ഓരോ വര്‍ഷം തുടങുമ്പൊഴും കണ്‍സൂമെര്‍ ഇലക്ട്രോണിക് രംഗത്ത് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് CES കടന്നു വരുന്നത്. സാധാരണക്കാര്‍ക്ക് നേരിട്ട് പോയി കാണാന്‍ കഴിയില്ലെങ്കിലും ഇവിടുത്തെ മാധ്യമങള്‍ അതിനു നല്ല പ്രാധാന്യം നല്‍കാറുള്ളതിനാല്‍ അവിടുത്തെ വിശേഷങള്‍ അണുവിട ചോരാതെ നമുക്കറിയാന്‍ പറ്റും. ടെക് ബ്ലൊഗുകാര്‍ യു-സ്ട്ട്രീം (USTREAM)പൊലെയുള്ള ഫ്രീ സ്ട്ട്രീമിങ് ഉപയോഗിച്ച് കാഴ്ച കള്‍ ഇക്കുറി തത്സമയം കാണിച്ചുകൊണ്ടെയിരുന്നു.Iphone -ലെ യൂസ്ട്രീമിന്റെ ആപ് ഉപയൊഗിച്ചാല്‍ കാര്യങള്‍ തത്സമയം പ്രക്ഷേപണം ചെയ്യാന്‍ വളരെ ലളിതവുമാണ്. CES നു രണ്ടു ദിവസം മുന്‍പു ഗൂഗിള്‍തങളുടെ പുതിയ ഫോണ്‍ വിപണിയിലിറക്കിയത് ഗാഡ്-ജെറ്റ് പ്രേമികളെ ആകെ ഉത്സാഹ ഭരിതരാക്കിയിരിക്കുകയാണ്. ഈ മാസം 26-നു ആപ്പിള്‍ തങളുടെ പുതിയ മള്‍ട്ടി-ടച്ച് ടാബലെറ്റ്പുറത്തിറക്കുമെന്ന അഭ്യൂഹവും കണ്‍സൂമെര്‍ ഇലക്ട്രോണിക് രംഗത്തിന്റെ ആവേശത്തിനു മാറ്റ് കൂട്ടി. CES-ന്റെ വിശദമായ ഒരവലോകനം തുടര്‍ന്നു വായിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ