2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഫാറ്റ് ചാൻസ്

ഇന്ന്  നാം നേരിടുന്ന    'വൈറ്റ്  കോളർ' (white collar) വിപത്തുകളിൽ  ഏറ്റവും  പ്രധാനപപെട്ട  ഒന്നാണ്  അൽപ ജ്ഞാനവും, അതിൽ മുറുകെ പിടിച്ച്, സാമാന്യ ബുദ്ധിയെപ്പോലും തിരസ്കരിച്ചുള്ള  ആധുനീക സമൂഹത്തിന്റെ  ചെയ്തികളും.അതീവ ശ്രദ്ധയോടും കരുതലോടും ഇടപെടലുകൾ നടത്തേണ്ടുന്ന  ആരോഗ്യ രംഗത്താണ്  ഇത്തരം  പ്രവണതകൾ  കൂടി വരുന്നത്  എന്നത്  നമ്മെ വീണ്ടും വിഷമ വൃത്തത്തിലാക്കുന്നു. ഇത്തരത്തിൽ നാം ചിന്തിക്കാതെ പോകുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക്   നമ്മുടെ  ശ്രദ്ധ തിരിക്കുന്ന ഒരു പുസ്തകം ആണ്  ഡോക്ടർ ലസ്റ്റിഗി ന്റെ (Robert Lustig) ഫാറ്റ്  ചാൻസ് (Fat Chance: Beating the Odds against Sugar, Processed Food, Obesity, and Disease) .മെഡിക്കൽ രംഗത്ത്‌  പ്രവർത്തിക്കുന്നവർക്കും സാധാരണ വായനക്കാർക്കും  ഒരു പോലെ  മനസിലാകത്തക്ക  വിധത്തിൽ  അവതരിപ്പിച്ചിരിക്കുന്ന ഇത് ,  നല്ല  ജീവനത്തിനുള്ള  ഒരു   'സെല്ഫ്  ഹെല്പ്  ബുക്ക്‌ ' കൂടിയാണ്.
ലോകത്തെ ആകെ ബാധിച്ചിരിക്കുന്ന, അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന , പൊണ്ണത്തടി (Obesity) എന്ന മഹാവ്യാധിയുടെ ആരോഗ്യപരവും സാമൂഹികവുമായ കാരണങ്ങൾ  പറഞ്ഞു കൊണ്ടാണ്  പുസ്തകം തുടങ്ങുന്നത്.തികച്ചും സാധാരണ  ജനങ്ങളുടെ കാഴ്ചയിലൂടെ  വികസിക്കുന്ന ഈ പുസ്തകം ലളിത മായ ഭാഷ കൊണ്ട്  കൂടുതൽ  വായനാ യോഗ്യമാകുന്നു.  " ഗവേഷണങ്ങളിൽ  കാലാ കാലങ്ങളിൽ മാറ്റം വരുന്നു  , ഓരോ കാലഘട്ടത്തിലും കരുതപ്പെട്ടിരുന്ന  അടിസ്ഥാന കാരണങ്ങൾ അപ്പാടെ മാറി മറിയുകയും പുതിയ കാരണങ്ങൾ  കണ്ടെത്തപ്പെടുകയും ചെയ്യുന്നു.എന്നാൽ ഈ 'മാറ്റ'ങ്ങളെ  ശാസ്ത്രത്തിന്റെ  ഒരു  അടിസ്ഥാന സ്വഭാവമായി  മനസിലാക്കാതെ  'കാള  പെറ്റെന്നു  കേൾക്കുമ്പോൾ  കയറെടുക്കുന്ന  പോലെ' അടിക്കടി ഉണ്ടാകുന്ന  ഈ മാറ്റങ്ങൾക്ക്  അനുസൃതമായി  ജനങ്ങളുടെ ജീവിതചര്യയെയും ചിന്താധാരയും മാറുന്നു എന്നത്  ഗുരുതരമായ പ്രത്യാഘാതമാണ് ആരോഗ്യ രംഗത്ത്‌  സൃഷ്ടിക്കുന്നത് " - .പുസ്തകം പറയുന്നു.



ഔഷധ മേഖല പോലെ തന്നെ  ലാഭം കൊയ്യാൻ പറ്റിയ മേഖലകളാണ്  ഭക്ഷണ പദാർഥങ്ങളുടെ  സംസ്കരണവും  വിപണനവും എന്ന്  കമ്പനികൾ മനസിലാക്കിയതോടെ  ആണ്  രംഗം  കൂടുതൽ  ആക്രമണത്തിനിരയായത്‌ . അർദ്ധ സത്യങ്ങളെ  പൊടിപ്പും തൊങ്ങലും വച്ച്  പരസ്യങ്ങളായി ജനമദ്ധ്യത്തിൽ അവതരിപ്പിക്കുകയും ,ജനങ്ങൾ അവയെ വിക്ഞാന ശകലങ്ങളായി ഏറ്റു പിടിച്ച്  തങ്ങളുടെ ജീവിത രീതി ആക്കി മാറ്റുകയും ചെയ്തു. ശരിയും  തെറ്റും വേർതിരിക്കാൻ കഴിയാത്ത വിധം  ഈ രംഗം ഇന്ന്  മലീമസമാക്കിയിരിക്കുന്നു.

ഫുഡ്  പ്രോസിസ്സിംഗ്  കമ്പനികളുടെ നിരന്തരമായ പ്രചാരണം മൂലം നമ്മിൽ കടന്നു കൂടിയ  ഒന്നാണ്  കേവലം  കലോറി മൂല്യം  നോക്കിയുള്ള  ജീവന രീതി . കഴിക്കുന്ന പദാർത്ഥം  എന്തായാലും കുഴപ്പമില്ല അവയുടെ  കലോറി മൂല്യം മാത്രം നോക്കിയാൽ മതിയെന്നുള്ള ധാരണ .  ഓരോ ഭക്ഷണ പദാർത്ഥവും നമ്മുടെ ശരീരത്തിൽ ഓരോ രീതിയിൽ ആണ്  പ്രവർത്തിക്കുന്നത്  എന്നും അതിനാൽ തന്നെ അവ തെരഞ്ഞെടുക്കുമ്പോൾ  സമീകൃതം ആകാൻ ശ്രദ്ധിക്കണമെന്നും ലസ്ട്  ഓർമ്മിപ്പിക്കുന്നു. അതിനാൽ  "എ കലോറി ഈസ്‌   നോട്ട്  എ കലോറി"(A calorie is not a calorie)  എന്ന  സത്യം  നാം എല്ലാഴ്പ്പോഴും ഓർക്കേണ്ടതുണ്ട് .

വളരെ സങ്കീർണ്ണമായ മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെക്കുറിച്ച്  നാം മനസിലാക്കി വച്ചിരിക്കുന്ന പലതും അബദ്ധ ജടില മായ കാര്യങ്ങളാണ് .കടയിൽ നിന്ന് നാം വാങ്ങുന്ന ആഹാര പദാർത്ഥ ങ്ങളുടെ  കാര്യത്തിൽ  നാം   "ഗുണമുള്ളത്'" ,"നല്ലത്" എന്നൊക്കെ കരുതിയിരിക്കുന്ന  പലതും  തെറ്റാണ്  എന്നാണ്  അദ്ദേഹം പറയുന്നു . "നോ ഷുഗർ  ആഡഡ് "(No Sugar Added) ,"100 %  ഓർഗാനിക് "(Organic), "100 %  നാച്വറൽ "(Natural) , "നോ ട്രാൻസ്ഫാറ്റ് " (No Trans fat  തുടങ്ങിയവ ഒക്കെ  യാതൊരു  അർഥവും ഇല്ലാത്ത  വാക്കുകൾ ആണത്രേ.യാതൊരു നിയന്ത്രണവും ഇല്ലാതെ , ഇത്തരം അവകാശ വാദങ്ങൾ ആർക്കും  ഉപയോഗിക്കാം എന്നത് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു.

ഇത്തരത്തിലുള്ള  ജീവിത രീതി മൂലം  നാം അറിയാതെ , നാം കഴിക്കുന്ന വിഷമാണ്   ഷുഗർ (Sugar).ഇന്ന് ആഹാര സാധനങ്ങളിൽ മധുരത്തിന്  വേണ്ടി ചേർക്കുന്ന  ഹൈ ഫ്രക്ടോസ്  കോണ്‍  സിറപ്  (High Fructose Corn Syrup),  ആരോഗ്യ പരമായി ഒട്ടേറെ പ്രത്യാഘാതം ഉളവാക്കുന്ന  ഒന്നാണ് .  നമ്മെ   കൂടുതൽ  കഴിക്കാൻ പ്രേരിപ്പിക്കുകയും , അതുവഴി  ദഹന -സംശീകരണ  പ്രക്രീയയുടെ താളം  മുഴുവൻ തെറ്റിക്കുകയും കരൾ പോലെയുള്ള ആന്തരിക അവയവങ്ങൾക്  സാരമായ കേടുപാടുകളും ഉണ്ടാക്കുകയും  ചെയ്യുന്ന  ഇത് , മദ്യാസക്തി പോലെ തന്നെ ഇതും നമ്മെ അടിമയാക്കുന്നു.

അത് പോലെ തന്നെ പ്രധാന പ്പെട്ട  ഒന്നാണ്  ഭക്ഷണപദാർത്ഥങ്ങളിലെ  ഫൈബറി ന്റെ(Fiber)സാന്നിധ്യം. ഈ അടുത്തകാലം വരെ  അവയെ ദഹിപ്പിക്കുവാനും സംശീകരിക്കാം കഴിവില്ലാത്ത തിന്നാൽ അവ കൊണ്ട് ഒരു പ്രയോജനവും ഇല്ലന്നും അതിനാൽ  ഭക്ഷണത്തിൽ  നിന്ന്  അവയെ നീക്കും ചെയ്യാം എന്നും  കരുതിപ്പോന്നു . ഇങ്ങനെ  നീക്കം ചെയ്യുന്നത്  ഭ ക്ഷണ പദാർഥങ്ങളെ  കൂടുതൽ നാൾ കേടു കൂടാതെ  ഇരുത്തും  എന്ന് കൂടി കണ്ടെത്തിയതോടെ  ഇത് സർവ സാധാരണമായ  ഒരു  രീതിയായി മാറി. ഇപ്പോൾ ആകട്ടെ  ഗവേഷകർ  നിലപാട് മാറ്റുന്നു . പുതിയ വിവരങ്ങൾ അനുസരിച്ച്   മനുഷ്യന്റെ  ദഹന-സംശീകരണ പ്രക്രീയയിൽ  ഫൈബറുകൾ ക്ക്  ഉള്ള സ്ഥാനം  വളരെ വലുതാണത്രെ .അവ നീക്കം ചെയ്ത ഭക്ഷണങ്ങൾ കൂടുതൽ ആപല്കാരികലാണ് . അതുകൊണ്ടുതന്നെ യാതൊരും  മധുരവും ചേർക്കാതെ  വീട്ടിൽ  തന്നെ തയ്യാറാക്കുന്ന  ജുസുകൾ പോലും ഫൈബർ -ന്റെ അഭാവം ഒന്നു കൊണ്ട് മാത്രം  വിപരീത ഗുണം ഉളവാക്കുന്നു .സൂപ്പർ മാർക്കറ്റ്‌  കളിലെ ഫുഡ്‌  ഷെൽഫ്‌  കളിലോ  ഫാസ്റ്റ് ഫുഡ്‌  കൌണ്ടർ കളിലോ  ഫൈബർ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒന്നും കാണുകയില്ല എന്നും  പുസ്തകം കൂടെ കൂടെ നമ്മെ ഓർമിപ്പിക്കുന്നു .

ഇപ്രകാരം വായനക്കാരനെ  അമ്പരപ്പിക്കുകയും അവന്റെ കണ്ണ് തുറപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ ഘടകങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുണ്ട് . പാശ്ചാത്യ സമൂഹങ്ങൾ ക്ക്  അന്യ മാണെങ്കിലും  ഭാരതീയ പരമ്പരാഗത ജീവന രീതിയോട്  അടുത്ത്  നില്ക്കുന്ന  ഒന്നാണ്  ലസ്റ്റിഗ്  മുന്നോട്ട്  വയ്ക്കുന്നത്  . എന്നാൽ  അവയിൽ നിന്ന് അകന്ന്  ഒരു ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിലേക്കാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത്  എന്നത്  നമ്മിൽ കൂടുതൽ  ഞെട്ടൽ ഉളവാക്കുന്നു .

ചുരുക്കത്തിൽ ഒരു പുതിയ ജീവന സംസ്കാരത്തിലേക്കാണ്  ലസ്റ്റിഗ്   വിരൾ ചൂണ്ടുന്നത് . മിതമായ ഭക്ഷണവും വ്യായാമത്തോടുമോപ്പം, പരസ്യങ്ങൾക്കും വിക്കി പീഡിയ  വിവരങ്ങൾക്കും അപ്പുറം കണ്ണും കാതും തുറന്ന് , കൂടെ  ക്കൂടിയ  തെറ്റായ ശീലങ്ങളും മറ്റും  ക്രമേണ മാറ്റി, സാമാന്യ ബുദ്ധിയിൽ ഊന്നി നിലനില്ക്കുന്ന ഒരു സമൂഹം . ഒപ്പം  കൈവശമുള്ള ഒരു പിടി നല്ല ശീലങ്ങൾ കൈമോശം വരാതെ സൂക്ഷിക്കുകയും വേണം .

 "ഈറ്റ്  ലെസ്സ്  ഷുഗർ , ഈറ്റ്  മോർ ഫൈബർ  ആൻഡ്‌  എക്സ്സർസൈസ്   മോർ" (Eat less sugar, Eat more fiber and Exercise More) .അതാകട്ടെ നമ്മുടെ ആരോഗ്യ ജീവന മന്ത്രം .

പുസ്തകം വാങ്ങാം

കൂടുതൽ  അറിയാൻ : ലസ്റ്റിഗ് -ന്റെ വീഡിയോ പ്രസെന്റഷൻ കാണുക :




2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Hi, where can we get the book, Amazon?

unnama പറഞ്ഞു...

Hi,
Thanks for the read. I have added the link to buy the book in the post itself
http://www.amazon.com/Fat-Chance-Beating-Against-Processed/dp/159463100X

Related Posts with Thumbnails