2012, ജൂൺ 27, ബുധനാഴ്‌ച

ഇന്‍സൈഡ് ആപ്പിള്‍

'സ്റ്റീവ് ജോബ്സ് നു ശേഷം ആപ്പിളിന്റെ രൂപവും ഭാവവും എന്തായിരിക്കും ?' സ്റ്റീവ് ജോബ്സ് -ന്റെ  രോഗവിവരങ്ങള്‍ ആദ്യം പുറത്തു വന്ന  2003 മുതല്‍  മാധ്യമങ്ങള്‍ ചര്‍ച്ച  ചെയ്തു തുടങ്ങിയ ഒരു വിഷയം ആണിത് . സമീകകാലത്തെ  ആപ്പിളിന്റെ അഭൂതപൂര്‍വമായ  വളര്‍ച്ചയും ,സ്റ്റീവ് ന്റെ മരണവും ഒക്കെ ആപ്പിളിന്റെ സീക്രട്ട്  സോസിന്നെ (Secret Sauce) കുറിച്ചുള്ള ചര്‍ച്ചയെ  കൂടുതല്‍  സജീവമാക്കി . ഇതിന്റെ ചുവടു പിടിച്ച്  എഴുതപ്പെട്ട ഒന്നാണ്  ആഡം ലഷിന്‍സ്കി(Adam Lashinsky) യുടെ  ഇന്‍ സൈഡ് ആപ്പിള്‍ (Inside Apple :Americas Admired Secretive Company)  എന്ന പുസ്തകം. ഫോര്‍ച്യൂണ്‍  മാഗസിന്‍ (Fortune) ന്റെ സീനിയര്‍  എഡിറ്റര്‍  ആയ  ആഡം , സിലിക്കണ്‍ വാലി കമ്പനി കളെ സൂക്ഷ്മമായി പഠിക്കുന്നതിലും  വിലയിരുതുന്നതിലും  പരിചിത പ്രക്ഞ്ഞനായ ഒരു  ജേര്‍ണലിസ്റ്റും, വളരെ പക്വമതിയായ ഒരെഴുത്തുകാരനും ആണെന്ന്  ഈ പുസ്തകം വ്യക്തമാക്കുന്നു .

പ്രോഡക്റ്റ്  അനൌന്‍സ്സ് മെന്റുകളും  കീ നോട്ടുകളും  മീഡിയ ഇന്റര്‍വ്യൂകളും എല്ലാം  സ്റ്റീവ്-വില്‍ തുടങ്ങി  സ്റ്റീവ്  -വില്‍  തന്നെ അവസാനിച്ചിരുന്ന , പുറം ലോകത്തിന്  അത്ര പരിചിതമല്ലാത്ത , ഒരു കമ്പനിയായിരുന്നു ആപ്പിള്‍ .  മറ്റു കമ്പനി കളില്‍ നിന്ന് തികച്ചും  വ്യത്യസ്തമായി  ആപ്പിള്‍ എംപ്ളോയികള്‍  ആരും  പൊതു സമൂഹത്തിനു മുന്നില്‍ വന്നു അഭിപ്രായ പ്രകടങ്ങള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ  ഒന്നും ചെയ്യാറില്ല . സ്റ്റീവ്  -ന്റെ മരണ ശേഷവും ആപ്പിള്‍ ന്റെ ഈ സംസ്കാരത്തിന്  ഒരു  മാറ്റവും കണ്ടുതുടങ്ങിയിട്ടില്ല  എന്നതും, മൈക്രോസോഫ്റ്റ്  ഉം ഗൂഗിള്‍ ഉം ഉള്‍പെടെ   മറ്റു  വമ്പന്‍ കമ്പനികള്‍  ആപ്പിള്‍ നെ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നതും    "ഇന്‍സൈഡ്  ആപ്പിള്‍ " -ലേക്ക്  വായനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ് .



 മറ്റു കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ആപ്പിള്‍ ചെയ്യുന്ന കാര്യങ്ങള്‍  ആണ്  പത്ത്
അധ്യായങ്ങളില്‍ ആയി ഗ്രന്ഥകാരന്‍ ഇതില്‍ വിവരിക്കുന്നത് . ഈ വിവരണങ്ങളില്‍ എല്ലാം
സ്റ്റീവ്  ജോബ്സ്  എന്ന വ്യക്തിയുടെ  പാടവം ,കുരുക്കഴിക്കാന്‍ ആകാത്ത വിധം , കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം.ഇതില്‍ അല്പമെങ്കിലും സാമാന്യവത്കരിക്കാനും അതുവഴി വളര്‍ന്നു വരുന്ന തലമുറകള്‍ക്ക്  ഉപയോഗപ്പെടുത്തുവാനും  കഴിയുന്നവ  ചുവടെ ചേര്‍ക്കുന്നു.ഇവ തന്നെ സ്റ്റീവ്നെ പോലെ  ഒരു ജീനിയസ്സിന്  അല്ലാതെ പ്രാവര്‍ത്തികം ആക്കാന്‍ പറ്റുമോ എന്ന കാര്യം  കാലം തെളിയിക്കെണ്ടുന്ന ഒന്നാണ് .

സ്റ്റാര്‍ട്ട്‌  അപ്പ്‌  മോഡ് (Start up Mode) : അനേകം സ്റ്റാര്‍ട്ട്‌  അപ്പ്‌  കമ്പനി കളുടെ ഒരു കൂട്ടായ്മയാണ് ആപ്പിള്‍ എന്ന് പറയുന്നതില്‍ തെറ്റില്ല .  അങ്ങനെയുള്ള  ഒരു എന്‍വിറോന്‍മെന്‍റ് (Environment) ആണ്  ആപ്പിള്‍ -ലില്‍ നിലനില്‍ക്കുന്നുന്നത് . ഒരു സ്റ്റാര്‍ട്ട്‌  അപ്പ്‌ കമ്പനിയിലെ തെന്നു പോലെ വലിയ ബ്യുറോക്രാറ്റിക്ക്  തടസങ്ങള്‍  ഇല്ലാതെ അതതു  ടീമുകള്‍
അവരവര്‍ക്ക്‌  നല്‍കിയിട്ടുള്ള ടാര്‍ഗെറ്റുകള്‍ പൂര്‍ത്തീകരിക്കുന്നു .ഡയറക്റ്റ്  റെസ്പോന്‍സിബില്‍ ഇന്റുവിടുവല്‍ (Direct Responsible Individual -DRI ) എന്ന ഏറ്റവും പ്രധാനമായ ഒരു സംസ്കാരത്തിലേക്ക്  ഇത്  വളര്‍ന്നു വരുന്നു. അതതു കാര്യങ്ങളില്‍  പ്രാവീണ്യ മുള്ളവര്‍ക്ക്  ,എല്ലാ സീനിയോരിറ്റിയും കീഴ്വഴക്കങ്ങളെയും  മറികടന്നു, അധികാരം നല്‍ക്കാന്‍ ഈ രീതി സഹായിക്കുന്നു. ഒരു എംപ്ളോയിയെ വാര്‍ത്തെടുക്കുന്നതില്‍  ഉള്ള ഈ സവിശേഷമായ രീതി കാരണം , അവിടെ ആര്‍ക്കും ഒരു ഈഗോ ക് ളാഷോ  പരാതിയോ ഉണ്ടാകാറില്ല. രഹസ്യ സ്വഭാവം  ഉള്ള  പ്രൊജക്റ്റ്‌ കള്‍  നടക്കുന്ന ഭാഗങ്ങളിലേക്ക്  പൊടുന്നനെ ഒരു ഗ്രൂപ്പില്‍ ഒരാള്‍ക്ക്  മാത്രം  പ്രവേശനം നിഷേധിക്കപ്പെട്ടാലും അപ്പിള്‍ ലോകത്തില്‍ അത് ഒരു സാധാരണ സംഭവം മാത്രമാണ് .

രഹസ്യം സ്വഭാവം : അപ്പിളിനുള്ളില്‍ എല്ലാ പ്രൊജക്റ്റ്‌  കളും   അതീവ  രഹസ്യമായാണ് സംഭവിക്കുന്നത്‌ . ഒരു പ്രൊജക്റ്റ്‌ -ല്‍  വര്‍ക്ക്‌  ചെയ്യുന്നവര്‍ക്ക്  പോലും അതിന്റെ പൂര്‍ണത അറിയാന്‍ കഴിയാത്ത വിധത്തില്‍ ആണ്  ജോലികള്‍  തരം  തിരിക്കപ്പെടുന്നത് . പുറം  ലോകം ഒരു പ്രോഡക്റ്റ്  അനൌണ്‍സ് മെന്റി ലൂടെ  അറിയുന്ന ആസമയത്ത് മാത്രമാണ്  ആ പ്രോഡക്റ്റ് കളില്‍  വര്‍ക്ക്‌  ചെയ്തവര്‍  പോലും അതിനെ പൂര്‍ണ്ണമായും  അറിയുക.പ്രധാനപ്പെട്ട  പ്രൊജക്റ്റ്‌ കളില്‍  താരതമ്യേന ചെറിയ  ടീമുകള്‍ ആണ്  വര്‍ക്ക്‌  ചെയ്യുക  എന്നതും  ഈ രഹസ്യ സ്വഭാവം നിലനിര്ത്തുന്നതിലെ പ്രധാന ഘടകം  ആണ് .മറ്റു പല കമ്പനി കളിലും നിലനില്‍ക്കുന്ന തൊഴില്‍ സംസ്കാരം ഇത്  ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമല്ല എന്ന് കൂടി പറഞ്ഞാലേ ഇതിന്റെ പ്രസക്തി നമുക്ക്  പൂര്‍ണമായും ഗ്രഹിക്കാന്‍  കഴിയൂ .

ഫോക്കസ് : അതുപോലെ തന്നെ പ്രധാന പ്പെട്ട  ഒരു കാര്യമാണ്  ഫോക്കസ്  എന്നത് . കമ്പനി എന്ത്  ചെയ്യുന്നു  എന്ന്  തീരുമാനിക്കുന്നത്  പോലെ പ്രധാനം ആണ്  എന്തു  ചെയില്ല എന്ന് തീരുമാനിക്കുന്നത് .അതീവ രഹസ്യ മായി ചേരുന്ന "ബെസ്റ്റ്  100" മീറ്റിംഗ് -ലില്‍  ആണ് ഇത് തീരുമാനിക്കപ്പെടുന്നതും . ഒരിക്കല്‍ തീരുമാനിച്ച് , ഓരോരുത്തരെ ചുമതല പെടുത്തിക്കഴിഞ്ഞാല്‍  അവര്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു .

എല്ലാ വളര്‍ച്ചകള്‍ക്കും ഒരു പരിധി യുണ്ട്  എന്നത്  ഒരു ലോക സത്യമാണ്  . അതില്‍ നിന്ന് മാറിനില്‍ക്കാന്‍  ആപ്പിളിനും കഴിയില്ല എന്നത് ഒരു സാമാന്യ യുക്തി മാത്രം ആണ് .അതുകൊണ്ട്  തന്നെ , പ്രശസ്തി യുടെ നെറുകയില്‍ നില്‍ക്കുന്ന ഒരു കമ്പനി യെ  ഒരു പാടു പുക്ഴ്ത്താതെ , നാളത്തെ തളര്‍ച്ചയെ മുന്നില്‍ കണ്ട് ,മിതമായ വിമര്‍ശനം  ഉള്‍പ്പെടുത്തി, കാര്യങ്ങള്‍  പറഞ്ഞു പോകുന്ന  ഒരു  ശൈലി ആണ് ഇവിടെ അവലംബിചിരിക്കുന്നത് . എപ്പോഴെങ്കിലും മഴപെയ്യും എന്ന്  പ്രവചിക്കാന്‍ ഒരു കാലാവസ്ഥാ നിരീക്ഷകന്റെ ആവശ്യമുണ്ടോ എന്ന്  ചിന്തിക്കുന്നത്  പോലെ , ഇതൊക്കെ  പറയാന്‍ ഒരു  ആഡം ലഷിന്‍സ്കി യുടെ ആവശ്യമുണ്ടോ എന്ന്  വായനയുടെ അവസാനം ആരെങ്കിലും  ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല  . വായനക്കാരനെ  ബോറടിപ്പിക്കാതെ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്  എന്ന തല്ലാതെ  മാധ്യമങ്ങളില്‍  നിറഞ്ഞു  നില്‍ക്കുന്ന  ആപ്പിള്‍  കഥകള്‍ അല്ലാതെ പുതുമ യുള്ളതോ രഹസ്യ സ്വഭാവം ഉള്ളതോ  ഒന്നും ഇതില്‍ ഇല്ല .അഥവാ അങ്ങനെ ഒന്ന് പ്രതീക്ഷിക്കുന്നത്  നമ്മുടെ മൂഡത്വവും ആണ് . കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ വാള്‍ ട്ടര്‍  ഐസക് സണ്‍ എഴുതിയ  സ്റ്റീവ്   -ന്റെ  ബയോഗ്രഫി വായിച്ച് , മാനേജ്‌മന്റ്‌ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന  ഒരു സ്റ്റഡി ഗൈഡ് പോലെ,  ഹാര്‍വാര്‍ഡ്‌ ബിസ്നെസ്സ് റിവ്യൂ (Harvard Business Review) വന്ന ഐസക് സണ്ണിന്റെ ദി റിയാല്‍ ലീഡര്‍ ഷിപ്‌  ലെസ്സണ്‍ (The Real Leadership Lessons of Steve Jobs)  എന്ന ലേഖനം പോലെ , ഒരു വായനാനുഭവം ആണ് ഇതില്‍ നിന്ന് ലഭിക്കുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails