ഒട്ടേറെ വിവാദങ്ങളില്‍ കൂടി സഞ്ചരിച്ച വ്യക്തിയാണ് എം ഫ് ഹുസൈന്‍ . വ്യക്തിപരമായി അദ്ദേഹത്തിന്റെ സൃഷ്ടി കളോട് ആരാധന ഒന്നും ഇല്ലെങ്കിലും , കോളേജ് മാഗസിന് ഒരു 'പഞ്ച്' കിട്ടാന്‍ അദ്ദേഹത്തിന്റെ അഭിമുഖം കൂടിയേ തീരു എന്ന് എഡിറ്റര്‍ -നു നിര്‍ദ്ദേശം കിട്ടിയപ്പോള്‍ , പിന്നെ മറ്റു പോംവഴികള്‍ ഒന്നും മുന്നില്‍ കണ്ടില്ല . തിരുവനന്തപുരത്ത് ഒരു സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ രണ്ടംഗങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി .ഉന്നതങ്ങളിലെ പിടി അവരെ അദ്ദേഹത്തിന്റെ അടുത്ത് എത്തിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കിയില്ല .എന്നാല്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കായി നല്‍കിയ ഒരു പൊതു അഭിമുഖത്തിന്റെ ശബ്ദരേഖ അവര്‍ക്ക് ലഭിച്ചു .തികച്ചും അവ്യക്തമായ ആ ശബ്ദ വീചികളില്‍ നിന്ന്‍ ......[ഇതിനു സമാനമായ വാര്‍ത്താ ശകലങ്ങളും അഭിമുഖങ്ങളും ആ സമയത്തെ പത്രങ്ങളിലും വാരികകളിലും കാണാം .എന്നാന്‍ ഇത്തരം ഒരു അവതരണ ആശയത്തിനും ഭാഷയ്ക്കും ഞാന്‍ ആരോടും കടപ്പെട്ടില്ലില്ല.]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ