കൊച്ചുകുട്ടികള്‍ സ്കൂളില്‍ പോയിവന്ന് ടീച്ചറിന്റെ ചെയ്തികളും ചേഷ്ടകളും അനുകരിച്ചു കളിക്കുന്നതുപോലെയാണ് മൈക്രോസോഫ്റ്റ് (Microsoft) -ന്‍റെ പുതിയ സര്‍ഫസ് ടാബ്ലെറ്റ് (Surface Tablet) അനൌണ്‍സ് മെന്റ് കണ്ടപ്പോള്‍ തോന്നിയത് .ഇത്തരം അനൌണ്‍സ് മെന്റുകളുടെ രഹസ്യ സ്വഭാവം ആണ് ആപ്പിള്‍ പ്രോഡക്റ്റ് കളുടെ പ്രീയം വര്‍ധിപ്പിക്കുന്നത് എന്ന ധാരണ ആയിരിക്കണം അവരെയും അങ്ങനെ ഒന്ന് ചെയ്യാന്‍ പ്രേരിപ്പിച്ചത് .വ്യാഴാഴ്ച വളരെ വൈകി യാണ് തിങ്കളാഴ്ച നടക്കുന്ന ഇവെന്റ്റ്(event) -നു വേണ്ടിയുള്ള ഇന്‍വിറ്റെഷനുകള്‍ (invitations) അയച്ചത് . മാത്രവും അല്ല അതില്‍ ഇവെന്റിന്‍റെ സ്ഥലം പോലും പരാമര്‍ശിച്ചിരുന്നില്ല എന്ന് പറയുമ്പോള്‍ സീക്രസി അല്പം കൂടിപോയോ എന്ന് സംശയം . ഒടുവില്‍ ചടങ്ങ് നടക്കുന്ന സ്ഥലത്തും നാടകങ്ങള്‍ തുടര്‍ന്നു. ജേര്‍ണലിസ്റ്റ് കള്‍ക്ക് ഒരു സമയം കുറിച്ച ഒരു കാര്‍ഡു നല്‍കി , കൂടുതല്‍ അറിയാന്‍ ആ സമയം വരെ കാത്തിരിക്കാന്‍ നിര്‍ദേശം. ഇത്തരം നാടകങ്ങള്‍ വളരെ സൂക്ഷമായി കളിച്ചില്ലെങ്കില്‍ ടെക് ജേര്‍ണലിസ്റ്റ്കളുടെയും അപ്രീതി ക്ക് കാരണം ആകാവുന്നതാണ് . ഏതായാലും ഇക്കുറി എല്ലാവരും കാര്യങ്ങളെ അതിന്റേതായ രീതിയില്‍ എടുത്തു മൈക്രോസോഫ്റ്റ് നു ഒരു അവസരം നല്‍കി എന്ന് വേണം കരുതാന്‍ . ക്ര്യത്യ സമയമായപ്പോള്‍ ഇക്കഴിഞ്ഞ ആപ്പിള്‍ ഇവെന്റില്‍ സിറി (Apple Siri)വരവേറ്റത്പോലെ ഒരു അശരീരി സ്വാഗതം പറയുന്നു . ഇവിടെ നടക്കുന്ന ഒന്നും റെക്കോര്‍ഡ് ചെയ്യുകയോ തത്സമയം സംപ്രേക്ഷണം ചെയ്യുകയോ അരുത് എന്ന നിര്‍ദേശം . മൈക്രോ സോഫ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഇതിലെ 'ആപ്പിള്‍ ' സ്വാധീനം നമുക്ക് മനസിലാക്കാം. സ്റ്റീവ് ബാള്‍മര്‍ (Steve Ballmer) കീ നോട്ട് തുടങ്ങിയതും ആപ്പിള്‍ രീതിയില്‍ ആയിരുന്നു .ഏതാണ്ട് 1 ബില്യണ്‍ കമ്പ്യൂട്ടര്‍കള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതില്‍ പോലും ഒരു ആപ്പിള്‍ ടച്ച് ഉണ്ടായിരുന്നു . തുടര്‍ന്നു ഹാര്‍ഡ് വെയര്‍ ഇന്റ്സ്ട്രി (Hardware Industry ) യില്‍ മൈക്രോസോഫ്റ്റ് ന്റെ പങ്കു വിവരിക്കുന്ന ഒരു ചെറിയ ആപ്പിള്‍ സ്റ്റൈല്‍ വീഡിയോ .
" We believe that any intersection between human and machine can be made better when all aspects of the experience ,hardware and software working together ......" എന്ന വാചകം പോലും ആപ്പിളില്‍ നിന്ന് കടം കൊണ്ടതാണ് എന്ന് മനസിലാകാന്‍ സാമാന്യ ബുദ്ധി മാത്രം മതി .സോഫ്റ്റ് വെയര്‍ ഉണ്ടാക്കി ഹാര്‍ഡ് വെയര്‍ നിര്‍മ്മാതാക്കള്‍ ക്ക് ലൈസന്‍സ് ചെയ്യുക എന്നതായിരുന്നു ആദ്യം മുതല്‍ക്കേ യുള്ള അവരുടെ പ്രധാന സ്ട്രാറ്റജി(Strategy) അതിനാല്‍ " We learned (from Apple )...... " എന്ന് പറയുന്നതാവും മാന്യതയും ഭംഗിയും .തുടര്‍ന്നുള്ള ഭാഗങ്ങളിലും-സര്‍ഫസ് ടാബ്ലെറ്റ് -ന്റെ കവര്‍ ഡിസൈന്‍ ലും അതിന്റെ അവതരണത്തിലും മറ്റും മറ്റും - ഒക്കെ ഒളിഞ്ഞും തെളിഞ്ഞും ആപ്പിള്‍ സ്വാധീനം പ്രകടമായിരുന്നു.
ബാഹ്യമായി ചിലതൊക്കെ അനുകരിക്കാന്‍ ആയെങ്കിലും ചില പ്രധാന കാര്യങ്ങളില്‍ മൈക്രോസോഫ്റ്റ് -നു താളം പിഴച്ചു എന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു . ഇതിന്റെ വിലയെക്കുറിച്ചോ?, എന്ന് മാര്‍ക്കറ്റില്‍ എത്തുമെന്നോ ?, എത്രത്തോളം ബാറ്ററി ലൈഫ് ഉണ്ടാകുമെന്നോ? ഉള്ള ഏറ്റവും പ്രധാന ചോദ്യങ്ങളില്‍ മൈക്രോസോഫ്റ്റ് മൌനം അവലംബിച്ചു . ആപ്പിള്‍ അനൌണ്‍സ് മെന്റ് കളില്‍ ഏറ്റവും കൈയടി നേടുന്ന " Ships Today " . അനുകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല . മാത്രവും അല്ല മൈക്രോസോഫ്റ്റ് എപ്പോഴും തുടരുന്ന "ships some time in future with an unknown price " എന്ന രീതി ഉപഭോകതാക്കളുടെ ആവേശം കെടുത്തും എന്ന് മാത്രമല്ല ഉറപ്പില്ലാത്ത ഒന്നുനു വേണ്ടി കാത്തിരിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവില്ല എന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു .
കിക്ക് സ്റാന്റും(kick stand ) ,കവര്‍ കീ ബോര്‍ഡും(Cover Keyboard ) ഉള്‍പ്പെടെ , നിലവിലുള്ള ടാബ്ലെറ്റ് കളില്‍ കാണാത്ത ഒട്ടേറെ നൂതനമായ ആശയങ്ങള്‍ പരീക്ഷിക്കുവാന്‍ അവര്‍ തയ്യാറായിട്ടുമുണ്ട് .എന്നാല്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ വര്‍ഷങ്ങള്‍ താമസിച്ച അവര്‍ക്ക് മാര്‍ക്കറ്റ് കോമ്പറ്റിഷന്‍ തരണം ചെയ്തു മുന്നോട്ടു പോകാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കെണ്ടുന്നതുണ്ട് . മാത്രവും അല്ല മൈക്രോസോഫ്റ്റ് -ന്റെ സോഫ്റ്റ് വെയര്‍ മാത്രം ആശ്രയിക്കുന്ന ഡെല്‍ (Dell) ,എച് പി (HP) തുടങ്ങിയ ഹാര്‍ഡ് വെയര്‍ മാനുഫാക്ച്ചറിഗ് കമ്പനികള്‍ ഇതിനോട് എന്ത് സമീപനം സ്വീകരിക്കും എന്നതും ഇതിന്റെ വിജയത്തിന്റെ പ്രധാന ഘടകം ആയിരിക്കും .ഐ പോഡ് നെ വെല്ലാന്‍ സൂണ്‍ (Zune) എന്ന മ്യൂസിക് പ്ളയര്‍ - ഉം ഐ ഫോണിനെ വെല്ലാന്‍ കിന്‍ (Microsoft Kin)എന്ന ഫോണ്‍ - ഉം മൈക്രോസോഫ്റ്റ് തന്നെ സ്വയം ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ച് മാര്‍കെറ്റ് ചെയ്തതാണെന്ന് ഒരു തീരാകളങ്കമായി നിലനില്‍ക്കുന്നു (ഇവ രണ്ടും ആഴ്ചകള്‍ക്ക് ഉള്ളില്‍ നിര്‍മാണം നിര്‍ത്തി ).ഇതിനു അപവാദമായി നില്‍ക്കുന്നത് എക്സ് ബോക്സ് (Xbox) എന്ന വീഡിയോ ഗയിമിംഗ് ഡിവൈസ് ആണ് .അവിടെ അവര്‍ നേടിയ വിജയം ഇവിടെ ആവര്‍ത്തിക്കാന്‍ കഴിയോ എന്നതാണ് പ്രധാന ചോദ്യം .അതിനെ മൈക്രോസോഫ്റ്റ് ന്‍റെ വിജയം എന്നതിനെക്കാളും സോണി(Sony) നിന്‍റെന്റോ (Nintendo)തുടങ്ങി മറ്റു വീഡിയോ ഗയിമിംഗ് (Video Gaming) നിമാതാക്കളുടെ പരാജയം ആയാണു ചിലര്‍ വിലയിരുത്തുന്നത് . ടെക് സമൂഹത്തിനു മൈക്രോസോഫ്റ്റ് ഡിവൈസുകളോടുള്ള വിശ്വാസക്കുറവു മറികടക്കാനും വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഐ പാഡ് (i Pad) -നെ നേരിടാന്‍ ഏതു മാര്‍ഗമായിരിക്കും സ്വീകരിക്കപെടുക എന്നതും കാത്തിരുന്നു കാണേണ്ടുന്ന ഒരു കാര്യമാണ് . മൈക്രോസോഫ്റ്റ് ന്റെ സ്ട്രോങ്ങ് പോയിന്റ് ആയ വിന്‍ഡോസ് ഓഫിസ് സ്യുട്ട് (Office Suite)ഐ പാഡ് ലേക്ക് വരുന്നതിനെ താമസിപ്പിച്ച് മാര്‍ക്കറ്റ് പിടിക്കുന്ന തന്ത്രം സ്വീകരിക്കപ്പെടുമോ ? അങ്ങനെ ചെയ്‌താല്‍ മൈക്രോ സോഫ്റ്റ് തന്റെ തന്നെ സോഫ്റ്റ്‌വെയര്‍ ഡിവിഷന്‍ വളരെ എളുപ്പം നേടാവുന്ന വരുമാന ത്തിനു കടക്കല്‍ കത്ത്തിവയ്ക്കുകയാകും ചെയ്യുന്നത് നതിനു തുല്യമാണ് .
അനുകരിക്കുന്നതും കോപ്പി അടിക്കുന്നതും ഇവിടെ അത്ര വലിയ തെറ്റൊന്നും അല്ല ."good artists copy but great artists steal" എന്നത് അംഗീകൃത പ്രമാണം ആണല്ലോ എന്നാല്‍ എന്താണ് മോഷ്ടിക്കെണ്ടുന്നതോ എങ്ങനെ ആണ് അത് ചെയ്യേണ്ടുന്നതെന്നോ ആര്‍ക്കും ആരെയും പഠിപ്പിക്കാന്‍ കഴിയില്ല എന്നതാണ് സത്യം . ഗൂഗിളും(Google) ആമസോണും(Amazon ) സാംസങ്ങും(Samsung) മറ്റും മറ്റും നിരന്തരമായി കയടക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഐ പാഡ് മാത്രം നിറഞ്ഞു വാഴുന്ന , ടാബ്ലെറ്റ് വിപണി മൈക്രോസോഫ്റ്റ് -നു അത്ര എളുപ്പം വഴങ്ങുമോ ? ഏതായാലും കൂടുതല്‍ മത്സരങ്ങള്‍ നല്ല ഉല്‍പന്നങ്ങള്‍ സംഭാവന ചെയ്യും എന്ന് പ്രതീക്ഷിക്കാം

3 അഭിപ്രായങ്ങൾ:
good post
One more very good article in Unni's blogs. Really appreciate all the parts of the article. First section - behind the show events, shows a professional reporter touch. Very good description of both companies startegies..Nice work..
Thanks Milkamal and Raihana !!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ