2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

The Elegant Universe

പ്രപഞ്ചത്തിന്റെ  ഉല്പത്തിയും നിലനില്‍പ്പും മനുഷ്യനെ എന്നും അമ്പരപ്പിക്കുന്ന ഒരു കാര്യമാണ് . നിത്യ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നാം ഇതൊന്നും  ചിന്തിക്കാറില്ലെന്നു മാത്രമല്ല , ചിന്തിച്ചാല്‍ തന്നെ ഒരു പരിധിക്കപ്പുറം സാധാരണക്കാരായ നമുക്ക്  ഒന്നും  മന സി ലാകാ രുമില്ല.    'ബിഗ്‌ ബാങ്ങും'(Big Bang ) സ്ട്രിംഗ് തിയറി യും (String Theory  ) ഒക്കെ നാം കേട്ടിട്ടുണ്ടെന്നല്ലാതെ , അതിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍  അത്ര എളുപ്പം അല്ല. ഈ വിഷയങ്ങളില്‍ താത്പര്യം ഉള്ളവര്‍ക്ക്  പറ്റിയ ഒരു പുസ്തകമാണ്  ബ്രയാന്‍ ഗ്രീന്‍ -ന്റെ ( Brian Greene) 'ദി എലെഗന്റ്റ്   യൂണിവേര്‍സ്' ( The Elegant Universe ) . ഗവേഷണ     വിദ്യാര്‍ഥികള്‍ക്ക്  പോലും മനസിലാക്കാന്‍ പ്രയാസമുള്ള ശാസ്ത്ര വിഷയങ്ങള്‍ അതീവ ലഘുവായാണ്  ഗ്രീന്‍ ഇതില്‍ അവതരിപ്പിക്കുന്നത്. നിത്യ ജീവിതത്തിലെ ഉദാഹരണങ്ങളും തമാശകളും കൂടി ആകുമ്പോള്‍ വായന അതീവ ഹൃദ്യമായി മാറുന്നു .

 ഒരു ശാസ്ത്ര വിദ്യാര്‍ഥി   എന്ന നിലയില്‍  നാം ഒരു പാട് കാര്യങ്ങള്‍ പഠിച്ചിരിക്കും എന്നതില്‍ തര്‍ക്കമില്ല . എന്നാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് നേടുക എന്ന ഒരു ലക്ഷ്യത്തിനപ്പുറം, പലപ്പഴായി പഠിച്ച കാര്യങ്ങളെ , തമ്മില്‍ ചേര്‍ത്ത് വച്ച് , കുറച്ചു കൂടി വിശാലമായ ഒരു കാഴ്ച പാടില്‍ ,  നോക്കി ക്കാണാന്‍ നമ്മളില്‍ പലരും മുതിര്‍ന്നിട്ടുണ്ടാകില്ല .ഈ പുസ്തകത്തിന്റെ ആദ്യ  അധ്യായങ്ങളില്‍ നാം കാണുന്നത് അതാണ്‌ .നാം കേട്ട് മറന്ന   ഗ്രാവിറ്റി-യും   ഇലെച്ട്രോ -മാഗ്നെടിക് ഫോഴ്സ് കളും മറ്റും തമ്മിലുള്ള ബന്ധത്തെ പറ്റിയും ഒക്കെ ഗ്രീന്‍ വിവരിക്കുമ്പോള്‍ , ഇത്രയും നാള്‍ ഈ വിധത്തില്‍  ചിന്തിക്കാന്‍ നമുക്ക് തോന്നിയില്ലലോ എന്ന് തോന്നി പോകും .   കാര്യങ്ങള്‍ വെറുതെ പറഞ്ഞു പോകാതെ , വായനക്കാരോട് ,ചോദ്യങ്ങള്‍ ചോദിച്ചു ,അവരെക്കൊണ്ടും  ചിന്തിപ്പിച്ചു , ഐന്‍സ്ടീനും മറ്റനവധി ശാസ്ത്രകാരന്മാരും  നടന്ന  അതേ പാതയിലൂടെ യാണ്   ഗ്രീന്‍ വായനക്കാരെയും കൊണ്ടുപോകുന്നത് .  ഒരു ഡിക്ടീവ്  നോവലില്‍ നാം ഒരു   ഡിക്ടീവ് ആയി കേസ് അന്വേഷിക്കുന്നത് പോലെ ഈ വായനയില്‍ നാം അറിയാതെ ഒരു ശാസ്ത്ര കാരന്‍ ആയി പോകും .

    പ്രപഞ്ചത്തിന്റെ ഉല്പത്തി യെക്കുറിച്ച്  വിവരിക്കുന്നത്  അത്യന്തം വിഷമം പിടിച്ച ഒരു ജോലിയാണ് . സ്പേസ് ടൈം ഉം (Space Time ) , എക്സ്ട്രാ ഡിമെന്‍ഷനും ( Extra Dimensions ) , ക്വാണ്ടം     മെക്കാനിക്സും ഒക്കെ പറഞ്ഞു മനസിലാക്കുന്നതില്‍ ഗ്രീന്‍ വളരെ നല്ല ഒരു ദൌത്യം ആണ് നിര്‍വഹിച്ചിരിക്കുന്നത് . പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ശാസ്ത്ര തത്വങ്ങള്‍ ഇവിടെ വിവരിക്കാന്‍ പ്രയാസം ആണെന്ന് മാത്ര മല്ല , വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ , ഒരൊറ്റ വായനയില്‍ തന്നെ പൂര്‍ണമായും ഗ്രഹിക്കാന്‍ കഴിഞ്ഞു എന്നും ഞാന്‍ അവകാശ പെടുന്നില്ല .എന്നാല്‍ അതിനെ ക്കുറിചോക്കെ കൂടുതല്‍ വായിക്കാനും , മനസിലാകാനും ഉള്ള ഒരു ത്വര എന്നില്‍ ഉണര്‍ത്താന്‍ ഗ്രീനിനു കഴിഞ്ഞു എന്നത്  യാതൊരു സംശയവും കൂടാതെ പറയാവുന്ന ഒരു കാര്യമാണ്.

പിന്കുറിപ്പ് : ഈ പുസ്തകത്തെ ആധാരമാക്കി , അമേരിക്കന്‍ പബ്ളിക് ടെലിവിഷന്‍ നിര്‍മിച്ച  ഡോക്യുമെന്റ് റികള്‍ യൂടുബില്‍ ലഭ്യമാണ് .ഗ്രീന്‍ തന്നെ അവതാരകനാകുന്ന ,ഇവ കാര്യങ്ങള്‍ കൂടുതല്‍ മനസിലാകാന്‍ നമ്മെ സഹായിക്കും . അവ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക .

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails