ഡാന്‍ ബ്രൌണിന്റെ “The Lost Symbol” എന്ന പുസ്തകം ഇത്ര പെട്ടന്നു വായിച്ചു തീര്‍ക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ഡാവിഞ്ചി കോഡി നെക്കാള്‍ ഹ്ര്യദ്യമായി എനിക്കു തോന്നി.എന്റെ തട്ടകമായ വാഷിംടണ്‍ ഡിസി യില്‍ എതാണ്ട് 12 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവവികാസങളാണ് കഥയുടെ കാതല്‍. നമുക്കറിയാവുന്ന സ്ഥലങളിലൂടെ നായക കഥാപാത്രങള്‍ വിഹരിക്കുന്നതു വായിക്കുവാന്‍ ഒരു പ്രത്യേക രസമല്ലേ.?
ക്രിസ്ത്യന്‍ മതവിശ്വാസങളെ പരസ്യമായി ചോദ്യം ചെയ്യുന്നതുകൊണ്ട് ഡാവിഞ്ചി കോഡ് ഒട്ടേറെ വിവാദമുയര്‍ത്തിയിരുന്നു.ചില വിവാദ പരാമര്‍ശങള്‍ പുതിയ നോവലിലും ഉണ്ടെങ്കിലും,അവ വരികള്‍ക്കിടയിലായതിനാല്‍ അതു വായിച്ച് മനസിലാക്കുന്നവരുടെ എണ്ണം കുറവായിരിക്കു മെന്നു തീര്‍ച്ച. എന്നാല്‍ ഇതിനെ തികച്ചും വ്യത്യസ്തമായ ഒരു രീതിയിലാണു ഞാന്‍ നോക്കി കാണുന്നത്.ആദ്യ നോവലിലൂടെ ക്രിസ്ത്യന്‍ മതവിശ്വാസങള്‍ക്കെതിരെ ചോദ്യ ശരങള്‍ തൊടുത്ത ഗ്രന്ഥകാരന്‍ അതിനു പ്രായശ്ചിത്തമെന്നോണം ,ക്രിസ്ത്യാനിറ്റിയെ പുകഴ്ത്തിപ്പാടാനാണു ഇവിടെ ശ്രമിക്കുന്നത്.ഒരേ പരാമര്‍ശങള്‍ വിവാദവും കീര്‍ത്തിപരവുമാകുന്നതെങനെയെങ്കില്‍ അത് വിവരിക്കാന്‍ അല്പം കഥ പറയേണ്ടിവരും.
ദൈവത്തിനും മനുഷ്യനുമിടയിലുള്ള അകലം ക്രിസ്ത്യന്‍ മതവിശ്വാസത്തിന്റെ ആണിക്കല്ലാണ്. മനുഷ്യനില്‍ നിന്നു മാറിനില്‍ക്കുന്ന ദൈവത്തിന്റെ വരദാന മാണു നാം ഈക്കാണുന്ന സര്‍വസ്വവും. മനുഷ്യന്‍ അനുഗ്രഹങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, ദൈവം ഈപ്രപഞ്ചത്തിനു പുറത്തെവിടെയോ ഇരുന്നു അവയ്ക്ക് തീര്‍പ്പുണ്ടാക്കുന്നു. എന്നാല്‍ ഈ വിശ്വാസങള്‍ തെറ്റായിപ്രചരിപ്പിക്കപ്പെട്ടതാണെന്നും, യഥാര്‍ത്ഥത്തില്‍ മനുഷ്യനില്‍ തന്നെയാണു ദൈവമിരിക്കുന്നതെന്നായിരുന്നു ആദ്യകാല ക്രിസ്ത്യന്‍ വിശ്വാസമെന്നും കഥാകാരന്‍ പറയുന്നു.ലോകത്തിന്റെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതി തന്നെ തകിടം മറിക്കുന്ന ഈ സത്യം “Free Masons” എന്ന ഗ്രൂപ്പില്‍ പെട്ട ആള്‍ക്കാര്‍ക്കിടയില്‍നിന്നും പ്രചരിക്കുന്നതുതടയാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അടക്കം കിണഞു പരിശ്രമിക്കുന്നതാണു കഥയുടെ ഇതിവ്ര്യത്തം.
കഥയുടെ ചില ഭാഗങളില്‍ ഭാരതീയ തത്വ സംഹിതകള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലുംനൂറ്റാണ്ടുകള്‍ പഴക്കമുള്ള അവയെ താരതമ്യേന നൂതന മായ സംസ്കാരങളുമായി താരതമ്യം ചെയ്യുന്നതും അവ വിഭാവനം ചെയ്ത മഹത്തായ ആശയങള്‍ പുതുമയുടെ സ്രിഷ്ടിയാണ് എന്ന് പറയുന്നതും ചരിത്രത്തോടു കാണിക്കുന്ന അനീതിയും മനുഷ്യവര്‍ഗ്ഗത്തോടുതന്നെയുള്ള വഞ്ചനയുമാ യാണ്. “അഹം ബ്രഹ്മാസ്മി”യും “ലോകാസമസ്താ സുഖിനോ ഭവന്തു:“ വും പോലെയുള്ള മഹത്തായ ദര്‍ശങള്‍ ലോകത്തിനു സംഭാവന ചെയ്തതു ഭാരതീയ സംസ്കാരമൊന്നു മാത്ര മാണ്. ആദ്യ കാലങളില്‍ അതിനെ പുഛിച്ചു തള്ളിയ പാശ്ചാത്യര്‍ അവയുടെ മാഹാത്മ്യം തിരിച്ചറിഞ് ആ പാതയിലേക്കു വരുന്നത് സ്വീകാര്യമായ കാര്യം തന്നെയാണ്, എന്നാല്‍ യാതൊരടിസ്ഥാനവുമില്ലാതെ അതൊക്കെ അവരുടെതാണെന്നു വരുത്തിത്തീര്‍ക്കുന്നതു അപലപനീയം തന്നെയാണ്.
സത്യം പുറത്തു വരുന്നത് ക്രിസ്ത്യന്‍ മതപുരോഹിതര്‍ തടയുന്നു വെന്ന താരതമ്യേന ലളിതമായ ഒരു ആരോപണം മുന്നില്‍ നിര്‍ത്തി യതാര്‍ഥമായ “സത്യം” അഥവാ വിജ്ഞാനം അതില്‍ ഒളിഞിരുപ്പുണ്ടെന്ന വളരെ വലിയ ഒരു മിഥ്യാസന്ദേശം സ്ഥാപിച്ചെടുക്കാന്‍ കഥകാരന്‍ ഇവിടെ ശ്രമിക്കുന്നുണ്ട്. ഔചിത്യ ബോധമില്ലാത്ത താരതമ്യങള്‍ ആടിനെ പട്ടിയാക്കും എന്ന് ആരെങ്കുലും കരുതുന്നു വെങ്കില്‍ അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്.
ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കുന്ന രീതിയില്‍ മാത്രം ഈ ക്ര്യതിയെ സമീപിക്കാം കഥയിലാകുമ്പൊള്‍ സ്വപ്നം കാണലുകള്‍ക്കു സാമാന്യ ബോധത്തിന്റെ പിന്‍ബലം വേണ്ടെല്ലൊ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ