2009, ജൂൺ 20, ശനിയാഴ്‌ച

ബധിര വിലാപം

എന്‍ട്രന്‍സ് പരീക്ഷ മലയാളത്തിലാക്കാന്‍ ആലോചന നടക്കുന്നുണ്ടെന്ന പത്രവാര്‍ത്ത അല്പം ഞെട്ടലോടെയാണു വായിച്ചത്. മലയാളം മീഡിയത്തില്‍ പഠിച്ച് പ്രീഡിഗ്രി തലത്തില്‍ വിഷമം അനുഭവിച്ച ആര്‍ക്കും ഈ വാര്‍ത്ത അലോസരമുണ്ടാക്കും.ഈ നൂറ്റാണ്ടിലും ഈ വിഡ്ഡിത്തം മലയാളികള്‍ ചിന്തിക്കുന്നതുകൊണ്ടാണു ലോകത്തില്‍ ഒരു എഴുനേറ്റവും ഇല്ലാത്ത
സ്ഥലമായി കേരളം നിലനില്‍ക്കുന്നത്.ഈ ഒരു പരിഷ്കാരം കൊണ്ട് എന്തു നേട്ടമാണു ഉണ്ടാകാന്‍ പോകുന്നതെന്ന് ഇതിന്റെ വക്താക്കള്‍ വിശദീകരിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാവരെയും വിജയിപ്പിക്കുന്നതുഗ്ലക്ക് പരിഷ്കാരം നടപ്പിലാക്കിയ അതെ മന്ത്രി പുഗവന്‍ തന്നെയാണു ഇതിനും ചുക്കാന്‍ പിഠിക്കുന്നതു.അല്പമെങ്കിലും ഗതിയുള്ള ആരും ഇപ്പൊള്‍ കുട്ടികളെ മലയാളം മീഡിയത്തില്‍ പഠിപ്പിക്കാത്തതു കൊണ്ട് സാധാരണ ക്കാര്‍ക്കു ഇതുകൊണ്ടു ഒന്നും സംഭവിക്കാനില്ല എന്നാലുംതാന്‍ അല്ലാതെ ആരും നാന്നാവരുത് എന്ന രാഷ്ട്രീയ തത്വത്തെ മറികടക്കാന്‍ കെല്‍പ്പില്ലാത്ത ഒരു കുട്ടിയെങ്കിലുമുണ്ടെകില്‍ അവനുവെണ്ടി ഞാനിതാ വിലപിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails