ഗൌരവമേറിയ കാര്യങ്ങള്‍ ചെയ്തും ചിന്തിച്ചും മനസ് മടുത്തപ്പോഴാണ് , പ്രിയ എ എസ്സിന്റെ കഥബാക്കി എന്ന പുസ്തകം വായിക്കാന്‍ ഒരുങ്ങിയത് . 'സങ്കീര്‍ണ്ണമായ സമകാലിക ജീവിത യാഥാര് ത്ഥ്യ ങ്ങള്‍ക്കിടയില്‍ ഒരു ഇളം കാറ്റിന്റെ അനുഭൂതി വായനക്കാരുടെ മനസ്സില്‍ സൃഷ്ടിക്കുന്ന കൃതി' എന്ന പുറം ചട്ടയിലെ വാചകം എന്റെ ആവശ്യവും ആയി താതത്മ്യം പ്രാപിക്കുന്നതായും തോന്നി .
വളരെ സരസമായ 15 ലേഖനങ്ങളുടെ സമാഹാരമായ , കേവലം 76 പുറങ്ങള്‍ മാത്രം ഉള്ള ഈ പുസ്തകം ഒരു മണിക്കൂര്‍ പോലും എടുക്കാതെ വായിച്ചു തീര്‍ക്കാവുന്നത്ര ചെറുതാണ് .അതുകൊണ്ട് തന്നെ ഒരു പാട്ട് കേള്‍ക്കുന്ന ലാഘവത്തോടെ , മനസിന് ഒരു ആയാസവും ഇല്ലാതെ ഇത് വായിച്ചു തീര്‍ക്കാനും കഴിഞ്ഞു എന്ന് വേണം പറയാന്‍ .
2007 -ല്‍ എഴുതിയപ്പോള്‍ അന്നത്തെ സമകാലീന സംഭവങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് , തന്റെ വ്യക്തി പരമായ കാര്യങ്ങള്‍ ഉള്കൊള്ളുന്നവയാണ് ഇതിലെ ഓരോ ലേഖനവും . വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അന്നത്തെ സംഭവങ്ങളും വിവാദങ്ങളും ഒക്കെ ഇപ്പോഴും അതെ പടി നിലനില്ക്കുന്നു എന്നത് നമ്മെ കുറച്ചൊന്നു അത്ഭുതപ്പെടുത്തും .
വായനയിലൂടെ മാത്രം രൂപപ്പെടുത്തിയിരുന്ന പ്രിയ എന്ന വ്യക്തിയുടെ സ്വഭാവം , എന്റെ സങ്കല്പത്തില് നിന്ന് വേരിട്ടതാണെന്ന് എന്ന ഒരു തിരിച്ചറിവും ഇതിലെ ചില ലേഖനങ്ങള്‍ എനിക്ക് സമ്മാനിക്കുന്നു. "കൊക്ക് ടൈല്‍ പോലെയുള്ള ഞാന്‍ " എന്ന ലേഖനത്തില്‍ പ്രകൃതി ചികിത്സകനായിരുന്ന വര്‍മ്മാജി യെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വളരെ അപക്വവും ,അല്പം മുന്‍വിധി കളോട് കൂടിയതാണെന്ന് തോന്നി. ഇത്രയും പ്രഗല്ഭാനാണെന്ന് പറഞ്ഞിട്ട് ഒടുവില്‍ ആധുനീക വൈദ്യ ശാസ്ത്ര ത്തിനു വഴിങ്ങിയാണ് അദ്ദേഹം മരിച്ചതെന്ന പരാമര്‍ശം പ്രിയയെ ചന്ത പെണ്ണുങ്ങളുടെ നിലവാരത്തില്‍ എത്തിച്ചു എന്ന് പറയാതെ വയ്യ.അതുപോലെ തന്നെ "അജ്ഞാത യുടെ ഓര്‍മ്മയ്ക്ക് " എന്ന ലേഖനത്തില്‍ ഒരു കഥാപാത്രത്തെക്കൊണ്ട് ഒരു ആശ്രമത്തെ ആക്ഷേപിക്കുന്ന ഒരു ഭാഗം ഉണ്ട് . ആര്‍ക്കെതിരെയാണ് പ്രിയ ഒളിയമ്പുകള്‍ ഉതിര്‍ക്കുന്നതെന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധിപോലും വേണ്ട.മാന്യതയുള്ള എഴുത്തുക്കാര്‍ ഇത്തരം വ്യക്തിഹത്യ കളില്‍ നിന്ന് അകന്നു നില്ക്കാതിരിക്കുന്നത് ഏറെ ദുഖ കരമായ കാര്യമാണ് .
അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ , ഒരു നേരം പോക്കിന് , വെറുതെ വായിക്കാന്‍ പറ്റിയ ഒരു പുസ്തകം ആണിത് .നടന്നു ക്ഷീണിച്ച് ഒരു തണല്‍ മരത്തിനടിയില്‍ എത്തുന്നത് പോലെ , നിത്യ ജീവിതത്തിന്റെ ക്ളേശങ്ങള്‍ക്കിടയില്‍ ഇത്തരം ചെറു വായനകള്‍ നമ്മെ ഉന്മേഷ ഭരിതമാക്കുമെന്നും , അതിനു ഇതുപോലെയുള്ള എഴുത്തുക്കാര്‍ ഉണ്ടാകണമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കൃതി.
2 അഭിപ്രായങ്ങൾ:
Kollam.. "Chantha penn" enna prayogam kalakki..RITyil evideyo ninnu kelkunnathupole ha ha..
ha ha .. that is very true !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ