കോളേജ് മാഗസിന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കോളേജ് മാഗസിന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, നവംബർ 17, ശനിയാഴ്‌ച

ഇലക്ഷന്‍ നോട്ടിസ്

കോളേജില്‍ പഠിക്കുന്ന കാലത്തെ ,ഏറ്റവും രസകരമായ സമയങ്ങളില്‍ ഒന്നാണ്  ഇലക്ഷന്‍ സമയം . പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി കളുടെയും ഇലക്ഷന്‍ തന്ത്രങ്ങളും പ്രചാരണ രീതികളും നമ്മെ ഹരം കൊള്ളിക്കുന്ന ഒന്നാണ് . ഇവയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്  ഇലക്ഷന്‍ നോട്ടിസുകള്‍ . അത്തരത്തില്‍ കാമ്പസിന്റെ ശ്രദ്ധ പിടിച്ചു  പറ്റിയ  നോട്ടിസുകള്‍ എഴുതുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് . കാര്യമാത്ര പ്രസക്തമായി ,കുറിക്കു കൊള്ളുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ട  ഇവ, ഉരുക്കുകൊട്ടകളെ ഭേദിച്ചു , വിജയ സോപാനത്തില്‍ ഓടിക്കയറുവാന്‍ , സ്ഥാനാര്‍ഥിയെ സഹായിച്ച ഒന്നാണ്.

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

RIT Eagles 2001

സുവനീറുകള്‍ നമ്മെ പഴയ കാലത്തേക്ക് കൂട്ടികൊണ്ടുപോകും . ഒരിക്കലും തിരിച്ചു വരാത്ത ഭൂത കാലം , അല്‍പനേരം നമ്മളുമായി സൊറ പറഞ്ഞിരിക്കും . നമുക്കും , മറ്റുള്ളവര്‍ക്കും കാലം വരുത്തിയ മാറ്റം  നമ്മെ അത്ഭുതപ്പെടുത്തും . അങ്ങെനെ ഒന്ന് , ഒരു പാട് ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഓര്‍മ്മപ്പുസ്തകം ഇതാ . വ്യക്തികളുടെ പ്രൈവസി മുന്‍ നിര്‍ത്തി , എന്റെ പേജു മാത്രം ചുവടെ ചേര്‍ക്കുന്നു .






2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

ഭാരതം : ബഹിരാകാശരംഗത്തെ ഒരു ഭീമന്‍

1994 ഒക്ടോബര്‍ 15 -നു  P .S .L .V  D -2 എന്ന കൃത്രിമ ഉപഗ്രഹം ഭ്രമണ പഥത്തില്‍ എത്തിച്ച്  ബഹിരാകാശ രംഗത്ത്  നാം ഒരു ശക്തിയായിത്തീരുന്നു .ഒന്നര പതിറ്റാണ്ട്‌  മുന്‍പ്  തയ്യാറാക്കിയ ഒരു ലേഖനം ഇവിടെ വായിക്കാം .ഇത് തയ്യാറാക്കുമ്പോള്‍ ഗൂഗിളിലും ,വിക്കി പീഡിയയും എന്തിന്  ഇന്റര്‍നെറ്റ്‌  പോലും ഇത്ര പോപ്പുലര്‍ അല്ലായിരുന്നു എന്ന് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു .
സര്‍വ വിക്ഞാന കോശം റഫര്‍ ചെയ്താണ്  ഇത്  എഴുതിയിരിക്കുന്നത് .

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

എം ഫ് ഹുസൈന്‍ ചിന്തിക്കുന്നു, ഉറക്കെ.........

ഒട്ടേറെ വിവാദങ്ങളില്‍ കൂടി സഞ്ചരിച്ച വ്യക്തിയാണ്  എം ഫ്  ഹുസൈന്‍ . വ്യക്തിപരമായി അദ്ദേഹത്തിന്റെ സൃഷ്ടി കളോട്  ആരാധന ഒന്നും ഇല്ലെങ്കിലും , കോളേജ്  മാഗസിന് ഒരു 'പഞ്ച്' കിട്ടാന്‍ അദ്ദേഹത്തിന്റെ അഭിമുഖം കൂടിയേ തീരു എന്ന് എഡിറ്റര്‍ -നു നിര്‍ദ്ദേശം കിട്ടിയപ്പോള്‍ , പിന്നെ മറ്റു പോംവഴികള്‍ ഒന്നും മുന്നില്‍ കണ്ടില്ല . തിരുവനന്തപുരത്ത്  ഒരു സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ രണ്ടംഗങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി .ഉന്നതങ്ങളിലെ പിടി അവരെ അദ്ദേഹത്തിന്റെ അടുത്ത് എത്തിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കിയില്ല .എന്നാല്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കായി നല്‍കിയ ഒരു പൊതു അഭിമുഖത്തിന്റെ ശബ്ദരേഖ അവര്‍ക്ക് ലഭിച്ചു .തികച്ചും അവ്യക്തമായ ആ ശബ്ദ വീചികളില്‍ നിന്ന്‍ ......[ഇതിനു സമാനമായ വാര്‍ത്താ ശകലങ്ങളും അഭിമുഖങ്ങളും ആ സമയത്തെ പത്രങ്ങളിലും വാരികകളിലും കാണാം .എന്നാന്‍ ഇത്തരം ഒരു അവതരണ ആശയത്തിനും  ഭാഷയ്ക്കും  ഞാന്‍ ആരോടും കടപ്പെട്ടില്ലില്ല.]

2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

ശാസ്ത്ര രംഗത്തെ നൂതന നാഴികകല്ലുകള്‍

ശാസ്ത്രം , മനുഷ്യന്റെ സകല സുഖസൗകര്യങ്ങളുടെയും സര്‍വോപരി നിലനില്‍പ്പിന്റെയും അത്താണി .നിരന്തരം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആ മേഖലയിലെ നൂതനമായ നേട്ടങ്ങളെ കുറിച്ച്  കാര്യമാത്ര പ്രസക്തമായി പ്രദിപാദിക്കുകയാണ്  ഈ ലേഖനത്തിന്റെ ലക്ഷ്യം . 1999 -ല്‍ തയ്യാറാക്കിയ ലേഖനത്തിന്റെ പൂര്‍ണ രൂപം ചുവടെ :


2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

കാമ്പസ് പത്രം

കേരളത്തിലെ ആര്‍ട്സ്  കോളേജുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്  കൊല്ലം ശ്രീ നാരായണ കോളേജ് .ഒട്ടേറെ പ്രമുഖ വ്യക്തികള്‍ക്ക്  അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്ന ഈ കലാലയത്തിന്  വേണ്ടി ഒരു കയ്യെഴുത്ത്  പത്രം തയാറാക്കാന്‍ ഒരിക്കല്‍ എനിക്ക് അവസരം ലഭിച്ചു .കാമ്പസിലെ രാഷ്ട്രീയ ദല്ലാളന്മാര്‍ക്ക്‌ , ഇഷ്ടപ്പെട്ടില്ല എങ്കിലും കാമ്പസ്സില്‍ അവ ഒരു
പുതുമയുള്ള ഒരു സംരഭമായി ചര്‍ച്ച ചെയ്യപ്പെട്ടു .കാലം ,വായന ദുഷ്കരമാക്കി എങ്കിലും , ഇന്നും ആശയത്തിന്റെ പുതുമ അതിനെ പ്രസകതമാക്കുന്നു .


2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

എഡിറ്റോറിയല്‍ ബോര്‍ഡ്‌

എഡിറ്റോറിയല്‍ ബോര്‍ഡ്‌ കള്‍  മിക്കതും വെള്ളാനകളാണ് . വ്യത്യസ്ത താല്‍പര്യങ്ങളുമായി ഇതില്‍ കടന്നു കൂടുന്നവരാണ്  ഭൂരിപക്ഷവും . മറ്റുള്ള വര്‍  എഴുതുന്നവയുടെ  പിതൃത്വം മോഹിച്ച്‌  കറങ്ങി നടക്കുന്ന ഇവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാര്യം നേടിയെടുക്കും . ഭാഗ്യമായും നിര്‍ഭാഗ്യമായാലും ഒട്ടേറെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ കളില്‍  പങ്കെടുക്കാന്‍ എനിക്ക്   അവസരം ലഭിച്ചിട്ടുണ്ട് .അക്ഷരം പോലും ശരിക്ക്  അറിയാത്തവര്‍ക്ക് വേണ്ടി  പലതും എഴുതി പലവട്ടം പ്രസിദ്ധീകരിച്ചിട്ടും ഉണ്ട് . ഇതൊന്നും പണ ത്തിനോ മറ്റ്  ആനുകൂ ല്യങ്ങള്‍  ക്കോ  വേണ്ടിയല്ല എന്ന് ഉറപ്പിച്ച്  പറയാന്‍ പറ്റും , പക്ഷെ  ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാള്‍ നല്ലത്  എന്തെങ്കിലും ചെയ്യുന്നതാണെന്ന  തോന്നല്‍ മാത്രമാണ് . വിശ്വസിച്ചാലും ഇല്ലെങ്കിലും ...

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ആര്‍ .ഐ .ടി . ന്യൂസ്‌

ക്യാമ്പസ്  പത്രങ്ങള്‍  ഒരു കാല  ഘട്ടത്തിന്റെ കഥ പറയുന്നവയാണ്.രാഷ്ട്രീയ സമവാക്യങ്ങള്‍ അവയുടെ സ്വതന്ത്ര നിലനില്പിനെ ബാധിക്കും എന്നത്  ഒരു  ദുഃഖ സത്യമാണ് . വിദ്യാര്‍ഥി കള്‍ക്കിടയില്‍ സ്വാധീനം നേടിയെടുത്തു കഴിഞ്ഞാല്‍ , പിന്നെ അക്ഷരക്കൂട്ടങ്ങള്‍ കൂലിയെഴുത്തു കാരായി മാറണമെന്ന വാശി മുന്‍പില്‍  മുട്ടുകുത്താത്തതിനാല്‍ ,അകാലത്തില്‍  പൊലിഞ്ഞ  മറ്റൊരു  പ്രസിദ്ധീകരണം.



2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ക്രിക്കറ്റ് : കളിയും കാര്യവും

ക്രിക്കറ്റ് ,  ഇന്ത്യന്‍  ജനതയുടെ സിരകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരം  ആണ് . കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരു  പോലെ പുങ്കുവെയ്ക്കുന്ന ഇതിനെ കുറിച്ച്  RIT  കാമ്പസ്സില്‍  നടത്തിയ  ഒരു സര്‍വേയും  അതിന്റെ  അവലോകനവും  ചുവടെ :




2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

വരുന്ന നൂറ്റാണ്ടിലെ ചിന്തകള്‍

ഒരു പുതിയ നൂറ്റാണ്ടിന്റെ  പിറവി കാണാന്‍ ഭാഗ്യം ലഭിച്ച ഒരു തലമുറ  ആണ്  നമ്മുടേത്‌ .മനുഷ്യ  സമൂഹം എന്ന നിലയില്‍ ഒരു  കണക്കെടുപ്പ്  നടത്തേണ്ടത്  നമ്മുടെ കടമയാണ്. സാധാരണ ജനങ്ങളെ  ഏറ്റവും അധികം ബാധിക്കുന്ന സിവില്‍ ഭരണം, പോലിസ്  രംഗം,ആരോഗ്യ രംഗം എന്നീ  മേഖലകളില്‍  കഴിഞ്ഞ  നൂറു വര്‍ഷക്കാ    ലത്തെ  മാറ്റവും , അതില്‍ നിന്ന്  നാം പഠിച്ച  പാഠങ്ങളും,പുതിയ പ്രതീക്ഷകളും ചേര്‍ത്ത്  വച്ച് കൊണ്ട് ,അതതു മേഖലയിലെ പ്രമുഖരും ആയി നടത്തിയ  സംവാദം. RIT  കോളേജ്  മാഗസിന്  വേണ്ടി തയാറാക്കിയ  അഭിമുഖ ത്തിന്റെ  പൂര്‍ണ രൂപം ചുവടെ :

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ഗാന്ധിജി എന്ന സാധാരണക്കാരന്‍



ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ ഗാന്ധിജിയുടെ പ്രസക്തിയെ കുറിച്ച് R.I.T യുടെ കോളേജ് മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ :









 RIT College magazine 1998 part2

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധി എവിടം വരെ ?

ആവിഷ്‌കാര  സ്വാതന്ത്ര്യത്തിന്റെ  പരിധി  എവിടം വരെ ? കാലാകാലങ്ങളായി നാം അന്വേക്ഷിച്ചുകൊണ്ടിരിക്കുന്ന ചോദ്യത്തോട്  പ്രമുഖര്‍ പ്രതികരിക്കുന്നു .R.I .T  കോളേജ്  മാഗസിനില്‍  പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണ രൂപം ചുവടെ .

2011, ഏപ്രിൽ 16, ശനിയാഴ്‌ച

കോളേജ് മാഗസിന്‍ 2001

ഈ -റീ ഡറുകളും  പുസ്തകങ്ങളും വാദ പ്രതിവാദ ത്തിലാണ് . ഇരുവരും തങ്ങളുടെ നേട്ടങ്ങള്‍ ഘോര ഘോര പ്രസംഗിക്കുന്നു.  ഒന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതെ ഞാന്‍ ഉണ്ടായിരുന്ന എന്റെ കോളേജ്  മാഗസിന്‍ സ്കാന്‍ ചെയ്തു കൊണ്ടിരിക്കുന്നു.സംവാദത്തില്‍ ഏതു  ഭാഗം പിടിച്ചാലും നശിച്ചു പോകുന്ന പുസ്തകങ്ങളെ സംരക്ഷിക്കാന്‍ നാം കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചേ മതിയാകൂ... പുസ്തകങ്ങള്‍ എന്നെ ശപിക്കാതിരിക്കട്ടെ....

RIT Magazine 2001