
പ്രശസ്ത ചലച്ചിത്ര നിരൂപകന്‍, ഭരദ്വാജ് രംഗന്‍ (Baradwaj Rangan)നടത്തുന്ന അഭിമുഖ സംഭാഷണങ്ങളുടെ ഒരു സമാഹാരമാണ് ഇത് . മണിരത്നത്തിന്റെ എല്ലാ സിനിമകളും കണ്ടിരിക്കണമെന്നോ ,ചലച്ചിത്ര നിരൂപണ ശൈലി നന്നായി അറിഞ്ഞിരിക്കണമെന്നോ ഉള്ള ഒരു ഒരു യോഗ്യതയും ഈ പുസ്തകം ആസ്വദിക്കാന്‍ വായനക്കാരന് ആവശ്യമില്ല . മണി രത്നത്തിന്റെ ഓരോ സിനിമയുടെയും ഒരു സംക്ഷിപ്ത രൂപത്തോടെ ആരംഭിക്കുന്ന ഓരോ അദ്ധ്യായവും അതിലെ തിരക്കഥയെക്കുറിച്ചും പാത്ര സൃഷ്ടിയെക്കുറിച്ചും, പാട്ടുകളെകുറിച്ചും മറ്റും മറ്റും വളരെ സൂക്ഷമായ തലത്തിലേക്ക് ആഴ്‌നിറങ്ങുന്നു . സിനിമയെകുറിച്ച് നല്ല പരിക്ഞ്ഞാന മുള്ള ഗ്രന്ഥകാരന്‍ , വളരെ പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് മാത്രമല്ല , മണിരത്നത്തില്‍ നിന്ന് വളരെ ലോജിക്കലും സമ്പൂര്‍ണവും ആയ ഉത്തരങ്ങള്‍ പുറത്ത് കൊണ്ട് വരുകയും ചെയ്യുന്നു . ആരുടേയും ഈഗോയില്‍ കുടുങ്ങാതെ, ചോദിക്കേണ്ടുന്ന ചോദ്യങ്ങള്‍ ധൈര്യമായി ചോദിച്ചും , ഉത്തരങ്ങള്‍ തൃപ്തികരങ്ങളല്ലെങ്കില്‍ അവ വീണ്ടും ഉന്നയിച്ചും മുന്നോട്ടു പോകുന്ന സംവാദങ്ങള്‍ ഒരേ സമയം ഗൌരവതരവും രസകരവും ആണ് . അഥിതിയെ ഭയ-ഭക്തി-ബഹുമാനങ്ങളോട് സമീപിച്ച് , പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങി , ശരിവയ്ക്കുന്ന , പതിവ് അഭിമുഖ സംഭാഷണ ങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതാണ് .