സെല്‍ ഫോണ്‍ സങ്കല്പങളെ ,Iphone മാറ്റിമറിച്ചതു അല്‍ഭുതത്തോടെ നോക്കികണ്ടവരാണു നാം. അന്നു വരെ ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു അനുഭവമായിരുന്നു ആപ്പിള്‍ നമുക്കു തന്നത്. ആ സങ്കല്പത്തിന്റെ ചുവടുപിടിച്ച് ഒട്ടേറെ ഡിവൈസുകള്‍ പുറത്തിറങി, പക്ഷെ അവയ്ക്കൊന്നും ഐഫോണിന്റെ അജയ്യതയെ പിടിച്ചു നിര്‍ത്താനായില്ല.അപ്പോഴാണ്“ആന്‍ഡ്രോയിഡ്” (Android)എന്ന മൊബൈല്‍ ഓപ്പറെറ്റിംഗ് സിസ്റ്റവുമായി ഗൂഗിളിന്റെ വരവ്. ഉപകരണങള്‍ക്കു പിന്നിലെ ഏതൊരു ചെറിയ കാര്യവും രഹസ്യമായി വയ്ക്കുന്ന ആപ്പിള്‍ ഫിലോസഫിക്ക് ഒരു മറുപടിയായാണ് ഈ സ്വതന്ത്ര ഓപ്പറെറ്റിംഗ് സിസ്റ്റത്തെ സാങ്കേതിക ലോകം നോക്കിക്കണ്ടത്. ആന്‍ഡ്രോയിഡ്- ന്റെ മേന്മകള്‍ അംഗീകരിക്കപ്പെട്ടപ്പോഴും ഐഫൊണിനെ വെല്ലുന്ന ഒരു ഫോണ്‍ എല്ലാ ആപ്പിള്‍ വിരോധികളെയും പോലെ ഗൂഗിളിന്റെയും സ്വപ്നമായിരുന്നു. സെല്‍ ഫോണ്‍ നിര്‍മ്മാതാക്കളാരും അവസരത്തിനൊത്തുയരാതിരുന്നപ്പോഴാണു ഗൂഗിള്‍ തന്നെ സ്വന്തം ഡിസൈനുമായി മുന്നോട്ടു വരുന്നത്. HTC എന്ന സെല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് ഗൂഗിളിനു വേണ്ടി ഫോണ്‍ നിര്‍മ്മിക്കുന്നത്. “Nexus One” എന്നു പേരിട്ടിരിക്കുന്ന അത് ജനുവരി മാസം 6 തീയതി പുറത്തിറക്കി. ഐഫോണില്‍ ഇല്ലാത്ത ഒട്ടേറെ ഫീച്ചറുകള്‍ ഗൂഗിള്‍ ഫോണിലുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്.കൂടുതല്‍ ക്ലാരിറ്റിയുള്ള ഡിസ്പ്ലേയും, ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാവുന്ന കേപ്പബിലിറ്റിയും,LED ഫ്ലാഷുള്ള 5 മെഗാപിക്സല്‍ ക്യാമറയും , അക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ മൂലമുള്ള കോള്‍ ക്ലാരിറ്റിയും അവയില്‍ മുഖ്യമായവയാണ്. ഗൂഗിളിന്റെ അത്യാധുനീക ടെക്സ്റ്റ് ടു സ്പീച് സംവിധാനവും വൊയിസ് ഡൈറക്ടഡ് നാവിഗെഷന്‍ സിസ്റ്റവും , ഒന്നിലേറെ സേവനദാതാകളെ തിരഞെടുക്കാനുള്ള (കുറച്ച് മാസങള്‍ കൂടി കാത്തിരിക്കണം)സ്വാതന്ത്ര്യവും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങളാണ്. ഗെയിമുകളും മറ്റ് ആപ്ലിക്കെഷനുകളും ഫോണിലെക്ക് നേരിട്ട് ഡൌണ്‍ലോഡു ചെയ്യാവുന്ന “ആപ് സ്റ്റോര്‍” എന്ന ആപ്പിളിന്റെ ആശയം ഗൂഗിളും പിന്തുടരുന്നുണ്ട്.ഇപ്പോള്‍ പത്തിലൊന്നു മാത്രമാണു അവയുടെ വലുപ്പമെങ്കിലും അവ ക്രമേണ വികസിക്കുമെന്ന് നമുക്കൂഹിക്കാം. ഇതൊക്കെ യാണെങ്കിലും ഇതു ഐ ഫോണിന്റെ അന്തകനാകുമൊ എന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കു സംശയം. 2007 -ല്‍ ഐഫോണ്‍ പുറത്തിറങിയപ്പോള്‍ എല്ലാവരു ചോദിച്ചിരുന്നത് ഇതു ബ്ലാക്ക് ബെറിയുടെ അന്തകനാകുമൊ? എന്നതായിരുന്നു. എന്നാല്‍ ഐഫോണ്‍ ഇത്ര വജയം കൈവരിച്ചപ്പോഴും ബ്ലാക്ക് ബെറിയും വില്പനയില്‍ വന്‍ മുന്നേറ്റം നടത്തി. ഏതു പ്രോഡക്റ്റ് പുറത്തിറങുംപ്പോലും ഉപഭോക്ത്ര സമൂഹം അതിനെ വളര്‍ത്തി വലുതാക്കുന്നു. പാലില്‍ പഞ്ചസാര ലയിക്കുന്നതുപൊലെ എല്ലാ നല്ല ഉല്പന്നങള്‍ക്കും വിപണിയില്‍ എന്നും പ്രിയവുമാണ്. സാങ്കെതിക നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായ ഗൂഗിള്‍ ഫോണിനെ സാധാരണക്കാര്‍ എങനെ സ്വീകരിക്കുന്നുവെന്നു വരും മാസങളില്‍ നമുക്ക് കാത്തിരുന്നു കാണാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ