എന്തൊക്കെ പറഞ്ഞാലും ആഹാരം മലയാളിക്ക് ഒരു വീക്നെസ് തന്നെ യാണ് . വിഭവ സമൃദ്ധമായ സദ്യ മാത്രമല്ല സ്കുളിലും ഓഫീസിലും മറ്റും കൊണ്ട് പോയി കഴിക്കുന്ന ഉച്ച ഭക്ഷണം പോലും ഗംഭീരമായാണ് നാം തയ്യാറാക്കുന്നതും ,അകത്ത്താക്കുന്നതും . വാട്ടിയ തൂശനിലയില്‍ പൊതിഞ്ഞ പൊതിച്ചോറും ,അടുക്കു പാത്രത്തില്‍ ഓരോ തട്ടിലും ക്രമം തെറ്റാതെ , പായ്ക്ക് ചെയ്തിരിക്കുന്ന ഉച്ചയൂണും മറ്റും കേരളത്തിന്റെ മാത്രം പ്രത്യേകതയാകണം. അതുകൊണ്ട് തന്നെ ഉച്ച സമയത്ത് സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് പോലും മാറാതെ , ഒരു സാന്‍വിച് അകത്താക്കുന്ന സായിപ്പിനെ അത്ഭുത ജീവിയായആണ് നാം നോക്കിക്കാണുന്നത്. രാവിലെ നാലുമണിക്ക് തുടങ്ങുന്ന പാചക മഹാ യുദ്ധങ്ങളുടെ ഒന്നും ആവശ്യമില്ലാതെ വിശക്കുമ്പോള്‍ പുറത്തുപോയി ഒരു 'ടു ഗോ ' ആഹാരം വാങ്ങി തന്റെ സീറ്റില്‍ ഇരുന്നു ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ അകത്താക്കുന്ന സായിപ്പിനെ ,മറ്റ് എന്തിനെല്ലാം വിമര്‍ശിച്ചാലും, ഇക്കാര്യത്തില്‍ അംഗീകരിച്ചേ മതിയാകു.കഴിക്കുന്നതിനു പത്തു മിനിറ്റ് മുന്‍പ് മാത്രം അതിനെക്കുറിച്ച് ചിന്തിക്കുന്ന, അല്പം റൊട്ടിയും ,അതിനിടയില്‍ വേവാത്ത ഇറച്ചിയും പോലും സന്തോഷതോടെ അകത്താക്കുന്ന സായിപ്പിനും പരാതികള്‍ ഉണ്ട് , ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന അതെ കടയില്‍ നിന്ന് തന്നെ ആഹാരം കൈപ്പറ്റണം. അല്ലെങ്കില്‍ കനത്ത ട്രാഫിക് കുരുക്കിലൂടെ കടയില്‍ എത്തുമ്പോഴേക്കും ആഹാരം ആറി തണുത്തു പോകും .പിന്നെ കടയില്‍ എത്തിയാല്‍ അവിടുത്തെ ക്യു വില്‍ നിന്ന് മെനക്കെടണം ....അങ്ങനെ പലതും .
ഇതെനെല്ലാം പരിഹാരമായി പുതിയ ആഹാര സംസ്കാരം വരാന്‍ പോകുന്നു . എവിടെനിന്ന് വേണമെങ്കിലും ഓര്‍ഡര്‍ ചെയ്യാം ,എവിടെനിന്ന് വേണമെങ്കിലും കൈപ്പറ്റാം, നമ്മള് ചെന്ന് കഴിഞ്ഞേ ആഹാരം പാകം ചെയ്യാന്‍ തുടങ്ങുകയുള്ളൂ , ഒരു മിനിടിനുള്ളില്‍ ആഹാരം റെഡി ആകുകയും ചെയ്യും !! . വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുവോ? കാലിഫോര്‍ണിയ യില്‍ തുടക്കമിടുന്ന ,ദി മെല്‍ട്ട്(The Melt) എന്ന പുതിയ റെസ്ടോരേന്റ്റ് ചെയിന്‍ ആണ് ഈ വാഗ്ദാനങ്ങ ളുമായി രംഗത്ത് വരുന്നത് . 'കാഷ്വല്‍ ഡൈനിംഗ്' എന്ന ഗണത്തില്‍ പെടുന്ന സൂപ്പും ,ചീസ് സാന്‍ വിച്ചും ആണ് മെല്റ്റിന്റെ മെനുവില്‍ ഉണ്ടാവുക . മൊബൈല്‍ പേമന്റും, QR കോഡ് സാങ്കേതിക വിദ്യയും ഉപയോഗ പ്പെടുത്തി ഉത്പാദന ചെലവ് പരമാവതി കുറച്ചു , മാര്‍കെറ്റ് പിടിക്കുക എന്നതാണ് ലക്ഷ്യമെന്നു , അണിയറ ശില്പികള് പറയുന്നു . ഇതിനായി 'ഇന്റലിജെന്റ് സാന്‍ വിച് മേക്കര്‍ ' കമ്പനി നിര്‍മിച്ചു കഴിഞ്ഞു .പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലാത്ത , കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ജോലിക്കാരെ കൊണ്ട് കട നടത്തി ക്കൊണ്ട് പോകാം എന്നുള്ളതും ,എല്ലാ ഔട്ട് ലെട്ടുകളിലെയും ആഹാരത്തിനു ഏകീകൃത സ്വഭാവം ഉണ്ടാകും എന്നുള്ളതും ഇതിന്റെ മേന്മ ആയി കമ്പനി എടുത്തു പറയുന്നു .
ഫ്ളിപ്പ്(Flip)എന്ന നുതന വീഡിയോ ക്യാമറ യിലൂടെ നമ്മുടെ ശ്രദ്ധ നേടിയ ജോനാതന് കെപ്ലാന്‍(Jonathan Kaplan) ആണ് ഈ നൂതന ആശയ ത്തിനു പിന്നിലുള്ളത് .സാധാരണ രീതികളില്‍ നിന്ന് മാറി ചിന്തിക്കുന്നതില്‍ കെപ്ലാന്‍ -ഉള്ള കഴിവ് ഫ്ളിപ്പ് -ന്റെ വിജയത്തില്‍ നിന്നും നമുക്ക് ഊഹിക്കവുന്നതെ യുള്ളൂ . എങ്കിലും അധികം ആരും പയറ്റി നോക്കിയിട്ടില്ലാത്ത
ആഹാര നിര്‍മാണ -വിപണന രംഗം ഇത്തരം പുതിയ സംരംഭ ങ്ങളെ എങ്ങനെ സ്വീകരിക്കും എന്നത് കാത്തിരുന്നു കാണുക തന്നെ വേണം .കൂടുതല്‍ അറിയാന്‍ : themelt
പിന്കുറിപ്പ് : ഫേസ് ബുക്കിനു 100 ബില്ല്യണ്‍ വിലയുള്ള ഈ ലോകത്ത് എന്താണ് സംഭവിക്കാന്‍ പാടില്ലാത്തത് ......
2 അഭിപ്രായങ്ങൾ:
Unni yude blogs mikkavarum okke vayikkumenkilum ethu vare oru comment ezhuthiyittillaa....Nalla Narration Unni..Enikkum Vishakkunnu ethu vayichu kazhinjappaol...Pothichoru unnan oru Kothiyum....:)
Thanks !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ