2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഐഡിയ മാന്‍

മൈക്രോസോഫ്റ്റ്‌  എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബില്‍ ഗേറ്റ് സ്  -ന്റെ പേര്  നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നു  എന്നാല്‍  മൈക്രോ സോഫ്റ്റ്‌  - ന്റെ  കോ-ഫൌണ്ടര്‍ ആയ പോള്‍ അലെന്‍ - നെ പറ്റി  നമ്മളില്‍ പലരും കേട്ടിരിക്കണമെന്നില്ല.   പേര് കേട്ടിട്ടുണ്ടെങ്കില്‍ തന്നെ അദ്ദേഹത്തെകുറിച്ച്  കൂടുതല്‍ അറിഞ്ഞു കൊള്ളണമെന്നില്ല . പൊതു വേദികള്‍ക്ക്  അത്രയൊന്നും പരിചിതനല്ലാത്ത അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍  അദ്ദേഹത്തിന്റെ ആത്മകഥയായ   'ഐഡിയ മാന്‍ ' (Idea  Man )  വായിക്കുക തന്നെ വേണം . പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന തന്റെ സഹപ്രവര്‍ത്തകനെ അപകീര്‍ത്തി പെടുത്തുന്ന പരാമര്‍ശങ്ങള്‍ എഴുതി വയനക്കാരുടെ  ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന 'ആത്മകഥാകരന്മാരെ ' നാം ഒരു പാട് കണ്ടിടുണ്ട് . അതുകൊണ്ട് തന്നെയാകണം  ഈ പുസ്തകത്തില്‍ ബില്‍ ഗേറ്റ് സിനെ   വിമര്‍ശിക്കുന്നുണ്ട്  എന്ന നിരൂപണങ്ങള്‍ പുറത്ത് വന്നപ്പോള്‍   ഒരു സാധാരണ വിപണന തത്രം എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും എനിക്ക്  തോന്നാഞ്ഞത്. എന്നാല്‍ വിമര്‍ശനങ്ങളിലും വീമ്പു പറച്ചിലുകളിലും ഒക്കെ മിതത്വം പാലിക്കുന്ന ഒരു ഗ്രന്ഥ കര്‍ത്താവിനെയാണ്  നാം ഇവിടെ കാണുന്നത് .

കുട്ടിക്കാലം മുതല്‍ക്കു തന്നെ തനിക്കു ലഭിച്ച വളെരെ നല്ല ഒരു കുടുംബ അന്തരീക്ഷമാണ്  അലെന്‍ -ന്റെ ജീവിതവിജയതിനു ഏറ്റവും മുതല്‍ കൂട്ടായി തീര്‍ന്നത് . ലൈബ്രേറിയന്‍ ആയിരുന്ന അച്ഛനും വായനയില്‍ കമ്പമുണ്ടായിരുന്ന അമ്മയും  കുട്ടിയുടെ  എല്ലാ വിധത്തിലുമുള്ള വികാസത്തില്‍ അതീവ ശ്രദ്ധാലുക്കള്‍  ആയിരുന്നു . തങ്ങള്‍ക്കു താങ്ങാന്‍ വിഷമമുള്ള ഭീമന്‍ തുക മാസം ഫീസായി നല്‍കേണ്ടി വരുന്ന പ്രൈവറ്റ് സ്കൂളില്‍ മകനെ അയച്ചു പഠിപ്പിക്കുവാനുള്ള തീരുമാനം എടുക്കാന്‍  അവര്‍ക്ക്  ഒരു അമാന്തവും ഉണ്ടായിരുന്നില്ല . ആ സ്കൂളില്‍ വച്ചാണ് തന്നെക്കാള്‍ രണ്ടു ക്ളാസ് ഇളപ്പം ഉള്ള ബില്‍ ഗേറ്റ് സ് -നെ കാണുന്നതും സൌഹൃദ ബന്ധം ആരംഭിക്കുന്നതും . കമ്പ്യൂട്ട ര്‍ -കളുടെ ആദ്യ കാലത്ത് ആ സ്കൂളില്‍ ഒരു കമ്പ്യുട്ട ര്‍ ലാബ്‌ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ആ സ്കൂളിന്റെ മഹിമയെ ക്കുറിച്ച് നമുക്ക് ഉഹിക്കാവുന്നതെയുള്ളൂ .അക്കാലത്തെ മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ -നിന്ന്   പേര്‍സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം പോലും അന്നുണ്ടായിരുന്നില്ല . ഒഴിവു സമയങ്ങളില്‍ , മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ ഉള്ള  ചില ഏജന്‍സി കള്‍ക്ക്  വേണ്ടി  പ്രോഗ്രാമിംഗ് ചെയ്യുവാന്‍ അലെന്‍ -ഗേറ്റ് സ്  സഖ്യം തുടങ്ങിയിരുന്നു .
പോള്‍ അലെനും  ബില്‍ ഗേറ്റ് സും
എന്നാല്‍  മൈക്രോ പ്രോസസര്‍ രംഗത്ത്  വന്ന വിപ്ളകരമായ മാറ്റങ്ങളെ  കുറിച്ച്  ബോധവാനായിരുന്ന അലെന്‍  ആദ്യ മൈക്രോ പ്രോസോസ്സര്‍ പുറത്തു വന്നപ്പോള്‍ തന്നെ, അതില്‍ പ്രോഗ്രാം എഴുതാന്‍ കഴിയുന്ന ഹൈ ലെവല്‍  ലാഗ്വേജു കളെ കുറിച്ച്  ചിന്തിച്ചു തുടങ്ങി . പേര്‍സണല്‍ കമ്പ്യൂട്ടര്‍ മേഖലയുടെ സാധ്യധ കളെ കുറിച്ച്  IBM പോലെയുള്ള വമ്പന്‍ കമ്പനി കള്‍ക്ക്  ബോധ്യം വന്നപ്പോള്‍ , അവര്‍ക്കുവേണ്ട  ലാംഗ്വേജ് കളുമായി  അലെന്‍ -ഗേറ്റ് സ്  സഖ്യത്തിന്റെ  'മൈക്രോ സോഫ്റ്റ്‌ ' തയ്യാറായിരുന്നു . അവിടെനിന്നിങ്ങോട്ടു  ഒരു പ്രയാണം തന്നെയായിരുന്നു . HP  പോലെ യുള്ള ഒട്ടേറെ വമ്പന്‍ മാര്‍ക്ക്  അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയപ്പോള്‍  iBM മായി  ചേര്‍ന്ന്  മൈക്രോസോഫ്ട്‌  ഒരു പുതിയ യുഗം തന്നെ തുറന്നു .

ഉയര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരുന്നപ്പോഴും, പണം കുമിഞ്ഞു കൂടിയപ്പോഴും അലെന്‍ തന്റെ താത്പര്യങ്ങളില്‍ ഒതുങ്ങി, ഒരു സാധാരണക്കാരനായി കഴിഞ്ഞു പോന്നു . കമ്പനി വളര്‍ന്നു , നിയമപരമായി പങ്കളിത്തങ്ങള്‍ ഉറപ്പിക്കെണ്ടുന്ന ഘട്ടത്തില്‍ , ബില്‍  ആദ്യമായി , 60 % തനിക്കു അവകാശ പ്പെട്ടതാണെന്നു വാദിച്ചു . കൂടുതല്‍ ഒന്നും ആലോചിക്കാതെ അലെന്‍ ആ ആവശ്യം അംഗീകരിച്ചു. എന്നാല്‍ കമ്പനി യുടെ വളര്‍ച്ച വീണ്ടും വര്‍ധിച്ചപ്പോള്‍  തനിക്കു 4 %  കൂ ടി ഓഹരി ക്ക് അവകാശമുണ്ടെന്ന്  ബില്‍ വാദിച്ചു . ബില്‍ -ന്റെ സ്വഭാവത്തില്‍ അത്ഭുതം തോന്നിയെങ്കിലും  അലെന്‍ മാന്യത വെടിയാതെ ആവശ്യം അംഗീകരിച്ചു.ഈ അവസരത്തിലാണ്  അലന്  കാന്‍സര്‍ ആണെന്ന്  രോഗ നിര്‍ണ്ണയം ഉണ്ടാകുന്നതു . കീമോ തെറാപിയുടെ  കഠിന വേദനക്കിടയിലും  അലെന്‍ മനസ്സ്  ഉര്‍ജ്വ സ്വല മായി കൊണ്ട് നടന്നു . ആ സമയമായപ്പോഴെക്ക്  മൈക്രോസോഫ്ട്‌  ഒരു വലിയ കമ്പനി ആയി  വളര്‍ന്നു കഴിഞ്ഞിരുന്നു . ആ അവസരത്തിലാണ്  തന്റെ ഓഹരികള്‍  സൂത്രത്തില്‍ കൈക്കലാക്കാന്‍  ബില്‍ഉം  സുഹൃത്തായ  സ്റ്റീവ് ബാമ റും  പദ്ധതിയിടുന്നത്  അലെന്‍  നേരിട്ട് കേള്‍ക്കാന്‍ ഇടയകുന്നതും , പിന്നിട്  കമ്പനി വിടുന്നതും .

മൈക്രോസോഫ്ട്‌ -ല്‍  നിന്ന്  വിട്ട അലെന്‍ വൈവിധ്യ മാര്‍ന്ന ഒട്ടനേകം കാര്യങ്ങളില്‍ കൈവച്ചു . അത്  സ്പേസ് ഷട്ടില്‍ വിക്ഷേപണം മുതല്‍ ചലച്ചിത്ര നിര്‍മാണം വരെ പരന്നതും , NFL ,NBA ,സോക്കെര്‍  സ്പോര്‍ട്സ്  ടീം -കള്‍ മുതല്‍ ബ്രെയിന്‍ റിസര്‍ച്ച് വരെ  ആഴമുള്ളതും ആണ് .കൈവച്ച എല്ലാ മേഖലകളിലും വിജയ ക്കൊടി പറിക്കാന്‍ ആയില്ലന്കിലും , ലഭേച്ഹ മാത്രം നോക്കാതെ , തനിക്കു താത്പര്യവും ,സമൂഹത്തിനു ഗുണവും ചെയ്യുന്ന എല്ലാ മേഖലകളും തുറന്ന മനസ്സോടെ ഇറങ്ങി ചെന്ന മറ്റൊരു പ്രതിഭാശാലി ഉണ്ടോ എന്നത് സംശയമാണ് .തന്റെ നല്ല മനസിനെ ഉപഗോഗപ്പെടുത്തി നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചവരോടു  ഒരു പരിഭവവും അദ്ദേഹം കാണിക്കുന്നില്ല . ഏതു മേഖലയില്‍ ആണെങ്കിലും അവിടെ ആത്മാര്‍ഥമായി ഇടപെട്ടുകൊണ്ടാണ്  അദ്ദേഹം പ്രവര്‍ത്തിക്കുന്നതു .NFL  പ്ളേ ഓഫ്‌  സീസണില്‍  ടീം ബഞ്ചിലിരിക്കുന്ന അലെനും , സ്പേസ്  ഷട്ടില്‍ വിക്ഷേപനതിന്റെ കൌണ്ട് ഡൌണ്‍ ഹൃദയ മടുക്കി പിടിച്ചു  കാത്തിരിക്കുന്ന അലെനും കാണുമ്പോള്‍ , ലാഭ ക്കൊതിയനായ  ഒരു വ്യവസായി  എന്ന ഒരു അവതാരമേ  അദേഹത്തി നില്ല എന്ന് നമുക്ക് മനസിലാകും . ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ , മൈക്രോസോഫ്ട്‌  പോലെയുള്ള ഒരു ടെക്നോളജി കമ്പനി യുടെ സ്ഥാപകന്റെ ആത്മകഥയാണിതെന്നുപോലും  നാം മറന്നു പോകുന്നു. സാഗരം പോലെ പരന്നു കിടക്കുന്ന ചില അദ്ധ്യായങ്ങള്‍ നമ്മെ ബോറടിപ്പിക്കാന്‍ തുടങ്ങുമെങ്കിലും , ഇത്രയെങ്കിലും ഒക്കെ പറയാതെ അദ്ദേഹം പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ വിഷമമാണെന്ന്  നാം തിരിച്ചറിയണം. മാത്രവുമല്ല 'ഞാന്‍ മാത്രമാണ് ഈ ലോകത്ത് കേമന്‍ ' എന്ന്  തോന്നിക്കുന്ന ഒരു വരി പോലും ഈ പുസ്തകത്തിലില്ല  എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ് .

ഇതിനൊക്കെ പുറമേ , മനുഷ്യന്റെ ബ്രെയിന്‍ -ന്റെ സങ്കീര്‍ണ്ണതകള്‍ അനാവരണം  ചെയ്യുവാന്‍ വേണ്ടി അദ്ദേഹം സ്ഥാപിച്ച  അലെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ബ്രെയിന്‍ സയന്‍സ്  ( Allen Institute for Brain Science  )  ഈ രംഗത്തെ ഏറ്റവും മികച്ച ഒരു ഗവേഷണ കേന്ദ്രമാണ് . അമേരിക്കയിലെ അനേകം സര്‍വകലാശാലകള്‍ക്കും,  പല മേഖലയിലെ ഗവേഷണങ്ങള്‍ക്കായി,  ഭീമന്‍ തുകകള്‍ ഗ്രാന്റ്  ആയി നല്കപ്പെടുന്നുണ്ട് .

തന്റെ ചുറ്റുപാടിലും ഉള്ള എല്ലാവരുടെയും നല്ല വശങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് , ആരോടും ഒരു നീരസവും കാണിക്കാതെ ജീവിക്കുന്ന , അസാധാരണ കാരനായ ഈ ജീനിയസ്സിന്ടെ ജീവിതകഥ യ്ക്ക് , ആപ്പിള്‍ -ന്റെ സ്ഥപകരിലോരാളായ സ്റെവ് വോസ് നിയക്കിന്റെ(Steve Wozniak)[വോസിന്റെ ജീവിത കഥ ഇവിടെ വായിക്കാം]  ജീ വിതമായി ഒരു പാടു സാമ്യം ഉണ്ട് . ശബ്ദ കോലാഹലങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇരുവരും  ദൃഡ മായ ഒരു  കുടുംബ പശ്ചാത്തലത്തില്‍ ബാല്യ കാലം ചിലവിട്ടവരും അതിലൂടെ നല്ല ശീലങ്ങള്‍ വളര്‍ത്തി യെടുത്തവരും ആണ് . രണ്ടു പേര്‍ക്കും  അവരവരുടെ ആത്മാര്‍ഥ കൂട്ടുകാരുടെ ചതിയും വഞ്ചനയും നിറഞ്ഞ മുഖം കാണേണ്ടി വരുകയം അതിനെ തുടര്‍ന്നു കമ്പനി വിടെണ്ടിയും വരുന്നു . രണ്ടു കൂട്ടരും വ്യതസ്ത മായി മേഖലകളില്‍ താത്പര്യം വച്ച് പുലര്‍ത്തുന്നവരും ,പണത്തിനും ലാഭത്തിനും മീതെ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരും ആണ് .തികച്ചും യാദൃചികം എങ്കിലും സാമ്യങ്ങള്‍ എണ്ണുന്ന കൂട്ടത്തില്‍ ,സൌഹൃദത്തിന്റെ  ചതിയും വഞ്ചനയും , ഒരു  'സാമ്യ'മായി കടന്നു വരുന്നു എന്നത്  നമ്മെ അലോസരപ്പെടുത്തുന്നു .

പിന്കുറിപ്പ് : പുസ്തകത്തിന്റെ തലക്കെട്ട്‌  പറയുന്നതുപോലെ  ആശയങ്ങള്‍ പഠിച്ചു , അതില്‍ സ്വയം ഇടപഴകി,  അതിനെ  സമൂര്‍ത്തതയില്‍ എത്തിച്ചു  അതില്‍  നിന്ന്  വ്യത്യസ്തമായ മറ്റൊന്നിലേക്കു  പറന്നു നടക്കുന്ന ഒരു ' ഐഡിയ മാന്‍ ' തന്നെ യാണ്  പോള്‍ അലെന്‍ . വെറുതെ ആശയങ്ങള്‍ പറഞ്ഞു നടക്കുന്നതില്‍ നിന്നോ, അല്ലെങ്കില്‍ ദൂരെ മാറിനിന്നു സാമ്പത്തിക നേട്ടത്തിനായി പണം നിക്ഷേപിക്കുന്നതില്‍ നിന്നോ അദ്ദേഹത്തിന്റെ രീതിക്കുള്ള ഭീമമായ അന്തരം കാണാന്‍  നാം മറന്നു പോകരുത് .




 

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails