2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഗൂഗിൾ ഗ്ളാസ് അത്ഭുതലോകം ഒരുക്കുമ്പോൾ

പരിചയമില്ലാത്ത  ഒരു നഗരത്തിലാണ്  നിങ്ങൾ. രാവിലെ കോഫി കുടിക്കുന്ന സമയം ആയല്ലോ എന്ന് മനസ്സിൽ ചിന്തിക്കുമ്പോഴേയ്ക്ക്  , നിങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട കോഫി ഷോപ്പിലേക്കുള്ള വഴി കണ്മുൻപിൽ തെളിഞ്ഞു വരുന്നു. നിങ്ങൾ നടന്ന്  കടയിൽ എത്തുമ്പോൾ , ഒരു മുൻ പരിചയവും ഇല്ലാത്ത  കടക്കാരൻ നിങളെ പേര് വിളിച്ച് ,സ്വാഗതം ചെയ്യുന്നു . എപ്പോഴും  ഓർഡർ ചെയ്യാറുള്ള അതെ ഐറ്റം തന്നയെയാണ്  ഇത്തവണയും വേണ്ടതെന്ന്  എന്ന്  ഉറപ്പുവരുത്തി , അത് നിങ്ങള്ക് കൈമാറുന്നു. നിങ്ങൾ നന്ദിയും പറഞ്ഞ്  യാത്ര തുടരുന്നു .  ഏതെങ്കിലും ഒരു സ്വപ്ന ലോകത്തെ  കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കിൽ  തെറ്റി . ഒന്ന് രണ്ടു വർഷത്തിനുള്ളിൽ ബാഹ്യ ലോകവുമായുള്ള നമ്മുടെ ഇടപെടലുകൾ  ഏതാണ്ട് ഇപ്രകാരമായിരികും എന്ന്  പറഞ്ഞാൽ അത്ഭുതപ്പെടാനില്ല .  ഈ വർഷ അവസാനം  വിപണിയിൽ വരുമെന്ന് ഉറപ്പായിരിക്കുന്ന ഗൂഗിൾ ഗ്ളാസ്  ആണ്  നമ്മുടെ ജീവിതത്തെ നാം അറിയാതെ മാറ്റി മറിക്കാൻ പോകുന്നത് . ഒരു സാധാരണ കണ്ണട പോലെ തോന്നിക്കുന്ന ഈ സൂപ്പർ കണ്ണട ധരിക്കുന്നതോടെ, ബാഹ്യ ലോകവുമായുള്ള നമ്മുടെ വ്യവഹാരങ്ങൾ നാം അറിയാതെ നാം മറ്റൊരുതലത്തിലെത്തപ്പെടും.സോഷ്യൽ നെറ്റ്‌വർക്ക്  കളിൽ നാം പ്രകടിപ്പിക്കുന്ന ഇഷ്ടാനിഷ് ടങ്ങൾ, സാധനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലെ പാറ്റെണുകൾ, വിനോദങ്ങളിലും , ആഹാരരീതികളിലും മറ്റും സൂക്ഷമായി ഒളിഞ്ഞു കിടക്കുന്ന പ്രിഫറെൻസുകൾ , ഇങ്ങയെ  അമൂർത്തമായി, പല തലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന  വ്യക്തി നിഷ്ഠമായ വിവരങ്ങളെ , സ്ഥല-കാല മാനങ്ങളുമായി സമർഥമായി അനുനയിപ്പിക്കുവാൻ ആണ്  ഗൂഗിൾ ശ്രമിക്കുന്നത്.

മാതൃഭുമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ രൂപം വായിക്കുവാൻ  ഇവിടെ ക്ളിക്ക്  ചെയ്യുക 

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails