"Why Evolution Is True" പുസ്തകത്തിന്റെ പേര് ആദ്യമായി കേട്ടപ്പോള്‍തെല്ലൊന്ന് അത്ഭുത പ്പെടാതിരുന്നില്ല. പ്രകൃതിയുടെ വര്‍ഗ വൈവിധ്യത്തിനു പൂര്‍ണമായല്ലെങ്കിലും നല്ലൊരളവു വരെ സാമാന്യ ബുദ്ധിക്കു നിരക്കുന്ന രീതിയില്‍ ഉത്തരം നല്‍കുന്ന ,സ്കൂളിലും കോളേജിലും മറ്റും യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത രീതിയില്‍ പഠിച്ചിട്ടുള്ള ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് എന്ത് പറ്റി?. ഇന്റെലിജെന്റ് ഡിസൈന്‍ (Intelligent Design) സിദ്ധാന്ത ത്തിന്റെയോ ക്രീയെഷനിസ (Creationism)വാദത്തിന്റെയോ മറ്റോ പേരില്‍ ചിലര്‍ ഇതിനെ പൂര്‍ണമായി അംഗീകരിക്കു ന്നില്ല എന്ന് അറിയാമായിരുന്നെങ്കിലും , ആ 'അംഗീകാര മില്ലായ്മ' ഇത്രയും വലുതാണ് എന്ന് തിരിച്ചറിഞ്ഞിരുന്നി ല്ല.പരിണാമസിദ്ധാന്തത്തിനു ഏറ്റവും കുറച്ചു വിശ്വാസികള്‍ ഉള്ള പാശ്ചാത്യ രാജ്യം അമേരിക്കയാണത്രേ. മുമ്പുണ്ടായിരുന്ന ഒരു ജീവി വംശത്തില്‍ നിന്ന് കാലക്രമേണ പരിണാമം സംഭവിച്ചാണ് ഇന്നു കാണുന്ന
തരം മനുഷ്യര്‍ ഉണ്ടായതെന്ന് 50
ശതമാനത്തിലേറെ അമേരിക്കക്കാരും വിശ്വസിക്കുന്നില്ല.ഇതിനെതിരെ,പരിണാമ വാദം ശരിയെന്നു തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്ന ഒരു പുസ്തകമാണ് ഷിക്കാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസറും പരിണാമ ജീവശാസ്ത്രജ്ഞനുമായ ജെറി
കോയ്‌ന (Jerry Coyne)യുടെ "Why Evolution Is True".
കൂടുതല്‍ അറിയാന്‍ :
1)കോയ്ന്‍ ഹാര്‍വാഡ് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ചുരുക്കം
2) ക്രീയെഷനിസ വാദത്തെ ഏറ്റവും അധികം പിന്താങ്ങുന്ന ദി കേസ് ഫോര്‍ ദി ക്രീയെറ്റര്‍ (The Case for a Creator) എന്ന പുസ്തകത്തിന്റെ വീഡിയോ ഡോകുമെന്ററി
പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നതിനു മുന്‍പ് നമുക്ക് ചില എതിര്‍ വാദങ്ങള്‍ പരിശോധിക്കാം. പ്രപഞ്ചത്തിന്റെ ഉല്പത്തിയും ജീവന്റെ വൈവിധ്യവും പരിണാമ വാദികള്‍ പറയുന്നത് പോലെ കേവലം യാദൃശ്ചിക സംഭവങ്ങള്‍ അല്ലായെന്നും, മറിച്ച് സൂപ്പര്‍ നാച്വറല്‍ ആയ ഏതോ ഒരു ശക്തിയുടെ മേല്‍നോട്ടത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് എന്നതാണ് ക്രീയെഷനിസ വാദികളുടെ സിദ്ധാന്തം . ഇതിനെ 'ദൈവം' എന്ന് വിളിക്കുന്നവരും കേവലം ഒരു 'ശക്തി' എന്ന് വിശ്വസിക്കുന്നവരും ഉണ്ട് . ഈ രണ്ടു കൂട്ടരും പരിണാമ സിദ്ധാന്തത്തെ ആക്രമിക്കുന്നത് ഒരേ രീതിയില്‍ ആണ് . അതായത് കേവലം യാദൃശ്ചികത യേക്കാള്‍ 'ഇന്റെലിജെന്‍സ് ' (Intelligence) അവര്‍ പ്രപഞ്ചത്തില്‍ കാണുന്നു . കോടാനുകോടി വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ജീവന്റെ ചരിത്രം ഒരു ഡിക്ടക്ടീവ് സിനിമ പോലെ കൃത്യമായി വിശദീകരിക്കാന്‍ പറ്റിയിട്ടില്ല എന്നും അതില്‍ ഒരുപാട് പൊരുത്തപ്പെടായ്മകള്‍ ഉണ്ട് എന്നും അവര്‍ വാദിക്കുന്നു .ഇവരുടെ വാദം അനുസരിച്ച് , ഈ പ്രപഞ്ചം മുഴുവന്‍ കൃത്യമായ ഉദ്ദേശ്യ ലക്ഷ്യത്തോടെ ഒരു ക്രീയെറ്റര്‍ നിര്‍മ്മിച്ചതാണ് . ഒറിജിന്‍ ഓഫ് സ്പീഷീസും (The Origin of Species)നാച്വറല്‍ സെലക്ഷനും (Natural Selection) ഒക്കെ അവരെ സംബന്ധിച്ച് 'ദൈവഹിതം ' മാത്രമാണ് ,അതു കൊണ്ട് തന്നെ വിശദീകരണങ്ങള്‍ വളരെ എളുപ്പവും ആണ് .
വളരെ ലോജിക്കല്‍ ആയ ഒരു വായന ആണ് ഈ പുസ്തകം സമ്മാനിക്കുന്നത് . ആരെയും കടന്നാക്രമിക്കാതെ , വായനക്കാരന്റെ മുന്‍പില്‍ സത്യങ്ങള്‍ നിരത്തി അവനെക്കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിലാണ് പുസ്തകം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് . മിതമായ ഭാഷയും ഒരു അദ്ധ്യാപകന് യോജിക്കുന്ന അവതരണ മികവും ഇതിലുടനീളം കാണാന്‍ കഴിയും.
ശാസ്ത്ര-സാങ്കേതികവിദ്യാ രംഗങ്ങളില്‍ ലോകത്ത് ഏറ്റവും പുരോഗതി നേടിയ
രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എങ്കിലും ഈ
നാട്ടില്‍ ചിലയിടങ്ങളിലെങ്കിലും ഹൈസ്‌കൂള്‍ ബയോളജി പാഠപുസ്തകങ്ങളില്‍
പരിണാമ സിദ്ധാന്തത്തെ തരം താഴ്ത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത് .
അമേരിക്കയിലെ ടെനസീ സ്റ്റേറ്റ് (State of Tennessee) -ല്‍ നിലനില്‍ക്കുന്ന ബട്ലര്‍ ആക്ട് (Butler Act) ഇങ്ങനെ പറയുന്നു :
"Be it enacted by the General Assembly of the State of Tennessee,That it shall be unlawful for any teacher in any of the Universities,Normals and all other public schools of the state to teach any theory that denies the story of the Divine Creation of man as taught in the Bible, and to teach instead that man has descended from a lower order of animals" .
ഇതിനെതിരെ ശാസ്ത്ര സത്യങ്ങള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ശ്രമിച്ച അധ്യാപകര്‍ തുറങ്കില്‍ അടക്കപ്പെടുന്നു എന്ന് കൂടി കേള്‍ക്കുമ്പോഴാണ് നാം ലജ്ജിച്ചു തലകുനിച്ചു പോകുന്നത് .
ഇവിടെ യാണ് ചിലര്‍ സാമാന്യ ബുദ്ധി പണയം വച്ചതായി നമുക്ക്
തോന്നിപ്പോകുന്നത് പൂര്‍ണമല്ലെങ്കിലും ഇപ്രകാരം മാറ്റി നിര്‍ത്തേണ്ടുന്ന തരത്തിലുള്ള ഒരു വികലതയും ഇതിനില്ല എന്ന് അനേകം ഉദാഹരണങ്ങള്‍ സഹിതം പുസ്തകം സമര്‍ഥിക്കുന്നു.കണ്മുന്‍പില്‍ കാണുന്ന അനേക സൂചനകളെ അവഗണിച്ചാല്‍ മാത്രമേ ഒരു മതത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുള്ളൂ എങ്കില്‍ , നാം അതിന്റെ അസ്തിത്വത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കണം എന്ന് പുസ്തകം ഓര്‍മിപ്പിക്കുന്നു.പണത്തിന്റെയും സ്വാധീന ശക്തിയും ഉപയോഗിച്ച് സത്യത്തെ എത്രനാള്‍ മറച്ചു പിടിക്കാന്‍ സാധിക്കും. അങ്ങനെ ഏതെങ്കിലും സമൂഹം ചെയ്‌താല്‍ അവര്‍ കാലക്രമേണ പിന്തള്ളപ്പെട്ടു പോകുമെന്ന് ചരിത്രം തെളിയിക്കുന്നു.
കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കതത്തവര്‍ ഇരു
ഭാഗത്തുമുണ്ട് . ഡാര്‍വിനെ ഉപയോഗിച്ച് ദൈവത്തെ ആക്രമിക്കുകയോ , ദൈവത്തെ
ഉപയോഗിച് ഡാര്‍വിനെ ആക്രമിക്കുകയോ ചെയ്യേണ്ടുന്ന ഒരു ആവശ്യവും ഇല്ല . ഇവ
രണ്ടിനെയും ഉള്‍ക്കൊണ്ട് കൊണ്ട് സാമാന്യ ബുദ്ധിക്ക് ചേരുന്ന രീതിയില്‍
കാര്യങ്ങള്‍ മനസിലാക്കുക യാണ് വേണ്ടുന്നത് . താന്‍ വിശ്വസിക്കുന്നത്
മാത്രമേ ശരിയുള്ളൂ എന്ന വാശി അക്ഞ്ഞതയുടെ ലക്ഷണം ആണ് . ഇത് ഒരു ഭാഗത്തിന്റെ വിജയമോ പരാജയമോ ആയല്ല കാണേണ്ടുന്നത് , മറിച്ച് മനുഷ്യ സമൂഹത്തിന്റെ ജിക്ഞാസയു ടെ കാര്യമാണ് . സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ആര് ശ്രമിച്ചാലും അതിനെ ചെറുക്കാനുള്ള ചങ്കൂറ്റം നാം ആര്‍ജിക്കണം.ഈ വായന നമ്മെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശം
അതാകട്ടെ !
കൂടുതല്‍ അറിയാന്‍ :
1)കോയ്ന്‍ ഹാര്‍വാഡ് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ചുരുക്കം
2) ക്രീയെഷനിസ വാദത്തെ ഏറ്റവും അധികം പിന്താങ്ങുന്ന ദി കേസ് ഫോര്‍ ദി ക്രീയെറ്റര്‍ (The Case for a Creator) എന്ന പുസ്തകത്തിന്റെ വീഡിയോ ഡോകുമെന്ററി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ