2013, ജനുവരി 20, ഞായറാഴ്‌ച

ദി ഡിസ്കവറീസ്

ഇരുപതാം നൂറാണ്ടില്‍ ശാസ്ത്രത്തിന്റെ ഗതി തിരിച്ചുവിട്ട ഒരുകൂട്ടം കണ്ടുപിടുത്തങ്ങളെ കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകമാണ്  അലെന്‍ ലൈറ്റ്മാന്‍ (Alan Lightman) -ന്റെ ദി ഡിസ്കവറീസ് : ഗ്രേറ്റ്‌  ബ്രേക്ക്‌ ത്രൂസ്  ഓഫ്  20th സെഞ്ച്വറി സയന്‍സ് (The Discoveries:Great Breakthroughs in 20th Century). ശാസ്ത്രം എന്ന അനന്ത വിഹായസ്സില്‍ ,നക്ഷത്രങ്ങളായി തിളങ്ങുന്ന ഓരോ കണ്ടുപിടുത്തങ്ങളുടെയും സ്ഥാനവും ,മറ്റുള്ളവയുമായുള്ള ആപേക്ഷിക പ്രാധാന്യവും വരച്ചു കാട്ടണമെങ്കില്‍ , ശാസ്ത്രത്തിലും ,എഴുത്തിലും,സാംസ്കാരിക ചരിത്രത്തിലും മറ്റും  അതീവ താല്‍പര്യവും പാണ്‍ഡിത്യവുമുള്ള  ഒരാള്‍ക്ക്‌ മാത്രമേ  കഴിയൂ.ഇതിനുപരി ഈ കണ്ടുപിടുത്തങ്ങങ്ങളെ ശാസ്ത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച യഥാര്‍ത്ഥ ജേര്‍ണല്‍ പേപ്പറുകളും,അവ സാധാരണ വായനക്കാര്‍ക്ക്   മനസിലാക്കാന്‍ വേണ്ട അടിസ്ഥാന വിക്ഞാന പശ്ചാത്തലം കൂടി  നല്‍കുന്നു വെന്നത് ,  ഈ ഗണത്തില്‍ പെട്ട മറ്റു പുസ്തകങ്ങളില്‍  നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു.

എങ്ങനെയാണ്  മഹത്തായ ഒരു കണ്ടുപിടുത്തത്തില്‍ ഒരു ശാസ്തകാരന്‍ എത്തിച്ചേരുന്നത് ? ആ സമയത്ത്  അദ്ദേഹത്തിന്റെ മാനസീക വ്യാപാരങ്ങള്‍ എന്തെല്ലാമായിരുന്നു? തന്റെ കണ്ടെത്തലിന്റെ 'വലുപ്പം' അദ്ദേഹത്തിന്  എത്രത്തോളം അറിയാമായിരുന്നു ? പ്രഗല്‍ഭനായ ഒരു ശാസ്ത്ര കാരനിലെ 'വ്യക്തി' ഇപ്രകാരമുള്ള ഒരുവനായിരുന്നു ? ഇതര മഹാരഥന്‍ മാരുമായി അവന്‍ എപ്രകാരംതാരതമ്യ പ്പെടുത്തിയിരുന്നു ? തുടങ്ങി സധാരണ പാഠപുസ്തകങ്ങളില്‍ നിന്ന്  നമുക്ക്  ലഭിക്കാത്ത ഒരു ഡയമെന്‍ഷന്‍ ആണ്  ഇതിന്റെ വായനയിലൂടെ നമുക്ക്  ലഭിക്കുന്നത് .കണ്ടുപിടുത്തങ്ങളെ  സാംശീകരിക്കുന്നതില്‍  ,ശാസ്ത്രകാരനെ  പോലെ, ഓരോ ശാസ്തമേഖലയും അനുവര്‍ത്തിക്കുന്ന വ്യത്യസ്തങ്ങളായ സങ്കേതങ്ങളെകൂടി  സൂക്ഷ്മമായി നിരീക്ഷണ വിധേയമാക്കുമ്പോള്‍ ഇത്  കണ്ടുപിടുത്തങ്ങളെ കുറിച്ചുള്ള ഒരു 'കണ്ടുപിടുത്ത'മായി മാറുന്നു .



സ്കൂള്‍ കോളേജ്  തലങ്ങളില്‍ നാം പഠിച്ചിട്ടുള്ള ശാസ്തത്തിന്റെ അടിസ്ഥാന കണ്ടുപിടുത്തങ്ങളെ   അല്പം ആഴത്തില്‍ , എന്നാല്‍ നമുക്ക്  ഒറ്റവായനയില്‍  മനസിലാകുന്ന തരത്തില്‍ സരസ്സമായ ഭാഷയില്‍ ആണ് ഇതില്‍  അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ  ഏറ്റവും  പ്രാധാന്യമേറിയതെന്ന്  വിവിധ മേഖലകളില്‍ പെട്ട തന്റെ സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ തിരഞ്ഞെടുത്ത  ഇരുപത്തിയഞ്ച്  പേപ്പറുകളാണ്  ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നതെന്നും അവ ,ആ  കാലഘട്ടത്തിന്റെ  രാഷ്ട്രീയവും സാമൂഹികവും ആയ ഒരു പരിച്ചേദം  ആണെന്നും അലെന്‍ ഇതിന്റെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട് . സാഹിത്യ വിദ്യാര്‍ഥികള്‍ , വിശ്വസാഹിത്യ  കൃതികളെ അതേപടി വായിച്ച്  ആസ്വദിക്കുന്നത് പോലെ , ഓരോ ശാസ്ത്രവിദ്യാര്‍ഥിയും കണ്ടുപിടുത്തങ്ങളുടെ അന്തസത്ത മാത്രം പഠിക്കുന്നതിനുപരി അവയുടെ അനുബന്ധ ജേര്‍ണല്‍ പേപ്പറുകളും വായിച്ച്  ആസ്വദിക്കുന്ന ഒരു തലത്തിലേക്ക് വളരണമെന്ന്  അദ്ദേഹം  ആഹ്വാനം ചെയ്യുന്നു .1900-ലെ മാക്ക്സ് പ്ളാങ്കിന്റെ(MaxPlanck) ക്വാണ്ടം സിദ്ധാന്തം(Quantum theory) മുതല്‍ 1980-കളിലെ ജനിതക ശാസ്ത്ര മുന്നേറ്റം വരെയുള്ള അതി വിശാലമായ , ഒട്ടു മിക്ക എല്ലാ ശാസ്ത്ര മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന കണ്ടുപിടുത്തങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട് .

 കണ്ടുപിടുത്തങ്ങളുടെ ശാസ്ത്രപരമായ പ്രാധാന്യത്തിനപ്പുറത്ത് , ഓരോ കണ്ടുപിടുത്തതിന്റെയും സാംസ്കാരികവും വൈകാരികവും ആയ ഒരു പശ്ചാത്തലം കൂടി ഇതില്‍ അനുനയിപ്പിച്ച്ചിരിക്കുന്നു .ഓരോ  ജേര്‍ണല്‍ പേപ്പറിന്റെയും ഭാഷയില്‍ നിന്ന്  അതാതു ശാസ്ത്രകാരന്റെ  പ്രകൃതം  കൂടി വരച്ചു കാട്ടുവാന്‍ കൂടി അലെന്‍ ഇതില്‍ ശ്രമിക്കുന്നുണ്ട് .ഉദാഹരണമായി  പെന്‍സിലിന്‍(Penicillin) കണ്ടുപിടുത്തത്തെകുറിച്ച്  വിശദമാക്കുന്ന ജേര്‍ണല്‍ പേപ്പറിലെ ഭാഷയെ, ഒരു ഭാഷാ വിദ്യാര്‍ത്ഥിയുടെ പാടവത്തോടെയാണ്  അദ്ദേഹം പഠന വിധേയമാക്കുന്നത് .അതിലൂടെ  ഫ്ളെമിംഗ്  (Alexander Fleming)എന്ന ശാസ്ത്രകാരന്റെ ഒരു പൂര്‍ണകായ ചിത്രമാണ്  വായനക്കാരന് മുന്നില്‍ വരച്ചുകാട്ടുന്നത് .
"In the very first paragraph of his landmark paper of 1929,Fleming acknowledges the accidental nature of his discovery.Almost immediately ,we became acquainted with his modesty of style.
There is a reserve in his voice,a removal,a disembodied character,almost as if he were not involved with his own experiments."It was noticed that ....","It was found that....." and so on. Compare this tone with the self-confident and active voice of Rutherford in his paper ."We shall first examine...." or  to Einstein : "We will raise this conjecture...." Evidently ,there is a wide variation of personal style among great scientists."

റുഥര്‍ ഫോഡിന്റെയും(Ernest Rutherford) ഐന്‍സ്റ്റീന്‌ന്റെയും(Albert Einstein) സ്വഭാവ താരതമ്യം ചെയ്യുന്ന ഭാഗവും മനുഷ്യ ശരീരത്തില്‍ ഹോര്‍മോണ്‍ ട്രാന്‍സ്മിഷന്‍  സംവിധാനത്തെകുറിച്ച്  കണ്ടെത്തിയ  ഓട്ടോ ലോവി(Otto Loewi) ,തന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച്  പറഞ്ഞിരിക്കുന്നതും ഒക്കെ   വായനയില്‍ നാം ഓര്‍ത്തിരിക്കുന്ന ഭാഗങ്ങളാണ് .
"Some Scientists,like Einstein, are loners and donot often collaborate or train students.Others relish having young people around them,relish the master-apprentice relationship,the give and take of daily debate.Rutherford was in the second group." -

"The night before Easter Sunday of 1921, I woke ,turned on the light, and jotted down a few notes on a tiny slip of paper.Then I fell asleep again.It occurred to me at six o'clock in the morning that during the night I had written down something most important,but I was unable to scrawl.The next night at three o'clock the idea returned. It was design of an experiment for the hypothesis of chemical transmission........"

ഇത്തരം  നീരിക്ഷണങ്ങള്‍ നടത്താന്‍ അലെന്‍ -നെ പോലെ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള ഒരു എഴുത്തുകാരനേ കഴിയൂ .കണ്ടുപിടുത്തങ്ങളുടെ ആകസ്മികതയും മറ്റ്  അണിയറ വിശേഷങ്ങളും ഒരു കഥയിലേതെന്നത്  പോലെ  വായിച്ചു പോകുമ്പോള്‍, ഈ അതികായന്മാരുടെ സാധാരണത്വങ്ങളിലേക്ക്  കൂടി വെളിച്ചം വീശുന്നു .ചുരുക്കത്തില്‍ ഇവരുടെയൊക്കെ ജീവ ചരിത്രങ്ങള്‍ ഒന്നോടിച്ചു വായിച്ച ഒരു പ്രതീതി നമുക്കുണ്ടാകുന്നു.ഓരോ ജേര്‍ണല്‍ പേപ്പര്‍ കളും ഒരു പ്രാവശ്യമെങ്കിലും ഒന്ന് വായിക്കുക എന്നത്  വളരെ സമയം പിടിക്കുന്ന ഒരു കാര്യമാണെങ്കിലും , ഇത്തരം കണ്ടുപിടുത്തങ്ങളോടുള്ള ആദര സൂചകമായെങ്കിലും നാം അതിനു തുനിയെണ്ടുന്നതാണ് !

ഈ പുസ്തകത്തെ അധികരിച്ച് അദ്ദേഹം നത്തിയ ഒരു പ്രഭാഷണത്തിന്റെ വീഡിയോ ചുവടെ കാണുക :




പിന്കുറിപ്പ് : പൊതുവില്‍ വളരെ നല്ല റിവ്യൂ ഉള്ള ഈ പുസ്തകത്തെ കുറിച്ച്  ആമസോണില്‍ (amazon)കണ്ട ഒരു വിയോജനകുറിപ്പ്, വായനയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇവിടെ ചേര്‍ക്കുന്നു 
 
Customer Review

95 of 118 people found the following review helpful
1.0 out of 5 stars Devoutly to be avoided, December 21, 2005
By 
This review is from: The Discoveries: Great Breakthroughs in 20th-century Science, Including the Original Papers (Hardcover)
I am teaching a history of science survey at the University of Minnesota and picked up this book thinking I could use it to assign some famous original papers to my students with readable and reliable introductions. Boy, was I wrong. Spot-checking the book in my area of expertise, Einstein (which, I may add, is supposedly also one of the author's areas of expertise), I quickly turned up a few howlers so bad as to make this book completely unfit for classroom use. In section 4, on special relatiivty, Lightman calls the Michelson-Morley experiment "one of the most important scientific experiments of all time" and claims that Michelson "was awarded the Nobel prize for his "failure" [to detect the earth's motion through the ether]" (p. 62). In a famous article first published in 1969 and still readily available, Harvard historian Gerald Holton disposed of this myth of the Michelson-Morley experiment ("Einstein, Michelson, and the "Crucial" Experiment." Isis 60 (1969): 133-197. Reprinted in Gerald Holton, Thematic Origins of Scientific Thought: Kepler to Einstein. Rev. Ed. Cambridge: Harvard University Press, 1988, pp. 279-370). Lightman appears to be blissfully ignorant of the literature on the history of relativity. Section 1 on Planck is even worse. On p. 3 of his book, he writes, eloquently but even eloquently stated falsehoods are false: "The seemingly smooth flow of light pouring through a window is, in reality, a pitter-patter of individual quanta, each far too tiny and weak to discern with the eye. Thus began quantum physics." In a controversial book first published in 1978, Thomas S. Kuhn argued that Planck did not quantize much of anything and that quantum physics only started with Einstein in 1905 (Black-Body Theory and the Quantum Discontinuity, 1894-1912. 2nd ed. Chicago: University of Chicago Press, 1987). This book has been hotly debated since among historians of physics, but I do not know of a single serious historian of physics who has Planck introduce light quanta in 1900! Whatever Planck did in 1900, this he did not. Light quanta were introduced by Einstein in 1905 and met with strong resistance for almost 20 years from the rest of the physics community. When Planck recruited Einstein for a post in Berlin in 1913, he, Planck himself, actually noted in his official proposal that Einstein had sometimes gone overboard in his speculations, the light-quantum hypothesis being his prime example (see, e.g., Albrecht Fölsing, Albert Einstein, New York: Viking, 1997, p. 328). As I hope the reader will recognize, these are blunders, not minor mistakes. They go to the heart of the episodes Lightman discusses. And they could easily have been avoided had Lightman taken the trouble of familiarizing himself with some of the most obvious literature in history of physics. If he makes such a hash of the physics stuff he supposedly knows well, one wonders what howlers may be lurking in his introductions to papers outside his (and my) area of expertise. Hence my recommendation: devoutly to be avoided.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails