ഈ കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ , ഫലത്തോളം തന്നെ ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് , നേറ്റ് സില്‍വര്‍(Nate Silver) -ന്റെ പ്രവചനങ്ങള്‍ എത്രത്തോളം ശരിയാകും എന്നത് . ജനങ്ങളെ നിരാശരാക്കാതെ , അന്പത് സ്റ്റേറ്റു കളിലെ ഫലവും കൃത്യ മായി പ്രവചിച്ച് നേറ്റ് ഒരിക്കല്‍ കൂടി നമ്മെ അമ്പരപ്പിച്ചിരിക്കുകയാണ് . 2008 -ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സമയത്ത് അദ്ദേഹം നടത്തിയ പ്രവചനങ്ങളുടെ കൃത്യതയാണ് രാഷ്ട്രീയ പ്രവചന രംഗത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. തന്റെ ഫൈവ് തെര്‍ട്ടി എയിറ്റ് (FiveThirtyEight) എന്ന ബ്ലോഗിലൂടെ, നേറ്റ് നടത്തുന്ന പ്രവചനങ്ങള്‍, അഭിപ്രായ സര്‍വേകളെ(Opinion Poll) മുന്‍ നിര്‍ത്തി പരിണിത പ്രക്ഞ്ഞരായ രാഷ്ട്രീയ നിരീക്ഷകര്‍ (Political Analysts) നടത്തുന്നവയെക്കാളും കൃത്യതയുള്ളതാണ് . ഈ വസ്തുതയാണ് "എന്തുകൊണ്ട് മിക്ക പ്രവചനങ്ങളും പരാജയപ്പെടുന്നു? " എന്ന് വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ 'ദി സിഗ്നല്‍ ആന്‍ഡ് ദി നോയിസ് ' (The Signal and the Noise: Why Most Predictions Fail but Some Don't)എന്ന പുസ്തകം നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് .
ശാസ്ത്രീയ അടിത്തറ ഒന്നും ഇല്ലാതെ ഒരാള്‍ക്ക് ഭാവിയെ കുറിച്ച് ഉണ്ടാകുന്നതും പിന്നീട് അല്പസ്വല്പം ശരിയാകുന്നതും ആയ വെറും 'തോന്നലു'കളാണ് 'പ്രവചനങ്ങള്‍' എന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ , വിവരങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് കാര്യ കാരണ സഹിതം നടത്തുന്ന പ്രഡിക്ഷന്‍സിനെ(Prediction) ആണ് ഇവിടെ പ്രവചനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ആദ്യമേ ഓര്‍മ്മപ്പെടുത്തി കൊള്ളട്ടെ.
കാലാവസ് ഥ(Weather),ഇക്കണോമി(Economy) ,ആരോഗ്യം(Healthcare), രാഷ്ട്രീയം(Politics), ബയിസ് ബോള്‍(Baseball),പോക്കര്‍(Poker) തുടങ്ങിയ മേഖലകളില്‍ അതതു മേഖലകളിലെ വിദഗ്ധര്‍ നടത്തുന്ന പ്രവചങ്ങളും അവയ്ക്ക് ഉപയോഗിക്കുന്ന ശാസ്ത്രീയ മാര്‍ഗങ്ങളെയും കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യഭാഗം വിവരിക്കുന്നത് .എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതാകാന്‍ അവലംബിക്കെണ്ടുന്ന മാര്‍ഗങ്ങളെ കുറിച്ചും ഗ്ലോബല്‍ വാമിംഗ് (Global Warming),തീവ്രവാദം(Terrorism) , മാര്‍ക്കറ്റ് ബബിള്‍സ് (Stock Market Bubble)തുടങ്ങിയവ തടയാന്‍ ഇതര മേഖല കളില്‍ സ്റ്റാറ്റിറ്റിക്സിന്റെ (Statistics)സാധ്യതകള്‍ ഫല പ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചുമാണ് രണ്ടാം പാദം വെളിച്ചം വീശുന്നത്.
പ്രൊബബിലിറ്റി(Probability) എന്ന ഗണിത ശാസ്ത്രശാഖയുടെ ഉത്ഭവവും ഇതര മേഖലകളില്‍ അതിന്റെ സ്വാധീനവും പ്രാധാന്യവും നേറ്റ് വളരെ വിശദമായി ഇതില്‍ വിവരിക്കുന്നുണ്ട് . കാര്യങ്ങള്‍ കൃത്യമായി പ്രവചിക്കുവാന്‍ വേണ്ടി വിവിധ മേഖലകളില്‍ ചിലവഴിക്കപ്പെടുന്ന പണവും സമയവും വേണ്ടത്ര ഫലം നല്കുനില്ല എന്ന പക്ഷക്കാരനാണ് അദ്ദേഹം .പ്രൊബബിലിറ്റിയെ ആവശ്യമായ കോന്റെക്ക്സ്റ്റുകളില്‍(Context) അനുനയിപ്പിക്കുവാനുള്ള അറിവില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് . കൂടുതല്‍ സാന്പിള്‍ ഡാറ്റ ഉണ്ടെങ്കില്‍ ഫലം കൃത്യതയുള്ളതാകുമെന്ന തെറ്റിദ്ധാരണ മൂലം, "കോറിലേഷന്‍ വിത്ത് ഔട്ട് കോസെഷന്‍" (Correlation without causation)എന്ന് സാങ്കേതിക മായി പറയപ്പെടുന്ന ഒട്ടേറെ നിഗമനങ്ങളില്‍ നിരീക്ഷകര്‍ എത്തിച്ചേരുന്നു. അമേരിക്കയിലെ ആപ്പിള്‍ ഇറക്കുമതിയും അവിടുത്തെ വിവാഹങ്ങളും തമ്മില്‍ സാങ്കേതികമായി കോറിലേഷന്‍ സ്ഥാപിക്കാവുന്നത് പോലെ ,അല്പം സാമാന്യ ബുദ്ധി ഉപയോഗിച്ചാല്‍ മനസിലാക്കാവുന്ന വിഡ്ഢിത്തങ്ങള്‍ മുതല്‍ കൂടുതല്‍ ആഴത്തിലുള്ള പഠനം ആവ്യശ്യമുള്ള ഗ്ലോബല്‍ വാമിംഗ് (Global Warming) പോലെയുള്ള മേഖലകളിലും ഈ പോരായ്മ സംഭവിക്കുന്നതായി നിരവധി ഉദ്ദാഹരണങ്ങള്‍ നിരത്തി അദ്ദേഹം സ്ഥാപിക്കുന്നു . ഓരോ മേഖലയിലെയും വിദഗ്ദര്‍ എന്ന് അവകാശപ്പെടുന്നവര്‍ അമിത ആത്മവിശ്വാസവും മത്സര ബുദ്ധിയും കാരണം വളരെ വേഗം പ്രവചന ഫലത്തില്‍ എത്തിച്ചേരുന്നു.മാത്രവുമല്ല കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് ഫലത്തില്‍ ക്രമാനുഗതമായി മാറ്റങ്ങള്‍ വരുത്തുന്ന ബെയെഷന്‍ കണ്ടിഷണല്‍ പ്രൊബബിലിറ്റി (Bayesian conditional probability)ഉപയോഗപ്പെടുത്താന്‍ ദുരഭിമാനം മൂലം അവര്‍ തയ്യാറാകുന്നുമില്ല.ഇതിനെല്ലാം പുറമേ , കാണികളെ രസിപ്പിക്കുന്നതിനും വ്യവസായങ്ങളെ സഹായിക്കുന്നതിനും മറ്റും വേണ്ടി കാലാവസ്ഥ പ്രവചനം പോലെയുള്ള മേഖലകളില്‍ വാര്‍ത്താ മാധ്യമങ്ങള്‍ സജ്ജിവ മായി ഇടപെട്ട് പ്രവചനങ്ങള്‍ മന:പൂര്‍വം മാറ്റം വരുത്തുന്നു . നേറ്റ് വിശദീകരിക്കുന്നു.
പോക്കര്‍ ഗെയിം ,ബേസ് ബാള്‍ ഗെയിം, ചെസ്സ് , രാഷ്ട്രീയം , കാലാവസ്ഥ പ്രവചനം ,ഭൂകന്പ പ്രവചനം , സ്റ്റൊക്ക് മാര്‍ക്കറ്റ് , ആരോഗ്യ രംഗം തുടങ്ങി വൈവിധ്യവും വിശാലവുമായ മേഖലകളില്‍ സ്റ്റാറ്റിറ്റിക്സ് -ഉം പ്രോബബിലിറ്റി യും അനുനയിപ്പിക്കുന്നതിലെ വ്യത്യസ്തത, വിവിധ അധ്യായങ്ങളിലായി നേറ്റ് വിവരിക്കുന്നു. ഈ രംഗങ്ങളിലെ പ്രമുഖരുമായി നടത്തിയ കൂടി കാഴ്ചകളും സംഭാഷണ ശകലങ്ങളും വായനയ്ക് പുതിയ മാനം നല്‍കുന്നു .കൃത്യമായ രാഷ്ട്രീയ പ്രവചനങ്ങളുടെ അകം പൊരുള്‍ അന്വേഷിച്ച് വരുന്ന വായനക്കാരനു മുന്നില്‍ നേറ്റ് തുറന്നിടുന്ന ജാലകം വിസ്മയം ജനിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആണ് .മണി ബോള്‍(Moneyball) ,ഫ്രീക്ണോമിക്സ് (Freakonomics)തുടങ്ങിയ മുന്‍ഗാമികള്‍ അര്‍ഹമായ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടുന്നു എന്നതും , സ്വന്തം തെറ്റുകള്‍ തുറന്ന് സമ്മതിക്കുന്നതിലുള്ള മടിയില്ലാഴ്മയും എടുത്തു പറയേണ്ടുന്ന വസ്തുതകള്‍ ആണ് .
വളരെ ലളിതവും രസകരവും ആയ ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്തിയാണ് കാലാവസ് ഥ പ്രവചനവും ഭൂകന്പപ്രവചനും പോലെ വളരെ വിരസമായി തോന്നാവുന്ന പല വിഷയങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നത്.ചുരുക്കത്തില്‍ വിക്ഞാനവും ഹൃദ്യമായ വായനാനുഭവവും പ്രദാനം ചെയുന്ന മനോഹരമായ ഒരു പുസ്തകമാണിത്. അതുകൊണ്ടുതന്നെ 2012 സെപ്തംബര്‍ അവസാന വാരം പുറത്തിറങ്ങിയ ഈ പുസ്തകം വായനക്കാര്‍ ഇതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് പ്രവചിക്കുന്നതില്‍ തെറ്റില്ല !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ