ഇറാനിലെപുതിയരാഷ്ടീയസംഭവവികാസങള്‍ലോകത്തിന്റെമുഴുവന്‍ശ്രദ്ധനേടിക്കഴിഞിരിക്കുന്നു.സാധാരണയില്‍ നിന്നു വ്യത്യസ്തമായി , കേവലം രാഷ്ടീയ താത്പര്യത്തിനു പുറമേ സാങ്കേതിക വിദ്യയുടെ ഒരു ഘടകം കൂടി ഇതിലുണ്ട്.ദിനപത്രങളും ടിവിയും ഉള്‍പ്പെടെയുള്ള പരമ്പരാഗത വാര്‍ത്താമാധ്യമങളെ മുഴുവന്‍ ഭരണകൂടം വരിഞുകെട്ടിയപ്പോള്‍ സത്യത്തെ പുറം ലോകത്തെ അറിയിക്കാന്‍ സാധാരണ ജനത അവരുടെതായ മാര്‍ഗ്ഗങള്‍ സ്വീകരിച്ചുവെന്ന പ്രത്യേകതകൂടി ഇതിനുണ്ട്. യൂടൂബ്ബും ട്വിറ്ററും പൊലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മാധ്യമങള്‍ കേവലം കളിക്കോപ്പുകള്‍ മാത്രമല്ലയെന്നും മറ്റേതൊരു മാധ്യമത്തെയും പൊലെ ഗൌരവമേറിയ ധര്‍മ്മങള്‍ നിര്‍വഹിക്കുവാന്‍ കെല്‍പ്പുള്ളവയാണെന്നു തെളിയിക്കപ്പെടുകയായിരുന്നു.ജനങളുടെ തനതു ‘റിപ്പോര്‍ട്ടിങി‘നെ പിന്തുണയ്ക്കാനായി ഫെയ്സ് ബുക്കും ആപ്പിളും ഒക്കെ പ്രാദേശിക ഭാഷാ പതിപ്പുകള്‍ പുറത്തിറക്കി.വമ്പന്‍ മാധ്യമ ങള്‍ക്കു സാധിക്കാത്ത തത്സമയ റിപ്പോര്‍ട്ടിംഗ് ട്വിറ്റര്‍ പൊലെയുള്ള ജനകീയ വിപ്ലവങള്‍ക്കു സാധിച്ചു.പതിനായിങള്‍ തെരുവുകളില്‍ ഒത്തുകൂടിയതു കേവലം 140 അക്ഷരങള്‍ മാത്രമുള്ള സന്ദേശങള്‍ കൈമാറിയാണെന്നു വിശ്വസിക്കാന്‍ പ്രയാസം.ട്വിറ്റര്‍ പൊലെയുള്ള സൈറ്റുകളെ സര്‍ക്കാര്‍ ബ്ലോക്കു ചെയ്യാന്‍ തുടങൈയപ്പോള്‍ സ്മാര്‍ട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളിലൂടെ ജനങള്‍ അതിനെ ഉപയൊഗിക്കാന്‍ തുടങി.അമെരിക്കയിലും യുകെയിലും ഉള്ള ഇറാനി സംഘടനകള്‍ ‘പ്രൊക്സി’ സാങ്കെതിക വിദ്യയിലൂടെ ട്വിറ്റര്‍ ലഭ്യമാക്കി കൊടുത്തു. ഇപ്രകാരമുള്ള പ്രോക്സി ഐ.പി അഡ്രസുകളെ കണ്ടെത്തി ബ്ലോക്കു ചെയ്യാന്‍ ആര്‍ക്കുമാവില്ല.എന്തിനേറെ പറയുന്നു. ഈ ആഴ്ച നടത്താനിരുന്ന ട്വിറ്ററിന്റെ മെന്റനന്‍സ് അമേരിക്കന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്മാറ്റിവച്ചിരിക്കുകയാണു പറയുമ്പൊള്‍ അതിന്റെ വ്യാപ്തി നമുക്കൂഹിക്കാം. സാങ്കേതിക വിദ്യ സത്യത്തിനും നീതിക്കും കൂട്ടു നില്‍ക്കുമ്പൊള്‍ ഏകാധിപധികളും മറ്റും താനെ ഓടിയൊളിച്ചുകൊള്ളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ