2014, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍

മനുഷ്യചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമാണ് 1945 ആഗസ്ത് 6 രാവിലെ 8:15. ആ സമയം ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ആറ്റംബോബ് പതിച്ചത്തിന്റെ ആഘാതം ഇന്നും നമ്മെ പിന്തുടരുന്നു. അങ്ങനെ തുറന്നുവിടപ്പെട്ട ഭൂതം ഇനിയെന്നും മനുഷ്യരാശിയെ വേട്ടയാടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയാത്ത ഈ പാപക്കറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ശാസ്ത്രകാരന്‍, ബോബ് നിര്‍മ്മിക്കാനാധാരമായ കണ്ടുപിടുത്തം നടത്തിയെന്ന് മാത്രമല്ല, അതിന്റെ നിര്‍മാണം വൈകാന്‍ പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു. തീര്‍ത്തും മനുഷ്യത്വരഹിതമെന്ന് നിസംശയം പറയാവുന്ന ആ പ്രവൃത്തിക്ക് അദ്ദേഹത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടോ?

മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് നല്‍കിയ ഒരഭിമുഖത്തില്‍, 'എന്റെ ജീവിതത്തില്‍ ഞാന്‍ വിലിയൊരു തെറ്റ് പ്രവര്‍ത്തിച്ചു.....ആറ്റംബോംബ് നിര്‍മിക്കണമെന്ന് കാണിച്ച് പ്രസിഡന്റ് റൂസ്‌വെല്‍റ്റിനുള്ള കത്ത് ഒപ്പുവെച്ചു. പക്ഷേ, അതിനല്‍പ്പം ന്യായീകരണമുണ്ട്. ജര്‍മനി ആറ്റംബോംബ് നിര്‍മിക്കുകയെന്ന അപകടം മുന്നിലുണ്ടായിരുന്നു' എന്നു പറഞ്ഞതില്‍ ആത്മാര്‍ഥതയുടെ അംശമെങ്കിലുമുണ്ടോ?

ഒരു വിധിയെഴുത്തിന് മുമ്പ്, അദ്ദേഹത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു ജീവചരിത്ര ഗ്രന്ഥത്തെക്കുറിച്ചുള്ളതാണ് ഈ കുറിപ്പ്.


മാതൃഭൂമി പ്രസിദ്ധീകരിച്ച  ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails