2014, ജൂലൈ 12, ശനിയാഴ്‌ച

നയാഗ്ര എന്ന മഹാത്ഭുതം

പ്രകൃതി ഒരുക്കുന്ന സ്വതസിദ്ധമായ വിസ്മയങ്ങള്‍ ആസ്വദിക്കുകയും, അവയെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടുന്നഒന്നാണ് നയാഗ്ര വെള്ളച്ചാട്ടം. വടക്കെ അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നയാഗ്ര, ഒഴുകി പോകുന്ന വെള്ളത്തിന്റെ അളവ് കണക്കിലെടുത്താല്‍, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. സമ്മര്‍ യാത്രകള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഞങ്ങളും അത് തിരഞ്ഞെടുക്കുവാന്‍ കാരണം മറ്റൊന്നായിരുന്നില്ല.

അമേരിക്കന്‍ തലസ്ഥാനമായവാഷിങ്ടണ്‍ ഡി സിയില്‍ നിന്ന് 400 മൈല്‍ (ഏകദേശം 640 കിലോമീറ്റര്‍) ദൂരത്താണ് നയാഗ്ര. യാത്രയുടെ ദൈര്‍ഘ്യം ഏതാണ്ട്ഏഴു മണിക്കൂറോളം വരുമെങ്കിലും, ഇവിടുത്തെ മെച്ചപ്പെട്ട റോഡുകളും അനുബന്ധ സൗകര്യങ്ങളുംയാത്രയെ ആയാസരഹിതവും വിനോദപ്രദവുമാക്കി മാറ്റുന്നു. കുറച്ചു കാലം മുമ്പ് വരെ ഇത്തരം യാത്രകള്‍ക്ക് ചില തയ്യാറെടുപ്പുകള്‍ അനിവാര്യമായിരുന്നു. അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ ഓഫീസ് സന്ദര്‍ശിച്ച്അവിടുത്തെ 'ട്രാവല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്ന് ആവശ്യമായ മാപ്പുകളും ഇന്‍ഫര്‍മേഷന്‍ ബുക്ക് ലെറ്റ് കളും മറ്റും കരസ്ഥമാക്കുക, കടന്നു പോകുന്ന വഴികളിലെവിശ്രമത്താവളങ്ങളെകുറിച്ചും,സുരക്ഷാ കരുതലുകളെക്കുറിച്ചും ചോദിച്ചറിയുക, കാലേ കൂട്ടിതാമസ സൗകര്യങ്ങള്‍ തരപ്പെടുത്തുക അങ്ങനെ പോയിരുന്നുആമുന്നൊരുക്കങ്ങള്‍. ഇന്ന് കാലം മാറി, എല്ലാം വിരല്‍ത്തുമ്പിലോ, ഒരു ഫോണ്‍ കോളിലോ സാദ്ധ്യമായി തുടങ്ങി . ജി പി സ് സൗകര്യം കൂടി സര്‍വ്വസാധാരണമായതോടെ ക്ഷണനേരം കൊണ്ട് തീരുമാനമെടുത്ത്എവിടെയും പോകാം എന്ന നിലയിലായി കാര്യങ്ങള്‍. അപ്പോള്‍, നിലവിലുള്ള ട്രാഫിക് അനുസരിച്ച് , വേഗത്തില്‍ പോകുവാന്‍ കഴിയുന്ന എളുപ്പവഴികള്‍ കണ്ടുപിടിച്ച്തരുന്ന ജി പി എസുകള്‍, പോകേണ്ടുന്ന വഴിയെകുറിച്ചുള്ള മുന്നറിവ്' എന്ന അനിവാര്യതയെയും ആശങ്കയെയും പൂര്‍ണമായും ഒഴിവാക്കുന്നു.

ലേഖനം മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

1 അഭിപ്രായം:

ajith പറഞ്ഞു...

വിവരണം വായിച്ചു. നയാഗ്രയെപ്പറ്റി എത്ര വായിച്ചാലും പുതുതായി ഒന്ന് കാണുമ്പോള്‍ വായിച്ച് പോകും!

അമേരിക്കയെന്നാല്‍ ഞങ്ങള്‍ക്കൊക്കെ വികസനത്തിന്റെ വിഗ്രഹമാണ്. അതിനിടയില്‍ ഈ ലേഖനത്തില്‍ അമേരിക്കന്‍ ഗ്രാമങ്ങള്‍ എന്ന് കണ്ടപ്പോള്‍ ഒരു കൌതുകം. അമേരിക്കന്‍ ഗ്രാമങ്ങളെപ്പറ്റി എഴുതപ്പെട്ട എന്തെങ്കിലും പുസ്തകങ്ങള്‍ കാണുമോ?

Related Posts with Thumbnails