2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

വരുന്നൂ, ജീവിക്കുന്ന ചിത്രങ്ങള്‍!

പഴയകാല ഫോട്ടോയെടുക്കലിന്റെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മകളിലൂടെ, ഫോട്ടോഗ്രാഫിയില്‍ പുതിയൊരു വിപ്ലവത്തിന് നാന്ദികുറിക്കാന്‍ സഹായിച്ചേക്കാവുന്ന ലൈറ്റ്-ഫീല്‍ഡ് ഫോട്ടോഗ്രഫിയിലേക്കൊരു യാത്ര....


കവലയിലെ സ്റ്റുഡിയോവിലേക്കുള്ള യാത്ര ഇന്നും കൗതുകം നിറഞ്ഞ കുട്ടിക്കാല ഓര്‍മ്മയാണ്. കുളിച്ചൊരുങ്ങി, നല്ല ഉടുപ്പും നിക്കറുമൊക്കെയിട്ട്, വെയില്‍ താഴ്ന്നതിനു ശേഷമാകും മിക്കവാറും യാത്ര. ക്ഷീണം കാരണം ഫോട്ടോ മോശമാകാതിരിക്കാനുള്ള മുന്‍കരുതലുകളാണിവ.

ചുമരുകള്‍ നിറയെ വലിയ ഫോട്ടോകള്‍ ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന ഒന്നാകും സ്റ്റുഡിയോയ്ക്കുള്ളിലേക്ക് കടക്കുന്ന മുറി. പൊട്ടിച്ചിരിക്കുകയും വിങ്ങിക്കരയുകയും ചെയ്യുന്ന കൊച്ചുകുട്ടികള്‍, വിവാഹത്തിനും മറ്റും എടുക്കുന്ന കുടുംബ ചിത്രങ്ങള്‍, സമീപത്തെ സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോകള്‍, ഗാന്ധിജി, പണ്ഡിറ്റ്ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍, യേശുദാസ്, പ്രേംനസീര്‍ തുടങ്ങിയ കലാരംഗത്തെ പ്രമുഖര്‍....അങ്ങനെ ഒട്ടു മിക്കവാറും സ്റ്റുഡിയോകള്‍ക്കും ഒരേ മുഖമായിരിന്നു അന്ന്.

ചെരുപ്പുകള്‍ പുറത്തിട്ട് ഒരു ആരാഥനാലയത്തില്‍ കയറുന്ന സൂക്ഷ്മതയോടെയാണ് ഫോട്ടോ എടുക്കുന്ന മുറിയിലേക്ക് പ്രവേശിക്കുക. മങ്ങിയ പ്രകാശം പരന്ന ഒരത്ഭുത ലോകമാണത്. പല ഉയരത്തിലായി വച്ചിരിക്കുന്ന വെളുത്തതും കറുത്തതുമായ കുടകള്‍, ചുവരിലെ സീനറി ചിത്രങ്ങള്‍, വലിയ ഒറ്റനിറ കര്‍ട്ടനുകള്‍, രാജകീയ സിംഹാസനങ്ങള്‍ പോലെയുള്ള ഇരിപ്പിടങ്ങള്‍-ആദ്യ കാഴ്ചയില്‍തന്നെ എല്ലാം ഗ്രഹിക്കുക അസാധ്യം.

അതിനുള്ളിലെ ഒരുക്ക മുറിയും അതില്‍ തങ്ങി നില്ക്കുന്ന കുട്ടിക്യുറ പൗഡര്‍ന്റെ ഗന്ധവും ഒരിക്കലും മറക്കാനാവില്ല. മുഖത്ത് നല്ല പ്രകാശം വീഴത്തക്ക വിധം ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഏതൊരാളും സുന്ദരനും സുന്ദരിയും ആകുന്ന അത്ഭുതമുറിയാണത്.


മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails