2009, ജൂലൈ 2, വ്യാഴാഴ്‌ച

വിലയോ തുച്ചം ഗുണമോ മെച്ചം !

ഋതുക്കള്‍ മാറി മാറി പോകുന്നതു എത്ര പെട്ടന്നാണ്. നാട്ടിലായിരിക്കുമ്പോള്‍ ആ മാറ്റങള്‍ക്ക്ഇത്ര വേഗത തോന്നിയിരുന്നില്ല. ഇവിടെ അതും വ്യാവസായികവത്കരിച്ചിരിക്കുന്നതു കൊണ്ട് നാം അറിയാതെ തന്നെ അതിന്റെ ഭാഗഭാക്കായിപ്പോകുന്നു. വിന്റെറും,സ്പ്രിങും സമ്മറും ഒക്കെ ഒരു തീവണ്ടിയുടെ കമ്പാര്‍ട്ടുമെന്റുകള്‍ പോലെ ഒന്നിനു പുറകേ ഒന്നായി വേഗത്തിലോടിപ്പോകുന്നു. നല്ല കാലാവസ്ഥ ആസ്വദിക്കാനായി ഇന്നലെ ഒരല്പദൂരം നടക്കാന്‍ ഇറിങിയപ്പോളാണു ആമേരിക്കന്‍- ഇന്‍ഡ്യക്കാരിലെ പുതിയ സീസണ്‍ ആരംഭത്തെക്കുറിച്ച്ചിന്തിക്കാനിടയായത്.ഏതാണ്ടു ഒരു മണിക്കൂര്‍ നീണ്ട നടത്തയിലുടനീളം നമ്മുടെ നാടന്‍ വേഷങള്‍ ധരിച്ച അപ്പൂപ്പനമ്മൂമ്മ മാരുടെ ഒരു വലിയ പടതന്നെ കാണാനിടയായി. നമുക്കല്‍ഭുതം ജനിപ്പിക്കുന്ന രീതിയില്‍ വലുതാണു അവരുടെ സംഖ്യ... ശരിയാണ്. നാട്ടിലെ ഓരൊവീട്ടിലെയും കാര്യമെടുത്തു നോക്കു മക്കളില്‍ ആരെങ്കിലും ഒരാള്‍ അമേരിക്കയിലാണ്.അവര്‍ക്കാകട്ടെ കഷ്ടിയായികിട്ടുന്ന മൂനാഴ്ച വെക്കെഷന്‍ എടുത്ത് നാട്ടില്‍ പൊകുന്നതു ഒരു പീഡനം തന്നെയാണ്. അതും പോരാഞിട്ട് ഇപ്പൊഴത്തെ സ്ഥിതിയില്‍ തിരികെവരുമ്പൊള്‍ ജോലിയൊ ജോലിചെയ്തിരുന്ന കമ്പനിയൊ കാണുമെന്നൊരുറപ്പുമില്ല.അപ്പോള്‍ അവശേഷിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗം കാണേണ്ടുന്നവരെ ഇങൊട്ടു കൊണ്ടു വരികയാണ്.ഇന്ഡ്യക്കാര്‍ക്കു ,പ്രത്യേകിച്ച് പ്രായമുള്ളവര്‍ക്കു പൊരുത്തപ്പെടാന്‍ പറ്റിയ ഒരു സമ്മര്‍കാലമാണു ഇവിടെ യുള്ളത്. കാര്യങള്‍ വളരെ ലളിതം.അച്ഛനമ്മമാരെ കാണാന്‍ അടങാത്ത ആവേശമുള്ളിലൊതുക്കി കഴിയുന്ന ഇന്‍ഡ്യകാര്‍ , വര്‍ഷത്തിലെ ഏറ്റവും നല്ല വെതര്‍ നോക്കിയിരുന്നു യാത്രാചെലവിനും അതിലേറെ ഇന്‍ഷുറന്‍സിനും മുടക്കി അവരെ ഇവിടെകൊണ്ടുവന്നു കൂടെ താമസിപ്പിക്കുന്നു.അതാണു സത്യം. അതു മാത്രമാണു സത്യം.

വികടകവി: അമേരിക്കയില്‍ സ്കൂളടക്കുന്ന കാലമാണു സമ്മര്‍ .മറ്റെന്തും പോലെ തീപിടിച്ച വിലയാണു ഇവിടുത്തെ സമ്മര്‍ സ്കൂളുകള്‍ക്ക്. വിലയോ തുച്ചം ഗുണമോ മെച്ചം !

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails