2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ഗ്രൂപ്പ്‌ +കൂപ്പോണ്‍ = ഗ്രൂപ്പോണ്‍

പരസ്യമായി സൌജന്യം സ്വീകരിക്കാന്  മടിയുള്ള കൂട്ടരാണ്  നാം ഇന്ത്യക്കാര്‍ ,പ്രത്യേകിച്ചും കേര ളീയര്‍. ബസ്‌ കണ്ടക്ടര്‍-ഉടെ  കൈയീ ല്‍  നിന്ന്  ബാക്കി ചോദിച്ചു വാങ്ങാനോ , നാലുപേരുടെ മുന്നില്‍ വച്ച് ഒരു കൂപ്പോണ്‍ കൊടുത്ത് ഇളവു വസൂലാക്കുവാനോ നമ്മുടെ അഭിമാനം നമ്മെ അനുവദിക്കാറില്ല .ടാക്സിക്കാരന് പണം നല്‍കി ബാകി വാങ്ങാന്‍ പോലും നില്‍ക്കാതെ,"ബാകി വച്ചോ" എന്ന് പറഞ്ഞു  പോകുന്ന നായകന്റെ ചിത്രമാണ് നമ്മുടെ മനസിലുള്ളത് .പുറം നാടുകളില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.ഇളവു കിട്ടുന്ന തുക ചെ റുതാ ണെങ്കില്‍ പോലും , ഇളവു ചോദിച്ചു വാങ്ങുനതിലോ,അതിനായി കൂപ്പോണുമായി ക്യൂ  നില്ക്കുന്നതിനോ ഒന്നും ഒട്ടും മടിക്കെണ്ടുന്നതില്ല .എല്ലാവരും അത് ചെയ്യുന്നത് കൊണ്ട് നമുക്ക് അപകര്‍ഷത ബോധം തോന്നേണ്ട കാര്യവുമില്ല .

മുകളില്‍ പറഞ്ഞ "കൂപ്പോണ്‍ സംസ്കര " വും കാട്ടു തീ പോലെ പടര്‍ന്നു പിടിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ ആവേഗവും  മുതലാക്കി വികസിക്കുന്ന ഒരു പുത്തന്‍  ബിസിനസ്‌ മേഖല യാണ് " ഗ്രൂപ്പ്‌ കൂപ്പോണിംഗ്". വളര്‍ച്ചാ നിരക്കില്‍ നമ്മെ അമ്പരപ്പിച്ച "ഗ്രൂപ്പോണ്‍"(Groupon) ഉം ,ആമസോണ്‍ ഉടമ സ്ഥതയിലുള്ള "ലിവിംഗ് സോഷ്യല്‍ "(LivingSocial )ലും "ഗൂഗിള്‍  ഡീല്‍"(Google Deals )സും ഒക്കെ ഇതേ ആശയത്തില്‍ വളര്‍ന്നു വരുന്ന സംരഭങ്ങളാണ്. എല്ലാവരും ലക്ഷ്യമിടുന്നത്  അമൂല്യമായ യുസര്‍ ഡാറ്റയും(User Data) അത് ഉപയോഗിച്ചുള്ള പരസ്യ വരുമാനത്തിലാണ് .

ചെറിയ പട്ടണങ്ങളിലെ  ചെറുവ്യവസായങ്ങള്‍  ആണ്  "ഗ്രൂപ്പ്‌ -കൂപ്പോണ്‍" ആശയങ്ങളുടെ കേന്ദ്ര ബിന്ദു .ഇത്തരം വ്യവസായങ്ങള്‍ക്ക്  ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ അത്ര എളുപ്പമുള്ള കാര്യമല്ല . ഉദാഹരണമായി ഒരു പട്ടണത്തില്‍ പ്രവത്തിക്കുന്ന ഒരു  ഇന്ത്യന്‍  രെസ്ടോരെന്റിനോ, ഒരു ബാര്‍ബര്‍ ഷോപ്പിനോ മറ്റോ ജനങ്ങളെ ആകര്‍ഷിക്കണമെങ്കില്‍  പരസ്യം ചെയ്യുവാന്‍ ഒരു മാധ്യമം ഇതുവരെ ഇല്ലായിരുന്നു . പത്രങ്ങള്‍,ടെലി വിഷന്‍ ,റെഡിയോ തുടങ്ങി പരമ്പരാഗത മാര്‍ഗങ്ങള്‍ എല്ലാം തന്നെ ചെറു വ്യവസായങ്ങളെ  സംബന്ധിച്ചു അപ്രായോഗികം  തന്നെ ആയിരുന്നു .ഇന്റെര്‍നെറ്റിന്റെ യും മൊബൈല്‍ ഫോണിന്റെയും  ഉപയോഗം വര്‍ധിച്ചതും , അതിലൂടെ ഉപഭോക്താക്കളുടെ ലോക്കാലിറ്റി അനുസരിച്ച് സെര്‍ച്ച്‌-നു  പ്രാദേശിക മുഖം വന്നു തുടങ്ങിയതും പരസ്യ വിതരണത്തിന് പുതിയ സാദ്ധ്യതകള്‍  തുറന്നു കൊടുത്തു .എന്നിരുന്നാലും ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ പരസ്യം ചെയ്തു ഗുണമുണ്ടാക്കാന്‍ പോന്ന ജ്ഞാനമോ സാങ്കേതിക വിദ്യയോ ഒന്നും ചെറു കച്ചവടക്കാര്‍ക്ക്  സാധാരണ ഗതിയില്‍ ഉണ്ടാകാനിടയില്ല.ഇതിനു പരിഹാരവും കൊണ്ടാണ് ഗ്രൂപ്പോണിന്റെ വരവ് . ഗ്രൂപ്പ്‌ (Group ), കുപ്പോണ്‍ (Coupon ) എന്നി വാക്കുകളുടെ സങ്കരമായ ഇതിന്റെ പേരില്‍നിന്ന്  തന്നെ ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നമുക്കൂഹിക്കാം. 

ഉദാഹരണമായി  ഒരു റെസ്റ്റോറെന്റ് -ന്റെയും,ഗ്രൂപ്പോണ്‍-ന്റെയും  പ്രവര്‍ത്തനം പരിശോധിക്കാം.ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചയില്‍ നിന്ന് "ആയിരം ഉപഭോകതക്കളെ 30 ദിവസത്തിനുള്ളില്‍  എത്തിച്ചാല്‍  , $20 വിലയുള്ള ആഹാരം $10 നു വില്‍ക്കാം " എന്ന ധാരണയില്‍ എത്തുന്നു ,തുടര്‍ന്ന്    "$20  വിലയുള്ള ആഹാരം $10 നു ; ഇനി 999 പേര്‍ കൂടി വാങ്ങണം "  എന്ന ഈ ഡീല്‍  ഗ്രൂപ്പോണ്‍ വെബ്‌ സൈറ്റ് -ഇല്‍ പ്രത്യക്ഷപ്പെടുന്നു .  ഓരോ ആളുകള്‍ വാങ്ങുന്നതിനനുസരിച്ചു  ഇനി ഇത്ര പേര്‍ കൂടി വാങ്ങണം എന്ന സംഖ്യ കുറഞ്ഞു വരുന്നു . അങ്ങനെ 1000  പേര്‍ വാങ്ങി കഴിയുമ്പോള്‍ ഡീല്‍ "ഓണ്‍" ആകുന്നു .ഇവിടെയാണ് "ഗ്രൂപ്പ്‌" എന്ന വാക്കിന്റെ അര്‍ഥം വരുന്നത് . 1000 ആളുകള്‍ വാങ്ങിയാല്‍ മാത്രമേ ഡീല്‍ പ്രാബല്യത്തില്‍ വരുകയു ള്ളൂ ; ഇല്ല എങ്കില്‍ ആരില്‍ നിന്നും പണം ഈടാക്കുന്നില്ല . അതുകൊണ്ടുതന്നെ ആദ്യമാദ്യം വാങ്ങുന്നവര്‍ക്കും ബാകി ആളുകള്‍ വാങ്ങുമോ എന്ന ആവലാതി വേണ്ട എന്നര്‍ഥം. അത് പോലെ തന്നെ റെസ്റ്റോറെന്റ് ഉടമയ്ക്കും 1000 പേര്‍  വരുമെന്ന്‍ ഉറപ്പായ ശേഷം മാത്രം വില കുറച്ചു കൊടുത്തു തുടങ്ങിയാല്‍ മതി. ഇരുകൂട്ടര്‍ക്കും നേട്ടവും മനസമാധാനവും.പണം നഷ്ടപ്പെടില്ല എന്ന ആത്മ വിശ്വാസം കൂടുതല്‍ പേരെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു .50 % മുകളില്‍  വമ്പന്‍ വിലക്കുറവുള്ള ഡീല്‍ ഒരു ദിവസം ഒന്ന് എന്നരീതിയില്‍ അവതരിപ്പിക്കുന്നതും കുടുതല്‍ ആകര്‍ഷക ഘടകമായി നിലനില്‍ക്കുന്നു .
വില്പനക്കാര്‍ക്കും ഉപഭോകതക്കള്‍ക്കും ഒരുപോലെ നേട്ടം സമ്മാനിക്കുന്ന ഈ നൂതന  ബിസിനസ്‌-പരസ്യ മോഡല്‍  അതിവേഗമാണ് വളരുന്നത്‌ .അമേരിക്കയിലെ ചിക്കാഗോയില്‍ തുടങ്ങിയ ഗ്രൂപ്പോണ്‍ ഇന്ന് യുറോപ്പിലും ഏഷ്യയിലും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .7 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ  ഗൂഗിള്‍-ന്റെ  ഓഫറും തള്ളി ആത്മ വിശ്വാസത്തോ ടെ കുതിക്കുന്ന  ഗ്രൂപ്പോണ്‍ "ലോക്കല്‍ മാര്‍ക്കറ്റിംഗ്  "രംഗത്ത്‌ ഒരു പുതിയ വിപ്ലവം തന്നെയാണ് തുടങ്ങിയിരിക്കുന്നത് . ആമസോണും ,ഗൂഗിളും ഒക്കെ മത്സരിക്കുന്ന ഇവിടെ എത്ര നാള്‍ ഗ്രൂപ്പോണ്‍ ആധിപത്യം തുടരും എന്നെത്  പ്രസക്തമായ ഒരു ചോദ്യമാണ് ..
കൂടുതല്‍ അറിയാന്‍ :  http://www.groupon.com , http://livingsocial.com എന്നിവ സന്ദര്‍ശിക്കുക .
 
പിന്‍ കുറിപ്പ് : സൊസസ്ത (http://www.sosasta.com ) എന്ന കമ്പനി യെ ഏറ്റെടുത്തു എന്നത്  കൂപ്പോണ്‍ സംസ്ക്കാരം തുലോം കുറവുള്ള ഇന്ത്യ പോലെ യുള്ള രാജ്യങ്ങളിലേക്കും ചുവടുറപ്പിക്കാന്‍ അവര്‍ തയ്യാറായി കഴിഞിരിക്കുന്നു എന്നതിന്റെ സൂചനയാണ് .






അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails