ഫേസ് ബുക്കിനെ കുറിച്ച് കേള്‍ക്കാത്തവര്‍ അപൂര്‍വ്വം .ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യ യുള്ള ഫേസ് ബുക്കിനെ പ്പറ്റി അറിയില്ലെന്നു പറയുന്നത് ലജ്ജാകരം. മറ്റെന്തിനെയും പോലെ ഫേസ് ബുക്കിനും ഉണ്ട് കഥ പറയാന്‍ , ഒന്നല്ല ഒട്ടേറെ, അതും പ്രതിഭയുടെയും ,പണത്തിന്റെയും , ഞെട്ടിപ്പിക്കുന്ന വിശ്വാസ വഞ്ചനയുടെയും മറ്റും മറ്റും . ഹാര്‍ വാര്‍ഡ് യൂണിവെര്സിറ്റി യിലെ ഒരു ഡോം റൂമില്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ് (Mark Zuckerberg ) എന്ന 20 വയസ്സുകാരന് തോന്നിയ ഒരാശയം , ലോകത്തെ മുഴുവന്‍ അടക്കി ഭരിക്കാന്‍ കഴിവുള്ള ഒരു സംരഭം ആയി മാറുന്നതുവരെ യുള്ള യഥാര്‍ഥ സംഭവങ്ങള്‍ ആണ് കഥാ രൂപേണ ബെന്‍ മേരിച് ( Ben Mezrich) തന്റെ "ആക്സിടെന്ടല്‍ ബില്ല്യനെയ്ര്സ് "(The Accidental Billionaires: The Founding of Facebook, A Tale of Sex, Money, Genius, and Betrayal ) എന്ന പുസ്തകത്തിലൂടെ അവതിപ്പിക്കുന്നത് .
2004 - ല്‍ തുടങ്ങി 2006 -ല്‍ അവസാനിക്കുന്ന രണ്ടു വര്‍ഷ കാലയളവില്‍ ഹാര്‍ വാര്‍ഡ് യൂണിവെര്സിറ്റിയിലാണ് കഥയ്ക്ക് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് . വിദ്യാര്‍ ഥികള്‍ ആയ വിങ്ക്ലോവോസ് (Winklevoss) ഇരട്ട സഹോദരന്മാരും ദിവ്യ നരേന്ദ്ര (Divya Narendra) യുമായി ച്ചേര്‍ന്നു കാമ്പസ് വിദ്യാര്‍ ഥികള്‍ ക്കായി ഒരു ഡേറിംഗ് സൈറ്റ് തുടങ്ങാന്‍ 2002 -ല്‍ പ്രവര്‍ത്തനം തുടങ്ങുന്നു .ഇഴഞ്ഞു നിങ്ങിയിരുന്ന അതിന്റെ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ അവര്‍ സക്കര്‍ബെര്‍ഗ് എന്ന കമ്പ്യൂട്ടര്‍ ജിനിയെസ്-നെ താത്കാലികമായി ജോലിക്കെടുക്കുന്നു .രണ്ടു മാസത്തോളം കാര്യമായ ജോലി ഒന്നും ചെയ്യാതെ സക്കര്‍ബെര്‍ഗ് മെല്ലെപോക്ക് നയം സ്വീകരിക്കുന്നു. ഒടുവില്‍ പ്രോജെക്ടില്‍ താത്പര്യം ഇല്ല എന്ന് പറഞ്ഞു പിന്‍വാങ്ങുന്നു .കേവലം ഒരാഴ്ചക്ക് ശേഷം എദുരഡോ(Eduardo) എന്ന മറ്റൊരു കൂട്ടുകാരനുമായി ചേര്‍ന്ന്‍ "ദി ഫേസ് ബുക്ക് "(theFacebook )എന്ന പേരില്‍ അതെ ആശയം ഉള്‍കൊള്ളുന്ന ഒരു വെബ് സൈറ്റ് പുറത്തിറക്കുന്നു. ആശയ മോഷണത്തിന് അവര്‍ നിയമ നടപടി നേരിടുന്നു .ഇതിനിടയിലും ഫേസ് ബുക്കിന്റെ പോപ്പുലാരിറ്റി അതിശയിപ്പിക്കും വിധം വര്‍ദ്ധിക്കുന്നു.സോഷ്യല്‍ നെറ്റ്‌വര്‍ക്ക്ങ്ങിലെ അനന്ത സാധ്യതകള്‍ മനസിലാക്കി വമ്പന്‍ വെന്ചെര്‍ കാപിറ്റ്ലിസ്റ്റുകള്‍ (Venture Capitalists ) സക്കര്‍ബെര്‍ഗ് -നെ സമീപിക്കുന്നു ഇതോടെ എദുരഡോയെ ചതിയിലുടെ പുറത്താക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു .അങ്ങനെ ഒട്ടേറെ വിശ്വാസ വഞ്ചനകളു ടെയും ചതി പ്രയോഗങ്ങളുടെയും സ്മാരകമായി ഫേസ് ബുക്ക് അതിന്റെ ജൈത്ര യാത്ര ഇന്നും തുടരുന്നു.
വളരെ അടുത്ത കാലയളവില്‍ നടക്കുന്ന ഒരു കഥ പറയുമ്പോള്‍ ,പ്രത്യേകിച്ചും കഥാപാത്രങ്ങള്‍ എല്ലാം ശരിയായ പേരില്‍ തന്നെ അവതരിപ്പിക്കപെടുമ്പോള്‍ , അവലംബിക്കേണ്ടുന്ന സൂക്ഷ്മതയും ക്ര്യത്യതയും കഥാ കാരന്‍ പുലര്‍ത്തുന്നുണ്ട് . തുല്യ ശക്തികളായ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ക്കിടയില്‍ നിന്നു ,പക്ഷപാത രഹിതമായ ഒരു കഥാതന്തു വികസിപ്പിച്ചെടുക്കാന്‍ ബെന്‍ ഒട്ടേറെ ഗൃഹ പാഠം ചെയ്തിരിക്കുമെന്നു തീര്‍ച്ച .ചതിയനും വിശ്വാസ വഞ്ചകനുമായ ഒരു സക്കര്‍ബെര്‍ഗ്-ന്റെ ചിത്ര മാണ് നമുക്ക് വായനയിലൂടെ ലഭിക്കുക എങ്കിലും അല്പം കൂടി ചിന്തിച്ചാല്‍ , മറു ഭാഗവും ശ്രമിച്ചത് തന്ത്രത്തില്‍ സക്കര്‍ബെര്‍ഗ്-നെ ഉപയോഗിച്ച് നേട്ടം കൊയ്യുവാനാണ് . അത് തടയുന്നതില്‍ മാത്രമല്ല ,ഒരു പടികൂടി കടന്നു ആളുകളെ ആവശ്യ മുള്ളപ്പോള്‍ ഉപയോഗിച്ചും അത് കഴിയുമ്പോള്‍ അകറ്റിയും തനിക്കു നേട്ടം ഉണ്ടാക്കുന്നതിലും സക്കര്‍ബെര്‍ഗ് വിജയിച്ചു .ഈ യുദ്ധത്തില്‍ ആര്‍ക്കും നിഷ്കളങ്കത ചമയാന്‍ പറ്റില്ല എന്ന് സാരം.
പിന്‍കുറിപ്പ് :ഹാര്‍ വാര്‍ഡ് പോലെയുള്ള , ബുദ്ദ്ധി രാക്ഷസന്മാര്‍ പഠിക്കുന്ന കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും വ്യക്തി സംശുദ്ധിയും ,സാമാന്യ മര്യാദകളും കൈ മോശം വന്നു പോകുന്നത് ഒട്ടും ആശാവഹമായ കാര്യമല്ല എന്ന് കൂടി നാം ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം !.

3 അഭിപ്രായങ്ങൾ:
Good.. but i think you should write little more story line review.
nice review, unni....thought the movie did more impartial view on zuckerberg than the book..what u think?..i guess the true reflection of the times we live in will be the two modern icons.. Julian Assange and mark zuckerberg... the story of two comp nerds...tough to pick who would have been a better hacker, bigger egoist /manipulator or plainly greater genius..but whats easy to pick is from whom the MNC's benefited in the end (& hence the time person of the year!)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ