2011, ജനുവരി 13, വ്യാഴാഴ്‌ച

ശാസ്ത്ര ദര്‍ശനം

വളരെ കാലങ്ങള്‍ക്ക് ശേഷമാണു ആശയ ഗംഭിരമായ ഒരു പുസ്തകം വായിക്കുന്നത് .ആധുനിക ശാസ്ത്രവും പൌരസ്ത്യ  തത്വ ശാസ്ത്രവും തമ്മിലുള്ള സാമ്യവും സാദൃശ്യവും ചര്‍ച്ച ചെയ്യുന്ന ഒരു മഹത്തായ ഗ്രന്ഥ മാണ് ഫ്രിത്ജോഫ് കാപ്ര (Fritjof Capra ) യുടെ ടാവോ ഓഫ്  ഫിസിക്സ്‌ (The Tao of Physics ) . ലളിതമായ ഭാഷയും വ്യക്തതയുള്ള അവതരണ ശൈലിയും ഈ പുസ്തകത്തെ അനന്യ സാദാരണമാക്കുന്നു.ക്വാണ്ടം മെക്കാനിക്സും ,സ്പേസ് ടൈമും തുടങ്ങി ആധുനിക ഫിസിക്സിലെ പല സിദ്‌ധാന്തങ്ങളും  കണക്കിന്റെ നൂലാമാലകലില്ലാതെ വളരെ മനോഹരമായി നമുക്ക്  പറഞുതരുന്നു .ഒപ്പം  ചൈനയിലെ യിന്‍-യാങ്ങും ,ജപ്പാനിലെ സെന്‍ഉം  ഭാരതത്തിലെ ഹിന്ദു മതവും , ബുദ്ധ മതവും ഒക്കെ ശാസ്ത്ര വുമായി ബന്ധ പ്പെടുത്തി പറയുമ്പോള്‍ ഗ്രന്ഥ കര്‍ത്താവ്  ഒരു ശാസ്ത്ര കാരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ പ്രയാസം.

കാലിഫോര്‍ണിയയിലെ  ഒരു ബീച്ചില്‍ ഒറ്റക്കിരിക്കുമ്പോള്‍ തനിക്കു തോന്നിയ ഒരനുഭവത്തിന്റെ ചുവടുപിടിച്ചാണ് താന്‍ കിഴക്കിന്റെ വിജ്ഞാന ഭണ്ടാരതിലെത്തി ച്ചെര്‍ന്നതെന്ന്   കാപ്രി ആമുഖത്തില്‍ തന്നെ പറയുന്നുണ്ട് . തുടര്‍ന്ന്  ആ വിജ്ഞാന ശേഖരം കൂടുതല്‍ മനസിലാക്കിയപ്പോള്‍ 5000 ഓളം വര്‍ഷങ്ങള്‍ക്കപ്പുറം കിഴക്കന്‍ ദാര്‍ശനികന്‍ മാര്‍ മുന്നോട്ട് വച്ച ദര്‍ശനവും ശാസ്ത്ര സങ്കേതങ്ങളുടെ സഹായത്താല്‍ ആധുനിക ശാസ്ത്ര കാരന്‍ വരയ്ക്കുന്ന ചിത്രവും ഒന്ന് തന്നെയാണെന്ന്  പറയുമ്പോള്‍ കാപ്രി ആവേശം കൊള്ളുന്നു.ആധുനിക ശാസ്ത്രത്തിന്റെ മുടിചൂടാ മന്നന്‍ മാരായ ഐന്‍സ്ടീനും നീല്‍സ് ബോറും ഒക്കെ തമ്മിലുള്ള ചില സംഭാഷണ ശകലങ്ങള്‍ ഈ ദര്‍ശന സമന്വയത്തിന്റെ ആഴവും പരപ്പും പതിന്‍ മടങ്ങ് വര്‍ധിപ്പിക്കുന്നു.

ഭാരതത്തിന്റെ ദര്‍ശനങ്ങളെ കുറിച്ച് അല്പം കേട്ട് കേള്വിയുണ്ടായിരുന്ന എനിക്ക്  സമാനമായ ചിന്താ ധാരകള്‍
കമ്മ്യൂണിസ്റ്റ്‌ ചൈനയിലും  ജപ്പാനിലും ഒക്കെ ഉണ്ടായിരുന്നു എന്ന്  മനസിലാക്കാന്‍ ഈ വായന കൊണ്ട് കഴിഞ്ഞു.അതോടൊപ്പം വിലമതിക്കാനാകാത്ത ആ വിജ്ഞാനത്തെ കുറിച്ചുള്ള അല്പജ്ഞാനം ലജ്ജാകരം ആണെന്നുള്ള തിരിച്ചറിവും . 1975 -ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം വായിക്കാന്‍ 2010 വരെ  താമസിച്ചു എന്ന് പറയുമ്പോള്‍ തന്നെ  കാര്യങ്ങള്‍ സുവ്യക്തം.

ശാസ്ത്ര തത്വങ്ങള്‍ വിവരിക്കുമ്പോള്‍ ഒരു ശാസ്ത്ര കാരന്റെ എല്ലാ സൂക്ഷ്മതയും കാപ്രി പുലര്‍ ത്തുന്നുണ്ടെന്നത്  എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ് .അതുകൊണ്ടുതന്നെ ആത്മീയ ദര്‍ശനങ്ങളെ വിലകല്പിക്കാത്ത ഒരുവനുപോലും സബ് അറ്റോമിക്  ഫിസിക്സ്  ഉം മറ്റും ലളിതമായി മനസില്ലക്കണമെങ്കില്‍ ഈ ഗ്രന്ഥ ത്തെ സമീപിക്കാവുന്നതാണ് .സാധാരണ ഇത്തരം വിഷയങ്ങളില്‍ വന്നു ഭവിക്കാറുള്ള ഏക പക്ഷിയത പ്രതിപാദന ശൈലിയില്‍ തുലോം ഇല്ലെന്നു സാരം.

ഇത്തരം നിരീക്ഷണങ്ങള്‍   പ്രചരിപ്പിക്കുന്നത്  ഒരാ ധുനിക ശാസ്ത്ര കാരന്  ചേര്‍ന്നതല്ല എന്നുള്ള തന്റെ സഹപ്രവര്‍ത്ത കരുടെ നിരന്തര മായ വിമര്‍ശനത്തിനുള്ള മറുപടിയും അദ്ദേഹം പുസ്തകത്തിന്റെ അവസാന ഭാഗത്ത് ചേര്‍ക്കുന്നുണ്ട് .

ടെക്നോളജി യുടെ ചിറകിലേന്തി ഭാവിയിലേക്ക് കുതിക്കുന്നതിനിടയില്‍   ഭാരതിയ ദര്‍ശങ്ങളുടെ വില മറന്നു പോകുന്ന നാം ഓരോരുത്തരും തീ ര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails