2011, ജൂലൈ 19, ചൊവ്വാഴ്ച

ദി ഗ്രാന്‍ഡ്‌ ഡിസൈന്‍

മതവും ശാസ്ത്രവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്  ഒരു സാധാരണ സംഭവമാണ് . കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ സ്വീകരിക്കുന്ന തികച്ചും വ്യത്യസ്തമായ സമീപനമാണ്  ഈ കൊമ്പുകോര്‍ക്കലിന്റെ അടിസ്ഥാനകാരണം . 'ഞാന്‍ പറയുന്നത് മാത്രമാണ്  ശരി' എന്ന സമീപനം ഇരുകൂട്ടരെയും തമ്മില്‍ കൂടുതല്‍ അകറ്റുന്നു . മതം പറയുന്നതിന് വിപരീതമായി സത്യം പറഞ്ഞതിന്  ജീവിതകലത്തു മാത്രമല്ല അതിനു ശേഷവും ആക്രമണ വിധേയനായ ഗലെലിയോ യെ പ്പോലുള്ള ശാസ്ത്ര കാരന്മാരും , അതിനു പകരമെന്നോണം ശാസ്ത ലോകം ഈശ്വര വിശ്വാസത്തെ 'അറിവില്ലായ്മ ' ആയും അതിനെ പാടെ നിരാകരിക്കാനും ആഹ്വാനം ചെയ്യുന്നതും മറ്റും  കാണാന്‍  അവഗാഹമായ ചരിത്ര ജ്ഞാനം ഒന്നും വേണ്ട മറിച്ച്  സാമാന്യമായ ബോധം മതി .  ഇങ്ങനെ ഒക്കെ ആണെങ്കിലും ഇരു പക്ഷത്തെയും യഥാര്‍ഥ മഹാന്മാര്‍  പരസ്പരം ബഹുമാനിക്കുന്നു, അംഗീകരിക്കുന്നു . പ്രപഞ്ച സത്യങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ ശാത്ര ലോകം ഒട്ടേറെ മുന്നേറിയിട്ടുന്‍കിലും 'ദൈവത്തെ' തള്ളികളയാന്‍ തക്കവണ്ണം വളര്‍ന്നിട്ടില്ല, പ്രത്യേകിച്ചും നമുക്ക്  ഗോചരമല്ലാത്ത  പ്രപഞ്ച ഉല്‍പതിയെപറ്റിയും , സൂക്ഷ്മ കണികകളെ കുറിച്ചുമുള്ള  പഠന മേഖലകളില്‍ .
ഈ മേഖലകളിലേക്ക്  കൂടുതല്‍ വെളിച്ചം വീശുന്ന ഒരു പുസ്തകമാണ്  " ദി ഗ്രാന്‍ഡ്‌  ഡിസൈന്‍ " (The Grand  Design ). ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ശാസ്ത്രകരന്മാരില്‍ അഗ്രഗണ്യനായ സ്റീഫന്‍ ഹോകിങ്ങ്സ് ( Stephen Hawking) ദൈവത്തിന്റെ നിലനില്പിനെ  നിരാകരിക്കുന്നു എന്ന ഒറ്റ പരസ്യ വാചകം കൊണ്ട്  ഏറെ ശ്രദ്ധ ആകര്‍ഷിച്ച പുസ്തകമാണിത് .  ലിയോനാര്‍ദ്   മ്ലോടിനോവ്  ( Leonard Mlodinow)  എന്ന ശാസ്ത്ര കാരനുമായി ചേര്‍ന്നെഴുതിയിരിക്കുന്ന ഈ പുസ്തകം  പ്രപഞ്ച ഉല്പത്തിയും അതിന്റെ നിലനില്പും മായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ പറ്റിയും ,ദിശാ ബോധങ്ങളെ പറ്റിയും വളരെ ലളിതമായി പ്രതിപാദിക്കുന്നുണ്ട് .ശാസ്ത്രത്തെപറ്റിയും ശാസ്ത്രകാരന്മാരെ പറ്റിയും സാമാന്യ ജ്ഞാനമുള്ള ആര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനാണ് ഇതിന്റെ ശൈലി .

"Philosophy is dead " എന്ന കടുത്ത വാചകത്തിലാണ്  പുസ്തകം ആരംഭിക്കുന്നത് തന്നെ . പ്രകൃതിയുടെ അറിവില്ലാത്ത പ്രതിഭാസങ്ങളെ എല്ലാം 'ദൈവം' എന്ന പേരില്‍ മനുഷ്യ സമൂഹം ആരാധിച്ചു പോന്നു എന്നും ശാസ്ത്രം അവയെ അനാവരണം ചെയ്യുന്ന മുറയ്ക്ക്  നാം നമ്മുടെ ആരാധനയും മാറ്റും എന്ന പരിഹാസ ഭാവത്തിലാണ്  ഇതിന്റെ ഇതിവൃത്തം വികസിക്കുന്നത് . എന്തുകൊണ്ട് (why ) അല്ലെങ്കില്‍ എങ്ങനെ (how)  എന്ന രണ്ടു ചോദ്യങ്ങള്‍ വേണ്ടവിധം ഉപയോഗിക്കുന്നതില്‍ പുരാതന കാലം മുതല്കെ  മനുഷ്യന്‍ പിശിക്കു കാട്ടിയിരുന്നതായി , പുരാതന ഗ്രീക്ക്  തത്വ ചിന്ത കാരെയും മറ്റും ഉദാഹരിച്ചു കൊണ്ട്  പുസ്തകം കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളമൊരുക്കുന്നു . തത്വ ചിന്തകരെ അന്ധമായ ഇശ്വര വിശ്വാസികള്‍ എന്ന് ആക്ഷേപിക്കുന്നില്ല എങ്കിലും തങ്ങള്‍ക്കു അറിയാന്‍ കഴിയാത്ത കാര്യങ്ങളില്‍  ഉടമസ്ഥത ഇശ്വരന് കല്പിച്ചു നല്‍കിയിരുന്നു വന്നു പല ചിന്തകരെയും ഉദ്ധരിച്ചു കൊണ്ട്  സ്ഥാപിക്കുന്നു . അരിസ്ടോട്ടില്‍ ,പ്ളേറ്റോ, കെപ്ലെര്‍ , ടെമോക്രിട്സ്  തുടങ്ങിയ മഹാരഥന്മാരില്‍ നിന്നും    ഉദാത്ത മായ ചിന്താധാരകള്‍ പ്രവഹിച്ചിരുന്നു എങ്കിലും അവയെ ഒന്നും മറ്റുള്ളവയുമായി ബന്ധിപ്പിച്ചു ചിന്തിക്കുവാനോ അതിലൂടെ പുതിയ വിജ്ഞാനം നേടാനോ ആരും തയ്യാറായില്ല . പ്രകൃതി ശക്തികള്‍ അവരവരുടെ 'ജോലി' ചെയ്യുന്നത്  "നീതി ദേവതയുടെ" ആജ്ഞ അനുസരിച്ചാണെന്നും മറ്റും അവര്‍ ഉറച്ചു വിശ്വസിച്ചു , അവിടെ എന്തുകൊണ്ട്  എന്ന ചോദ്യം ഉന്നയിക്കാന്‍ ആരും ശ്രമിച്ചില്ല . ഇതിനൊക്കെ പുറമേ തങ്ങളുടെ വിശ്വാസത്തിന്  നിരക്കാത്ത പരീക്ഷണഫലങ്ങളെ  അപ്പാടെ നിരാകരിക്കുന്ന ഒരു പ്രവണതയും സര്‍വസാധാരണമായിരുന്നു .

തത്വ ചിന്തയില്‍ നിന്ന്  "ശാസ്ത്ര " ത്തിന്റെ പാതയിലേക്ക് വരുമ്പോള്‍  മോഡല്‍ ഡിപെണ്ട്ന്റ്റ്  റിയലിസം (Model  Dependent  Realism) കടന്നുവരുന്നു . ന്യൂട്ടണ്‍ ഉള്‍പടെയുള്ള ശാസ്ത്രകാരന്മാര്‍  അനുവര്‍ത്തിച്ചു പോന്നിരുന്ന രീതി അതായിരുന്നു . പിന്നിട്  മറ്റു പല കണ്ടുപിടുത്തങ്ങളും  ഇതില്‍ വിള്ളലുകള്‍ വരുത്തി .ആറ്റം പോലെ യുള്ള സൂക്ഷ കണങ്ങളെ കുറിച്ചുള്ള പഠനവും , പ്രകാശ ത്തിന്റെ ദ്വിമാന സ്വഭാവവും മറ്റും മറ്റും ശാസ്ത്ര ലോകത്തിന്റെ അന്നുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തു .പിന്നിട്  ലോകം കണ്ട ഏറ്റവും വലിയ ബുദ്ധി രാക്ഷസനായ  ഐന്‍സ് റ്റിന്‍  സ്പേസ്-ടൈം(SpaceTime  ) എന്ന പുതിയ സിദ്ധാന്തം തന്നെ അവതരിപ്പിച്ചു .അന്ന് വരെ ശാസ്ത്ര കഥകളില്‍ മാത്രം കേട്ടുകേള്‍വിയുള്ള  ടൈം മിഷീനും മറ്റും ശാസ്ത്ര കാരന്മാര് ടെ പഠന മേഖലയായി . സമയം എന്നത് എന്തായിരിക്കാം എന്നും അതിന്റെ ആരഭത്തെക്കുറി  ചും മറ്റും നാം സജീവ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു .എന്നിരുന്നാലും സൂക്ഷകണങ്ങള്‍ മുതല്‍ ഭീമാകാരങ്ങളായ  ഗ്രഹങ്ങളും നക്ഷത്രങ്ങളും അനുസരിക്കുന്ന 'ഒരു നിയമം' ഉണ്ടാകുമെന്ന്  ശാസ്ത്ര ലോകം അനുമാനിച്ചു . 'ദി തിയറി ഓഫ്  എവെരി തിംഗ് '(  Theory of  Everything ) അതായി  ശാസ്ത്ര കാരന്മാരുടെ  ലക്‌ഷ്യം .ഗ്രാവിറ്റിയും മാഗ്നറ്റിസവും ഇലെച്ട്രോ ഫോര്‍സ് കളും ഒക്കെ സമന്വയിപ്പിക്കുന്ന ഒട്ടേറെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു . ഗ്രാന്‍ഡ്‌  യുണിഫൈദ്  തിയറി (GUT ) എന്ന പേരില്‍ ശക്തവും - ദുര്‍ബലവും ആയ ഫോഴ്സ് കളെ  സമന്വയിപ്പിക്കുന്ന തിയറികളും അവതരിപ്പിക്കപ്പെട്ടു . ഇതിനിടയില്‍ സമാന്തര യുനിവേസുകളെ കുറിച്ചും ചിന്തിച്ചു തുടങ്ങി . പിന്നിട്ട്  സ്ട്രിംഗ്  തിയറി (String  Theory ) എം തിയറി (M  Theory ) എന്നി നുതന സിദ്ധാന്ധങ്ങളും രംഗത്തെത്തി .സാദാരണക്കാരായ നമ്മെ ഒക്കെ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളാണ്  ശാസ്ത്ര ലോകം നടത്തികൊണ്ടിരിക്കുന്നത്  എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല .

പുസ്തകത്തിന്റെ അവസാന ഭാഗത്ത്  'ദൈവത്തിന്റെ ' ഇടപെടല്‍ ഇല്ലാതെ  പ്രപഞ്ച ത്തിന്റെ ഉല്പത്തിയും നിലനില്പും വിവരിക്കാന്‍ ഉതകുന്ന തെളിവുകള്‍ ശാത്ര ലോകത്തിന്  ഉണ്ടെന്നു പറയുന്നു .ഒരു തിയറി അല്ല മറിച്ച്  ഒരു കൂട്ടം തിയറി കളുടെ ഒരു കൂട്ട്യ്മയാണ്  അതിനായി ഉപയോഗിക്കെണ്ടുന്നതെന്നും പറയുന്നു. ഗെയിം ഓഫ് ലൈഫ് (Game  of  Life  ) എന്ന വിഖ്യാതമായ തിയറി ചിത്രങ്ങളുടെ സഹായത്താല്‍ വളരെ ലളിതമായി വിവരിച്ചിട്ടു മുണ്ട് . എന്നിരുന്നാലും ഈ പറയുന്നതും 'ഒരു' സാധ്യത യാണ് എന്നതിലപ്പുറം ദൃഡമായി ഉറപ്പിച്ചു പറയുന്നതില്‍ ഗ്രന്ഥകര്‍ത്താക്കള്‍ ധൈര്യം കാണിക്കുന്നതായി തോന്നുന്നില്ല. അഡ്വാന്‍സ്‌  മാത്തമാറ്റിക്സ്  -ഉം ഫിസിക്സും ഉള്‍പെടുന്ന കാര്യങ്ങള്‍ ലളിതമായി വിവരിക്കുവാനുള്ള ബുദ്ധിമുട്ട് വിസ്മരിക്കുകയല്ല , മറിച്ച്  പുസ്തകത്തില്‍  ആദ്യം പുലിയെ പോലെ ഗര്‍ജിച്ചു നിന്നിരുന്ന വാദങ്ങളും ആക്ഷേപങ്ങളും ഒരു പൂച്ചയെ പോലെ പതുങ്ങി കേവലം ഒരു 'സാധ്യത'മാത്രമായി ചുരുങ്ങുന്നു. 'സ്ട്രിംഗ്' തിയറി -യോ  'എം' തിയറി - യോ  അപൂര്‍ണമാണെന്നോ അത്  ലളിതമായി വിവരിക്കുന്നതില്‍ പുസ്തകം പരാജയപ്പെട്ടുവെന്നോ  തെറ്റി ധരിക്കരുത്.  'ദൈവത്തിന്റെ ഇടപെടല്‍ ' ഇല്ലാതെ കാര്യങ്ങള്‍ നടക്കുന്നു എന്നത് അസന്നിഗ്ദ്ധമായി  പറഞ്ഞു ഫലിപ്പിക്കുന്നത്തിലാണ്  പുസ്തകം പരാജയപ്പെടുന്നത് . കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കാനായി  വിതരണക്കാര്‍ ഇടപെട്ടു നല്‍കിയ ഒരു മുഖം മൂടിയാകണം അത് . ഹോകിങ്ങ്സ് -നെ പോലെയുള്ള മഹാ ധിഷണാ ശാലികള്‍ അതിനു കൂട്ട്  നില്‍ക്കൊമോ എന്ന സംശയവും ദുഖവും ഒക്കെ ബാക്കി നില്‍ക്കുമെങ്കിലും , അങ്ങനെ ചിന്തിക്കാതെ മാര്‍ഗമില്ല . എന്തൊക്കെ പറഞ്ഞാലും താഴത്ത് വയ്ക്കാതെ ഈ പുസ്തകം വായിച്ചു തീര്‍ക്കുമെന്ന്  ഉറപ്പ്.

പിന്കുറിപ്പ് :പുസ്തകത്തില്‍ പ്രതിപാദിക്കുന്ന എല്ലാ വിവരണങ്ങളെയും  ഇവിടെ എടുത്തു പറയുക വിഷമകരമായ കാര്യമാണ് . മാത്രവുമല്ല  അതിനെ കുറിച്ച് ആധികാരികമായി എഴുതാന്‍ സി രാധാകൃഷ്ണന്‍ -നെ പോലെയുള്ള പ്രതിഭകള്‍ മലയാളത്തിനുണ്ട് താനും.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails