2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

ഒട്ടാവ യാത്ര-2

ഒട്ടാവ യിലെ തെരുവുകളിലൂടെ നടന്നപ്പൊള്‍ ഒരു രാജ്യത്തിന്റെ തലസ്ഥാനത്തിലൂടെയാണു നടക്കുന്നതെന്നു ആദ്യമൊന്നും തോ‍ന്നിയതേയില്ല.ചെറിയ ചെറിയ റോഡുകളുള്ള വളരെ ചെറിയആ നഗരത്തില്‍ VIP കളെ അനുഗമിക്കുന്ന പോലീസ് ബഹളങളൊ,തിരക്കുകളൊ ഒന്നും കണ്ടില്ല.പ്രവ്യത്തി ദിവസമായിട്ടു പൊലും , നാം മറ്റ് നഗരങളില്‍ കാണാറുള്ള , ട്രാഫിക്ക് തിരക്കു കള്‍ ഒന്നും കാണാനില്ലായിരുന്നു. വളരെ സാവകാശം നടന്നു നീങിയ ജനങളെ കണ്ടപ്പൊള്‍കാനഡ ഒരു സൌഹ്രത രാജ്യമാണെന്നു പറയുന്നതിനു ഇങനെ ഒരര്‍ത്ഥം കൂടിയുണ്ടെന്നു തോന്നി.കൊഫീ ഷോപ്പുകളുടെ അതിപ്രസരം എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്. ഓരൊ ബ്ലൊക്കുകളിലും കുറഞതു രണ്ട് ഷോപ്പുകളെങ്കിലും ഉണ്ടായിരിക്കും.തണുപ്പിനെ അതിജീവിക്കാന്‍


ചൂടുള്ള കൊഫിയും കുടിച്ച് , ഒരു പുകയുമെടുത്തു നില്ക്കുന്ന ജനക്കൂട്ടം ഒരു സാധാരണ കാഴ്ചയാണിവിടെ.ചെറുതായുള്ള ചാറ്റല്‍ മഴയെ അവഗണിച്ച് നടന്നു നീങിയ എനിക്കു മാപ്പുകള്‍ വളരെയൊന്നും ഉപയൊഗിക്കേണ്ടി വന്നില്ല. ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള റൊഡ് സൈനുകള്‍ തന്നെ ധാരാളമായിരുന്നു സ്ഥലങള്‍ കണ്ടെത്താന്‍. കൂട്ടം കൂട്ടമായി നടക്കുന്ന വിനോദ സഞ്ചാരികള്‍ ഇടക്കിടെ ഗ്രീറ്റ് ചെയ്തുകൊണ്ടു കടന്നു പൊകുന്നുണ്ടായിരുന്നു. കയ്യില്‍ കൂറ്റന്‍ ക്യാമറയും മാപ്പുകളും നിവര്‍ത്തിപ്പിറ്റിച്ച് , ബാക്ക് പാക്കുകളുമായി നടന്നു നീങിയ അവര്‍ക്കിടയില്‍ ഞാന്‍ഒരൊറ്റയാന്‍ അണെന്നു തോന്നി. മറ്റേതൊരു നഗരത്തെയും പൊലെ ഗംഭീരവും മനോഹരവുമായ കെട്ടിട സമുച്ചയങള്‍ നിരത്തുകള്‍ക്കിരുവശവും തലയുയര്‍ത്തി നിന്നു

അമേരിക്കയില്‍ നിന്നു വരുന്നവര്‍ക്കു കടകളുടെ പേരിലൊ ,അവരുടെ കച്ചവട ശൈലികളിലുമൊന്നും ഒരു വ്യത്യാ‍സവും തോന്നില്ല.സ്റ്റാര്‍ബക്ക്സും സബ് വെയും വാള്‍ മാര്‍ട്ടുമൊക്കെ അതെ പടി തന്നെ ഇവിടെയും കാണാം.പിന്നെ ആകെ യുള്ള വ്യത്യാ‍സംഇവിടെ കിലോമീറ്ററും, ഡിഗ്രി സെത്ഷ്യസുമാണു യൂണിറ്റുകള്‍.കനേഡിയന്‍ ഡോളറിന്റെ വിലയും ഇപ്പൊള്‍ യുസ് ഡോളറിനു തുല്യ മാ‍യതിനാല്‍ സാധനങല്‍ വാങുമ്പൊള്‍ പൊലും നമുക്കു ഒരു വ്യത്യാ‍സവും തോന്നാറില്ല.നടന്നു നടന്നു ഒടുവില്‍ പാര്‍ലമെന്റിനു മുന്‍പിലെത്തി.മഴ തോന്ന് ആകാശം തെളിഞ് നേര്‍ത്ത ഉച്ച വെയില്‍ വന്നതും ഗാംഭീര്യം നിറഞ ആ സൌധത്തിന്റെ മനോ ഹാരിത പതിന്മടങു കൂട്ടി.


കനേഡിയന്‍ പാര്‍ലമെന്റിനു യീസ്റ്റ്, വെസ്റ്റ്,സെട്രല്‍ എന്നീ മൂന്നു ബ്ലൊക്കുകളാണുള്ള തെന്നുംഅതില്‍ സെട്രല്‍ ബ്ലൊക്കു മാത്ര മാണു ഇപ്പൊള്‍ തുറക്കുകയുള്ളൂ എന്ന തും ആവിടെ സ്ഥാപിച്ചിരുന്ന ഫലകത്തില്‍ നിന്നു ഞാന്‍ മനസിലാക്കി. വിനോദ സഞ്ചാരികള്‍ക്ക് പാര്‍ലമെന്റിനു അകവശം കാണിക്കാനായി അര മണിക്കൂറിനുള്ളില്‍ ഒരു ടൂറുണ്ടെന്നു അറിഞത്എന്നെ ആവേശ ഭരിതനാക്കി. സമയം പാഴാക്കാതെ ഞാന്‍ അങോട്ടു നടന്നു...

2 അഭിപ്രായങ്ങൾ:

keralainside.net പറഞ്ഞു...

This post is being listed by keralainside.net . Please visit keralainside.net and add this post to the favourite blogs database.. Thank you..

keralainside.net പറഞ്ഞു...

This post is being listed by keralainside.net . Please visit keralainside.net and add this post to the favourite blogs database.. Thank you..

Related Posts with Thumbnails