2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ഒരു ചെറു പുഞ്ചിരി

സ്റ്റീവ് ജോബ്സ്  നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്‍ഷം തികയുന്നു.അദ്ദേഹത്തിന്റെ അഭാവത്തിലും  ആപ്പിള്‍ വളര്‍ച്ചയുടെ  പാരമ്യത്തില്‍
എത്തി  നില്‍ക്കുന്നു.ലോക
ത്തിലെ ആദ്യത്തെ ട്രില്ല്യണ്‍ ഡോളര്‍ (Trillion Dollar)കംപനി എന്ന ഖ്യാതി  ആപ്പിള്‍ സ്വന്തമാക്കി യെക്കും എന്ന് ഒട്ടേറെ സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു . ഐ പാഡ് 2 (Ipad)ഉം പുതിയ മാക് ലാപ് ടോപ്കളും(Mac Laptops) , ഐ ഫോണ്‍ 5(I Phone 5) ഉം ഉള്‍പ്പെടെ പ്രധാനമായും  മൂന്ന്  പ്രോഡക്റ്റ് കളും .  ഐ ബുക്സ് (iBooks), മാക് ഒ എസ് 10 (Mac OS10) , ഐ  ഒ എസ്സ് 6 (i OS 6) എന്നീ സോഫ്റ്റ്‌വെയര്‍ കളും  ആയിരുന്നു  സ്റ്റീവ് -ന്റെ മരണത്തിനു ശേഷം , ആപ്പിള്‍ പുറത്തിറക്കിയത്  . ഇവയെല്ലാം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഇരു  കയ്യും നീട്ടി സ്വീകരിച്ചു . അതിന്റെ ഫലമായി ആപ്പിള്‍ ലോകത്തിലെ ഏറ്റവും വലിയ കംപനി ആയി മാറി .അമേരിക്കന്‍ ഇക്കണോമിയുടെ 2012 നാലാം ക്വാട്ടറിലെ(Quarter)  വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമായി നിരീക്ഷകര്‍ വിലയിരുത്തുന്നത് ഐ ഫോണ്‍ 5 ന്റെ വില്പന ആണെന്ന് പറയുമ്പോള്‍ അമേരിക്കന്‍ സംപദ്ഘടനയില്‍  ആപ്പിളിന്റെ പ്രാധാന്യം നമുക്ക് ഊഹിക്കാന്‍ സാധിക്കും . ഇതെല്ലം സ്റ്റീവ് -ന്റെ മേല്‍നോട്ടത്തില്‍ വികസിച്ച പ്രൊജക്റ്റ്‌ കളാണ് എന്നാണ് പൊതുവേ സംസാരം.സ്റ്റീവ് ഉണ്ടായിരുന്നെകില്‍ എന്തെല്ലാം അത്ഭുതങ്ങള്‍ സംഭാവിക്കുമായിരുന്നെണോ , ഈ സമയത്തിനുള്ളില്‍ മറ്റു മാസ്മരിക പ്രോഡക്റ്റ് കളില്‍ വിപണിയില്‍ എത്ത്തിക്കുമായിരുന്നെന്നോ തീര്‍ത്തു പറയാന്‍ ആര്‍ക്കും കഴിയില്ല . മാത്രവും അല്ല  ബിസിനസ്‌ വിജയങ്ങളുടെ പൂര്‍ണമായ ക്രെഡിറ്റ് ഒരു വ്യക്തി ക്ക് മാത്രം ആരോപിക്കുന്നതില്‍ വലിയ യുക്തിയോന്നുമില്ല .വംപന്‍  കംപനികള്‍ നിലം പതിക്കുന്നതും  പുതിയവ ആ ഇരിപ്പിടങ്ങള്‍ കയ്യടക്കുന്നതും പ്രകൃതി നിയമങ്ങള്‍ മാത്രമാണ് . ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ആപ്പിള്‍ പ്രതാപം ഒരിക്കല്‍ തകരും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് . ഒരു കംപനി യുടെ ബിസിനസ്‌ വിജയത്തിനും പരാജയത്തിനും അപ്പുറത്താണ് സ്റ്റീവ് എന്ന വ്യക്തിയുടെ സ്വാധീനം. ലോകത്തിലെ ഏറ്റവും പണമുള്ള ഒരു കംപനി ആയി ത്തീരുക എന്നത് ഒരിക്കലും ആപ്പിളിന്റെ  ലക്ഷ്യമായിരുന്നില്ല എന്ന് സ്റ്റീവ് തന്നെ വിശദീകരിച്ചിട്ടുണ്ട് . "ജനങ്ങള്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രോഡക്റ്റ് കളാണ് ആപ്പിളിന്റെ ലക്‌ഷ്യം. പണവും പ്രശസ്തിയും ഒക്കെ അതിന്റെ ബൈ പ്രോഡക്റ്റ് കളാണ് " മൈക്രോസോഫ്ട്‌ നെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി  കംപനി ആയ അവസരത്തില്‍ സ്റ്റീവ് പറഞ്ഞു .



 2000 -ന്റെ  ആദ്യപാദം ഇന്നത്തേതില്‍ നിന്ന് തികച്ചും വിഭിന്നമായിരുന്നു . കമ്പ്യൂട്ടര്‍ രംഗത്ത്‌ മൈക്രോ സോഫ്ടും ,കണ്‍സ്യുമര്‍ ഇലകട്രോണിക്സ്  രംഗത്ത്‌ സോണിയും മറ്റും ആയിരുന്നു അന്നത്തെ അതികായന്മാര്‍. ആപ്പിള്‍ ഉത്പന്നങ്ങളുടെ ഉയര്‍ന്ന വില സാധാരണക്കാരെ അതില്‍നിന്നു അകറ്റി നിര്‍ത്തിയിരുന്നു അതുകൊണ്ട് തന്നെ പിടി വാശിക്കാരനായ  ഒരു ബിസിനസ്‌ കാരന്‍ എന്നതിനപ്പുറം ആര്‍ക്കും സ്റ്റീവ് -നെ അറിയില്ലായിരുന്നു.2005 ലെ സ്റ്റാന്‍ ഫോര്‍ഡ് (Stanford University) പ്രസംഗത്തിലൂടെയാണ്  സ്റ്റീവ്  പൊതു രംഗത്ത്  ഇത്ര ശ്രദ്ധ നേടുന്നത് . വിദ്യാര്‍ത്ഥി  കളോടുള്ള  അദ്ദേഹത്തിന്റെ ആഹ്വാനം  ഒരു കുളിര്‍ കാറ്റുപോലെ ഒട്ടേറെ പേരെ തഴുകി ഉണര്‍ത്തി . "Three stories from my life ; no big deal ... " എന്നു തുടങ്ങുന്ന അത്  വാക്കുകള്‍ക്കപ്പുറത്ത് , നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു . ഏര്‍പെടുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണത  കൊതിക്കുന്ന ഒരു മനസ് അതാണ്‌ എല്ലാ വിജയങ്ങളുടെയും ആണിക്കല്ല്‍  എന്നും ,അവനവനു  പൂര്‍ണ സംതൃപ്തി ലഭിക്കുന്നത് വരെ ആ അന്വേക്ഷണം തുടരുവാനും അദ്ദേഹം ആഹ്വാനം ചെയ്തു . സ്റ്റീവ് -നെ കുറിച്ച് ഉണ്ടായിരുന്ന ഒട്ടേറെ മുന്‍ ധാരണകളെ മാറ്റി മറിക്കുന്ന ഒന്നായിരുന്നു അത് .

 കുട്ടിക്കാലത്ത് വീടിനു ചുറ്റും ഫെന്‍സ്  കെട്ടുംപോള്‍ , ആരും കാണാത്ത , ഫെന്‍സിന്റെ പുറകു വശം പോലും മനോഹരമാക്കണം എന്ന അച്ഛന്‍ പകര്‍ന്നു നല്‍കിയ പാഠം അദ്ദേഹം ജീവിത കാലം മുഴുവന്‍  പ്രാവര്‍ത്തികമാക്കി.ഒരു പ്രോഡക്റ്റ് ന്റെ  ഉള്‍ഭാഗത്തെ സര്‍ക്കീട്ട് ബോര്‍ഡില്‍ ആയാലും ,ഒരു കീ നോട്ട്  അവതരണത്തിലായാലും,ഒരു പരസ്യത്തില്‍ ഉപയോഗിക്കുന്ന കളര്‍ കളുടെ സൂക്ഷ്മതയില്‍ ആയാലും ആ കൃത്യത അദ്ദേഹം പാലിച്ചു . മറ്റാരെയും ബോധിപ്പിക്കുവാന്‍ വേണ്ടിയല്ല മറിച്ച്  തന്റെ മനസിനോട് തന്നെ നീതി പുലര്‍ത്താന്‍ വേണ്ടി യാണ് അങ്ങനെ ചെയ്യുന്നതെന്ന്  അദ്ദേഹം തന്റെ ബയോഗ്രഫിയില്‍ ആവര്‍ത്തിച്ച്  പറയുന്നുണ്ട്.

In an interview a few years later, after the Macintosh came out, Jobs again reiterated that lesson from his father: "When you’re a carpenter making a beautiful chest of drawers, you’re not going to use a piece of plywood on the back, even though it faces the wall and nobody will ever see it. You’ll know it’s there, so you’re going to use a beautiful piece of wood in the back. For you to sleep well at night, the aesthetic, the quality, has to be carried all the way through."

കലയും സാങ്കേതിക വിദ്യയും ഹുമാനിറ്റിയും എല്ലാം ഒന്നിപ്പിക്കുന്ന ഒരു ജാല വിദ്യക്കാരന്‍ ആയിരുന്നു സ്റ്റീവ് .കീനോട്ടുകളില്‍ അതുല്യമായ പാടവം കാഴ്ച വെയ്ക്കുന്ന ഒരു നടന്‍ കൂടിയാരിരുന്നു അദ്ദേഹം . എല്ലാ കീ നോട്ടുകളിലും കാണികളെ കയിലെടുക്കുന്ന എന്തെക്കിലും ഒന്ന്  കാണുമായിരുന്നു . "Oh One more thing ....."  എന്ന ബോധപൂര്‍വമായ മറവിയോ ? മാക്  ഓ എസ്സ് 9 ന്റെ അന്തികൂദാശയോ അങ്ങനെ എന്തെങ്കിലും ... ഇതെല്ലം അവതരിപ്പിക്കുംപോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി അതിനു പകരം വെയ്ക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് സംശയം . നാം ഒരിക്കലും കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്ത ഒരാളോട് ഇത്ര അടുപ്പം തോന്നുവാന്‍ ഉള്ള ഒരേ ഒരു കാരണം അദ്ദേഹത്തിന്റെ  കലര്‍പ്പില്ലാഴ്മ ഒന്ന് മാത്രാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു .

സ്റ്റീവ് ജോബ്സിന്റെ  ജീവിതത്തിലെ മുഹൂര്‍ത്തങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഒരു വെബ്‌ സൈറ്റ്  എന്ന ആശയം കുറെക്കാലമായി ഞാന്‍ കൊണ്ട് നടക്കുകയായിരുന്നു  എന്നാല്‍ എനിക്ക് ചിന്തിക്കാവുന്നതിനുമപ്പുറത്ത് , മനോഹരമായി ആ ജോലി നിര്‍വഹിച്ച  ആള്‍ എബൌട്ട്‌ സ്റ്റീവ്  ജോബ്സ് (All About Steve Jobs)എന്ന വെബ്‌ സൈറ്റ്  ഇവിടെ പരിചയപ്പെട്ടു ത്തുന്നു. അദ്ദേഹത്തിന്റെ കീ നോട്ടുകളിലെ ഏറ്റവും മനോഹരം എന്ന് തോന്നിയ മൂന്ന് വീഡിയോകള്‍  ചുവടെ ചേര്‍ക്കുന്നു . വെറും പത്ത് മിനിറ്റ് മാത്രം സമയം വേണ്ടി വരുന്ന അവ കാണാന്‍ നിങ്ങള്‍ സമയം കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

2004 അമേരിക്കയില്‍ വന്നതുമുതല്‍ , വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ എന്റെ സ്വീകരണ മുറി യെ ധന്യമാക്കിയിരുന്ന ഒരു വിരുന്നുകാരനെ ആണ് എനിക്ക്  നഷ്ടപ്പെട്ടത് .അതിനു വേണ്ടിയുള്ള കാത്തിരിപ്പും , അതിന്റെ വിശകലനങ്ങളും , വീണ്ടും കാണലും ഒക്കെ എന്റെ വ്യക്തി ജീവിതത്തെ ഞാന്‍ അറിയാതെ മനോഹരമാക്കിയിട്ടുണ്ട് .ഇനി അങ്ങനെ ഒരു കാത്തിരിപ്പിന്റെ  മൂഡത, മനസിനെ ബോധിപ്പിക്കുംപോഴും , അതില്‍  ഞാന്‍ ഒറ്റക്കല്ല എന്നെനിക്കുറപ്പുണ്ട് .......

ഐ ഫോണ്‍ കീ നോട്ട്


ഐ പോഡ്  നാനോ കീ നോട്ട്

 

വണ്‍ മോര്‍ തിംഗ്  





കൂടുതല്‍ അറിയാന്‍ വായിക്കുക :

1.സ്റ്റീവ് ജോബ്സ് എന്ന സാധാരണക്കാരന്‍
2.സ്റ്റീവ് ജോബ്സ്
3.The Real Leadership Lessons of Steve Jobs
4.സ്റ്റീവ് ജോബ്സ് എന്ന കൊച്ചുകുട്ടി...
5. All About Steve Jobs
 

1 അഭിപ്രായം:

Travels of Daniel പറഞ്ഞു...

Download four Malayala Manorama magazines for free, using simple bash script in ubuntu.
Daily Life Tips And Tricks
1. Fast Track
2. Karshaka Sree
3. Sambadyam
4. Vanitha
വനിത, കര്‍ഷക ശ്രീ , ഫാസ്റ്റ് ട്രാക്ക് , സമ്പാദ്യം

Related Posts with Thumbnails