
'ദി കൈറ്റ് റണ്ണർ ' എന്ന ഒറ്റ നോവലിലൂടെ ലോക ശ്രദ്ധ ആകർഷിച്ച എഴുത്തുകാരനായ ഖാലിദ് ഹോസ്സേനി (Khaled Hosseini) യുടെ ഏറ്റവും പുതിയ നോവൽ ആണ് 'ആൻഡ് മൌണ്ടൻസ് എന്ഖോഡ് ' (And the mountains echoed). സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നതിൽ സമർഥനായ ഹോസ്സേനി, ഇക്കുറി ദേശ-കാല സമസ്യകൾ കൂടി മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു . അങ്ങ് കിഴക്ക് കാബുൾ മുതൽ ഇങ്ങ് പടിഞ്ഞാറൻ കാലിഫോർണിയ തീരങ്ങൾ വരെ പരന്നു കിടക്കുന്ന വിവിധ ദേശങ്ങളിൽ , 1947 മുതൽ 2010 വരെയുള്ള അഞ്ചു പതിറ്റാണ്ട്നു മുകളിൽ പടർന്നു കിടക്കുന്ന ഒരു പറ്റം ജീവിതങ്ങളുടെ കഥയാണിത്. ശബ്ദ വീചികൾ , മലനിരകളിൽ തട്ടി പ്രധിധ്വനിയുണ്ടാക്കുന്നത് പോലെയാണ് , ജീവിതത്തിൽ ഒരുവൻ എടുക്കുന്ന തീരുമാനങ്ങളും എന്ന ഹുസ്സെനിയി യുടെ നിരീക്ഷണത്തോട് ഈ കഥ പൂര്ണമായും നീതി പുലർത്തുന്നുണ്ട് .അനേക അദ്ധ്യായങ്ങളായി , ഹോസ്സേനി വായനക്കാർക്ക് വിളമ്പുന്ന , സമൃദ്ധമായ വിരുന്നിന്ന്റെ ആദ്യ അദ്ധ്യായത്തിന്റെ പരിഭാഷ വായിക്കുവാൻ മാതൃഭൂമി ബുക്സ് ന്റെ ഫിക്ഷൻ പേജ് സന്ദർശിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ