
അനന്യസാധാരണമായ ഒരു പ്രസിഡണ്ട് തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇക്കുറി സാക്ഷ്യം വഹിക്കുന്നത്.തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് തന്നെ ക്ര്യത്യമായ ഫലപ്രവചനം
സാധ്യമാക്കുന്ന വിധത്തിൽ ഏകപഷീയമായ ഒന്നായിരിക്കുമെന്ന് ഇവിടുത്തെ ഒട്ടുമിക്ക മാധ്യമങ്ങളും വിലയിരുത്തുന്നു.'മാദ്ധ്യമ സിൻഡിക്കേറ്റ് ' എന്ന് ഒറ്റവാക്കിൽ അടച്ചാക്ഷേപിച്ചു തള്ളിക്കളയാൻ പറ്റുന്നതിനപ്പുറം ട്രന്പിന്റെ തോൽവി ഇവിടെ നിറഞ്ഞു നിൽക്കുന്നു. ജനാധിപത്യ വ്യവസ്ഥയിൽ ഒട്ടും അഭികാമ്യമല്ലാത്ത ഒരു പ്രവണതയാണ് ഏകപക്ഷീയമായ തിരഞ്ഞെടുപ്പുകൾ.വിജയിയുടെ മേന്മയെക്കാൾ, എതിരാളിയുടെ പോരായ്മകളാണ് വിജയകാരണമാകുന്നതെന്നത് അതിലും വലിയ ദുഃസൂചനയാണ്.നേതൃത്വ ദാരിദ്രം ഇരു പാർട്ടികളെയും ഒരുപോലെ പിടികൂടിയിരുന്ന ഈ തിരഞ്ഞെടുപ്പിൽ അമേരിക്കൻ വോട്ടർമാർ അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു.