2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ഒട്ടാവ യാത്ര


ഒട്ടാവയിലേക്ക് വീണ്ടുമൊരു യാത്രയ്ക്കൊരുങിയപ്പൊള്‍ വലിയ ഉത്സാ‍ഹമൊന്നും തോന്നിയില്ല.അത്താഴപ്പട്ടിണിക്കാരായ നമുക്കൊക്കെ യാത്രകള്‍ എത്രത്തൊളം ആസ്വദിക്കാനാകും.മൂന്നുദിവസത്തെ അവധിക്കായി സമീപിച്ചപ്പൊള്‍ മാനേജരുടെ മുഖഭാവം അത്ര നന്നല്ലാത്തതും , വിമാന-താമസചിലവുകളുടെ ഞെട്ടിക്കുന്ന കണക്കുകളും ഇതിനെല്ലാമുപരിയായി പോകുന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥയുമൊക്കെ യാത്രയുടെ രസം
കെടുത്തി.എന്നിരുന്നാലും യാത്രക്കായി റെഗണ്‍ നാഷണല്‍ വിമാനത്താവളത്തിലെത്തിയപ്പൊള്‍ എന്തെന്നില്ലാത്ത ഒരു ആവേശം തോന്നി. ആദ്യ യാത്ര മൊണ്ട്രിയലിലെക്കാണ്,അവിടെ നിന്നു 20 മിനിറ്റ് യാത്രയാണ് കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലേക്ക്.നാട്ടിലെ പെട്ടിഓട്ടൊയൊടു സാമ്യപ്പെടുത്താവുന്ന ഒരു കുടുസു വിമാനത്തിലായിരുന്നു യാത്ര. യാത്രക്കാരില്‍
കൂടുതലും ഫ്രെഞ്ചുകാരായിരുന്നു.കേവലം അഞ്ചുയാത്രക്കാരുമായി പറന്നുയര്‍ന്ന അതു ഫ്ലൈറ്റ് അറ്റെന്‍ഡെഡ് ഫ്രീ ആയിട്ടുള്ള ജല വിതരണം പൂര്‍ത്തിയാക്കും മുന്‍പു ഒട്ടാവയിലെത്തി.
അത്ര വലുതൊന്നും പറയാനാകാത്ത ഡൊമസ്റ്റിക് ടെര്‍മിനലിലാണു വന്നിറങിയത്. വലിയ ബാഗെജുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ടും കസ്റ്റംസ് ഒക്കെ മൊണ്ട്രിയലില്‍ കഴിഞതുകൊണ്ടും വളരെ വേഗം പുറത്തു കടക്കാനായി.പുറത്തുവന്ന് പൊകേണ്ടുന്ന ഹൊട്ടലിലെക്കുള്ള യാത്രക്കൊരുങുമ്പൊള്‍ ഒരു ഹിന്ദി ശബ്ദം കേട്ട് തിരിഞുനൊക്കിയപ്പൊഴാണു ഒരു സര്‍ദ്ദാര്‍ജി.ടാക്സി ഡ്രൈവറായ പുള്ളിക്കാരന്‍ എന്നെ ഹൊട്ടലില്‍ എത്തിക്കാമെന്നെറ്റു. കാനഡില്‍ നാലാമത്ത് ഏറ്റവും കൂടുതല്‍ ഉപയൊഗിക്കുന്ന ഭാഷയായി പഞ്ചാബി ഈയിടെ പ്രഖ്യാപിച്ചതിന്റെ പൊരുള്‍ എനിക്കു വ്യക്തമായി.പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.30മിനിട്ട്നീണ്ടആയാത്രക്കിടയില്

‍അറിയാവുന്നഇംഗ്ലീഷില്‍ ,ഒട്ടാവയെക്കുറിച്ചും ,
ഒബാമയെക്കുറിച്ചും,സാമ്പത്തിക മാന്ദ്യത്തെ ക്കുറിച്ചു അദ്ദെഹം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.കാനഡയെക്കുറിച്ച് കേള്‍ക്കുമ്പൊള്‍ ആദ്യമോടിയെത്തുന്നമെപ്പിള്‍മരത്തിനു സമീപമാണ് കാര്‍ നിര്‍ത്തിയത്.കനത്ത മഴയില്‍ കുതിര്‍ന്നു നിന്ന അതിനു പുസ്തകങളില്‍ വായിച്ച ഭംഗിയുന്നും എനിക്കു തോന്നിയില്ല.അഭിപ്രായം പറയാന്‍ വരട്ടെ.... ഇനിയുള്ള മൂന്നു ദിവസങളില്‍ എന്റെ കൂട്ടുകാരന്‍ ഈ മെപ്പിള്‍ മരങളില്‍ ഒന്നായിരിക്കുമെന്നു തീര്‍ച്ച..........

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails