2009, ഡിസംബർ 10, വ്യാഴാഴ്‌ച
കൂട്ടായ്മ
അങനെ കാത്തുകാത്തിരുന്ന വെക്കെഷനും ഓര്‍മ്മയായി.മൂന്നു ആഴ്ച കടന്നു പോയത് മൂന്നു നിമിഷത്തെക്കാളും വേഗത്തില്‍. എങ്കിലും പരാതികളില്ല. നല്ല കാലാവസ്ഥയും ഒരു ജലദോഷംപോലും വരാതിരുന്നതും ട്രിപ്പിന്റെ മനോഹാരിത കൂട്ടി.ഈ പ്രാവശ്യത്തെ ഏറ്റവും വലിയ സന്തോഷം , പതിനഞ്ചു വര്‍ഷങള്‍ക്കു ശേഷം ,എന്റെ സ്കൂള്‍ കൂട്ടുകാരെ കാണാന്‍ പറ്റി എന്നുള്ളതാണ്. ഒരു കൂട്ടായ്മ സംഘടിപ്പിക്കുമ്പൊഴും അത് ഇത്രയും വിജയമായിരിക്കുമെന്നു കരുതിയില്ല. ‘ക്ലാസ് മേറ്റ്സ്’ സിനിമയ്ക്കു ശേഷം ഇത്തരം സംരഭങള്‍ക്കു വലിയ മാര്‍ക്കറ്റാണെന്നു ഒരു സുഹ്രത്ത് പറഞപ്പൊളും , മെയില്‍ അഡിയൊ ഫോണ്‍ നമ്പറോ ഒന്നും ഇല്ലാതെ ആളുകളെ കണ്ടെത്തുന്നതെങനെ എന്ന സംശയം ബാക്കി നിന്നു. ഇനി ആള്‍ക്കാരെ കണ്ടു കിട്ടിയാലും ആരെങ്കിലും ഇതിനൊക്കെ മെനക്കെടുമൊ? എന്തായാലും എന്റെ ആവേശത്തെ പോലും തോല്പിക്കുന്ന തരത്തിലായിരുന്നു വന്നവരുടെ ആവേശം.കുറച്ചു സമയത്തെക്കാണെങ്കിലും ഞങള്‍ പഴയ സ്കൂള്‍ കുട്ടികളായി. പഴയ തമാശകളും,കഥകളും ഒക്കെ പങ്കുവച്ചു ഒരു പുതിയ ലോകത്തില്‍..... എല്ലാവരും ഒരുപാടു മാറിയെങ്കിലും ഒരിക്കലും മാറാത്ത,മറക്കാത്ത ഒരു വ്യക്തിത്വമാണു സ്കൂള്‍ ജീവിതം. അതാസ്വദിക്കാന്‍ ഒരു ചെറിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ നിങളും അതുപയോഗിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ