2014, ഡിസംബർ 9, ചൊവ്വാഴ്ച

ദി ഫൗണ്ടന്‍ ഹെഡ്

അഹംബോധം വെടിഞ്ഞ് നിഷ്‌കാമനായി ജീവിതം നയിക്കുവാന്‍ മനുഷ്യന് സാധിക്കുമോ? മതഗ്രന്ഥങ്ങളും മഹാനുഭാവന്മാരും എല്ലാം ഒരേ സ്വരത്തോടെ ഉദ്‌ഘോഷിക്കുന്നുവെന്ന് നാം ധരിച്ചുവച്ചിരിക്കുന്ന അത്തരം 'നിസ്വാര്‍ത്ഥ ജീവിത'ങ്ങള്‍ നാം മാതൃകയാക്കണമോ? അഥവാ ഒരുവന്റെ പരമമായ ജീവിത ലക്ഷ്യം അതായിരിക്കണമോ ? മൗലികമായ ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ വായനക്കാരില്‍ ഉണര്‍ത്തുന്ന ഒരു നോവല്‍ ആണ് അയന്‍ റാന്റെ 'ദി ഫൗണ്ടന്‍ ഹെഡ്'.

റഷ്യയില്‍ ജനിച്ചു വളര്‍ന്ന്, 1920 ലെ ബോള്‍ഷെവിക് വിപ്ലവത്തിന്റെ ദുരന്തങ്ങള്‍ നേരിട്ട് അനുഭവിച്ച അയന്‍, വ്യക്തി സ്വാതന്ത്ര്യം ഒന്നിനു വേണ്ടി മാത്രം അമേരിക്കയിലേക്ക് കുടിയേറി പ്പാര്‍ത്ത ഒരു വ്യക്തിയാണ്. സമൂഹത്തിന്റെയും ഗവണ്മെന്റിന്റെയും അനാവശ്യമായ ഇടപെടലുകള്‍ വ്യക്തിവികാസത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന നിലപാട് വിശദീകരിക്കുന്നതാണ് റാന്റിന്റെ നോവലുകളും ലേഖനങ്ങളുമെല്ലാം. ഇത്തരം ആശയങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനു തുടക്കംകുറിച്ച ഒരു നോവല്‍ ആണ് 1943 ല്‍ പുറത്തിറങ്ങിയ ദി ഫൗണ്ടന്‍ ഹെഡ്. കഥയില്‍ കഴമ്പില്ല എന്ന കാരണത്താല്‍, പത്തിലകം പ്രസാധകര്‍ നിരസിച്ച ഈ കഥ, പുറത്തിറങ്ങിയ ശേഷം ക്രമേണ ജനശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. 


മാതൃഭൂമി ബുക്സ്  പ്രസിദ്ധീകരിച്ച ലേഖനം മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails