എഡിറ്റോറിയല്‍ ബോര്‍ഡ് കള്‍ മിക്കതും വെള്ളാനകളാണ് . വ്യത്യസ്ത താല്പര്യങ്ങളുമായി ഇതില്‍ കടന്നു കൂടുന്നവരാണ് ഭൂരിപക്ഷവും . മറ്റുള്ള വര് എഴുതുന്നവയുടെ പിതൃത്വം മോഹിച്ച് കറങ്ങി നടക്കുന്ന ഇവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാര്യം നേടിയെടുക്കും . ഭാഗ്യമായും നിര്‍ഭാഗ്യമായാലും ഒട്ടേറെ എഡിറ്റോറിയല്‍ ബോര്‍ഡ് കളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് .അക്ഷരം പോലും ശരിക്ക് അറിയാത്തവര്‍ക്ക് വേണ്ടി പലതും എഴുതി പലവട്ടം പ്രസിദ്ധീകരിച്ചിട്ടും ഉണ്ട് . ഇതൊന്നും പണ ത്തിനോ മറ്റ് ആനുകൂ ല്യങ്ങള് ക്കോ വേണ്ടിയല്ല എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റും , പക്ഷെ ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാള്‍ നല്ലത് എന്തെങ്കിലും ചെയ്യുന്നതാണെന്ന തോന്നല്‍ മാത്രമാണ് . വിശ്വസിച്ചാലും ഇല്ലെങ്കിലും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ