ഓഫീസിലേക്കു ള്ള പതിവു യാത്രക്കിടയില്‍ , റേഡി യോവിലൂടെയാണ് ആദ്യമായി ഈ പുസ്തകത്തെ കുറിച്ച് കേള്‍ക്കുന്നത് . ഇന്ത്യ യെക്കുറിച്ച് പരാമര്‍ശിച്ചതുകൊണ്ടാകണം ഇതിന്റെ പേര് മനസ്സില്‍ തടഞ്ഞതും വായിക്കണമെന്ന ആഗ്രഹം തോന്നിയതും. അമേരിക്കന്‍ എഴുത്തുകാരി എലിസബത്ത് ഗില്‍ബെര്‍ട്ട് -ന്റെ ആത്മ കഥാംശമുള്ള ഒരു ഓര്‍മ്മക്കുറി പ്പാണ് ഈറ്റ് പ്രേ ലവ് (Eat Pray Love ) .വിവാഹമോചന ശേഷം 'തന്നിലെ താനിനെ '(Self ) അന്വേക്ഷിച്ച് അവര്‍ നടത്തുന്ന ഇറ്റലി ,ഇന്ത്യ, ഇന്തോനേഷ്യ യാത്രയും അനുബന്ധ സംഭവങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം .മനസിന്റെ ഏകാഗ്രതക്കായി ഭരതീയ ദാര്‍ശനികന്‍ മാര്‍ നിര്‍ദേശിക്കുന്ന ജപമാലയിലെ 108 മണികള്‍ പോലെയാണ് ഇതിന്റെ അദ്ദ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .
നിത്യ ജീവിതത്തിന്റെ മടുപ്പില്‍ നിന്ന് രക്ഷപെട്ടു ഒരു പുതുമക്കായി കൊതിക്കുന്ന ലിസ് എന്ന കഥാപാത്രത്തിനു നാമോരോരുത്തരുമായി സാമ്യമുണ്ട് .തനിക്കു തന്നെ തന്നെ തിരിച്ചറിയാന്‍ കഴിയാത്തത് മൂലമുള്ള മാനസിക സംഘര്‍ഷം ,ജിവിതത്തില്‍ എപ്പോഴോ ഒക്കെ നാമും അനുഭവിച്ചതാണ് .അതുകൊണ്ടുതന്നെ അതിനു പരിഹാരം തേടിയുള്ള ലിസിന്റെ യാത്ര നമുക്കും ആസ്വാ ദകരമാകുന്നു
ഇറ്റാലിയന്‍ ഭാഷയുടെ ശബ്ദ സൌന്ദര്യത്തില്‍ ആകൃഷ്ടയായി ,കൂടുതല്‍ പഠിക്കാനായി ഒരു വര്ഷം നീളുന്ന വെക്കേഷന്റെ ആദ്യ നാലുമാസങ്ങള്‍ ചിലവഴിക്കാന്‍ അവര്‍ഇറ്റലി യില്‍ എത്തുന്നു .അവിടുത്തെ ജിവിത ശൈലിയും ഭക്ഷണവും ഒക്കെ ആസ്വദിച്ചു ലിസ് ഭാഷാ പഠനം ആരംഭിക്കുന്നു .രുചി ഭേദങ്ങളുടെ നാട്ടില്‍ ,പുതിയ കൂട്ടുകാരുമൊത്ത് , പിസ്സയും പാസ്തയും വൈനും ഒക്കെ മതിയാവോളം ആസ്വദിക്കുന്നു .തുടര്‍ന്ന് ആത്മീയ അന്വേക്ഷണത്തിനായി ഇന്ത്യ യില്‍ എത്തുകയും , കൊല്കത്തയിലെ ഒരാശ്രമത്തില്‍ നാല് മാസം ചിലവിടുകയും ചെയ്യുന്നതാണ് കഥ യുടെ രണ്ടാം പാദം .മനസിന്റെ ഏകാഗ്രത നിലനിര്‍ത്തിയും,സ്വയം സമര്‍പ്പണത്തിലൂടെയും "തന്നിലെ ദൈവത്തെ "കണ്ടെത്താന്‍ അവര്‍ കഠിനമായി പ്രയത്നിക്കുന്നു .ഒടുവില്‍ ധ്യാന നിമാഗ്നമായ മനസിന്റെ ശാന്ത സൌന്ദര്യം അവര്‍ ആസ്വദിക്കുന്നു .അനുപൂരകങ്ങളായ ഇറ്റാലിയന്‍ ഇന്ത്യന്‍ ജീവിതശൈലികളുടെ ബാലന്‍സ് തേടി ലിസ് ഇന്തോനേഷ്യയിലെ ബാലിയില്‍ എത്തുന്നു.അവിടുത്തെ ഒരു പാരമ്പര്യ വൈദ്യനില്‍ നിന്ന് പ്രകൃതി ജീവനത്തി ന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കുന്ന തിനോടൊപ്പം അവിടുത്തെ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളിലും അവര്‍ ആത്മാര്‍ഥമായി ഇടപെടുന്നു .വെകേഷന്റെ അവസാന ഘട്ടത്തില്‍ , അനേക ആത്മ സംവാദങ്ങള്‍കൊടുവില്‍ അവര്‍ പുതിയ ജീവിത പങ്കാളിയെ സ്വീകരിക്കാന് തീരുമാനിക്കുന്ന്തോ ടെ കഥയും അവസാനിക്കുന്നു .
അവതരണത്തിലെ ലാളിത്യം കൊണ്ടും ഭാഷാപരമായ ലഘുതം കൊണ്ടും വളരെ വേഗം വായിച്ചു പോകാവുന്ന ഒരു പുസ്തകമാണിത് .തന്റെ ചിന്തകളിലൂടെ കഥ പറഞ്ഞു പോകുന്ന ശൈലി ആയതിനാല്‍ സ്ത്രീ വായനക്കാര്‍ക്ക് ഇത് കൂടുതല്‍ ആസ്വദിക്കാനകുമെന്നു തീര്‍ച്ച.ഭാവനയുടെ കൂട്ടുകള്‍ മിതമായി ചേര്‍ത്തുകൊണ്ട് കഥാസന്ദര്‍ഭങ്ങളെ വായനക്കാരന്റെ കൂടി അനുഭവമായി മാറ്റാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട് .
ഇന്ത്യന്‍ ദാരിദ്രത്തി ന്റെയും ജീവിത രീ തി കളുടെയും അര്‍ദ്ധ സത്യങ്ങള്‍ വായന ക്കര്‍ക്കുമുന്പില്‍ നിരത്തി വച്ചു ജന പ്രീതീ നേടുന്ന എഴുത്തുകാരില്‍ നിന്ന് ഗില്‍ബെര്‍ട്ട് തുലോം വ്യാത്യസ്തമാണ് .മാത്രവുമല്ല മൂനാം ലോകരാജ്യങ്ങളിലെ ജനതയുടെ ,പ്രത്യേകിച്ചും സ്ട്രീ കളുടെ , മാനസിക പിരിമുറുക്കങ്ങളും ,സാമൂഹ്യ വ്യവസ്ഥ യുടെ പ്രത്യേകതകളും മറ്റും യാതൊരു പക്ഷ ഭേദവുമില്ലാതെ അവതരിപ്പിക്ക പ്പെട്ടിട്ടുമുണ്ട്.
വായനയിലുടനീളം ലിസ് എന്ന കഥാ പത്രവുമായി താതമ്യം പ്രാപിക്കാന്‍ നമുക്ക് കഴിയുന്നു വെന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ് .യാത്രയില്‍ ഉടനീളം നേടിയ അനുഭവങ്ങള്‍ പൂര്‍ണ മായും ഉള്‍കൊണ്ടുകൊണ്ട്, സാദാരണ ജീവിതതിലെക്കു മാടങ്ങിവരുന്ന്‍ സൂചനകള്‍ നല്‍കി കഥ അവസാനിക്കുമ്പോള്‍ , ലിസ് എന്ന കഥാപത്ര ത്തിന്റെ വ്യക്തി ത്വതിനു യാതൊരു പോറലും ഏല്‍ക്കുന്നില്ല .അതുകൊണ്ടുതന്നെ യുക്തി ഭദ്രവും ഹ്ര്യദ്യവുമായ ഒരു വായനാനുഭവം നമുക്ക് ലഭിക്കുന്നു.
പിന്‍കുറിപ്പ്: പ്രസ്തുത ക്ര്യതിയെ ആസ്പദമാക്കി ,ഓസ്കാര്‍ അവാര്‍ഡു ജേതാവ് ജൂലിയ റോബോര്ട്സ നായികയായി പുറത്തിറങ്ങിയ ഹോളിവൂഡ് ചിത്രം ജനപ്രിതിയോ സാമ്പത്തിക വിജയമോ നേടിയില്ല.

1 അഭിപ്രായം:
good one
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ