്ടര്‍ ഐസക്സണ്‍ -ന്റെ(Walter Isaacson) "സ്റ്റീവ് ജോബ്സ് "(Steve Jobs by Walter Isaacson)

    വിവരങ്ങളുടെ ആധികാരികത ഏതൊരു ജീവ ചരിത്രത്തിന്റെയും അടിസ്ഥാന ശിലയാണ് .വ്യക്തി ബന്ധങ്ങളുടെ ഒരു വൈകാരികതലം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സത്യവും അസത്യവും അര്‍ദ്ധസത്യങ്ങളും നിറഞ്ഞതായിരിക്കും ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ . അതായത്  വ്യക്തിയുടെ മരണത്തിനു ശേഷമാണ്  വിവരങ്ങള്‍ ശേഖരിക്കുന്നതെങ്കില്‍ ,മരിച്ചയാളിനെ അധിക്ഷേപിക്കേണ്ട എന്ന് കരുതിയും ,ജീവിച്ചിരിക്കുമ്പോള്‍ ആണെകില്‍ അപ്രീതി ഭയന്നും സത്യം മറച്ചു പിടിക്കപ്പെടാം.സ്റ്റീവ് -ന്റെ മരണ ശേഷമാണ് ഈ പുസ്തകം പുറത്തിറങ്ങിയതെങ്കിലും അതിനു വളരെ മുന്‍പ് തന്നെ ഒട്ട് മിക്ക ജോലികളും കഴിഞ്ഞിരുന്നതിന്നാല്‍  ആദ്യം പറഞ്ഞ രീതിയിലുള്ള അപാകത ഇതിനുണ്ടാകാന്‍ സാധ്യതയില്ല .അതുപോലെ ഇതില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്ന വ്യക്തികള്‍ എല്ലാം അതതു മേഖലയിലെ പ്രമുഖരും സ്വന്തം നിലനില്പ്പുള്ളവരും ആയതിനാല്‍ അപ്രീതി ഭയന്നുള്ള വ്യതിയാനും ഉണ്ടാകാന്‍ ഇടയില്ല . ഇതിനെല്ലാം പുറമേ , ഇത്തരം വാസ്തവ വ്യതിയാ നങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുവാന്‍ വേണ്ടി , സ്റ്റീവ് -ന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ട ഒട്ടനവധി പേരില്‍ നിന്ന്  വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട് .

ആല്‍ബെര്‍ട്ട് ഐന്‍സ്റീന്‍ -ന്റെയും ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെയും ജീവച്ചരിതങ്ങളിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ പ്രമുഖ മാധ്യമ പ്രവര്‍ ത്തകന്നാണ്  ഐസക്സണ്‍ . CNN , Time  തുടങ്ങിയവയുടെ തലപ്പത്ത് ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം , സ്റ്റീവ് -നോടുള്ള ആരാധന കൊണ്ട് എഴുതി തുടങ്ങിയ ഒന്നല്ല ഈ പുസ്തകം.മറിച്ച് സ്റ്റീവ് -ന്റെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം ഈ വിഷയത്തിലേക്ക്  കടന്നു വരുന്നത് .എല്ലാ കാര്യങ്ങളും അതീവ രഹസ്യമായി ചെയ്യുന്നതില്‍ കുപ്രസിദ്ധിയുള്ള, കൌശലക്കാരനും തന്നിഷ്ടകാരനും ആയ സ്റ്റീവ് -ന്റെ ഈ നീക്കത്തെ അല്പം സംശയത്തോടെ തന്നെയാണ് അദ്ദേഹം സമീപിച്ചതും .സ്റ്റീവ്-ന്റെ സ്വാധീന ശക്തിയുടെ കരാള ഹസ്തങ്ങള്‍ തന്നെ ഒരു കൂലി എഴുത്ത് കാരനായി തരം താഴ്തുമോ എന്ന്  ഐസക്സണ്‍ സംശയിച്ചിരിക്കണം.അതുകൊണ്ടാണ്  2004 -ല്‍ ആവശ്യപ്പെട്ടിട്ടും 2009 -വരെ അദ്ദേഹം തീരുമാനം പറയാതെ ഒഴിഞ്ഞു നിന്നത് .എന്നാല്‍ താന്‍ പറയുന്നത് മാത്രം കേട്ട് പുസ്തകം എഴുതരുതെന്നും, മറ്റുള്ളവര്‍ പറയുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങളെയും ഉള്‍പെടുത്തി വേണം ഇത് തയ്യാറാക്കാവൂ എന്ന സ്റ്റീവ്-ന്റെ നിര്‍ദേശം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. " It's your book ,  I won't even read it "-സ്റ്റീവ് ഉറപ്പ്‌ നല്‍കി .അതുപോലെ തന്നെ സ്റ്റീവ്-ന്റെ ഭാര്യയായ ലോറീന്‍ -ന്റെ വാക്കുകളും തന്റേതായ ശൈലിയില്‍ രചന നടത്താം എന്ന ഐസക്സണ്‍ -ന്റെ ആത്മവിശ്വാസം കൂട്ടി. 
Walter Isaacson

"There are parts of his life and personality that are extremely messy and thats the truth. You should not white wash it ...... I would like to see that its all told truthfully " -ഈ പ്രൊജക്റ്റ്‌ തുടങ്ങുന്നതിനു മുന്‍പ്  ലോറീന്‍ പറഞ്ഞു .

തെല്ലൊരു സംശയത്തോടെ ആണ്  തുടങ്ങിയതെങ്കിലും , ബന്ധപ്പെട്ടവരുടെ സഹകരണം ഐസക്സണ്‍ -നു പുതിയ ഊര്‍ജ്ജം പകര്‍ന്നു .രണ്ടു വര്‍ഷത്തിനിടയില്‍ സ്റ്റീവ് മായി ഏതാണ്ട് നാല്പതില്‍ അധികം അഭിമുഖങ്ങള്‍ , ജീവിതത്തിലെ പല ഘട്ടങ്ങളില്‍ ആയി അദ്ദേഹവും ആയി ഇണങ്ങിയും പിണങ്ങിയും നിന്ന നിരവധി പേരുമായി ഒന്നിലധികം തവണ നടത്തിയ സംഭാഷണങ്ങളുടെ ആകെ തുക ആണ്  ഈ പുസ്തകം . അദ്ദേഹം വിശദീകരിക്കുന്നു.ബില്‍ ഗേറ്റ് സും ലാരി പേജും പോലെ ടെക്നോളജി രംഗത്തെ അതികായര്‍ , അല്‍ഗോര്‍ ഉം ബില്‍ ക്ളിന്റന്‍ നും തുടങ്ങി  ഒബാമ ഭരണകൂടത്തിലെ പ്രമുഖര്‍ , ഹോളിവൂഡ്‌ ലെയും മ്യൂസിക്‌ വ്യവസായത്തിലെയും പ്രമുഖര്‍ , സ്റ്റീവ് മായി ആപ്പ്ളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ , അദ്ദേഹവും ആയി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്തുക്കള്‍ അങ്ങനെ പോകുന്നു ആ പട്ടിക.സ്റ്റീവ് -ന്റെ പത്ത് വയസുള്ള മകളുടെ അഭിപ്രായം വളരെ കേള്‍ക്കുവാനുള്ള സാവകാശവും താത്പര്യവും ഐസക്സണ്‍ കാണിച്ചു എന്ന് പറയുമ്പോള്‍ സത്യസന്ധവും നിഷ്പക്ഷവുംമായ ഒരു ചരിതം രൂപപ്പെടുത്തുന്നതിന്   വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നം നമുക്കൂഹിക്കവുന്നതെയുള്ളൂ .

ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഒരു മുതിര്‍ന്ന ജേര്‍ണലിസ്റ്റിന്റെ പക്വതയോടെ , വ്യക്തിപരമായ മുന്‍വിധികളോ ബാഹ്യ സ്വാധീനങ്ങള്‍ക്കോ വിധേയനാകാതെ നല്ലതും ചീത്തയും വേര്‍തിരിക്കുകപോലും ചെയ്യാതെ അതെപടി അവതരിപ്പിക്കുക യാണ്  ചെയ്തിരിക്കുന്നത് .സ്റ്റീവ് ന്റെ ജീവിതത്തില്‍ നടന്ന കാര്യ ങ്ങളെ  അവയുടെ പ്രാധാന്യവും സമയക്രമവും മനോഹരമായി സന്നിവേശിപ്പിച്ചാണ്  ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത് .വായനക്കാരില്‍ കൌതുകം ജനിപ്പിച്ച്  വായനയുടെ രസവും സുഖവും ഓരോ വാക്കിലും വാചകത്തിലും നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ഐസക്സണ്‍ -നുള്ള കഴിവ് പ്രശംസിച്ച്ചേ മതിയാകൂ .പലരും പറഞ്ഞ അഭിപ്രായങ്ങളും സംഭവ പരമ്പരകളും ശരിയായ കോണ്‍ടെക്സ് റ്റുകളില്‍ നിരത്തി വച്ച്  യുക്തി ഭദ്രമായി സ്റ്റീവ് -ന്റെ ചിത്രം വരച്ചെടുക്കുമ്പോള്‍ , ഒരേ സമയം ജീനിയസും ,പെര്‍ഫെക്ഷനിസ്റ്റും , വ്യക്തി ബന്ധങ്ങള്‍ക്ക്  വില കല്‍പ്പിക്കാത്ത നീചനും ,ഫിലോസഫരും,തന്നിഷ്ടക്കാരനും  ഒക്കെ ആയ ഒരു മനുഷ്യന്‍ രൂപമെടുക്കുന്നു .

സോഫ്റ്റ്‌വെയര്‍ ,ഹാര്‍ഡ്‌വെയര്‍ ,ടെക്നോളജി ,മ്യൂസിക്‌ , അനിമേഷന്‍ ,ജേര്‍ണലിസം ,റീടൈല്‍ മാര്‍ക്കറ്റിംഗ്  തുടങ്ങി വൈവിധ്യമാര്‍ന്ന പല മേഖലകളിലും പരന്നു കിടക്കുന്ന സ്റ്റീവ് -ന്റെ സാന്നിധ്യവും  കീറാമുട്ടിയായി നിന്നിരുന്ന പ്രശ്നങ്ങള്‍ക്ക്  അദ്ദേഹം കൊണ്ടുവന്ന വിപ്ളവകരമായ പരിഹാരങ്ങളും സാധാരണ വായനക്കാര്‍ക്ക് പോലും മനസിലാകത്തക്കവിധം  ലളിതമായി ഐസക്സണ്‍ വിവരിക്കുനുണ്ട് .കാര്യങ്ങള്‍ മനസിലാകത്തതുമൂലമുള്ള മടുപ്പോ , ആവശ്യമില്ലാത്തവ പരത്തി പറയുന്നതുമൂലമുള്ള വിരസതയോ വായനയില്‍ ഒരിടത്തും തോന്നിയില്ല .ആയാസകരമാല്ലാത്ത ലളിതമായ  ഭാഷയും ശൈലിയും ഒക്കെ വായനയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു.അതുപോലെ തന്നെ നമ്മുടെ ഓര്‍മയില്‍ നിന്ന് മാറാതെ നിറഞ്ഞു നില്‍ക്കുന്ന, ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ച , ഐ പാടിന്റെ റിലീസും , ഐ ഫോണിന്റെ  ആന്റിന ഇഷ്യു വും ഒക്കെ സ്റ്റീവ് -ന്റെ എങ്ങനെ ബാധിച്ചിരുന്നു എന്ന് അറിയുന്നതും വായനയുടെ കൌതുകം കൂട്ടുന്നു.

തന്റെതായ ഒരഭിപ്രായവും വായനക്കാരില്‍ അടിച്ച്ചേല്‍പ്പിക്കാതെ ഐസക്സണ്‍ പുസ്തകം അവസാനിപ്പിക്കുമ്പോള്‍ , നാം സ്റ്റീവ് -നോടൊപ്പം കുറച്ചുനാള്‍ ജീവിച്ച ഒരു പ്രതീതി ഉണ്ടാകുന്നു.അടുത്ത കുറെ ദിവസങ്ങളില്‍ വീണ്ടും വീണ്ടും  ഓര്‍ക്കുവാനും ചിന്തിക്കാനും ഒരു പിടി സംഭവങ്ങളും സംഭാഷണങ്ങളും നമ്മെ പിന്തുടരുമെന്നു തീര്‍ച്ച.

പിന്‍ കുറിപ്പ് : മള്‍ടി  ഡിമെന്‍ഷനില്‍ പരന്നു കിടക്കുന്ന സ്റ്റീവ് -ന്റെ ജീവിതത്തെ ക്കുറിച്ച്  കേവലം ഉപരിപ്ളവം ആയി പറഞ്ഞ്  വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ഒട്ടും നീതിക്ക് നിരക്കാത്തതായി തോന്നിയതുകൊണ്ടാണ്  പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്  കൂടുതല്‍ ഒന്നും ഇതില്‍ പ്രതിപാദിക്കാതിരുന്നത് .സ്റ്റീവ് -ന്റെ ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ നോക്കിക്കാണുന്ന വിശകലങ്ങള്‍ക്കായി കാത്തിരിക്കുക ....


2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

സ്റ്റീവ് ജോബ്സ് എന്ന കൊച്ചുകുട്ടി...

ഒരു കൊച്ചുകുട്ടിയുടെ മനസായിരിന്നിരിക്കണം സ്റ്റീവ്  ജോബ്സിന്. താന്‍ ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം  കൌതുകം കണ്ടെത്തുക അഥവാ തനിക്കു കൌതുകം തോന്നുന്ന കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെടുക ,മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് ഒന്നും ചിന്തിക്കുക പോലും ചെയ്യാതെ തന്റെ ലക്ഷ്യത്തെ മാത്രം കേന്ദ്രീകരിക്കുന്ന , ലളിതവും നിര്‍മ്മലവുമായ ചിന്താധാരയില്‍ മുന്നോട്ടു പോകുക ,താന്‍ പറയുന്നത് കേള്‍ക്കത്തവരുമായി പിണങ്ങുകയും അവരെ തോല്പ്പിക്കാനായി ഊണും ഉറക്കവും കളഞ്ഞുപ്രവൃത്ത്തിക്കുക,മറ്റുള്ളവരുടെ ആകാംക്ഷയും ഉദ്ദ്വേകവും മുള്‍മുനയില്‍ എത്തിക്കാന്‍ അന്തിമ നിമിഷം വരെ അതീവ രഹസ്യമായി കാര്യങ്ങള്‍ ചെയ്യുക . അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ സ്റ്റീവ് കൊച്ചു കുട്ടികള്‍ക്ക്  സമാനനായിരിന്നു .

ആദ്യമായി കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖത്ത് നാം കാണുന്ന ഒരു ഭാവം ഉണ്ടല്ലോ ,കൌതുകവും ആത്മവിശ്വാസവും അല്പം അഹങ്കാരവും നിറഞ്ഞ ഒരു ഭാവം , അതായിരുന്നു ഓരോ ആപ്പിള്‍ കീ നോട്ടിലും അദ്ദേഹത്തിന്റെ മുഖത്തുണ്ടയിരുന്നത് .ചെറിയ ചെറിയ കാര്യങ്ങള്‍ അമ്മയുമായി ചേര്‍ന്ന്  രഹസ്യമായി ചെയ്തു അച്ഛന്  'സര്‍പ്രൈസ് ' കൊടുക്കുന്ന ഒരു കൊച്ചു കുട്ടിയായിരുന്നു , ലോകം മുഴുവനും നേരത്തെ അറിയാന്‍ ശ്രമിച്ച പ്രോഡക്റ്റ്  രഹസ്യങ്ങള്‍  താന്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന നിമിഷം വരെ രഹസ്യമായി വച്ച് എല്ലാവര്ക്കും 'സര്‍പ്രൈസ്‌'
കൊടുത്ത, സ്റ്റീവ്  ജോബ്സ് . പേര്‍സണല്‍ കമ്പ്യൂട്ടറും , ഐ പോടും , ഐ ഫോണും ഐ പാഡും , ഐ ട്യൂണ്‍ ,പിക്സാറും ഒക്കെ ഒരിക്കലും മടുപ്പിക്കാത്ത , എല്ലാ ദിവസവും ആവേശം പകരുന്ന കുട്ടിക്കളി കളായിരുന്നു . 

 നേരിട്ട് കണ്ടോ ഇടപഴകിയോ ഒന്ന് സംസാരിച്ചോ പോലുമുള്ള ഒരു പരിചയവും നമുക്ക് സ്റ്റീവ്-നോടില്ല , എങ്കിലും ഇന്നലകളിലെവിടെയോ നാം കണ്ട സമര്‍ത്ഥനും കുസൃതിക്കരനുമായ ഒരു കൊച്ചു കുട്ടിയെപ്പോലെ , ഒരിക്കലും മായിക്കപെടാത്ത, ദീപ്തമായ ഒരോര്‍മ്മയായി അദ്ദേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകും എന്ന്  തീര്‍ച്ച .......


2011, ഏപ്രിൽ 9, ശനിയാഴ്‌ച

i Woz

ജീവിത വിജയത്തിന്‍റെ അളവുകോല്‍ പ്രശസ്തി യാണെന്ന്  ചിന്തി ക്കുന്നവരാണ്  നമ്മളില്‍ പലരും. കഴിവുള്ള എല്ലാവരും പ്രശസ്തരാകുമെന്നു ,അല്ലെങ്കില്‍ പ്രശസ്തരല്ലാത്തവര്‍ വേണ്ടത്ര കഴിവില്ലാത്തവരാ ണെന്നും സമൂഹം വിലയിരുത്തുന്നു .എന്നാല്‍ കഴിവും പണവും ആവശ്യത്തിലേറെ യുണ്ടായിട്ടും  പ്രശസ്തിയുടെ പുറകെ പോകാത്ത ഒരു ചെറിയ വിഭാഗമുണ്ടെന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ഒരാളുടെ ആത്മ കഥയാണ്  "ഐ വോസ്  : കമ്പ്യൂട്ടര്‍ ഗീക് ടു കള്‍ട്ട്  ഐക്കണ്‍ "(iWoz: Computer Geek to Cult Icon: How I Invented the Personal Computer, Co-Founded Apple, and Had Fun Doing It).  ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനി യായ ആപ്പിള്‍ -ന്‍റെ സ്ഥാപകരില്‍ ഒരാളായ  സ്ടിവ് വോസ് നിയ്ക് (Steve Wozniak) ആണ്  പണത്തിനും പ്രശസ്തിക്കും മുകളില്‍ ടെക്നോളജി യെ സ്നേഹിച്ചു , തന്നിലെക്കൊതുങ്ങി ,എല്ലാ പ്രവര്‍ത്തിയിലും ആനന്ദം കണ്ടെത്തി ,   ജീവിക്കുന്നത് .
കുട്ടിക്കാലം മുതലേ ടെക്നോളജി യോട്  പ്രത്യേകിച്ചും  ഇലക്ട്രോണി ക്സിനോടു താത്പര്യം മുള്ള ഒരു കുട്ടിയായിരുന്നു വോസ് , കാര്യങ്ങള്‍ ലളിതമായി പറഞ്ഞു കൊടുക്കാന്‍ അച്ഛന്‍ കാണിച്ച പാടവ മാണ് ഇതിന്‍റെ പ്രധാന കാരണമെന്ന് അദ്ദേഹം ഓര്‍ക്കുനുണ്ട് . ചെറിയ ക്ളാസുകളിലെ സയന്‍സ് പ്രൊജക്റ്റ്‌ കളിലും മറ്റും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റതക്കവണ്ണം  വോസ് മിടുക്കനായിരുന്നു . ടെക്നോളജി ഉപയോഗിച്ചു ചെറിയ ചെറിയ കുസൃതി കള്‍ കൊണ്ട് മറ്റുള്ള വരെ പറ്റിക്കുന്ന ഒരു സ്വഭാവക്കരനയിരുന്ന  വോസ് , വിശ്വസിക്കാനാകാത്ത വിധം നാണം കുണുങ്ങിയായിരുന്നു .എല്ലാ  കാര്യ ങ്ങളെ യും  സരസമായി കണ്ടു മുന്നോട്ടു പോകുവാന്‍ കുട്ടിക്കാലം മുതലേ അദ്ദേഹം ശ്രദ്ധിച്ചിരുന്നു . 

കുറച്ചുകൂടി വളര്‍ന്നപ്പോള്‍ ആക്കാലത്ത്‌ ,മിടുക്കന്‍മാര്‍ ആരും തിരഞ്ഞെടുക്കാത്ത ,ഇലെക്ട്രോ നിക്സ്  പഠിക്കാന്‍ ചേര്‍ന്നു, അദ്ധ്യാപകനെ ക്കാള്‍ കാര്യങ്ങള്‍ അറിയാമായിരുന്ന അദ്ദേഹത്തെ,  ക്ളാസ്-ലെ ശല്യം ഒഴിവാക്കാനായി   കമ്പ്യൂട്ടര്‍ ലാംഗ്വേജ് ആയ  'പാസ്കല്‍ ' പഠിക്കാനായി മറ്റൊരു സ്ഥാപനത്തിലേക്ക് പറഞ്ഞു വിട്ടു .അങ്ങനെ യാണ്  'കമ്പ്യൂട്ടര്‍ ' മേഖല യിലേക്ക് വോസ് കടന്നു വരുന്നത് . ഇലട്രോണിക്സ്  ചിപ്പ് കളുടെയും ,മൈക്രോ പ്രോസ്സസോര്‍ കളുടെയും ആദ്യ കാലമായിരുന്നു അത് . ബിസിനസ്‌ ആവശ്യങ്ങള്‍ക്കായുള്ള  വലിയ മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ കള്‍ അല്ലാതെ ,നാം ഇന്ന് കാണുന്ന പേര്‍സണല്‍ കമ്പ്യൂട്ടര്‍ കള്‍ ഒന്നും അന്ന് രംഗ പ്രവേശനം ചെയ്തിരുന്നില്ല. വായിച്ചും പടങ്ങള്‍ കണ്ടും മാത്രം അറിയാവുന്ന കമ്പ്യൂട്ടര്‍ വോസില്‍ വല്ലാത്ത കൌതുകമുണര്‍ ത്തി . അദ്ദേഹം സ്വന്ത മായി  കമ്പ്യൂട്ടര്‍  ഡിസൈന്‍ ചെയ്തു തുടങ്ങി , കടലാസ്സില്‍ !അതും അന്ന് നിലവില്‍ ഉണ്ടായിരുന്നതിനെ ക്കള്‍ മെച്ച പ്പെട്ട ഡിസൈന്‍ . 

വോസ്  തന്‍റെ ഒരു സുഹൃത്ത്‌ വഴി യാണ്  സ്കൂളില്‍ തന്‍റെ ജൂനിയര്‍ ആയിരുന്ന സ്റ്റീവ് ജോബ്സ് -നെ പരിചയപ്പെടുന്നത് . അന്ന്  തുടങ്ങിയ ആ സൌഹൃതം വോസിന്‍റെ ജീവിതത്തില്  ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു .തന്നിലേക്ക് തന്നെ ഉള്‍വലിയുന്ന പ്രകൃതക്കാരനായ വോസിന് ,നേരെ വിപരീത സ്വഭാവക്കാരനായ ജോബ്സ്  മുഖ്യ ധാര യിലെത്തിച്ചു എന്ന് വേണം പറയാന്‍ . താന്‍ സ്വന്ത മായി നിര്‍മിച്ച ചെറിയ ചെറിയ 'കമ്പ്യൂട്ടര്‍ ' കള്‍  അന്നത്തെ 'കമ്പ്യൂട്ടര്‍ ക്ളബ്ബ്' കളിലും മറ്റും പ്രദര്‍ശി പ്പിച്ചു , ഈ ഉപകരണങ്ങള്‍ക്ക്  ഇലെക്ട്രോനിക്സ്  വിപണിയില്‍ അതിന്റെതായ ഒരു സ്ഥാനം ഉണ്ടെന്നു വോസിനെ  ബോധ്യ പ്പെടുത്തിയത്  ആ സൌഹൃതമാണ് . 

അക്കാലത്തെ , ഏറ്റവും വലിയ ടെക്നോളജി കമ്പനികള്‍ ഒന്നായ HP യുടെ calculator  ഡിസൈന്‍ ഡി വി ഷനില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്  വോസ്  ഒരു പേര്‍സണല്‍ കമ്പ്യൂട്ടര്‍ ഡിസൈന്‍ ചെയുന്നത് . അന്നുവരെ ഉണ്ടായിരുന്ന സങ്കല്പങ്ങളെ മാറ്റി മറിച്ച അതിനു വേണ്ട രീരിതിയില്  മാര്‍കെടിംഗ് ചെയുവനും ,അതിനു ഒരു വിപണി തുറക്കു വാനും ജോബ്സ് സഹായിച്ചു .അന്ന് മുതല്‍ ഇങ്ങോട്ട് , വോസ് -ജോബ്സ്  സഖ്യം ഒരു വിജയ ചരിത്ര മായിരുന്നു . 

ആപ്പിള്‍ വളര്‍ന്നു , താന്‍ കോടി ശ്വരന്‍ ആയെങ്കില്മും, സാങ്കേതിക വിദ്യയോടും , ജിവിത മുല്യ ങ്ങലോടും ഉള്ള അദ്ദേഹത്തിന്റെ സമീ പനങ്ങ ളില്‍ ഒരു മാറ്റവും വന്നില്ല . അപ്പ്ളില്‍ നിന്ന്‍ ഒരു ചെറിയ ഇടവേള എടുത്തു  തന്റെ പാഷന്‍ ആയ പഠനം പൂര്‍ത്തിയാക്കാന്‍ ബെര്‍കിലി  യുനിവേര്സിടി യില്‍ പോയി മടങ്ങി വരുമ്പോഴും , വലിയ സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടെന്നു വച്ച് ,ഒരു സാദാരണ എഞ്ചിനീയര്‍ ആയി പ്രവര്ത്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതു , ഉപബോധ മനസ്സില്‍ കളങ്ക മില്ലാതെ നില്‍ക്കുന സയന്‍സ്  പ്രണയമാണ് .  കോര്‍പ്പറേറ്റ്  മുഖം മൂ ടി കളില്‍ മനം മടുത്ത് അദ്ദേഹം  ആപ്പിള്‍ ഉപേക്ഷിച്ചു മറ്റൊരു ചെറിയ കമ്പനി തുടങ്ങുന്നു . പിന്നീട്  അതെല്ലാം വിട്ടെറിഞ്ഞ്‌ , തന്‍റെ ചിരകാല സ്വപ്നമായിരുന്ന  സ്കൂള്‍ ടിച്ചര്‍ ആയി മാറുന്നു .ഇന്ന് മറ്റു പല കമ്പനി  ബോര്‍ഡ്‌ കളിലും ,ഉപദേശകനായി , പ്രവത്തിക്കുന്ന അദ്ദേഹം , സ്കൂള്‍ കുട്ടികളുമായി സമയം ചിലവഴി ക്കാനുള്ള ഒരവസരവും പാഴാക്കാറില്ല.

വായനയില്‍ ഉടനീളം നാം കാണുന്നത് , അതിബുദ്ധിമാനായ ഒരു  വോസിനെ മാത്രം  അല്ല  മറിച്  സഹസീകതകള്‍  ഇഷ്ടപ്പെടുന്ന ഒരുവനും ,അതിനുപരി  ഒരു സാദാരണ മനുഷ്യ സ്നേഹിയെയും ഒക്കെ യാണ്   . ആപ്പിള്‍-ലെ എല്ലാ  എംപളോയി  കള്‍ക്കും  ഒരു പോലെ ഷെയര്‍ നല്കാന്‍ വേണ്ടി കോടി ക്കണ ക്കിന്  ഡോളര്‍ വിലവരുന്ന സ്വന്തം ഷയര്‍  തുച്ച മായ വിലക്ക് കൊടുക്കുന്ന ,   ശീ ത സമര മൂലമ് ഉലഞ്ഞ അമേരിക്കന്‍ -റഷ്യന്‍ ബന്ധ മെച്ചപ്പെടുത്തുന്നതിനു  സ്വന്തം ചെലവില്‍ കൂട്ടയ്മ കള്‍ ഒരുക്കുന്ന , എല്ലാത്തിലും നേരും നെറിയും വേണമെന്നു ശഠിക്കുന്ന ഒരു അത്ഭുത വ്യക്തിയെയാണ് .ഗാന്ധിജി യെക്കുറിച്ച്  ഐന്‍സ്റീന്‍  പറഞ്ഞതുപോലെ  ഇന്നത്തെ കപട കോര്‍പറേറ്റ്  കള്‍ചറിനിടയില്‍ ഇങ്ങനെ ഒരാള്‍ ജീവിക്കുന്നു എന്ന് പറഞ്ഞാല്‍  വരും തലമുറയ്ക്ക് മാത്രമല്ല നമുക്കും വിശ്വസിക്കാന്‍ പ്രയാസം . 

അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം സ്റ്റീവ് ജോബ്സ് -ല്‍ നിന്നും പൂര്‍ണ്ണമായും അകന്നെങ്കിലും , അദ്ദേഹത്തെ തള്ളി പറയുവാന്‍ തയ്യാറാകുന്നില്ല എന്ന് മാത്ര മല്ല  ജോബ്സ്  ഇന്നും തന്‍റെ ഒരു നല്ല കുട്ടു കാരന്‍ ആണെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു .
പല തവണ തുടങ്ങി മുഴുവിപ്പിക്കാത്ത, ജിവിത കഥ പുര്‍ത്തിയാക്കാന്‍  ജിന സ്മിത്ത് (Gina Smith ) എന്ന എഴുത്ത് കാരിയാണ് വോസിനെ  സഹായിക്കുന്നത് . പുറം ലോകം അറിയാതെ പോകുമായിരുന്ന ഒരു കഥ യെ പുസ്തകമാക്കി എന്ന രിതിയില്‍ ജിന അഭിനന്ദനം അര്‍ഹിക്കുണ്ടെങ്കിലും, ഏഴു തിന്‍റെയും പുസ്തക ഘടനയുടെയും കാര്യത്തില്‍ ഒട്ടും പ്രശംസ അര്‍ഹിക്കുന്നില്ല . വായനയില്‍ പലയിടത്തും  വോസ് പൊങ്ങച്ചം പറയുന്നതായി വായനക്കാര്‍ക് തോന്നും എന്ന് മാത്രമല്ല , വായനയുടെ ആവേഗം നിലനിര്‍ത്താന്‍ എഴുത്തിനു കഴിഞ്ഞിട്ടുമില്ല. വിവരണത്തില്‍ അല്പം നടകീയതയും , താനുമായി ഏതെങ്കിലും ഒരു തലത്തില്‍ എങ്കിലും  താദാത്മ്യ വും  ആഗ്രഹിക്കുന്ന സാദാരണ വായനക്കാര്‍ ഈ പുസ്തകത്തെ തിരസ്കരിച്ചതില്‍  അത്ഭുതമില്ല.

പിന്‍ കുറിപ്പ് : അല്പം ബോറടി  സഹിച്ചാണെങ്കില്‍ കൂടിയും  ഈ പുസ്തകം ഒന്ന് വായിക്കുന്നത് നന്നായിരിക്കും.അതിനെ ഒരു കടമയെന്നോ , ഒരു കുമ്പസ്സാരമെന്നോ വിളിച്ചോളൂ

2010, ഫെബ്രുവരി 7, ഞായറാഴ്‌ച

ഐ പാഡ്

ആപ്പിളിന്റെ i-pad ന്റെ പുതുമ മാറി വരുന്നതേയുള്ളു. എല്ലാത്തവണത്തെയും പൊലെ സ്റ്റീവ് ജോബ്സിന്റെ കീ നോട്ട് ഒരു മഹാസംഭവം തന്നെയായിരുന്നു. സാങ്കേതിക വിദ്യയേറെയുണ്ടെങ്കിലുംക്ഷണിക്കപ്പെട്ട സദസിനുമുന്‍പില്‍ നടക്കുന്ന ഇതു തത്സമയം സം പ്രേക്ഷണം അവര്‍ സമ്മതിക്കാറില്ല. അതിനാല്‍ അതുകാ‍ണുന്ന വരുടെ ടെക്സ്റ്റ് ബ്ലോഗിങാണു കാര്യങള്‍ അറിയാനുള്ള ഏക മാര്‍ഗം. ആപ്പിളിന്റെ പുതിയ പ്രോഡ്കറ്റ് എന്തായിരിക്കും, അതിന്റെ പേര്‍ എന്തായിരിക്കും തുടങി ഏറെ അഭ്യൂഹങള്‍ക്കൊടുവില്‍ ആണ് I pad പുറത്തു വരുന്നത്
സ്മാര്‍ട്ട് ഫോണുകള്‍കും ലാപ് ടോപ്പുകള്‍ക്കു മിടയിലായിരുക്കും ഇതിന്റെ വിപണന സാധ്യതയെന്നു ആപ്പിള്‍ തന്നെ സമ്മതിക്കുനുണ്ട്. 9.7 ഇഞ്ച് വലുപ്പമുള്ള OLED സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മള്‍ട്ടി ടച്ച് ഡിവൈസാണ് ഐ പാഡ്. ipod touch -ന്റെ വലിയ രൂപം എന്നതിനു പുറമെ , വര്‍ദ്ധിച്ചു വരുന്ന ഇ-ബുക്ക് റീഡര്‍ മാ‍ര്‍ക്കറ്റിനെയും ഐ പാഡ് ലക്ഷ്യമിടുന്നു. അര ഇഞ്ചില്‍ താഴെ മാത്രം കനമുള്ള ഇതു ആപ്പിളിന്റെ ഡിസൈനിംഗ് മികവിനു മറ്റൊരു ഉദാഹരണമാണ്.ആപ്പ് സ്റ്റൊറിലുള്ള എല്ലാ ആപ്ലിക്കേഷനുകളും അതെ പടി ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. വലുപ്പമുള്ള ഡിസ് പ്ലെ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ഗെയിം മാര്‍ക്കറ്റിനെയും ലക്ഷ്യമിടുന്നുണ്ട്.ഒരു സെല്‍ ഫോണ്‍ സേവന ദാതാക്കളുമായും കോണ്‍ ട്രാക്ടില്‍ ഏര്‍പ്പെടേണ്ട ആവശ്യമില്ലാത്തവിധത്തില്‍ പൂര്‍ണ്ണമായും അണ്‍ ലോക് ടാണ് ഐ പാഡുകള്‍ എന്ന സവിശേഷതയും ഇക്കുറിയുണ്ട്.ഏതാണ്ട് 10 മണിക്കുര്‍ ബാറ്ററി ലൈഫ് അവകാശ പ്പെടുന്ന ഇവ “ഗെറ്റ് എവെ“ വെക്കെഷനുകള്‍ക്കും ദീര്‍ഘ ദൂര യാത്രികര്‍ക്കും പറ്റിയതാണ്. ഇന്റര്‍നെറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന “ഫ്ലാഷ്” സോഫ്റ്റ് വെയറിന്റെ സപ്പോര്‍ട്ടില്ലായ്മയും, ക്യാമറ,USB എന്നിവയുടെ അഭാവവും സാങ്കേതിക നിരീക്ഷകരെ അലോസരപ്പെടുത്തുനുണ്ട്. എതായാലും ഐ ഫോണിലും,ഐ പൊടിലും ആപ്പിള്‍ ഉണ്ടാക്കിയ നേട്ടം ഐ പാഡും ആവര്‍ത്തിക്കുമൊ എന്നത് കാലം തെളിയിക്കട്ടെ!